വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പാപുവ ന്യൂ ഗിനി പിന്മാറി

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പിന്മാറി പാപുവ ന്യു ഗിനി. ടീം സെറ്റപ്പിൽ കോവിഡ് വന്നെത്തിയതിനാലാണ് ഈ തീരുമാനം. സിംബാബ്‍വേയിലായിരുന്നു ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നടക്കാനിരുന്നത്. നവംബര്‍ 6ന് ടീം യാത്ര പുറപ്പെടുന്നതിനായി ക്വാറന്റീനിലായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് താരങ്ങളുടെ കോവിഡ് ബാധ കണ്ടെത്തിയത്.

മത്സരത്തിൽ പങ്കെടുക്കുവാന്‍ ആവശ്യത്തിന് താരങ്ങളില്ലാത്തതിനാൽ പിന്മാറുകയല്ലാതെ വേറെ വഴിയില്ലെന്നാണ് പാപുവ ന്യു ഗിനി ക്രിക്കറ്റ് ബോര്‍ഡ് മീഡിയ റിലീസിൽ അറിയിച്ചത്. വെസ്റ്റിന്‍ഡീസ്, നെതര്‍ലാണ്ട്സ്, അയര്‍ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കൊപ്പമുള്ള ഗ്രൂപ്പിലായിരുന്നു പിഎന്‍ജി.

ടീമിലെ എല്ലാവരും രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവരായിരുന്നു.

Exit mobile version