ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ

മഴ കാരണം 38 ഓവറിൽ 102 റൺസെന്ന പുതുക്കിയ ലക്ഷ്യം 21.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയത്തോടു കൂടി ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി മാറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 106/9 എന്ന സ്കോര്‍ 38 ഓവറിൽ നേടിയെങ്കിലും ഇന്ത്യയുടെ ലക്ഷ്യം 102 റൺസായി പുതുക്കുകയായിരുന്നു.

ഹര്‍നൂര്‍ സിംഗിനെ ആദ്യം തന്നെ നഷ്ടമായെങ്കിലും അംഗ്കൃഷ് രഘുവംശിയും ഷൈക് റഷീദും ചേര്‍ന്ന് ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 96 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അംഗ്കൃഷ് 56 റൺസും ഷൈക് റഷീദ് 31 റൺസും നേടി പുറത്താകാതെ നിന്നു.

ഫൈനലില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ഇന്ത്യയ്ക്ക് വിജയിക്കുവാന്‍ 107 റൺസ്

അണ്ടര്‍ 19 ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 106/9 എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ 57/7 എന്ന നിലയിലായിരുന്ന ലങ്കയെ യസിരു റോഡ്രിഗോ(19*), മഹീഷ പതിരാന(14), രവീന്‍ ഡി സിൽവ(15) എന്നിവര്‍ ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

ഇന്ത്യയ്ക്കായി വിക്കി ഒസ്ട്വാൽ മൂന്നും കൗശൽ താംബേ രണ്ടും വിക്കറ്റ് നേടി.

ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍, പാക്കിസ്ഥാന് ശ്രീലങ്കയോട് പരാജയം

ഏഷ്യ കപ്പ് അണ്ടര്‍ 19 സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ജയം. ഇന്ത്യ ബംഗ്ലാദേശിനെ 103 റൺസിന് പരാജയപ്പെടുത്തി ഫൈനലുറപ്പാക്കിയപ്പോള്‍ മറ്റൊരു സെമിയിൽ പാക്കിസ്ഥാനെതിരെ 22 റൺസ് വിജയവുമായി ലങ്ക ഇന്ത്യയ്ക്കെതിരെയുള്ള ഫൈനലിന് അവസരം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 243/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് 140 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്കായി 90 റൺസ് നേടിയ ഷൈക് റഷീദ് ആണ് ബാറ്റിംഗ് ഹീറോ. 9ാം വിക്കറ്റിൽ ഷൈക്കും വിക്ക് ഓട്സ്വാലും(28*) 50 റൺസ് നേടിയാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.Srilankau19

പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ നല്‍കിയ മേൽക്കൈ ബാറ്റ്സ്മാന്മാര്‍ കളഞ്ഞ് കുളിക്കുന്ന കാഴ്ചയാണ് ആദ്യ സെമിയിൽ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 147 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വിജയം പ്രതീക്ഷിച്ചെത്തിയ പാക്കിസ്ഥാന്‍ 125 റൺസിന് ഓള്‍ഔട്ട് ആയി.

സീഷന്‍ സമീര്‍ പാക്കിസ്ഥാന് വേണ്ടി 4 വിക്കറ്റ് നേടിയപ്പോള്‍ ശ്രീലങ്കന്‍ നിരയിൽ ട്രെവീന്‍ മാത്യു നാലും ദുനിത് വെല്ലാലാഗേ മൂന്നും വിക്കറ്റ് നേടി.

ഏഷ്യ കപ്പ് സെമി, ഇന്ത്യയ്ക്ക് എതിരാളികള്‍ ബംഗ്ലാദേശ്

ഡിസംബര്‍ 30ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ലൈനപ്പ് തയ്യാര്‍ ആയി. ആദ്യ സെമിയിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ബംഗ്ലാദേശ് ആണ്.

ഇന്ന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള അവസാന ഗ്രൂപ്പ് ബി മത്സരം കോവിഡ് കാരണം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയുടെ ഒന്നാം സ്ഥാനക്കാരായി ബംഗ്ലാദേശ് മാറി.

ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും അഞ്ച് പോയിന്റ് വീതമാണുണ്ടായിരുന്നതെങ്കിലും മികച്ച റൺ റേറ്റിന്റെ ബലത്തിൽ ബംഗ്ലാദേശ് ഒന്നാം സ്ഥാനക്കാരായി മാറി.

അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് ജയം നേടി ഇന്ത്യ സെമിയിൽ

ഏഷ്യ കപ്പ് അണ്ടര്‍ 19 ടൂര്‍ണ്ണമെന്റിൽ അഫ്ഗാനിസ്ഥാനെതിരെ വിജയം ഉറപ്പാക്കി ഇന്ത്യ. ഇതോടെ ഇന്ത്യ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പാക്കി. 10 പന്ത് ബാക്കി നില്‍ക്കെയാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ 4 വിക്കറ്റ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 259/4 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്.

രാജ് ബാവ – കൗശൽ താംബേ കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടിയ 65 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം സാധ്യമാക്കിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ 197/6 എന്ന നിലയിൽ പ്രതിരോധത്തിലായിരുന്നു.

നൂര്‍ അഹമ്മദ് നാല് വിക്കറ്റുമായി അഫ്ഗാനിസ്ഥാന്‍ നിരയിൽ തിളങ്ങിയപ്പോള്‍ 43 റൺസുമായി പുറത്താകാതെ നിന്ന രാജ് ബാവയും 35 റൺസ് നേടിയ താംബേയുമാണ് ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്.

ടോപ് ഓര്‍ഡറിൽ ഹര്‍നൂര്‍ സിംഗ്(65), അംഗ്കൃഷ് രഘുവംശിയും(35) ഇന്ത്യയ്ക്കായി തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സുലൈമാന്‍ സാഫി(73), ഇജാസ് അഹമ്മദ് അഹമ്മദ്സായി(86*) എന്നിവരാണ് തിളങ്ങിയത്.

അവസാന പന്തിൽ പാക്കിസ്ഥാന് വിജയം

അണ്ടര്‍ 19 ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാക്കിസ്ഥാന്‍ അവസാന പന്തിലാണ് 2 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.

4 വിക്കറ്റ് നേട്ടവുമായി രാജ് ഭാവ ഇന്ത്യന്‍ ക്യാമ്പിൽ പ്രതീക്ഷ നല്‍കിയെങ്കിലും 19 പന്തിൽ 29 റൺസ് നേടിയ അഹമ്മദ് ഖാന്‍ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് പാക്കിസ്ഥാന്റെ വിജയം ഒരുക്കിയത്. അവസാന പന്തിൽ രണ്ട് റൺസായിരുന്നു പാക്കിസ്ഥാന്‍ വിജയത്തിനായി നേടേണ്ടിയിരുന്നത്.

ടോപ് ഓര്‍ഡറിൽ 81 റൺസുമായി മാസ് സദാഖത് ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ഖാസിം അക്രം(22), ഇര്‍‍ഫാന്‍ ഖാന്‍(32), റിസ്വാന്‍ മഹമ്മൂദ്(29) എന്നിവരും പാക്കിസ്ഥാനായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു

യുഎഇയിൽ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ ഇന്ത്യ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി 20 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യഷ് ധുൽ ആണ് ടീമിന്റെ ക്യാപ്റ്റന്‍. ഇത് കൂടാതെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയില്‍ ഡിസംബര്‍ 11 മുതൽ 19 വരെ നടക്കുന്ന തയ്യാറെടുപ്പുകള്‍ക്കുള്ള 5 അംഗ സംഘത്തെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ U19 ഏഷ്യ കപ്പ് സ്ക്വാഡ്: Harnoor Singh Pannu, Angkrish Raghuvanshi, Ansh Gosai, S K Rasheed, Yash Dhull (Captain), Anneshwar Gautam, Siddharth Yadav, Kaushal Tambe, Nishant Sindhu, Dinnesh Bana (wk), Aaradhya Yadav (wk), Rajangad Bawa, Rajvardhan Hangargekar, Garv Sangwan, Ravi Kumar, Rishith Reddy, Manav Parakh, Amrit Raj Upadhyay, Vicky Ostwal, Vasu Vats (subject to fitness clearance)

പ്രിപ്പറേറ്ററി ക്യാമ്പിനുള്ള അഞ്ചംഗ സംഘം : Ayush Singh Thakur, Uday Saharan, Shashwat Dangwal, Dhanush Gowda, PM Singh Rathore

അണ്ടര്‍ 19 ഏഷ്യ കപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റി

നവംബറില്‍ യുഎഇയില്‍ നടക്കാനിരുന്നു അണ്ടര്‍ 19 ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റി. 2021ല്‍ അനുയോജ്യമായ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്താമെന്നാണ് ഇപ്പോളത്തെ തീരുമാനം. എട്ട് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് കരുതിയത്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്ക് പുറമെ ആതിഥേയരായ യുഎഇയും രണ്ട് യോഗ്യത മത്സരങ്ങള്‍ ജയിച്ച് വരുന്ന ടീമുമായിരുന്നു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനിരുന്നത്.

ബംഗ്ലാദേശില്‍ നിന്ന് ഏഷ്യ കപ്പ് തട്ടിയെടുത്ത് ഇന്ത്യ

ആവേശം അലതല്ലിയ മത്സരത്തില്‍ ഇരു ടീമിന്റെ പക്ഷത്തേക്കും മത്സരം മാറി മറിഞ്ഞുവെങ്കിലും ഏഷ്യ കപ്പ് കിരീടം ഉറപ്പാക്കി ഇന്ത്യ. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ മഴ മത്സരത്തില്‍ ഇടവേള സൃഷ്ടിക്കുകയായിരുന്നു. ഈ ഇടവേളയ്ക്ക് ശേഷം സെറ്റായ ബാറ്റ്സ്മാന്മാരായ അക്ബര്‍ അലിയെയും മൃത്തുന്‍ജോയിയെയും നഷ്ടമായ ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇന്ത്യയ്ക്ക് ഭീഷണിയായി ബംഗ്ലാദേശിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് ബാറ്റ് ചെയ്തുവെങ്കിലും തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി അഥര്‍വ്വ അങ്കോലേക്കര്‍ ഇന്ത്യയ്ക്ക് ഏഷ്യകപ്പ് നേടിക്കൊടുത്തു.

51/6 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് തങ്ങളുടെ വിജയം ഉറപ്പാക്കുമെന്ന് കരുതിയിരുന്നുവെങ്കിലും മഴ തടസ്സം സൃഷ്ടിച്ചതിന് ശേഷം കളി മാറി മറിയകുയായിരുന്നു. ഒപ്പം ക്യാച്ചുകള്‍ കൈവിട്ടും ഇന്ത്യയും ബംഗ്ലാദേശിനെ സഹായിച്ചു. 19.4 ഓവറില്‍ ബംഗ്ലാദേശ് 77/6 എന്ന് നിലയില്‍ നില്‍ക്കവെ കളിയില്‍ മഴ തടസ്സം സൃഷ്ടിച്ചിരുന്നു.

എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ മഴ മാറി മത്സരം വീണ്ടും പുനഃരാരംഭിക്കുകയായിരുന്നു.ബ്രേക്കിന് ശേഷം ക്യാപ്റ്റന്‍ അക്ബര്‍ അലിയെ ബംഗ്ലാദേശിന് നഷ്ടമാകുകയായിരുന്നു. 23 റണ്‍സ് നേടിയ അക്ബര്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ അഥര്‍വ്വ അങ്കോലേക്കര്‍ പുറത്താക്കുകയായിരുന്നു. 27 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. തൊട്ടടുത്ത ഓവറില്‍ 21 റണ്‍സ് നേടിയ മൃത്തുന്‍ജോയിയെ പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. സുഷാന്ത് കുമാര്‍ മിശ്രയ്ക്കായിരുന്നു വിക്കറ്റ്.

ഒമ്പതാം വിക്കറ്റില്‍ തന്‍സിം ഹസനും റാക്കിബുള്‍ ഹസനും ചേര്‍ന്ന് നേടിയ 23 റണ്‍സ് ബംഗ്ലാദേശിനെ ഏഷ്യ കപ്പിന് 6 റണ്‍സ് അകലെ വരെ എത്തിച്ചുവെങ്കിലും അഥര്‍വ്വ തന്‍സിമിനെ(12) പുറത്താക്കി വീണ്ടും ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ കൊണ്ടുവന്നു. അതേ ഓവറില്‍ ബംഗ്ലാദേശിനെ 101 റണ്‍സിന് ഓള്‍ഔട്ട് ആക്കി അഥര്‍വ്വ മത്സരത്തിലെ തന്റെ അഞ്ചാം വിക്കറ്റ് നേടി.

 

ബംഗ്ലാദേശിന്റെ തിരിച്ചുവരവിനെ തടസ്സപ്പെടുത്തി മഴ

ഇന്ത്യയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ വിജയത്തിലേക്ക് മെല്ലെ അടുക്കുകയായിരുന്നു ബംഗ്ലാദേശിന്റെ മോഹങ്ങള്‍ക്കുമേല്‍ തടസ്സം സൃഷ്ടിച്ച് മഴ. 51/6 എന്ന നിലയില്‍ നിന്ന് 77/6 എന്ന മെച്ചപ്പെട്ട നിലയിലേക്ക് ബംഗ്ലാദേശ് മുന്നേറുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്. 19.4 ഓവറില്‍ 77 റണ്‍സ് നേടിയിട്ടുള്ള ബംഗ്ലാദേശ് ഇനി 30 റണ്‍സ് കൂടി നേടിയാല്‍ മതി. അതേ സമയം ഇന്ത്യ 4 വിക്കറ്റ് നേടണം.

ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലിയും മുഹമ്മദ് മൃത്തുന്‍ജോയ്‍യുമാണ് ഇന്ത്യയ്ക്ക് ഭീഷണിയായി ക്രീസിലുള്ളത്. അക്ബര്‍ അലി 22 റണ്‍സും മൃത്തുന്‍ജോയ് 21 റണ്‍സും നേടി അനായാസമായാണ് ബാറ്റ് വീശുന്നത്. ഏതാനും ഓവറുകള്‍ക്കുള്ളില്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ബംഗ്ലാദേശ് ഏഷ്യ കപ്പ് കിരീടം ഉറപ്പാക്കും.

തിരിച്ചടിച്ച് ഇന്ത്യ, ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് നഷ്ടം, മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. 106 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ട് ആക്കി ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനും ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ആകാശ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ 4.1 ഓവറില്‍ ബംഗ്ലാദേശ് 16/4 എന്ന നിലയിലേക്ക് വീണിരുന്നു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബംഗ്ലാദേശ് 11 ഓവറില്‍ 40/5 എന്ന നിലയിലാണ്. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഷഹ്ദത്ത് ഹൊസൈനും ബംഗ്ലാദേശ് നായകന്‍ മുഹമ്മദ് അക്ബര്‍ അലിയും ചേര്‍ന്ന് 24 റണ്‍സ് നേടി മുന്നേറുന്നതിനിടയില്‍ ഷഹ്ദത്തിനെ ബംഗ്ലാദേശിന് നഷ്ടമായി.

ഷഹ്ദത്ത് 3 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന്റെ പ്രതീക്ഷയായി നിലകൊള്ളുന്നത് ക്യാപ്റ്റന്‍ അക്ബര്‍ അലിയാണ്. 15 റണ്‍സാണ് താരം നേടിയിട്ടുള്ളത്. വിജയത്തിനായി അഞ്ച് വിക്കറ്റ് അവശേഷിക്കെ ബംഗ്ലാദേശ് 67 റണ്‍സ് കൂടി നേടണം. ഇന്ത്യയ്ക്ക് കിരീടം അഞ്ച് വിക്കറ്റ് അകലെയാണ്.

ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗിന് കാലിടറി, ഇന്ത്യയെ നൂറ് കടത്തിയത് വാലറ്റത്തോടൊപ്പം പൊരുതിയ കരണ്‍ ലാല്‍

ബംഗ്ലാദേശിനെതിരെ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 33 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ ധ്രുവ് ചന്ദ് ജുരേല്‍ ടോപ് ഓര്‍ഡറില്‍ പൊരുതിയപ്പോള്‍ വാലറ്റത്തോടൊപ്പം നിന്ന് പൊരുതിയ കരണ്‍ ലാല്‍ ആണ് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തിയത്. 37 റണ്‍സ് നേടിയ കരണ്‍ ലാല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

8/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ധ്രുവ് ചന്ദും ശാശ്വത് റാവത്തും ചേര്‍ന്ന് സുരക്ഷിത തീരത്തേക്ക് എത്തിയ്ക്കുമെന്ന് കരുതിയെങ്കിലും 46 റണ്‍സ് കൂട്ടുകെട്ടിനെ ബംഗ്ലാദേശ് തകര്‍ത്തു.

അതേ ഓവറില്‍ മറ്റൊരു വിക്കറ്റ് കൂടി നേടി മുഹമ്മദ് ഷമീം ഹൊസൈന്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അധികം വൈകാതെ ഷമീം ധ്രുവ് ചന്ദിനെയും പുറത്താക്കി ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. എട്ടാം വിക്കറ്റില്‍ സുശാന്ത് കുമാര്‍ മിശ്രയെ കൂട്ടുപിടിച്ച് കരണ്‍ ലാല്‍ 20 റണ്‍സ് കൂടി നേടി. പത്താം വിക്കറ്റില്‍ 22 റണ്‍സ് കൂടി നേടിയ ശേഷം 37 റണ്‍സ് നേടിയ കരണ്‍ ലാല്‍ ആണ് അവസാന വിക്കറ്റായി പുറത്തായത്.

6  ഓവറില്‍ 8 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഷമീം തന്റെ 3 വിക്കറ്റ് നേടിയത്. മുഹമ്മദ് മൃത്തുന്‍ജോയ് 3 വിക്കറ്റ് നേടി ഷമീമിന് മികച്ച പിന്തുണ നല്‍കി. 32.4 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.

 

Exit mobile version