Picsart 24 01 03 09 03 26 438

പാകിസ്താന് ബാറ്റിങ് തകർച്ച, ബാബർ വീണ്ടും നിരാശപ്പെടുത്തി

പാകിസ്താൻ മൂന്നാം ടെസ്റ്റിലും പതറുന്നു. ഇന്ന് ഓസ്ട്രേലിയക്ക് എതിരെ ആദ്യം ബാറ്റു ചെയ്യുന്ന പാകിസ്താൻ രണ്ടാം സെഷനിൽ എത്തുമ്പോൾ 150-5 എന്ന നിലയിലാണ് ഉള്ളത്. തുടക്കത്തിൽ തന്നെ പാകിസ്താന് രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ഓപ്പണർമാരായ ശഫീഖും സെയിം അയ്യൂബും ഡക്കിൽ ആണ് പുറത്തായത്. പിറകെ വന്ന ക്യാപ്റ്റൻ മസൂദും ബാബറും കൂട്ടുകെട്ട് പടുക്കാൻ ശ്രമിച്ചു എങ്കിലും അധികം നീണ്ടു നിന്നല്ല.

മസൂദ് 35 റൺസ് എടുത്തും ബാബർ അസം 26 റൺസ് എടുത്തും പുറത്തായി. ബാബറിന്റെ മോശം ഫോം തുടരുന്നതാണ് ഇന്നും കണ്ടത്.5 റൺസ് എടുത്ത സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്താന് നഷ്ടമായി. 59 റൺസുമായി റിസുവാനും 24 റൺസുമായി അഖ സൽമാനും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും സ്റ്റാർക്, മാർഷ്, ഹേസല്വുഡ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Exit mobile version