50 റൺസിന് പിഎന്‍ജിയെ എറിഞ്ഞൊതുക്കി പാക്കിസ്ഥാന്‍, ക്വാര്‍ട്ടറിൽ എതിരാളികള്‍ ഓസ്ട്രേലിയ

പാപുവ ന്യു ഗിനിയെ 50 റൺസിന് ഓള്‍ഔട്ട് ആക്കി 1 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് പാക്കിസ്ഥാന്‍. വിജയത്തോടെ ക്വാര്‍ട്ടറിൽ പാക്കിസ്ഥാന് ഓസ്ട്രേലിയയാണ് എതിരാളികള്‍. മുഹമ്മദ് ഷെഹ്സാദ് 5 വിക്കറ്റും അഹമ്മദ് ഖാന്‍ 3 വിക്കറ്റും നേടിയപ്പോള്‍ പിഎന്‍ജി ഇന്നിംഗ്സ് 22.4 ഓവറിൽ അവസാനിക്കുകയായിരുന്നു.

11 റൺസ് നേടിയ ക്രിസ്റ്റഫര്‍ കില്‍പാട് ആണ് പിഎന്‍ജിയുടെ ടോപ് സ്കോറര്‍. നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിൽ തന്നെ ഷെഹ്സാദിനെ നഷ്ടമായെങ്കിലും അബ്ബാസ് അലിയും(27*), ഹസീബുള്ള ഖാനും(18*) ടീമിന്റെ വിജയം ഒരുക്കുകയായിരുന്നു.

മൂന്ന് വിജയങ്ങളും നേടിയ പാക്കിസ്ഥാനെ ക്വാര്‍ട്ടറിൽ കാത്തിരിക്കുന്നത് ഓസ്ട്രേലിയയാണ്.

വമ്പന്‍ ജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും

അണ്ടര്‍ 19 ലോകകപ്പിൽ കൂറ്റന്‍ വിജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും. ഇംഗ്ലണ്ട് കാനഡയ്ക്കെതിരെ 106 റൺസിന്റെയും അഫ്ഗാനിസ്ഥാന്‍ പാപുവ ന്യു ഗിനിയെ 135 റൺസിനുമാണ് തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 200 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ എതിരാളികളെ 65 റൺസിന് എറിഞ്ഞൊതുക്കി ജയം കൈക്കലാക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു.

കാനഡയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടോം പ്രെസ്റ്റ്(93), ജോര്‍ജ്ജ് ബെൽ(57), ജോര്‍ജ്ജ് തോമസ്(52) എന്നിവരുടെ ബാറ്റിംഗ് മികവിൽ 320/7 എന്ന സ്കോര്‍ നേടുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ്വ ബോയ്ഡനും(4 വിക്കറ്റ്) ടോം പ്രെസ്റ്റ്, ജേക്കബ് ബെത്തേൽ എന്നിവര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ കാനഡ 214 റൺസിന് ഓള്‍ഔട്ട് ആയി.

 

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പാപുവ ന്യൂ ഗിനി പിന്മാറി

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പിന്മാറി പാപുവ ന്യു ഗിനി. ടീം സെറ്റപ്പിൽ കോവിഡ് വന്നെത്തിയതിനാലാണ് ഈ തീരുമാനം. സിംബാബ്‍വേയിലായിരുന്നു ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കാനിരുന്നത്. നവംബര്‍ 6ന് ടീം യാത്ര പുറപ്പെടുന്നതിനായി ക്വാറന്റീനിലായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് താരങ്ങളുടെ കോവിഡ് ബാധ കണ്ടെത്തിയത്.

മത്സരത്തിൽ പങ്കെടുക്കുവാന്‍ ആവശ്യത്തിന് താരങ്ങളില്ലാത്തതിനാൽ പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്നാണ് പാപുവ ന്യു ഗിനി ക്രിക്കറ്റ് ബോര്‍ഡ് മീഡിയ റിലീസിൽ അറിയിച്ചത്. വെസ്റ്റിന്‍ഡീസ്, നെതര്‍ലാണ്ട്സ്, അയര്‍ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പമുള്ള ഗ്രൂപ്പിലായിരുന്നു പിഎന്‍ജി.

ടീമിലെ എല്ലാവരും രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവരായിരുന്നു.

കൂറ്റന്‍ ജയം നേടി സൂപ്പര്‍ 12ലേക്ക് ബംഗ്ലാദേശ്

പാപുവ ന്യൂ ഗിനിയ്ക്കെതിരെ 84 റൺസ് വിജയവുമായി ബംഗ്ലാദേശ് സൂപ്പര്‍ 12ലേക്ക്. ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് കാലിടറിയ ശേഷം ഒമാനെ പരാജയപ്പെടുത്തി ഇന്നത്തെ മത്സരത്തിനായി എത്തിയ ബംഗ്ലാദേശിന് പിഎന്‍ജിയ്ക്കെതിരെ വിജയം ആവശ്യമായിരുന്നു അടുത്ത റൗണ്ടിലേക്ക് കടക്കുവാന്‍.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മഹമ്മദുള്ള(50), ഷാക്കിബ് അല്‍ ഹസന്‍(46), ലിറ്റൺ ദാസ്(29), എന്നിവര്‍ക്കൊപ്പം അടിച്ച് തകര്‍ത്ത മുഹമ്മദ് സൈഫുദ്ദീന്‍(6 പന്തിൽ പുറത്താകാതെ 19), അഫിഫ് ഹൊസൈന്‍(21) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 181/7 എന്ന സ്കോര്‍ നേടുകയായിരുന്നു. ബൗളിംഗ് ടീമിന് വേണ്ടി കബൗ മോറിയ, ഡാമിയന്‍ രാവു, അസ്സദ് വാല എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിഎന്‍ജി 97 റൺസിന് അവസാന ഓവറിൽ മൂന്ന് പന്ത് അവശേഷിക്കെ ഓള്‍ഔട്ട് ആകുകയായിരുന്നു. കിപ്ലിന്‍ ഡോറിഗ 46 റൺസുമായി പുറത്താകാതെ ടീമിന്റെ ടോപ് സ്കോറര്‍ ആയി.

ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാലും മുഹമ്മദ് സൈഫുദ്ദീന്‍, ടാസ്കിന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

 

പവര്‍പ്ലേയിൽ കളി കൈവിട്ട് പാപുവ ന്യു ഗിനി, സ്കോട്‍ലാന്‍ഡിനോട് 17 റൺസ് തോല്‍വി

ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാം വിജയം നേടി സ്കോട്‍ലാന്‍ഡ്. ഇന്ന് പാപുവ ന്യു ഗിനിയെ 17 റൺസിന് പരാജയപ്പെടുത്തിയാണ് സ്കോട്‍ലാന്‍ഡ് വിജയം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 165/9 എന്ന സ്കോറാണ് നേടിയത്. റിച്ചി ബെറിംഗ്ടൺ 49 പന്തിൽ 70 റൺസും മാത്യു ക്രോസ് 45 റൺസും നേടിയപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും റൺസ് കണ്ടെത്താനായില്ല.

92 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ സ്കോട്‍ലാന്‍ഡിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. പിഎന്‍ജിയ്ക്ക് വേണ്ടി കബൗ മോറിയ നാലും ചാഡ് സോപര്‍ മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിഎന്‍ജി പവര്‍പ്ലേയ്ക്കുള്ളിൽ 35/5 എന്ന നിലയിലേക്ക് വീണ ശേഷം മത്സരത്തിൽ തിരിച്ചുവരവ് സാധ്യമല്ലാതെ രീതിയിലേക്ക് പോയി.

67/6 എന്ന നിലയിൽ നിന്ന് 53 റൺസ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടുമായി നോര്‍മന്‍ വനൗ – കിപ്ലിന്‍ ഡോറിഗ കൂട്ടുകെട്ട് പാപുവ ന്യൂ ഗിനിയ്ക്കായി പൊരുതി നോക്കി. കിപ്ലിന്‍ 18 റൺസും നോര്‍മന്‍ വനൗ 47 റൺസും നേടിയപ്പോള്‍ ക്യാപ്റ്റന്‍ അസ്സാദ് വാല 18 റൺസും ചാഡ് സോപര്‍ 16 റൺസും നേടി.

സ്കോട്‍ലാന്‍ഡിനായി ജോഷ് ഡേവി 4 വിക്കറ്റ് നേടിയപ്പോള്‍ 19.3 ഓവറിൽ 148 റൺസിന് സ്കോട്‍ലാന്‍ഡ് പിഎന്‍ജി ഓള്‍ഔട്ട് ആയി.

റണ്ണെടുക്കുന്നതിന് മുമ്പ് രണ്ട് വിക്കറ്റ് നഷ്ടം, പിന്നീട് മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റന്‍ അസ്സദ് വാല

റണ്ണെടുക്കുന്നതിന് മുമ്പ് ലോകകപ്പ് അരങ്ങേറ്റക്കാരായ പാപുവ ന്യു ഗിനിയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ ബലത്തിൽ വലിയ തകര്‍ച്ചയിൽ നിന്ന് തിരിച്ചുവരവ് നടത്തി പാപുവ ന്യു ഗിനി. എന്നാൽ ക്യാപ്റ്റന്‍ അസ്സദ് വാലയും ചാള്‍സ് അമിനിയും പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പിഎന്‍ജിയ്ക്ക് 20 ഓവറിൽ 129 റൺസ് മാത്രമേ 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായുള്ളു.

മത്സരത്തിൽ അസ്സദ് വാല – ചാള്‍സ് അമിനി കൂട്ടുകെട്ടാണ് പിഎന്‍ജിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. 37 റൺസ് നേടിയ അമിനി റണ്ണൗട്ടായാണ് പുറത്തായത്. 40 പന്തിൽ അസ്സാദ് വാല തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

15ാം ഓവറിലെ ആദ്യ പന്തിൽ ഖലീമുള്ള അസ്സദ് വാലയെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. 56 റൺസ് നേടിയ അസ്സദിനെ ജതീന്ദര്‍ സിംഗ് ആണ് പിടിച്ച് പുറത്താക്കിയത്.

അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകളുമായി ഒമാന്‍ തിരിച്ചടിച്ചപ്പോള്‍ പിഎന്‍ജി 81/2 എന്ന നിലയില്‍ നിന്ന് 113/7 എന്ന നിലയിലേക്ക് വീണു. ഒമാന് വേണ്ടി ക്യാപ്റ്റന്‍ സീഷന്‍ മക്സൂദ് നാല് വിക്കറ്റ് നേടി.

ടി20 ലോകകപ്പിൽ പാപുവ ന്യു ഗിനിയുടെ അരങ്ങേറ്റം, ഒമാന്‍ ബൗളിംഗ് തിരഞ്ഞെടുത്തു

ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങുന്ന പാപുവ ന്യു ഗിനിയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഒമാന്‍. ഒമാനില്‍ നടക്കുന്ന ഗ്രൂപ്പ് ബി യോഗ്യത മത്സരത്തിലൂടെയാണ് ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകുന്നത്.

പാപുവ ന്യൂ ഗിനി : Tony Ura, Assad Vala(c), Charles Amini, Lega Siaka, Norman Vanua, Sese Bau, Simon Atai, Kiplin Doriga(w), Nosaina Pokana, Damien Ravu, Kabua Morea

ഒമാന്‍: Jatinder Singh, Khawar Ali, Aqib Ilyas, Zeeshan Maqsood(c), Naseem Khushi(w), Prajapathi, Mohammad Nadeem, Ayan Khan, Sandeep Goud, Kaleemullah, Bilal Khan

അണ്ടര്‍ 19 ലോകകപ്പിനു ഇനി ജപ്പാനും

2020 അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാന്‍ എത്തും. 1989ല്‍ ജപ്പാന്‍ ഐസിസിയുടെ ഭാഗമായെങ്കിലും 1996ല്‍ ആണ് അസോസ്സിയേററ്റ് അംഗമായി എത്തുന്നത്. ഇപ്പോള്‍ അണ്ടര്‍ 19 ലോകകപ്പിനാണെങ്കിലും ടീം യോഗ്യത നേടിയത് വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടേണ്ടത്. സനോയില്‍ നടന്ന ഈസ്റ്റ് ഏഷ്യ-പസഫിക് റീജണ്‍ ക്വാളിഫയറില്‍ പാപുവ ന്യു ഗിനി തങ്ങളുടെ ടീമിലെ 11 കളിക്കാരെ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ജപ്പാന്‍ യോഗ്യത നേടിയത്.

അതേ സമയം പാപുവ ന്യൂ ഗിനി തങ്ങളുടെ ടീമിനെ വിലക്കിയതിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അച്ചടക്ക നടപടിയെത്തുടര്‍ന്ന് ടീമിലെ 14 അംഗങ്ങളില്‍ 11 താരങ്ങളെ സ്പെന്‍ഡ് ചെയ്യുകയാണെന്നാണ് അറിയുന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ശക്തമായ പ്രകടനം നടത്തി മുന്നേറുകയായിരുന്നു പാപുവ ന്യൂ ഗിനി. ജപ്പാനെതിരെയും അവര്‍ക്ക് തന്നെയായിരുന്നു വിജയ പ്രതീക്ഷ.

വനിത ലോക ടി20 യോഗ്യത നേടി അയര്‍ലണ്ട്

പാപുവ ന്യൂ ഗിനിയ്ക്കെതിരെ ആദ്യ സെമി ഫൈനലില്‍ വിജയം നേടിയത് വഴി അയര്‍ലണ്ട് വിന്‍ഡീസില്‍ നടക്കുന്ന ലോക ടി20യ്ക്ക് യോഗ്യത നേടി. ഇന്ന് നടന്ന സെമി മത്സരത്തില്‍ അയര്‍ലണ്ട് 20 ഓവറില്‍ 113/6 എന്ന സ്കോര്‍ നേടുകയായിരുന്നു. 86 റണ്‍സിനു പാപുവ ന്യൂ ഗിനിയെ പുറത്താക്കിയാണ് ഫൈനലിലേക്കും ലോക ടി20 മത്സരങ്ങള്‍ക്കുമായുള്ള യോഗ്യത അയര്‍ലണ്ട് നേടിയത്.

27 റണ്‍സിന്റെ ജയമാണ് അയര്‍ലണ്ട് ഇന്ന് സ്വന്തമാക്കിയത്. 36 റണ്‍സ് നേടിയ ഗാബി ലൂയിസ് ആണ് ടീമിനെ 113 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഗിനിയ്ക്ക് വേണ്ടി വിക്കി ആര രണ്ടും മയ്‍രി ടോം, കൈയ്യ അരുവ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ലൂസി ഒറീലി(3), ലോറ ഡെലാനി(2), എല്‍മിയര്‍ റിച്ചാര്‍ഡ്സണ്‍(2) എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 19.2 ഓവറില്‍ 86 റണ്‍സിനു പാപുവ ന്യൂ ഗിനിയെ ഓള്‍ഔട്ട് ആക്കി അയര്‍ലണ്ട് യോഗ്യത ഉറപ്പാക്കി. 22 റണ്‍സ് നേടിയ ബ്രണ്ട താവു ആണ് ഗിനിയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

U-19 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ

U-19 ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള രണ്ടാമത്തെ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ 311 റണ്‍സിന്റെ ജയമാണ് ഓസ്ട്രേലിയ പാപുവ ന്യു ഗിനിയ്ക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് നേടുകയായിരുന്നു. തിരിച്ച് ഗിനിയെ 59 റണ്‍സിനു ഓള്‍ഔട്ട് ആക്കാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും ഓസ്ട്രേലിയ യോഗ്യത നേടി.

ഓസ്ട്രേലിയയ്ക്കായി ബാറ്റിംഗില്‍ നഥാന്‍ മക്സ്വീനി 156 റണ്‍സ് നേടി ടീമിനെ നയിച്ചു. ജേസണ്‍ സംഗ(88), പരം ഉപ്പല്‍(61) എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി. ബൗളിംഗില്‍ 7 വിക്കറ്റ് നേടി ജേസണ്‍ റൈസ്റ്റണ്‍ ഓസ്ട്രേലിയയെ നയിച്ചു. തന്റെ 156 റണ്‍സിനു മക്സ്വീനിയാണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിയര്‍പ്പൊഴുക്കാതെ ഒരു ഇന്ത്യന്‍ ജയം, അങ്കുല്‍ റോയ്ക്ക് 5 വിക്കറ്റ്

പാപുവ ന്യു ഗിനിയ്ക്കെതിരെ അനായാസ ജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ അങ്കുല്‍ റോയിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഗിനിയെ 21.5 ഓവറില്‍ ഇന്ത്യ 64 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. 15 റണ്‍സ് എടുത്ത ഒവിയ സാം ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ മാത്രമാണ് ഗിനി നിരയില്‍ രണ്ടക്കം കടന്നത്. അങ്കുല്‍ സുധാകര്‍ റോയ് 6.5 ഓവറില്‍ 2 മെയിഡനുകള്‍ ഉള്‍പ്പെടെ 14 റണ്‍സ് വിട്ടു നല്‍കി 5 വിക്കറ്റ് നേടുകയായിരുന്നു. ശിവം മാവി രണ്ട് വിക്കറ്റും കമലേഷ് നാഗര്‍കോടി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8ാം ഓവറില്‍ വിജയം നേടി. 65 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികച്ചു. 39 പന്തില്‍ നിന്ന് 57 റണ്‍സാണ് നേടിയത്. മന്‍ജോത് കല്‍റ 9 റണ്‍സ് നേടി ക്രീസില്‍ ക്യാപ്റ്റന് പിന്തുണ നല്‍കി ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പാപുവ ന്യു ഗിനിയ്ക്കെതിരെ സിംബാബ്‍വേയ്ക്കെ 10 വിക്കറ്റ് ജയം

യൂത്ത് ലോകകപ്പ് രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ടീമുകളുടെ പോരാട്ടത്തില്‍ സിംബാബ്‍വേയ്ക്ക് പാപുവ ന്യു ഗിനിയ്ക്കെതിരെ 10 വിക്കറ്റ് ജയം. മഴ മൂലം 20 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗിനി 95 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 14 ഓവറില്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ സിംബാബ്‍വേ തങ്ങളുടെ ആദ്യം ജയം സ്വന്തമാക്കി.

53 റണ്‍സുമായി വെസ്‍ലി മധവേരേയും 41 റണ്‍സ് നേടിയ ഗ്രിഗറി ഡോളറുമാണ് സിംബാബ്‍വേയുടെ വിജയശില്പികള്‍. ബൗളിംഗിലും വെസ്‍ലി മൂന്ന് വിക്കറ്റ് നേടി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version