Picsart 25 04 05 20 46 52 640

ജയിക്കാൻ റെക്കോർഡ് ചെയ്സ് വേണം! പഞ്ചാബിനെതിരെ മികച്ച സ്കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തു. ഈ സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ചെയ്സ് റെക്കോർഡ് 177 ആണ്. അതുകൊണ്ട് തന്നെ ഒരു റെക്കോർഡ് ചെയ്സ് വേണം പഞ്ചാബിന് ജയിക്കാൻ. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.

സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.

സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.

അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.

Exit mobile version