Picsart 25 04 12 21 05 24 573

ക്യാപ്റ്റൻ ശ്രേയസിന്റെ തകർപ്പൻ ഇന്നിംഗ്സ്!! പഞ്ചാബിന് 245!!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും പഞ്ചാബ് കിംഗ്സിന്റെ തകർപ്പൻ ബാറ്റിങ്. ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 245/6 റൺസ് എടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ ഇന്നിങ്സ് ആണ് പഞ്ചാബിന് കരുത്തായത്.

ഓപ്പണർമാരായ പ്രിയാൻസ് ആര്യയും പ്രബ്സിമ്രനും ചേർന്ന് നല്ല തുടക്കം നൽകി. അവർ 4 ഓവറിലേക്ക് 66 റൺസ് ചേർത്തു. പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസ് അടിച്ചു. 4 സിക്സും 2 ഫോറും ഇതിൽ ഉൾപ്പെടുന്നു. പ്രബ്സിമ്രൻ 23 പന്തിൽ നിന്ന് 42 റൺസും ചേർത്തു. ഇതിനു ശേഷം നെഹാൽ വധേര 27 റൺസും എടുത്തു.

ശ്രേയസിന്റെ ഇന്നിങ്സ് ആണ് സൺ റൈസേഴ്സിന് തലവേദന ആയത്. 36 പന്തിൽ 82 റൺസ് ക്യാപ്റ്റൻ അടിച്ചു. 6 സിക്സും 6 ഫോറും ശ്രേയസ് അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തിൽ 34 റൺസ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സൺ റൈസേഴ്സിന് എതിരായ ടോപ് സ്കോർ നേടി. ഇന്നിങ്സിന്റെ അവസാന നാല് പന്തിൽ ഷമിയെ 4 സിക്സ് പറത്താൻ സ്റ്റോയിനിസിനായി.

Exit mobile version