പഞ്ചാബ് കിംഗ്സ് ധർമ്മശാലയിൽ ഐപിഎൽ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎൽ 2025-ന് മുന്നോടിയായി പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ധർമ്മശാലയിൽ അവരുടെ പരിശീലന ക്യാമ്പ് ആരംഭിച്ചു, മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗും യുസ്‌വേന്ദ്ര ചാഹൽ, പ്രഭ്‌സിമ്രാൻ സിംഗ്, ശശാങ്ക് സിംഗ് തുടങ്ങിയ പ്രധാന ഇന്ത്യൻ താരങ്ങളും പങ്കെടുത്തു. മാർച്ച് 12 മുതൽ 15 വരെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌പിസിഎ) സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പ്, കളിക്കാരെ പൊരുത്തപ്പെടുത്താൻ സഹായിക്കുന്നതിന് ലക്ഷ്യമിടുന്നു.

ധർമ്മശാലയിലെ പരിശീലനത്തിൻ്റെ പ്രാധാന്യം പോണ്ടിംഗ് ഊന്നിപ്പറഞ്ഞു, പല കളിക്കാരും മുമ്പ് അവിടെ കളിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചു. മാർച്ച് 16 മുതൽ ടീം തങ്ങളുടെ ക്യാമ്പ് മുള്ളൻപൂരിലേക്ക് മാറ്റും, അവിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അർഷ്ദീപ് സിംഗും കാമ്പെയ്‌നിന് ശേഷം ചേരും. മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കോ ജാൻസൻ, ലോക്കി ഫെർഗൂസൺ തുടങ്ങിയ രാജ്യാന്തര താരങ്ങളും ടീമിനൊപ്പം ചേരുന്നുണ്ട്.

PBKS അവരുടെ IPL 2025 കാമ്പെയ്ൻ മാർച്ച് 25 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഹമ്മദാബാദിൽ ആരംഭിക്കും.

ഐപിഎൽ 2025ൽ പഞ്ചാബ് കിങ്‌സിനെ ശ്രേയസ് അയ്യർ നയിക്കും

2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. മെഗാ ലേലത്തിൽ 26.75 കോടി രൂപയ്‌ക്ക് ആയിരുന്നു ഫ്രാഞ്ചൈസി അയ്യരെ സ്വന്തമാക്കിയത്.

സൽമാൻ ഖാൻ അവതാരകനായ ജനപ്രിയ ടിവി ഷോ ബിഗ് ബോസിൻ്റെ എപ്പിസോഡിനിടെയാണ് പ്രഖ്യാപനം വന്നത്. വാർത്ത സ്ഥിരീകരിക്കുന്നതിനായി അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, ശശാങ്ക് സിംഗ് എന്നിവർ ഷോയിൽ വിശിഷ്ടാതിഥികളായി പ്രത്യക്ഷപ്പെട്ടു.

2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ആണ് 30-കാരനായ ബാറ്റ്‌ർ. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 351 റൺസാണ് അയ്യർ നേടിയത്, 146.86 സ്‌ട്രൈക്ക് റേറ്റും 39 റൺസ് ശരാശരിയും ഉണ്ടായിരുന്നു. മുമ്പ് ഡൽഹി ക്യാപിറ്റൽസിനെയും നയിച്ചിട്ടുണ്ട്.

വെടിക്കെട്ട് താരം പ്രിയാൻഷ് ആര്യയെ 3.8 കോടിക്ക് സ്വന്തമാക്കി പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഡൽഹി പ്രീമിയർ ലീഗിൽ ഒരോവറിൽ 6 സിക്സറുകൾ നേടി ശ്രദ്ധ പിടിച്ചു പറ്റിയ വെടിക്കെട്ട് താരം പ്രിയാൻഷ് ആര്യയെ 3.8 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ഡൽഹി പ്രീമിയർ ലീഗിൽ മികവ് കാണിച്ച താരം സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ഉത്തർപ്രദേശിനു എതിരെ ഡൽഹിക്ക് ആയി ശതകവും നേടിയിരുന്നു.

30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് ആയി പഞ്ചാബ് ആദ്യം മുതലെ രംഗത്ത് ഉണ്ടായിരുന്നു. തുടർന്ന് താരത്തിന് ആയി രംഗത്ത് വന്ന മറ്റു ടീമുകളുടെ വെല്ലുവിളി അതിജീവിച്ചു ആണ് പഞ്ചാബ് യുവതാരത്തെ ടീമിൽ എത്തിച്ചത്. താരം നിലവിൽ കാണിച്ച മികവ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലനിർത്തും എന്നാണ് പഞ്ചാബ് പ്രതീക്ഷ.

അടിസ്ഥാന വിലക്ക് ലോക്കി ഫെർഗൂസനെ ടീമിൽ എത്തിച്ചു പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ ന്യൂസിലാൻഡ് പേസ് ബോളർ ലോക്കി ഫെർഗൂസനെ ടീമിൽ എത്തിച്ചു പഞ്ചാബ് കിങ്‌സ്. താരത്തിന്റെ അടിസ്ഥാന വിലയായ 2 കോടി നൽകിയാണ് പഞ്ചാബ് തങ്ങളുടെ ബോളിങ് ശക്തമാക്കിയത്.

താരത്തിനെ നിലനിർത്താനുള്ള RTN അവസരം മുൻ ക്ലബ് ആർ.സി.ബി ഉപയോഗിക്കാതിരുന്നതോടെ താരം പഞ്ചാബിൽ എത്തി. ലോകകപ്പിൽ അടക്കം പുറത്തെടുത്ത മികവ് ലോക്കി ഇന്ത്യൻ പ്രീമിയർ ലീഗ് ഈ സീസണിലും തുടരും എന്നാണ് പഞ്ചാബ് പ്രതീക്ഷ.

ദീപക് ചാഹർ ഇനി CSK-യിൽ ഇല്ല, 9.25 കോടി രൂപയ്ക്ക്

ഐപിഎൽ 2025 ലേലത്തിൽ ഇന്ത്യൻ പേസർ ദീപക് ചാഹറിനെ മുംബൈ ഇന്ത്യൻസ് ₹ 9.25 കോടിക്ക് സ്വന്തമാക്കി. അദ്ദേഹത്തിൻ്റെ അടിസ്ഥാന വിലയായ 2 കോടിയിൽ നിന്ന് ഗണ്യമായ വർദ്ധനവ് ലേലത്തിൽ ഉണ്ടായി. 81 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 77 വിക്കറ്റും, ഇന്ത്യക്ക് ആയി 25 ടി20 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റും നേടിയ ചാഹർ ലീഗിലെ മികച്ച പേസർമാരിൽ ഒരാളാണ്.

Chahar

2018 മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രധാന കളിക്കാരനും 2011-12 ലെ മുൻ രാജസ്ഥാൻ റോയൽസ് കളിക്കാരനുമായ ചാഹറിനെ ഗുജറാത്ത്, പഞ്ചാബ് കിംഗ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് എന്നിവയുൾപ്പെടെ നിരവധി ടീമുകൾ പിന്തുടർന്നു. ആത്യന്തികമായി, മുംബൈ വരാനിരിക്കുന്ന സീസണിലേക്ക് അദ്ദേഹത്തെ സ്വന്തമാക്കി.

2.6 കോടിക്ക് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പറെ ടീമിൽ എത്തിച്ചു പഞ്ചാബ്

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയ ജോഷ് ഇൻക്ലിസിനെ 2.6 കോടി രൂപക്ക് ടീമിൽ എത്തിച്ചു പഞ്ചാബ് കിങ്‌സ്. കരിയറിൽ ഇത് ആദ്യമായാണ് 29 കാരനായ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ എത്തുന്നത്.

താരത്തിന് ബിഗ് ബാഷിലും ദേശീയ ടീമിലും ഒക്കെയുള്ള പരിചയം തങ്ങൾക്ക് മുതൽ കൂട്ടാവും എന്ന പ്രതീക്ഷയാണ് പഞ്ചാബിന് ഉള്ളത്. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനെ വലിയ വെല്ലുവിളി ഇല്ലാതെയാണ് പഞ്ചാബ് ടീമിൽ എത്തിച്ചത്.

IPL 2025; 18 കോടി രൂപയ്ക്ക് അർഷ്ദീപ് സിംഗ് പഞ്ചാബ് കിംഗ്സിനൊപ്പം തുടരും

ഐപിഎൽ 2025 ലേലത്തിൽ ആദ്യ കോടീശ്വരനായി അർഷ്ദീപ്. ഇന്ന് റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിച്ച് പഞ്ചാബ് കിംഗ്‌സ് അവരുടെ സ്റ്റാർ പേസർ അർഷ്‌ദീപ് സിംഗിനെ 18 കോടി രൂപയ്ക്ക് നിലനിർത്തി. 2019 മുതൽ പഞ്ചാബ് കിംഗ്‌സിൻ്റെ നെടുംതൂണായ 25 കാരനായ ഇടങ്കയ്യൻ സീമർ ഫ്രാഞ്ചൈസിക്കൊപ്പം തൻ്റെ യാത്ര തുടരും. അർഷ്ദീപിൻ്റെ സേവനം ഉറപ്പാക്കാൻ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ 18 കോടി എന്ന ഏറ്റവും വലിയ ബിഡുമായി പഞ്ചാബ് മാച്ച് ചെയ്യുക ആയിരുന്നു.

തൻ്റെ ഐപിഎൽ കരിയറിൽ 65 മത്സരങ്ങൾ കളിച്ച അർഷ്ദീപ് 76 വിക്കറ്റുകൾ നേടിയിട്ടുണ്ട്. പഞ്ചാബ് കിംഗ്‌സ് അവരുടെ RTM പ്രയോഗിക്കുന്നതിന് മുമ്പ് ലേല യുദ്ധത്തിൽ CSK, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, RCB, രാജസ്ഥാൻ റോയൽസ്, SRH എന്നിവരിൽ നിന്ന് കടുത്ത മത്സരമുണ്ടായി.

സഞ്ജയ് ബംഗാർ പഞ്ചാബ് കിംഗ്‌സ് വിട്ടു

വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി മുഖ്യ പരിശീലകൻ ട്രെവർ ബെയ്‌ലിസ്, ക്രിക്കറ്റ് ഡെവലപ്‌മെൻ്റ് തലവൻ സഞ്ജയ് ബംഗാർ എന്നിവരുമായി പഞ്ചാബ് കിംഗ്‌സ് വേർപിരിഞ്ഞതായി റിപ്പോർട്ട്. ESPNcriinfo അനുസരിച്ച്, തുടർച്ചയായ നിരാശാജനകമായ സീസണുകൾക്ക് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നവീകരിക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം.

2022 ഐപിഎൽ സീസണിന് ശേഷം ബെയ്‌ലിസ് മുഖ്യ പരിശീലകനായി ചുമതലയേറ്റിരുന്നു. മുമ്പ് 2014 മുതൽ 2016 വരെ ടീമുമായി ബന്ധപ്പെട്ടിരുന്ന ബംഗാർ 2023 ഡിസംബറിൽ തിരിച്ചെത്തി.

ഫ്രാഞ്ചൈസി പുതിയ തുടക്കത്തിനായി റിക്കി പോണ്ടിംഗിനെ അടുത്തിടെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു.

റിക്കി പോണ്ടിംഗ് പഞ്ചാബ് കിംഗ്സിന്റെ പരിശീലകൻ

പഞ്ചാബ് കിംഗ്സ് റിക്കി പോണ്ടിംഗിനെ പരിശീലകനായി നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗികമായ പ്രഖ്യാപനം വന്നു. മുൻ ഡെൽഹി ക്യാപിറ്റൽസ് പരിശീലകനായ പോണ്ടിംഗിനെ ഡെൽഹി കഴിഞ്ഞ സീസൺ അവസാനത്തോടെ പുറത്താക്കിയിരുന്നു. റിക്കി പോണ്ടിംഗ് അടുത്ത സീസൺ മുതൽ ഇനി പഞ്ചാബിനെ നയിക്കും.

അവസാന ഏഴ് വർഷമായി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിനൊപ്പം ഉണ്ടായിരുന്നു‌. പോണ്ടിംഗിന്റെ കാലയളവിൽ ചില നല്ല കളിക്കാരെ വളർത്തിയെടുക്കാൻ അവർക്ക് ആയി എങ്കിലും ഡൽഹിയെ കിരീടത്തിലേക്ക് എത്തിക്കാൻ ആയിരുന്നില്ല.

അവസാന സീസണിലും ഡൽഹി ക്യാപിറ്റൽസിന് നിരാശ മാത്രമായിരുന്നു ഫലം. പഞ്ചാബിൽ പോണ്ടിംഗിന്റെ പ്രകടനം എങ്ങനെ ആയിരിക്കും എന്നാകും ഏവരും ഇനി ഉറ്റു നോക്കുന്നത്.

അവസാന മത്സരത്തിൽ ജിതേഷ് ശർമ്മ പഞ്ചാബിന്റെ ക്യാപ്റ്റനാകും

ഐപിഎൽ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനുള്ള ക്യാപ്റ്റനായി ജിതേഷ് ശർമ്മയെ പഞ്ചാബ് കിംഗ്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചു. അവസാന മത്സരങ്ങളിലെ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയിരുന്ന സാം കറൻ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാൻ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുമില്ല. അതാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയിലേക്ക് ക്യാപ്റ്റൻസി എത്തിച്ചത്.

ഞായറാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആണ് പഞ്ചാബ് നേരിടേണ്ടത്‌. പ്ലേ ഓഫ് സാധ്യതകൾ എല്ലാം നേരത്തെ തന്നെ അവസാനിച്ചതിനാൽ പഞ്ചാബിന് ഈ മത്സരം തോറ്റാലും പ്രശ്നങ്ങൾ ഒന്നുമില്ല. വിദേശ താരങ്ങളായി റിലെ റുസോയും നഥാൻ എലിസും മാത്രമെ നാളെ പഞ്ചാബിനൊപ്പം ഉണ്ടാകൂ

ബാറ്റിംഗ് മറന്ന് രാജസ്ഥാന്‍, പൊരുതിയത് പരാഗ് മാത്രം

പ്ലേ ഓഫ് ഉറപ്പിച്ചുവെങ്കിലും രാജസ്ഥാന്റെ ടോപ് 2 സ്ഥാനമോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ടീമിന്റെ ബാറ്റിംഗ് പ്രകടനം. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയൽസിന് 144 റൺസ് മാത്രമാണ് നേടാനായത്. റിയാന്‍ പരാഗ് നേടിയ 48 റൺസ് മാത്രമാണ് രാജസ്ഥാനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ആദ്യ ഓവറിൽ തന്നെ യശസ്വി ജൈസ്വാളിനെ നഷ്ടമായ രാജസ്ഥാന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 38 റൺസ് മാത്രമാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ സഞ്ജു സാംസണെയും നഷ്ടമായ രാജസ്ഥാന്റെ നില പരുങ്ങലിലായി. 15 പന്തിൽ നിന്ന് സഞ്ജു വെറും 18 റൺസ് നേടിയപ്പോള്‍ ടോം കോഹ്‍ലര്‍-കാഡ്മോറുമായി താരം രണ്ടാം വിക്കറ്റിൽ 36 റൺസാണ് നേടിയത്. എന്നാൽ ഈ കൂട്ടുകെട്ടിന് പഞ്ചാബ് ബൗളര്‍മാര്‍ക്കുമേൽ സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ല.

തൊട്ടടുത്ത ഓവറിൽ ടോം കോഹ്‍ലര്‍-കാഡ്മോറിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായത്. താരം 23 പന്തിൽ നിന്ന് വെറും 18 റൺസാണ് നേടിയത്. ഇതോടെ 40/1 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ പ്രതിരോധത്തിലായി.

അശ്വിനും റിയാന്‍ പരാഗും ചേര്‍ന്ന് 50 റൺസ് നാലാം വിക്കറ്റിൽ നേടിയെങ്കിലും ഈ കൂട്ടുകെട്ടിനെ അര്‍ഷ്ദീപ് സിംഗ് തകര്‍ത്തു. 19 പന്തിൽ 28 റൺസ് നേടിയ അശ്വിനെയാണ് രാജസ്ഥാന് നഷ്ടമായത്. ധ്രുവ് ജുറേലിനെ സാം കറനും റോവ്മന്‍ പവലിനെ രാഹുല്‍ ചഹാറും പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 102/6 എന്ന നിലയിൽ പരുങ്ങലിലായി.

34 പന്തിൽ 48 റൺസ് നേടിയ റിയാന്‍ പരാഗ് അവസാന ഓവറിൽ പുറത്താകുകയായിരുന്നു. 9 വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയൽസിന് നഷ്ടമായത്. പഞ്ചാബിന് വേണ്ടി സാം കറന്‍, ഹര്‍ഷൽ പട്ടേൽ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബൗളിംഗ് മികവിൽ ചെന്നൈയുടെ വിജയം, പഞ്ചാബിനെ 139ൽ ഒതുക്കി

പഞ്ചാബ് കിങ്സിന് എതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസ് വിജയം. 168 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് ആകെ 139/9 റൺസ് മാത്രമെ നേടിയുള്ളൂ. മികച്ച ബൗളിംഗ് ആണ് ചെന്നൈ കാഴ്ചവെച്ചത്. ജഡേജ ചെന്നൈക്ക് ആയി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സിമർജീത്, തുശാർ പാണ്ടെ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

30 റൺസ് എടുത്ത പ്രബ്ശിമ്രനും 27 റൺസ് എടുത്ത ശശാങ്കും മാത്രമാണ് പഞ്ചാബ് നിരയിൽ കുറച്ചെങ്കിലും കളിച്ചത്. ഈ വിജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന് 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആയി‌.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ 167 റൺസ് എടുക്കാൻ മാത്രമേ ആയിരുന്നുള്ളൂ. മുൻനിര ബാറ്റർമാർക്ക് ആർക്കും ഉയർന്ന സ്കോർ കണ്ടെത്താനാവാത്തതാണ് ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് തിരിച്ചടിയായത്.

രഹാനെ ഒമ്പതു റൺസും ശിവം ദൂബെ ഡെക്കിലും പുറത്തായി. 32 റൺസ് എടുത്ത റുതുരാജിനും 30 റൺസ് എടുത്ത മിച്ചലിനും നല്ല തുടക്കം ലഭിച്ചു എങ്കിലും അത് മുതലെടുത്ത് വലിയ സ്കോറിലേക്ക് പോകാൻ ഇരുവർക്കും ആയില്ല. മൊയീൻ അലി 17, സാന്റ്നർ 10 എന്നിവരും നിരാശപ്പെടുത്തി.

അവസാനം ശർദുൽ താക്കൂറും ജഡേജയും ചേർന്ന് ചെന്നൈയെ 150ൽ എത്തിച്ചു‌. ജഡേജ 26 പന്തിൽ നിന്ന് 43 റൺസും ശർദുൽ 11 പന്തിൽ 17 റൺസും എടുത്തു. ഒമ്പതാമനായി ഇറങ്ങിയ ധോണി ഇന്ന് ആദ്യ ബോളിൽ ഡക്ക് ആയി.

പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും 3 വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് 2ഉം സാം കറൻ ഒരു വിക്കറ്റും വീഴ്ത്തി.

Exit mobile version