സാം കറൻ്റെ വെറും 47 പന്തിൽ നിന്നുള്ള 88 റൺസിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് ചെന്നൈ സൂപ്പർ കിംഗ്‌സിന് പഞ്ചാബ് കിംഗ്‌സിനെതിരെ 19.2 ഓവറിൽ 190 റൺസ് എന്ന സ്കോർ നേടാൻ സഹായിച്ചു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും 9 ഫോറുകളും 4 സിക്സറുകളും സഹിതം കറൻ സമ്മർദ്ദത്തിന് കീഴിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
പഞ്ചാബ് കിംഗ്‌സിനായി യുസ്‌വേന്ദ്ര ചാഹലാണ് മികച്ച ബൗളറായത, 4 ഓവറിൽ 32 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയെ 200 എടുക്കുന്നതിൽ ചാഹൽ തടഞ്ഞു. അവസാന ഓവറിൽ ചാഹൽ ഒരു ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസനും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
ഷെയ്ഖ് റഷീദിനെയും ആയുഷ് മത്രെയെയും തുടക്കത്തിൽ നഷ്ടപ്പെട്ട സിഎസ്‌കെക്ക് മോശം തുടക്കമായിരുന്നു. ജഡേജയും ബ്രെവിസും ചേർന്ന് ഇന്നിംഗ്സ് പുനർനിർമ്മിക്കാൻ ശ്രമിച്ചെങ്കിലും കറൻ്റെ ആക്രമണമാണ് സിഎസ്‌കെയെ രക്ഷിച്ചത്. അവസാന ഓവറുകളിൽ 18 റൺസിനിടെ അഞ്ച് വിക്കറ്റുകൾ സി എസ് കെക്ക് നഷ്ടമായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്‌സും തമ്മിൽ നടക്കാനിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചു. കളി നിർത്തുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് മഴ തുടർന്നതിനാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്തു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 201 റൺസ് നേടിയിരുന്നു. പ്രിയാൻഷ് ആര്യയുടെയും പ്രബ്സിമ്രൻ സിംഗിന്റെയും പ്രകടനം ടീമിന് മികച്ച ടോട്ടൽ നൽകി. ഈ മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർണായകമായിരുന്നു, പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് വിജയം അനിവാര്യമായിരുന്നു. മഴ കളി തടസ്സപ്പെടുത്തിയത് ഇരു ടീമുകൾക്കും നിരാശ നൽകുന്നതാണ്.
ബാംഗ്ലൂർ: മഴ കാരണം 14 ഓവറായി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആർസിബി) 95-9ൽ പിടിച്ചു. തുടക്കം മുതൽക്കേ ആർസിബിക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. നാല് റൺസെടുത്ത ഫിൽ സാൾട്ടും ഒരു റൺ മാത്രം നേടിയ വിരാട് കോലിയും തുടക്കത്തിൽ തന്നെ പുറത്തായത് ആർസിബിക്ക് വലിയ തിരിച്ചടിയായി.
പിന്നീട് ക്രീസിലെത്തിയ നാല് റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റൺ, രണ്ട് റൺസെടുത്ത ജിതേഷ് ശർമ്മ, ഒരു റൺസെടുത്ത കൃണാൽ പാണ്ഡ്യ എന്നിവരും നിരാശപ്പെടുത്തി. 23 റൺസെടുത്ത രജത് പാട്ടിദാർ ആണ് കുറച്ചെങ്കിലും തിളങ്ങിയത്. അവസാനം ടിം ഡേവിഡ് 26 പന്തിൽ 50 റൺസ് എടുത്ത് 90 കടക്കാൻ സഹായിച്ചു. ടിം ഡേവിഡ് ഇന്നിങ്സിന്റെ അവസാന നാലു പന്തിൽ മൂന്ന് സിക്സുകൾ അടിച്ചു.
പഞ്ചാബ് കിംഗ്സിനുവേണ്ടി ചാഹൽ, യാൻസൺ, അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നുവർ തകർപ്പൻ ബോളിംഗ് കാഴ്ചവെച്ചു. നാലു പേരും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.
ചൊവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സ് ചരിത്രം കുറിച്ചു. വെറും 112 റൺസ് പ്രതിരോധിച്ചു കൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഐപിഎൽ കണ്ട ഏറ്റവും നാടകീയവും അപ്രതീക്ഷിതവുമായ വിജയങ്ങളിലൊന്ന് അവർ സ്വന്തമാക്കി. യൂസ്‌വേന്ദ്ര ചാഹലിന്റെ സ്പിൻ മാന്ത്രികത കണ്ട മത്സരത്തിൽ കെകെആറിനെ 15.1 ഓവറിൽ 95 റൺസിന് ഓൾഔട്ട് ആക്കി പഞ്ചാബ് 16 റൺസിന്റെ അവിശ്വസനീയ വിജയം നേടി.
കളിക്കാരുടെ പോരാട്ടവീര്യത്തിൽ മതിമറന്ന ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ഇത് ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ താൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയമായിരിക്കാം എന്ന് വിശേഷിപ്പിച്ചു. “പാതിവഴിയിൽ, ഞങ്ങൾ ഇത് നേടിയെടുക്കുമെന്ന് ലോകത്ത് അധികം പേർ കരുതിയിരിക്കില്ല. പക്ഷേ, ഞങ്ങൾ പോരാടി. ഐപിഎല്ലിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ പങ്കെടുത്ത ഏറ്റവും മികച്ച വിജയം ഇതായിരിക്കാം” പോണ്ടിംഗ് മത്സരശേഷം പറഞ്ഞു.
“ഇതുപോലുള്ള വിജയങ്ങളാണ് ഏറ്റവും മധുരമുള്ളത്,” പോണ്ടിംഗ് പറഞ്ഞു. നേരിയ തോൽവി സംഭവിച്ചാൽ പോലും ഈ പ്രകടനം “സീസൺ നിർണയിക്കുന്ന ഒന്നായി മാറിയേനെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മത്സരത്തിലൂടെ ഇപ്പോൾ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച ടീം എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് കണ്ട ആവേശകരമായ മത്സരത്തിൽ പഞ്ചാബിന് ആവേശകരമായ വിജയം! വെറും 111 റൺസ് ഡിഫൻഡ് ചെയ്താണ് പഞ്ചാബ് 16 റൺസിന് വിജയിച്ചത്. പഞ്ചാബ് ഉയർത്തിയ 112 എന്ന ലക്ഷ്യം അനായായം കൊൽക്കത്ത മറികടക്കും എന്നാണ് കരുതിയത് എങ്കിലും ബൗളർമാർ വിധി മാറ്റി എഴുതിയത്.
തുടക്കത്തിൽ തന്നെ 2 റൺസ് എടുത്ത ഡി കോക്ക്, 5 റൺസ് എടുത്ത നരൈജ് എന്നിവരെ പെട്ടെന്ന് നഷ്ടമായി എങ്കിലും രഹാനെയും രഗുവംശിയും ചേർന്ന് ഇന്നിംഗ്സിന് സ്ഥിരത നൽകി. രഹാനെ 17 റൺസ് എടുത്തു. രഘുവംശി 28 പന്തിൽ നിന്ന് 37 റൺസും എടുത്തു. പക്ഷെ ഇവർ രണ്ടു പേരും പുറത്തായതോടെ കൊൽക്കത്തയുടെ പതനം തുടങ്ങി.
62-2 എന്ന നിലയിൽ നിന്ന് 79-8 എന്ന നിലയിലേക്ക് കൊൽക്കത്ത വീണു. വെങ്കിടേഷ് അയ്യർ 7, റിങ്കു 2, രമൺദീപ് 0, എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി വിക്കറ്റുകൾ വീണു.
ഒരു ഭാഗത്ത് റസൽ നിന്നത് മാത്രമായിരുന്നു കൊൽക്കത്തയുടെ പ്രതീക്ഷ. ചാഹലിന്റെ അവസാന ഓവറിൽ 16 റൺസ് റസൽ അടിച്ചതോടെ കൊൽക്കത്തക്ക് ജയിക്കാൻ 6 ഓവറിൽ 17 റൺസ് മാത്രം. പക്ഷെ 8 വിക്കറ്റ് അപ്പോൾ നഷ്ടമായിരുന്നു. അടുത്ത ഓവറിൽ അർഷദീപ് വൈഭവിനെ പുറത്താക്കി. ഇതോടെ 1 വിക്കറ്റും 17 റൺസും എന്നായി.
അടുത്ത ഓവർ എറിയാൻ എത്തിയത് യാൻസൺ. ആദ്യ പന്തിൽ റസൽ പുറത്ത്. പഞ്ചാബിന് ചരിത്ര വിജയം.
4 വിക്കറ്റുകൾ വീഴ്ത്തിയ ചാഹൽ കൊൽക്കത്തൻ ബാറ്റർമാരെ വട്ടം കറക്കി. ഒപ്പം 3 വിക്കറ്റ് വീഴ്ത്തിയ യാൻസണും തിളങ്ങി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് വെറും 111 റൺസിന് ഓൾഔട്ട് ആയി.
തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവരെ പ്രതിരോധത്തിലാക്കി. 11 ഓവറിനുള്ളിൽ തന്നെ അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ (12 പന്തിൽ 22 റൺസ്), പ്രബ്സിമ്രൻ സിംഗ് (15 പന്തിൽ 30 റൺസ്) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല.
ജോഷ് ഇംഗ്ലിസ് (2 റൺസ്), ശ്രേയസ് അയ്യർ (0 റൺസ്), നെഹാൽ വധേര (10 റൺസ്), മാക്സ്‌വെൽ (7 റൺസ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ശശാങ്ക് 18 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിനും തകർച്ചയിൽ നിന്ന് കരകയറ്റാൻ ആയില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം നേടി ബൗളിംഗിൽ തിളങ്ങി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തകർച്ച നേരിട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ പഞ്ചാബ് തരിപ്പണമായി. വെറും 111 റൺസിന് പഞ്ചാബ് കിംഗ്സ് ഓൾഔട്ട് ആയി.
തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവരെ പ്രതിരോധത്തിലാക്കി. 11 ഓവറിനുള്ളിൽ തന്നെ അവരുടെ എട്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ (12 പന്തിൽ 22 റൺസ്), പ്രബ്സിമ്രൻ സിംഗ് (15 പന്തിൽ 30 റൺസ്) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്ന ബാറ്റ്സ്മാൻമാർക്ക് തിളങ്ങാനായില്ല.
ജോഷ് ഇംഗ്ലിസ് (2 റൺസ്), ശ്രേയസ് അയ്യർ (0 റൺസ്), നെഹാൽ വധേര (10 റൺസ്), മാക്സ്‌വെൽ (7 റൺസ്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ശശാങ്ക് 18 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിനും തകർച്ചയിൽ നിന്ന് കരകയറ്റാൻ ആയില്ല.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം നേടി ബൗളിംഗിൽ തിളങ്ങി.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് പഞ്ചാബ് കിംഗ്സ് പേസർ ലോക്കി ഫെർഗൂസണ് ഐപിഎൽ 2025 സീസൺ മുഴുവനായും നഷ്ടമാകും. ഫെർഗൂസൺ ഈ സീസണിൽ തിരിച്ചെത്താൻ സാധ്യതയില്ലെന്ന് പിബികെഎസ് ബൗളിംഗ് കോച്ച് ജെയിംസ് ഹോപ്സ് സ്ഥിരീകരിച്ചു.
നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ നേടിയ ന്യൂസിലൻഡ് താരം എസ്ആർഎച്ചിനെതിരെ രണ്ട് പന്തുകൾ എറിഞ്ഞതിന് ശേഷം മൈതാനത്ത് നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. നേരത്തെ ഐഎൽടി20യിലേറ്റ ഹാംസ്ട്രിംഗ് പരിക്ക് കാരണം ചാമ്പ്യൻസ് ട്രോഫി അദ്ദേഹത്തിന് നഷ്ടമായിരുന്നു.
“അദ്ദേഹം തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല,” ഹോപ്സ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ലോക്കിക്ക് കാര്യമായ പരിക്കുണ്ട്.” അദ്ദേഹത്തിന് പകരം വെക്കാൻ പറ്റിയ ഒരു താരം ലഭ്യമല്ലാത്തതിനാൽ, സീസൺ ഓപ്പണറിൽ മികച്ച പ്രകടനം കാഴ്ചവെച്ച അസ്മത്തുള്ള ഒമർസായിയെയോ വൈശാഖ് വിജയകുമാറിനെയോ പിബികെഎസ് അടുത്ത മത്സരത്തിൽ പരിഗണിച്ചേക്കാം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും പഞ്ചാബ് കിംഗ്സിന്റെ തകർപ്പൻ ബാറ്റിങ്. ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 245/6 റൺസ് എടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ ഇന്നിങ്സ് ആണ് പഞ്ചാബിന് കരുത്തായത്.
ഓപ്പണർമാരായ പ്രിയാൻസ് ആര്യയും പ്രബ്സിമ്രനും ചേർന്ന് നല്ല തുടക്കം നൽകി. അവർ 4 ഓവറിലേക്ക് 66 റൺസ് ചേർത്തു. പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസ് അടിച്ചു. 4 സിക്സും 2 ഫോറും ഇതിൽ ഉൾപ്പെടുന്നു. പ്രബ്സിമ്രൻ 23 പന്തിൽ നിന്ന് 42 റൺസും ചേർത്തു. ഇതിനു ശേഷം നെഹാൽ വധേര 27 റൺസും എടുത്തു.
ശ്രേയസിന്റെ ഇന്നിങ്സ് ആണ് സൺ റൈസേഴ്സിന് തലവേദന ആയത്. 36 പന്തിൽ 82 റൺസ് ക്യാപ്റ്റൻ അടിച്ചു. 6 സിക്സും 6 ഫോറും ശ്രേയസ് അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തിൽ 34 റൺസ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സൺ റൈസേഴ്സിന് എതിരായ ടോപ് സ്കോർ നേടി. ഇന്നിങ്സിന്റെ അവസാന നാല് പന്തിൽ ഷമിയെ 4 സിക്സ് പറത്താൻ സ്റ്റോയിനിസിനായി.
രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിന് അവരുടെ ഈ സീസണിലെ ആദ്യ പരാജയം സമ്മാനിച്ചു. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 206 എന്ന വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് 50 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. അവർ 20 ഓവറിൽ 155-8 മാത്രമേ എടുത്തുള്ളൂ.
ഇന്ന് തുടക്കത്തിൽ തന്നെ പഞ്ചാബ് കിംഗ്സിന് പാളി. അവർക്ക് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ ഇന്ന് നഷ്ടമായി. പ്രിയാൻഷ് ആര്യയുടെയും ശ്രേയസ് അയ്യറിന്റെയും വിക്കറ്റാണ് ആദ്യ ഓവറിൽ ആർച്ചർ വീഴ്ത്തിയത്. ഒരു റൺസ് എടുത്ത സ്റ്റോയിനസ്, 17 റൺസെടുത്ത പ്രബ്സിമ്രൻ എന്നിവരും നിരാശപ്പെടുത്തി.
നെഹാൽ വദേരയും മാക്സ്‌വെല്ലും ചേർന്ന് അവരുടെ ചെയ്സ് പുനരാരംഭിച്ചു. വദേര 33 പന്തിലേക്ക് 50യിൽ എത്തി. അവസാന 6 ഓവറിൽ അവർക്ക് ജയിക്കാൻ 85 റൺസ് വേണമായിരുന്നു. 21 പന്തിൽ നിന്ന് 30 റൺസ് എടുത്ത മക്സ്വെലിന്റെ തീക്ഷണ പുറത്താക്കിയത് രാജസ്ഥാന് ആശ്വാസമായി.
തൊട്ടടുത്താ പന്തിൽ നെഹാലും പുറത്തായി. 41 പന്തിൽ 62 റൺസ് ആണ് നെഹാൽ എടുത്തത്. അവസാന നാല് ഓവറിൽ പഞ്ചാബിന് ജയിക്കാൻ 70 റൺസ് വേണമായിരുന്നു. തുടരെ വിക്കറ്റുകൾ വീണതോടെ പഞ്ചാബ് ലക്ഷ്യത്തിൽ നിന്ന് അകന്നു. രാജസ്ഥാൻ റോയൽസിനായി ആർച്ചർ 3 വിക്കറ്റും സന്ദീപ് ശർമ്മ, മഹീഷ് തീക്ഷണ എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തിരുന്നു. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.
സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.
സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.
അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തു. ഈ സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ചെയ്സ് റെക്കോർഡ് 177 ആണ്. അതുകൊണ്ട് തന്നെ ഒരു റെക്കോർഡ് ചെയ്സ് വേണം പഞ്ചാബിന് ജയിക്കാൻ. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.
സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.
സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.
അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.
പഞ്ചാബ് കിംഗ്‌സിന്റെ പുതിയ ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ഈ ടീമുനെ എക്കാലത്തെയും മികച്ച പഞ്ചാബ് കിംഗ്‌സ് ടീമായി മാറാനുള്ള യാത്രയിലാണെന്ന് പ്രഖ്യാപിച്ചു.
“ഈ ടീമിന്റെ മൊത്തത്തിലുള്ള ലക്ഷ്യം ഐപിഎൽ നേടുക എന്നതാണ്. ധർമ്മശാലയിലെ ക്യാമ്പിൽ ചേർന്ന ആദ്യ ദിവസം തന്നെ ഞാൻ അവരോട് പറഞ്ഞു, ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പഞ്ചാബ് കിംഗ്‌സ് ടീമിനെ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങൾ പോകുന്ന യാത്ര, അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നില്ല. അത് സൃഷ്ടിക്കണം.” പോണ്ടിംഗ് പറഞ്ഞു.
പഞ്ചാബ് കിംഗ്‌സ് മാർച്ച് 25 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച് കൊണ്ട് സീസൺ ആരംഭിക്കും.
IPL 2025ൽ പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിന്റെ ഭാഗ്യമായി മാറും എന്ന് പ്രഭ്സിമ്രാൻ. തങ്ങളുടെ കന്നി കിരീടം ഉറപ്പാക്കാൻ ശ്രേയസിന് ആകുമെന്ന് താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ കെ കെ ആറിനെ കിരീടത്തിൽ എത്തിച്ചാണ് ശ്രേയസ് പഞ്ചാബിൽ എത്തുന്നത്.
“ശ്രേയസ് ഒരു അത്ഭുതകരമായ ലീഡർ ആണ്. പഞ്ചാബ് അതിൻ്റെ കന്നി കിരീടത്തിനായി വളരെക്കാലമായി കാത്തിരിക്കുകയാണ്, ശ്രേയസിനൊപ്പം ആ കാത്തിരിപ്പ് അവസാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ ഞങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും,” പ്രഭ്‌സിമ്രൻ TimesofIndia.com-നോട് പറഞ്ഞു.
“ഞങ്ങൾക്ക് ഒരു പുതിയ ടീമുണ്ട്, അത് ശക്തമാണെന്ന് തോന്നുന്നു. പഞ്ചാബിന്റെ ആദ്യ ഐപിഎൽ ട്രോഫി ഉറപ്പിക്കാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.