Picsart 25 03 23 00 32 15 202

പഞ്ചാബ് കിംഗ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി ഇപ്പോഴത്തെ ടീമിനെ മാറ്റും – റിക്കി പോണ്ടിംഗ്

പഞ്ചാബ് കിംഗ്‌സിന്റെ പുതിയ ഹെഡ് കോച്ച് റിക്കി പോണ്ടിംഗ് ഈ ടീമുനെ എക്കാലത്തെയും മികച്ച പഞ്ചാബ് കിംഗ്‌സ് ടീമായി മാറാനുള്ള യാത്രയിലാണെന്ന് പ്രഖ്യാപിച്ചു.

“ഈ ടീമിന്റെ മൊത്തത്തിലുള്ള ലക്ഷ്യം ഐ‌പി‌എൽ നേടുക എന്നതാണ്. ധർമ്മശാലയിലെ ക്യാമ്പിൽ ചേർന്ന ആദ്യ ദിവസം തന്നെ ഞാൻ അവരോട് പറഞ്ഞു, ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പഞ്ചാബ് കിംഗ്‌സ് ടീമിനെ സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞങ്ങൾ പോകുന്ന യാത്ര, അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നില്ല. അത് സൃഷ്ടിക്കണം.” പോണ്ടിംഗ് പറഞ്ഞു.

പഞ്ചാബ് കിംഗ്‌സ് മാർച്ച് 25 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ കളിച്ച് കൊണ്ട് സീസൺ ആരംഭിക്കും.

Exit mobile version