ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍റിക്സിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് താരത്തിനെ സ്വന്തമാക്കുവാന്‍ പ്രീതി സിന്റയുടെ ടീമിന് സാധിച്ചത്.

താരത്തിന്റെ അടിസ്ഥാന വിലയായിരുന്ന 1 കോടിയില്‍ ആരംഭിച്ച ലേലം ചൂട് പിടിച്ചപ്പോള്‍ താരത്തിന് 4.20 കോടി രൂപയാണ് ലഭിച്ചത്.

ഓസ്ട്രേലിയയുടെ യുവ പേസര്‍ക്ക് എട്ട് കോടി നല്‍കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയുടെ യുവ പേസ് ബൗളര്‍ റൈലി മെറിഡിത്തിനെ 8 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. മിന്നും വില കൊടുത്ത് പേസര്‍മാരെ വാങ്ങുന്നത് ഈ ലേലത്തില്‍ ശീലമാക്കിയിരിക്കുകയാണ് പഞാബ. നേരത്തെ ജൈ റിച്ചാര്‍ഡ്സണെ 14 കോടിയ്ക്ക് ടീം സ്വന്തമാക്കിയിരുന്നു.

മെറിഡിത്തിന്റെ അടിസ്ഥാന വില 40 ലക്ഷം ആയിരുന്നു.

ഷാരൂഖ് ഖാന് മോഹ വില, പഞ്ചാബ് കിംഗ്സിന് സ്വന്തം

ഐപിഎലില്‍ ഇന്ത്യന്‍ അണ്‍ ക്യാപ്ഡ് താരം ഷാരൂഖ് ഖാന് 5.25 കോടി രൂപ. 20 ലക്ഷത്തിന്റെ അടിസ്ഥാനവിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ആദ്യം രംഗത്തെത്തിയതെങ്കിലും പിന്നീട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും രംഗത്തെത്തി.

വില മൂന്ന് കോടിയ്ക്ക് മേലെത്തിയപ്പോള്‍ ഡല്‍ഹി പിന്മാറിയെങ്കിലും പകരം പഞ്ചാബ് കിംഗ്സ് രംഗത്തെത്തി. ഒടുവില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ കടുത്തവെല്ലുവിളിയെ മറികടന്ന് താരത്തെ പ‍ഞ്ചാബ് സ്വന്തമാക്കി.

കോടികളുടെ തിളക്കത്തില്‍ ജൈ റിച്ചാര്‍ഡ്സണ്‍, താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയുടെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്സണെ സ്വന്തമാക്കി പ്രീതി സിന്റയുടെ പഞ്ചാബ് കിംഗ്സ്. റോയല്‍ ചലഞ്ചേഴ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മികച്ച ലേലയുദ്ധത്തിന് ശേഷം 14 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. 1.50 കോടി രൂപയുടെ അടിസ്ഥാനവിലയായിരുന്നു ഓസീസ് താരത്തിന്റെ മൂല്യം.

ഇടയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ലേലത്തില്‍ പങ്കെടുക്കുവാന്‍ രംഗത്തെത്തിയിരുന്നു.

ലോക ഒന്നാം നമ്പര്‍ ടി20 താരത്തെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ടി20യിലെ ഒന്നാം നമ്പര്‍ താരമായ ദാവിദ് മലാനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ട് താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല. അടിസ്ഥാന വിലയായ ഒരു കോടി 50 ലക്ഷത്തിനാണ് മലാനെ പഞ്ചാബ് സ്വന്തമാക്കിയത്.

Exit mobile version