ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരിക്കും – പാര്‍ത്ഥിവ് പട്ടേല്‍

വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുവാന്‍ പോകുന്ന താരം കെഎല്‍ രാഹുലായിരിക്കുമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ധോണിയ്ക്ക് ശേഷം പരിഗണിക്കപ്പെടുന്നത് ഋഷഭ് പന്താണ്. ഐപിഎലിലൂടെ ധോണിയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നും ലോകകപ്പ് ടീമിലുണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇപ്പോള്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുന്ന ലോകേഷ് രാഹുല്‍ തന്നെയാവും ഇന്ത്യയുടെ മുന്‍ നിര കീപ്പറെന്ന് പാര്‍ത്ഥിവ് വ്യക്തമാക്കി.

ലോകകപ്പ് നടക്കുകയാണെങ്കില്‍ ഇനി അധികം സമയം ടീമുകള്‍ക്ക് പരിശീലനത്തിന് ലഭിക്കില്ല എന്നതിനാല്‍ തന്നെ രാഹുലിന് തന്നെയാവും മുന്‍ഗണന എന്ന് പാര്‍ത്ഥിവ് വ്യക്തമാക്കി. അത് കൂടാതെ ഋഷഭ് പന്ത് കൂടുതലായി ആഭ്യന്തര മത്സരങ്ങളില്‍ കളിക്കേണ്ടതുണ്ടെന്നും പാര്‍ത്ഥിവ് പറഞ്ഞു.

മികച്ച കഴിവുള്ള താരമാണ് ഋഷഭെന്നും പണ്ട് താനും ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് കളി മെച്ചപ്പെടുത്തിയിരുന്നതെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

Exit mobile version