ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ല : പാർഥിവ് പട്ടേൽ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് നിർഭാഗ്യമാണെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ 2002ൽ അരങ്ങേറ്റം നടത്തിയ പാർഥിവ് പട്ടേൽ മഹേന്ദ്ര സിംഗ് ഇന്ത്യൻ ടീമിൽ എത്തിയതോടെ 2004-2015 കാലഘട്ടത്തിൽ ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ കളിച്ചിരുന്നില്ല.

അതെ സമയം ധോണിയുടെ കാലഘട്ടത്തിൽ കളിച്ചത് ഒരു നിർഭാഗ്യമായി താൻ കരുതുന്നില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പർ കൂടിയായ പാർഥിവ് പട്ടേൽ പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ വരുന്നതിന് മുൻപ് തനിക്ക് ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ ചിലർ പറയുന്നത് പോലെ താൻ നിർഭാഗ്യവാനായിരുന്നില്ലെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

താൻ ചില പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്നതോടെയാണ് താൻ ടീമിൽ നിന്ന് പുറത്തുപോയതും ധോണി ടീമിൽ എത്തിയതെന്നും പാർഥിവ് പട്ടേൽ പറഞ്ഞു. ധോണി നേടിയ നേട്ടങ്ങൾ എല്ലാം വളരെ പ്രധാനപെട്ടതായിരുന്നുവെന്നും ലഭിച്ച അവസരങ്ങൾ ഉപയോഗപെടുത്തിയതാണ് ധോണിക്ക് തുണയായതെന്നും പാർഥിവ് പട്ടേൽ പറഞ്ഞു.

Exit mobile version