ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് മെൻ്ററായി പാർഥിവ് പട്ടേൽ

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പാർഥിവ് പട്ടേൽ വരാനിരിക്കുന്ന 2025 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവായി ചേരുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ ഹെഡ് കോച്ചായി ചുമതലയേറ്റ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഗാരി കിർസ്റ്റന് പകരമാണ് പട്ടേൽ എത്തുന്നത്. ആശിഷ് നെഹ്‌റയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസിൻ്റെ സപ്പോർട്ട് സ്റ്റാഫിനൊപ്പം പട്ടേൽ പ്രവർത്തിക്കും.

2016-17ൽ സംസ്ഥാന ടീമിനെ അവരുടെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച പട്ടേലിന് ഗുജറാത്തുമായി ആഴത്തിലുള്ള ബന്ധമുണ്ട്.

2020-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പട്ടേൽ, ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുണ്ട്.

IPL ചരിത്രത്തിലെ ഏറ്റവും ഓവർറേറ്റഡ് പ്ലയർ ആണ് മാക്സ്‌വെൽ – പാർഥിവ് പട്ടേൽ

ഗ്ലൻ മാക്സ്‌വെല്ലിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ഇന്ന് ട്വിറ്ററിലൂടെ മാക്സ്‌വെലിനെ ഓവർ റേറ്റഡ് പ്ലയർ ആണെന്ന് പാർഥിവ് പറഞ്ഞു. മാക്‌സ്‌വെൽ ഇന്ന് ഗുജറാത്തിന് എതിരെ 3 പന്തിൽ 4 റൺസ് ആണ് ആകെ നേടിയത്. ഈ ഇന്നിംഗ്സിനു ശേഷമാണ് പാർഥിവ് പട്ടേൽ ട്വീറ്ററിലൂടെ പ്രതികരിച്ചത്.

“ഗ്ലെൻ മാക്‌സ്‌വെൽ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും ഓവർ റേറ്റഡ് പ്ലയർ ആണ്” പട്ടേൽ ട്വിറ്ററിൽ പറഞ്ഞു.

ഈ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 5.14 ശരാശരിയിലും 97.29 സ്‌ട്രൈക്ക് റേറ്റിലും 36 റൺസ് മാത്രമാണ് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഇതുവരെ നേടിയത്.

ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടത് രാഹുല്‍ അല്ല, കോഹ്‍ലി – പാര്‍ത്ഥിവ് പട്ടേൽ

ഇന്ത്യയ്ക്ക് വേണ്ടി ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലി ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ഏഷ്യ കപ്പിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ താരം അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 71ാം ശതകം നേടിയിരുന്നു.

അന്ന് കോഹ്‍ലിയുടെ കൂട്ടായി ക്രീസിലെത്തിയത് കെഎൽ രാഹുലാണെങ്കിലും രോഹിത്തിനൊപ്പം ആവണം കോഹ്‍ലി ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടതെന്ന് പാര്‍ത്ഥിവ് പട്ടേൽ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പിച്ചുകള്‍ക്ക് അനുസൃതമായി കളിക്കുവാന്‍ ശേഷിയുള്ള താരമാണ് കോഹ്‍ലിയെന്നും അതിനാൽ കോഹ്‍ലിയെ ഓപ്പൺ ചെയ്യിക്കണമെന്നും പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടു.

ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്!!! 2014ൽ കോഹ്‍ലി തന്നോട് പറഞ്ഞത് ഇപ്രകാരം – പാര്‍ത്ഥിവ് പട്ടേൽ

2014ൽ ഐപിഎലില്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ.

ബുംറയും പാര്‍ത്ഥിവും ഗുജറാത്തിന് വേണ്ടിയാണ് കളിച്ച് കൊണ്ടിരുന്നത്. 2013ൽ താരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ചുവെങ്കിലും 2015ൽ മാത്രമാണ് ടീമിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. അതിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമിലിടവും പിന്നീട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളറായും ബുംറ മാറി.

ആഭ്യന്തര ക്രിക്കറ്റില്‍ മോശം ഫോമിലായിരുന്നപ്പോളും മുംബൈ ഇന്ത്യന്‍സ് നൽകിയ പിന്തുണയാണ് താരത്തിന് തുണയായതെന്ന് പാര്‍ത്ഥിവ് പറഞ്ഞു. ഐപിഎലിലും അന്താരാഷ്ട്ര തലത്തിലും താരം മെച്ചപ്പെടുവാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

2014ൽ താന്‍ ഐപിഎലില്‍ ആര്‍സിബിയയ്ക്കൊപ്പമായിരുന്നപ്പോള്‍ വിരാടിനോട് ബുംറയെ പരിഗണിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ “വിടളിയാ, ഈ ബുംറ-വുംറ ഒക്കെ എന്ത് ചെയ്യാനാ” എന്നാണ് കോഹ്‍ലി ചോദിച്ചതെന്നും കോഹ്‍ലി പറഞ്ഞുവെന്നാണ് പാര്‍ത്ഥിവ് പറഞ്ഞത്.

ടെസ്റ്റില്‍ കീപ്പിംഗ് മെച്ചപ്പെടുത്തുവാന്‍ പന്തിന് ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം വിദേശ പിച്ചുകളില്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന് എന്നും തലവേദനയാണ് ഋഷഭ് പന്തിന്റെ കീപ്പിംഗിലെ മോശം പ്രകടനം. സിഡ്നിയില്‍ താരം രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ അത് വീണ്ടും മറ നീക്കി പുറത്ത് വരികയായിരുന്നു. താരത്തിന് ടെസ്റ്റില്‍ കീപ്പിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍ രംഗത്തെത്തുകയായിരുന്നു.

ടേണ്‍ ഉള്ള വിക്കറ്റിലോ കീപ്പിംഗ് ദുഷ്കരമായ വിക്കറ്റിലോ മികവ് പുലര്‍ത്തുവാന്‍ ഋഷഭ് പന്ത് സോഫ്ട് ഹാന്‍ഡ്സിന് വേണ്ടിയുള്ള പരിശ്രമം നടത്തണമെന്ന് പാര്‍ത്ഥിവ് പറഞ്ഞു. അത് കൂടാതെ വിരലുകള്‍ താഴേക്ക് വരണമെന്നും മുന്‍ ഇന്ത്യന്‍ കീപ്പര്‍ കൂടിയായ പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി. അശ്വിന്റെ ഓവറില്‍ താരം കൈവിട്ട ക്യാച്ച് പരിശോധിച്ചാല്‍ താഴേക്കെന്നതിന് പകരം പന്തിന്റെ വിരലുകള്‍ മുന്നോട്ടായിരുന്നുവെന്നും ഈ കാര്യത്തില്‍ താരം കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും പാര്‍ത്ഥിവ് പട്ടേല്‍ സൂചിപ്പിച്ചു.

ഹാര്‍ഡ് ആയി ആ ക്യാച്ചിനെ സമീപിച്ചതാണ് താരത്തിന് തിരിച്ചടിയായതെന്നും ശ്രദ്ധിച്ചാല്‍ കൈകള്‍ ചേര്‍ന്നിട്ടല്ലായിരുന്നുവെന്നും വ്യത്യസ്തമായിട്ടായിരുന്നുവെന്നും കാണാവുന്നതാണെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഇത് മുമ്പും സംഭവിച്ചിട്ടുള്ളതാണെന്നും താരം അതിന്മേല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. രണ്ടാമത്തെ ക്യാച്ചും താരം എടുക്കണമായിരുന്നുവെന്നും എന്നാല്‍ കൈമുട്ട് ഗ്രൗണ്ടില്‍ ഇടിച്ചതോടെ പന്ത് പുറത്തേക്ക് പോകുകയായിരുന്നുവെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

പാര്‍ത്ഥിവ് പട്ടേല്‍ മുംബൈ ഇന്ത്യന്‍സിലേക്ക്, പുതിയ ചുമതല ടാലന്റ് സ്കൗട്ട്

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച പാര്‍ത്ഥിവ് പട്ടേല്‍ പുതിയ ദൗത്യവുമായി മുംബൈ ഇന്ത്യന്‍സിലേക്ക്. നിലവിലെ ചാമ്പ്യന്മാരും ഐപിഎല്‍ അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമുമായ പാര്‍ത്ഥിവ് പട്ടേല്‍ ടാലന്റ് സ്കൗട്ട് എന്ന ചുമതലയാവും മുംബൈയ്ക്ക് വേണ്ടി വഹിക്കുക.

ഇതിന് മുമ്പ് മൂന്ന് സീസണുകളില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം. രണ്ട് തവണ അവര്‍ക്കൊപ്പം കിരീടവും നേടിയിട്ടുണ്ട്. 2015, 2017 വര്‍ഷങ്ങളിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടൊപ്പമുണ്ടായിരുന്ന താരത്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരിക്കും – പാര്‍ത്ഥിവ് പട്ടേല്‍

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുവാന്‍ പോകുന്ന താരം കെഎല്‍ രാഹുലായിരിക്കുമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ധോണിയ്ക്ക് ശേഷം പരിഗണിക്കപ്പെടുന്നത് ഋഷഭ് പന്താണ്. ഐപിഎലിലൂടെ ധോണിയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നും ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുന്ന ലോകേഷ് രാഹുല്‍ തന്നെയാവും ഇന്ത്യയുടെ മുന്‍ നിര കീപ്പറെന്ന് പാര്‍ത്ഥിവ് വ്യക്തമാക്കി.

ലോകകപ്പ് നടക്കുകയാണെങ്കില്‍ ഇനി അധികം സമയം ടീമുകള്‍ക്ക് പരിശീലനത്തിന് ലഭിക്കില്ല എന്നതിനാല്‍ തന്നെ രാഹുലിന് തന്നെയാവും മുന്‍ഗണന എന്ന് പാര്‍ത്ഥിവ് വ്യക്തമാക്കി. അത് കൂടാതെ ഋഷഭ് പന്ത് കൂടുതലായി ആഭ്യന്തര മത്സരങ്ങളില്‍ കളിക്കേണ്ടതുണ്ടെന്നും പാര്‍ത്ഥിവ് പറഞ്ഞു.

മികച്ച കഴിവുള്ള താരമാണ് ഋഷഭെന്നും പണ്ട് താനും ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് കളി മെച്ചപ്പെടുത്തിയിരുന്നതെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

ജസ്പ്രീത് ബുംറയെ ആര്‍സിബിയില്‍ എടുക്കണമെന്ന് താന്‍ കോഹ്‍ലിയോട് പറഞ്ഞിരുന്നു – പാര്‍ത്ഥിവ് പട്ടേല്‍

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറ ഫ്രാഞ്ചൈസിയ്ക്കൊപ്പം എത്തുന്നതിലും വളരെ മുമ്പ് ബാംഗ്ലൂര്‍ ടീമിലേക്ക് താരത്തെ പരിഗണിക്കണമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. താന്‍ വിരാട് കോഹ്‍ലിയോട് ബുംറയെക്കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും മുംബൈ താരത്തെ സ്വന്തമാക്കുകയായിരുന്നു എന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഈ നീക്കത്തിന് ശേഷം പിന്നീട് മുംബൈ ബൗളിംഗ് നിരയില്‍ പ്രധാനിയായി മാറുവാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. അതേ സമയം റോയല്‍ ചലഞ്ചേഴ്സിന് ഇപ്പോളും ബൗളിംഗ് തന്നെയാണ് തലവേദന. ഐപിഎലില്‍ 77 മത്സരത്തില്‍ നിന്ന് ബുംറ ഇതുവരെ 82 വിക്കറ്റാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണില്‍ മാത്രം താരം 19 വിക്കറ്റ് നേടുകയുണ്ടായി.

ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ല : പാർഥിവ് പട്ടേൽ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ 2002ൽ അരങ്ങേറ്റം നടത്തിയ പാർഥിവ് പട്ടേൽ മഹേന്ദ്ര സിംഗ് ഇന്ത്യൻ ടീമിൽ എത്തിയതോടെ 2004-2015 കാലഘട്ടത്തിൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ കളിച്ചിരുന്നില്ല.

അതെ സമയം ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് ഒരു നിർഭാഗ്യമായി താൻ കരുതുന്നില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പർ കൂടിയായ പാർഥിവ് പട്ടേൽ പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ വരുന്നതിന് മുൻപ് തനിക്ക് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ ചിലർ പറയുന്നത് പോലെ താൻ നിർഭാഗ്യവാനായിരുന്നില്ലെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

താൻ ചില പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതോടെയാണ് താൻ ടീമിൽ നിന്ന് പുറത്തുപോയതും ധോണി ടീമിൽ എത്തിയതെന്നും പാർഥിവ് പട്ടേൽ പറഞ്ഞു. ധോണി നേടിയ നേട്ടങ്ങൾ എല്ലാം വളരെ പ്രധാനപെട്ടതായിരുന്നുവെന്നും ലഭിച്ച അവസരങ്ങൾ ഉപയോഗപെടുത്തിയതാണ് ധോണിക്ക് തുണയായതെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

ബ്രിസ്ബെയിനില്‍ തന്റെ മുഖത്ത് ഇടിക്കുമെന്ന് പറഞ്ഞ ഹെയ്ഡന്‍ പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ അടുത്ത സുഹൃത്തായി – പാര്‍ത്ഥിവ് പട്ടേല്‍

ഓസ്ട്രേലിയന്‍ ഓപ്പണറും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തന്റെ സഹ ഓപ്പണറുമായിരുന്ന മാത്യു ഹെയ്ഡനുമായുള്ള രസകരമായ അനുഭവം പങ്കുവെച്ച് പാര്‍ത്ഥിവ് പട്ടേല്‍. തനിക്ക് വെറും 18 വയസ്സുള്ളപ്പോളുള്ള കാര്യമാണ് പാര്‍ത്ഥിവ് ഈ ലോക്ക്ഡൗണ്‍ കാലത്ത് ആരാധകരുമായി പങ്കുവെച്ചത്. ബ്രിസ്ബെയിനില്‍ 2004ല്‍ മാത്യു ഹെയ്ഡന്‍ പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോളുള്ളതാണ് ഈ സംഭവം.

ഇന്ത്യ നല്‍കിയ 304 റണ്‍സ് ലക്ഷ്യം ചേസ് ചെയ്ത ഓസ്ട്രേലിയയെ മാത്യു ഹെയ്ഡന്‍ ശതകവുമായി മുന്നോട്ട് നയിച്ചുവെങ്കിലും 109 റണ്‍സില്‍ ഇര്‍ഫാന്‍ പത്താന്‍ പുറത്താക്കുകയായിരുന്നു. ഇന്ത്യ പിന്നീട് മത്സരം 19 റണ്‍സിന് വിജയിച്ചു.ഹെയ്ഡന്‍ പുറത്തായ ശേഷം അന്ന് വെള്ളം കൊണ്ടുപോകുകയായിരുന്നു പാര്‍ത്ഥിവ് താരത്തെ കളിയാക്കി – ഹൂ ഹൂ എന്ന് ശബ്ദമുണ്ടാക്കിയിരുന്നു. തിരിച്ച് പാര്‍ത്ഥിവ് മടങ്ങുമ്പോള്‍ ബ്രിസ്ബെയിനിലെ ഡ്രസ്സിംഗ് റൂമിലേക്കുള്ള ടണലിന്റെ അവിടെ ഹെയ്ഡന്‍ തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

ഇത് ഒരു തവണ കൂടി ആവര്‍ത്തിക്കുകയാണെങ്കില്‍ നിന്റെ മുഖത്ത് ഇടി വീഴുമെന്നാണ് അന്ന് ഹെയ്ഡന്‍ പാര്‍ത്ഥിവിനോട് പറഞ്ഞു. താന്‍ മാപ്പ് പറഞ്ഞപ്പോള്‍ താരം നടന്നകന്നുവെന്നും പാര്‍ത്ഥിവ് സൂചിപ്പിച്ചു. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിയപ്പോള്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഹെയ്ഡന്റെ കൂടെ ഓപ്പണിംഗ് ചെയ്യുക വളരെ അധികം താന്‍ ആസ്വദിച്ചിരുന്നുവെന്നും ബ്രിസ്ബെയിനിലെ സംഭവം മറന്ന് ഞങ്ങള്‍ മികച്ച സുഹൃത്തുക്കളായെന്നും പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടു.

9 വിരലുമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനായതില്‍ അഭിമാനം തോന്നുന്നു

ഇന്ത്യയ്ക്കായി ഒമ്പത് വിരലുമായി കീപ്പിംഗ് നടത്താനായത് അഭിമാന നിമിഷമായി കരുതുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. 2003 ലോകകപ്പ് സ്ക്വാഡില്‍ അംഗമായിരുന്ന താരം ചില ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചുവെങ്കിലും പിന്നീട് ടീമില്‍ നിന്ന് പിന്തള്ളപ്പെടുകയായിരുന്നു. ധോണി രംഗത്തെത്തിയതോടെ പാര്‍ത്ഥിവ് ഉള്‍പ്പെടെ ഒട്ടനവധി താരങ്ങളുടെ അവസരം നഷ്ടമാകുകയും ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായി റണ്‍സ് കണ്ടെത്തുന്ന താരമാണ് പാര്‍ത്ഥിവ്. തന്റെ കൈ വിരലുകളില്‍ ഒന്ന് നഷ്ടമായത് എങ്ങനെയെന്നാണ് ഇപ്പോള്‍ പാര്‍ത്ഥിവ് പറയുന്നത്. ആറ് വയസ്സുള്ളപ്പോള്‍ ഡോറിന് ഇടയില്‍ പെട്ടതോടെയാണ് തന്റെ വിരല്‍ നഷ്ടമാകുന്നതെന്ന് പാര്‍ത്ഥിവ് പറഞ്ഞു. ഇത് ഗ്ലൗസ് ഇടുമ്പോള്‍ പ്രയാസം ഉണ്ടാക്കുമെങ്കിലും ഈ 9 വിരലുകളുമായി ഇന്ത്യന്‍ ടീമിന് വേണ്ടി കീപ്പിംഗ് ചെയ്യാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പാര്‍ത്ഥിവ് പറഞ്ഞു.

താന്‍ ടേപ്പ് ഒക്കെ ഒട്ടിച്ചാണ് ഈ സ്ഥിതിയെ അതിജീവിച്ചതെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഐപിഎലിലും പല ടീമുകളിലായി യഥേഷ്ടം റണ്‍ നേടുവാന്‍ പാര്‍ത്ഥിവ് പട്ടേലിനായിട്ടുണ്ട്. രഞ്ജിയിലും ഗുജറാത്തിന്റെ നായകനായും പലപ്പോഴും ടീമിന്റെ രക്ഷകനായി മാറുന്നത് പാര്‍ത്ഥിവ് പതിവാണ്.

പവര്‍ പ്ലേയിലെ മികച്ച തുടക്കത്തിനു ശേഷം കീഴടങ്ങി ബാംഗ്ലൂര്‍, ഡല്‍ഹി പ്ലേ ഓഫിലേക്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേരിയതെങ്കിലും ഉണ്ടായിരുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. പവര്‍പ്ലേയില്‍ പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്‍ലിയും മികച്ച തുടക്കം നല്കിയ ശേഷം പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെയാണ് പാര്‍ത്ഥിവ് പട്ടേല്‍ പുറത്തായത്. 20 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ താരത്തിന്റെ പുറത്താകലിനു ശേഷം കൃത്യമായ ഇടവേളകളില്‍ ബാംഗ്ലൂരിന്റെ വിക്കറ്റ് വീഴുകയായിരുന്നു. നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ ബാംഗ്ലൂരിനു നേടാനായുള്ളു. 39 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേല്‍ ആണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.

വിരാട് കോഹ്‍ലിയെ(23) അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ എബിഡിയുടെ (17) പതനം ഉറപ്പാക്കിയത് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആയിരുന്നു. 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ ശിവം ഡുബേയെയും ഹെയിന്‍റിച്ച് ക്ലാസ്സനെയും അമിത് മിശ്ര മടക്കിയതോടെ 111/5 എന്ന നിലയിലേക്ക് റോയല്‍ ചലഞ്ചേഴ്സ് വീണു. 48 റണ്‍സ് നേടുന്നതിനിടെയാണ് ടീമിന്റെ അഞ്ച് വിക്കറ്റ് വീണത്.

തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ഗുര്‍കീരത്ത് സിംഗ് മന്‍-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ടീമിനു വേണ്ടി അവസാനവട്ട പോരാട്ടം നടത്തിയത്. അവസാന 24 പന്തില്‍ 52 റണ്‍സ് നേടേണ്ടിയിരുന്ന ബാംഗ്ലൂര്‍ ഇഷാന്ത് ശര്‍മ്മ എറി‍ഞ്ഞ 16ാം ഓവറില്‍ 2 ഫോറും ഒരു സിക്സും സഹിതം 16 റണ്‍സ് നേടി അവസാന മൂന്നോവറിലെ ലക്ഷ്യം 36 ആക്കി മാറ്റി.

റബാഡ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ബാംഗ്ലൂരിനു നേടാനായത് വെറും 6 റണ്‍സാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങി ഗുര്‍കീരത് സിംഗ് മന്നിന്റെ വിക്കറ്റ് ഡല്‍ഹി വീഴ്ത്തി. 19 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു താരം നേടിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 26 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനു വാഷിംഗ്ടണ്‍ സുന്ദറിനെ നഷ്ടമായി. 32 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂരിനു 16 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാനായുള്ളു. ജയത്തോടെ പ്ലേ ഓഫിലേക്ക് എത്തുന്ന രണ്ടാമത്തെ ടീമായി മാറി ഡല്‍ഹി.

അമിത് മിശ്രയും കാഗിസോ റബാഡയും ഡല്‍ഹിയ്ക്കായി 2 വീതം വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ, അക്സര്‍ പട്ടേല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version