ടെസ്റ്റില്‍ കീപ്പിംഗ് മെച്ചപ്പെടുത്തുവാന്‍ പന്തിന് ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം വിദേശ പിച്ചുകളില്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന് എന്നും തലവേദനയാണ് ഋഷഭ് പന്തിന്റെ കീപ്പിംഗിലെ മോശം പ്രകടനം. സിഡ്നിയില്‍ താരം രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ അത് വീണ്ടും മറ നീക്കി പുറത്ത് വരികയായിരുന്നു. താരത്തിന് ടെസ്റ്റില്‍ കീപ്പിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍ രംഗത്തെത്തുകയായിരുന്നു.

ടേണ്‍ ഉള്ള വിക്കറ്റിലോ കീപ്പിംഗ് ദുഷ്കരമായ വിക്കറ്റിലോ മികവ് പുലര്‍ത്തുവാന്‍ ഋഷഭ് പന്ത് സോഫ്ട് ഹാന്‍ഡ്സിന് വേണ്ടിയുള്ള പരിശ്രമം നടത്തണമെന്ന് പാര്‍ത്ഥിവ് പറഞ്ഞു. അത് കൂടാതെ വിരലുകള്‍ താഴേക്ക് വരണമെന്നും മുന്‍ ഇന്ത്യന്‍ കീപ്പര്‍ കൂടിയായ പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി. അശ്വിന്റെ ഓവറില്‍ താരം കൈവിട്ട ക്യാച്ച് പരിശോധിച്ചാല്‍ താഴേക്കെന്നതിന് പകരം പന്തിന്റെ വിരലുകള്‍ മുന്നോട്ടായിരുന്നുവെന്നും ഈ കാര്യത്തില്‍ താരം കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും പാര്‍ത്ഥിവ് പട്ടേല്‍ സൂചിപ്പിച്ചു.

Pant

ഹാര്‍ഡ് ആയി ആ ക്യാച്ചിനെ സമീപിച്ചതാണ് താരത്തിന് തിരിച്ചടിയായതെന്നും ശ്രദ്ധിച്ചാല്‍ കൈകള്‍ ചേര്‍ന്നിട്ടല്ലായിരുന്നുവെന്നും വ്യത്യസ്തമായിട്ടായിരുന്നുവെന്നും കാണാവുന്നതാണെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. ഇത് മുമ്പും സംഭവിച്ചിട്ടുള്ളതാണെന്നും താരം അതിന്മേല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി. രണ്ടാമത്തെ ക്യാച്ചും താരം എടുക്കണമായിരുന്നുവെന്നും എന്നാല്‍ കൈമുട്ട് ഗ്രൗണ്ടില്‍ ഇടിച്ചതോടെ പന്ത് പുറത്തേക്ക് പോകുകയായിരുന്നുവെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

Exit mobile version