Picsart 25 04 26 23 13 21 453

മഴ കളി മുടക്കി; കൊൽക്കത്ത-പഞ്ചാബ് മത്സരം ഉപേക്ഷിച്ചു


ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിംഗ്‌സും തമ്മിൽ നടക്കാനിരുന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചു. കളി നിർത്തുമ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 7 റൺസ് എന്ന നിലയിലായിരുന്നു. പിന്നീട് മഴ തുടർന്നതിനാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്തു.


ഇന്ന് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സ് 20 ഓവറിൽ 201 റൺസ് നേടിയിരുന്നു. പ്രിയാൻഷ് ആര്യയുടെയും പ്രബ്സിമ്രൻ സിംഗിന്റെയും പ്രകടനം ടീമിന് മികച്ച ടോട്ടൽ നൽകി. ഈ മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർണായകമായിരുന്നു, പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് വിജയം അനിവാര്യമായിരുന്നു. മഴ കളി തടസ്സപ്പെടുത്തിയത് ഇരു ടീമുകൾക്കും നിരാശ നൽകുന്നതാണ്.

Exit mobile version