Engu19

വമ്പന്‍ ജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും

അണ്ടര്‍ 19 ലോകകപ്പിൽ കൂറ്റന്‍ വിജയങ്ങളുമായി ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും. ഇംഗ്ലണ്ട് കാനഡയ്ക്കെതിരെ 106 റൺസിന്റെയും അഫ്ഗാനിസ്ഥാന്‍ പാപുവ ന്യു ഗിനിയെ 135 റൺസിനുമാണ് തകര്‍ത്തത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 200 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ എതിരാളികളെ 65 റൺസിന് എറിഞ്ഞൊതുക്കി ജയം കൈക്കലാക്കുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചു.

കാനഡയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടോം പ്രെസ്റ്റ്(93), ജോര്‍ജ്ജ് ബെൽ(57), ജോര്‍ജ്ജ് തോമസ്(52) എന്നിവരുടെ ബാറ്റിംഗ് മികവിൽ 320/7 എന്ന സ്കോര്‍ നേടുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ്വ ബോയ്ഡനും(4 വിക്കറ്റ്) ടോം പ്രെസ്റ്റ്, ജേക്കബ് ബെത്തേൽ എന്നിവര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ കാനഡ 214 റൺസിന് ഓള്‍ഔട്ട് ആയി.

 

Exit mobile version