ഒല്ലി റോബിന്‍സൺ തിരികെ ടെസ്റ്റ് ടീമിലേക്ക്, ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമായി

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഒല്ലി റോബിന്‍സണെ തിരികെ ഇംഗ്ലണ്ട് ടീമിലേക്ക് വിളിച്ചിട്ടുമ്ട്. ഹസീബ് ഹമീദ് ആണ് മറ്റൊരു താരം. 17 അംഗ സംഘത്തിൽ ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, സാം കറന്‍ എന്നിവരുമുണ്ട്.

പരിക്ക് കാരണം ക്രിസ് വോക്സും ജോഫ്ര ആര്‍ച്ചറും ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. ഹസീബ് ഹമീദ് ആണ് ടീമിൽ ഇടം പിടിച്ച മറ്റൊരു താരം. 2016ൽ അരങ്ങേറ്റം കുറിച്ച താരത്തിനെ പിന്നീട് മോശം ഫോം കാരണം ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ കൗണ്ടിയിൽ 9 മത്സരങ്ങളിൽ നിന്ന് 642 റൺസ് നേടിയാണ് താരം ടീമിലേക്ക് തിരികെ എത്തിയിരിക്കുന്നത്.

ഇംഗ്ലണ്ട് സ്ക്വാഡ് : Joe Root (c), James Anderson, Jonny Bairstow, Dom Bess, Stuart Broad, Rory Burns, Jos Buttler, Zak Crawley, Sam Curran, Haseeb Hameed, Dan Lawrence, Jack Leach, Ollie Pope, Ollie Robinson, Dom Sibley, Ben Stokes, Mark Wood.

എട്ട് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും, റോബിന്‍സണിന് കളിക്കളത്തിലേക്ക് മടങ്ങാം

ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ് തന്റെ കരിയര്‍ പുനരാരംഭിക്കുവാന്‍ അനുമതി. ന്യൂസിലാണ്ടിനെതിരെ ലോര്‍ഡ്സിൽ അരങ്ങേറ്റം കുറിച്ച താരം എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകളടെ പേരിൽ സസ്പെന്‍ഷന് വിധേയനാകുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഇപ്പോള്‍ താരത്തിന് എട്ട് മത്സരങ്ങളിൽ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

താരത്തിന്റെ ഈ എട്ട് മത്സരങ്ങളിൽ അഞ്ച് മത്സരങ്ങളിലെ വിലക്ക് രണ്ട് വര്‍ഷത്തിൽ താരം പാലിക്കണം. മൂന്ന് അംഗ ക്രിക്കറ്റ് ഡിസിപ്ലിന്‍ കമ്മീഷന്‍ ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ന്യൂസിലാണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റും ടി20 ബ്ലാസ്റ്റിലെ രണ്ട് മത്സരങ്ങളും ഇപ്പോള്‍ തന്നെ വിലക്കിൽ പരിഗണിച്ചിട്ടുണ്ട്. ഇത് കൂടാതെ 3200 പൗണ്ട് പിഴയും വിധിച്ചു.

ഇത് കൂടാതെ രണ്ട് വര്‍ഷത്തേക്ക് താരം പ്രൊഫഷണൽ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും എല്ലാ ആന്റി-ഡിസ്ക്രിമിനേഷന്‍ പ്രോഗ്രാമുകളിലും പങ്കെടുക്കണമെന്നും കമ്മീഷന്‍ വിധിച്ചിട്ടുണ്ട്.

റോബിൻസണിന്റെ മാപ്പ് ഇംഗ്ലണ്ട് ടീം അംഗീകരിച്ചു – ജെയിംസ് ആന്‍ഡേഴ്സൺ

ലോര്‍ഡ്സിലെ ആദ്യ ദിവസം അരങ്ങേറ്റം നടത്തിയ ശേഷം തന്റെ പഴയ ട്വീറ്റുകൾ വൈറലായപ്പോൾ ഒല്ലി റോബിന്‍സൺ ഇംഗ്ലണ്ട് ടീമിന് മുന്നിൽ നടത്തിയ ക്ഷമാപണം ടീം അംഗീകരിച്ചുവെന്ന് പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സൺ. താന്‍ മനസ്സിലാക്കുന്നത് താരത്തിന്റെ ആ മാപ്പപേക്ഷ തങ്ങള്‍ അംഗീകരിച്ചുവെന്നാണെന്ന് ജെയിംസ് പറ‍ഞ്ഞു.

ടീമംഗങ്ങളുടെ എല്ലാവരുടെയും മുന്നിൽ നിന്നാണ് താരം മാപ്പ് പറഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഒല്ലി ഇപ്പോൾ വ്യത്യസ്തനായ വ്യക്തിയാണെന്ന് തങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് ആന്‍ഡേഴ്സൺ പറഞ്ഞു. അന്നത്തേതിൽ നിന്ന് പക്വതയുള്ള താരമായി ഒല്ലി മാറിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ടീമിന്റെ മുഴുവൻ പിന്തുണയും ഒല്ലിയ്ക്കുണ്ടെന്നും ജെയിംസ് ആന്‍ഡേഴ്സൺ വ്യക്തമാക്കി.

ഒല്ലി റോബിൻസൺ ഇന്ത്യയ്ക്കെതിരെ കളിക്കണം – മൈക്കൽ വോൺ

എഡ്ജ്ബാസ്റ്റണിലെ ടീമില്‍ നിന്ന് ഇംഗ്ലണ്ട് അന്വേഷണവിധേയമായി ഒല്ലി റോബിൻസണെ സസ്പെന്‍ഡ് ചെയ്തെങ്കിലും താരം ഇന്ത്യയ്ക്കെതിരെയുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ തിരികെ എത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കൽ വോൺ. ഉദ്ഘാടന മത്സരത്തിൽ ഏഴ് വിക്കറ്റ് രണ്ടിന്നിംഗ്സിലായി നേടിയെങ്കിലും എട്ട് വര്‍ഷം മുമ്പത്തെ റേസിസ്റ്റ്, സെക്സിസ്റ്റ് ട്വീറ്റുകള്‍ക്ക് താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

താരം പക്വതയില്ലാത്ത പ്രായത്തിലെ നടപടിയ്ക്ക് മാപ്പ് പറ‍‍‍ഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിക്കുകയും താരത്തിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഒല്ലി റോബിന്‍സൺ ഇംഗ്ലണ്ടിന് വേണ്ടി തിരികെ ടെസ്റ്റ് ടീമിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അത് സംഭവിക്കേണ്ടത് തന്നെയാണെന്നും വോൺ പറ‍ഞ്ഞു.

ഇപ്പോൾ ബോര്‍ഡ് എടുത്ത നടപടി ശരിയാണെങ്കിലും സ്ഥിരം വിലക്ക് ശരിയായ നടപടിയല്ലെന്നും താരത്തിനെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്ക് പരിഗണിക്കണമെന്നും വോൺ വ്യക്തമാക്കി.

ഒല്ലി റോബിൻസണെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട്

18 വയസ്സുള്ളപ്പോൾ ട്വീറ്റ് ചെയ്ത റേസിസ്റ്റ് സെക്സിസ്റ്റ് ട്വീറ്റുകളിന്മേലുള്ള അന്വേഷണം നടക്കുന്നതിനാൽ ഒല്ലി റോബിൻസണെ സസ്പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ടിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ രണ്ടാം ടെസ്റ്റിൽ താരം കളിക്കില്ല. ലോര്‍ഡ്സിൽ മികച്ച അരങ്ങേറ്റമാണ് താരം കുറിച്ചത്.

അരങ്ങേറ്റ ദിവസം അവസാനിച്ചപ്പോൾ ആണ് വിവാദ ട്വീറ്റുകൾ വൈറലായത്. തനിക്ക് പക്വതയില്ലാത്ത സമയത്തുള്ള ട്വീറ്റുകളാണിതെന്നും അതിനാൽ തന്നെ താൻ മാപ്പ് പറയുയാണെന്നും താൻ സെക്സിസ്റ്റോ റേസിസ്റ്റോ അല്ലെന്ന് താരം പറ‍ഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് സംഭവത്തിൽ അന്വേഷം പ്രഖ്യാപിക്കുകയായിരുന്നു.

അന്വേഷണം കഴിയുന്നത് വരെ താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വിലക്ക് നിലനില്‍ക്കുന്നതിനാൽ തന്നെ താരം ഇംഗ്ലണ്ട് ക്യാമ്പിൽ നിന്ന് മടങ്ങി സ്വന്തം കൗണ്ടിയിലേക്ക് പോകുമെന്നാണ് അറിയുന്നത്.

ന്യൂസിലാണ്ടിന് ഇരട്ട പ്രഹരം നല്‍കി ഒല്ലി റോബിൻസൺ

ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 275 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ ഡെവൺ കോൺവേയുടെയും(23), കെയിൻ വില്യംസണിന്റെയും(1) വിക്കറ്റുകളാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റുകളും നേടിയത് ഒല്ലി റോബിൻസൺ ആണ്.

30 റൺസ് നേടിയ ടോം ലാഥമും 2 റൺസുമായി നീൽ വാഗ്നറുമാണ് ക്രീസിലുള്ളത്. 62/2 എന്ന നിലയിലുള്ള ന്യൂസിലാണ്ടിന് മത്സരം അവസാന ദിവസത്തേക്ക് കടക്കുമ്പോൾ 165 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.

വിവാദ ട്വീറ്റുകൾ, പ്രകടനം മികച്ചതെങ്കിലും റോബിൻസണിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും

ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഒല്ലി റോബിന്‍സണിനെ കളിപ്പിച്ചേക്കില്ലെന്ന് സൂചന. താരത്തിന്റെ എട്ട് വര്‍ഷം മുമ്പുള്ള സെക്സിസ്റ്റ് – റേസിസ്റ്റ് ട്വീറ്റുകളിന്മേൽ ഇംഗ്ലണ്ട് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് നടപടിയെന്നാണ് ലഭിയ്ക്കുന്ന വിവരം. ന്യൂസിലാണ്ടിനെതിരെ ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിലാണ് താരം തന്റെ അരങ്ങേറ്റം കുറിച്ചത്.

ആദ്യം ദിവസം ടോം ലാഥമിനെയും റോസ് ടെയിലറെയും പുറത്താക്കി മികച്ച പ്രകടനവുമായി നിന്ന താരത്തെ അന്നത്തെ ദിവസം അവസാനിച്ചപ്പോൾ വൈറലായ തന്റെ പഴയ ട്വീറ്റുകളായിരുന്നു. താരം മാപ്പ് പറഞ്ഞുവെങ്കിലും ഇംഗ്ലണ്ട് ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഒല്ലി റോബിൻസൺ 4 വിക്കറ്റാണ് നേടിയത്.

 

സിക്സടിച്ച് ഇരട്ട ശതകം പൂര്‍ത്തിയാക്കി ഡെവൺ കോൺവേ, ന്യൂസിലാണ്ട് 378 റൺസിന് ഓൾഔട്ട്

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 378 റൺസിൽ അവസാനിച്ചു. ന്യൂസിലാണ്ടിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് മാര്‍ക്ക് വുഡ് തകര്‍ത്ത ശേഷം ഇംഗ്ലണ്ട് മത്സരത്തിൽ ശക്തമായ രീതിയിൽ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഡെവൺ കോൺവേ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ വീണത് ന്യൂസിലാണ്ടിന് തിരിച്ചടിയായി.

നാലാം വിക്കറ്റിൽ 174 റൺസാണ് ഹെന്‍റി നിക്കോൾസും(61) ഡെവൺ കോൺവേയും ചേര്‍ന്ന് നേടിയത്. 288/3 എന്ന നിലയിൽ നിന്ന് 294/7 എന്ന നിലയിലേക്കും പിന്നീട് 338/9 എന്ന നിലയിലേക്കും വീണ ന്യൂസിലാണ്ടിനെ ഈ സ്കോറിലേക്ക് നയിച്ചത് പത്താം വിക്കറ്റ് കൂട്ടുകെട്ടാണ്.

39 റൺസ് നേടിയ കൂട്ടുകെട്ടിൽ പ്രധാന സ്കോററായി മാറിയത് പതിനൊന്നാമനായി ക്രീസിലെത്തിയ നീൽ വാഗ്നര്‍ ആയിരുന്നു. താരം 25 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 200 റൺസ് നേടിയ ഡെവൺ കോൺവേ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

ഇംഗ്ലണ്ടിനായി നാല് വിക്കറ്റുമായി അരങ്ങേറ്റത്തിൽ റോബിൻസൺ മികച്ച് നിന്നു. മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുമായി രണ്ടാം ദിവസം ന്യൂസിലാണ്ടിന്റെ പതനം ഉറപ്പാക്കിയപ്പോൾ ജെയിംസ് ആന്‍ഡേഴ്സണ് രണ്ട് വിക്കറ്റ് ലഭിച്ചു.

എട്ട് വര്‍ഷം മുമ്പത്തെ ട്വീറ്റുകൾക്ക് മാപ്പ് പറഞ്ഞ് ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരൻ താരം

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ അന്ന് തന്നെ തന്റെ പഴയ സെക്സിസ്റ്റ് റേസിസ്റ്റ് ട്വീറ്റുകൾ വൈറലായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്തെത്തി ഇംഗ്ലണ്ടിന്റെ ഒല്ലി റോബിൻസൺ. 18 വയസ്സുള്ളപ്പോൾ പക്വതയില്ലാത്ത പരാമര്‍ശങ്ങളായിരുന്നു അതെന്നാണ് താരം പറ‍ഞ്ഞത്. അതിന് ശേഷം താൻ ഏറെ മാറിയെന്നും താൻ ആ ട്വീറ്റുകൾക്ക് മാപ്പ് പറയുകയാണെന്നും തന്നിൽ നിന്ന് അത്തരം പരാമര്‍ശം വന്നതിൽ ഖേദമുണ്ടെന്നും റോബിൻസൺ വ്യക്തമാക്കി.

താൻ റേസിസ്റ്റോ, സെക്സിസ്റ്റോ അല്ലെന്ന് തനിക്ക് വ്യക്തമാക്കാനാണ്ടെന്നാണ് താരത്തിന്റെ ഇംഗ്ലണ്ട് ബോര്‍ഡ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. 2014ൽ താരത്തിന്റെ കരാര്‍ സസ്സെക്സ് അണ്‍പ്രൊഫഷണൽ നടപടികൾക്ക് റദ്ദാക്കിയിരുന്നു. താരത്തിന്റെ നടപടികൾക്കെതിരെ അന്വേഷം ഉണ്ടാകുമെന്നാണ് ഇംഗ്ലണ്ട് ചീഫ് ടോം ഹാരിസൺ പറ‍ഞ്ഞത്.

സംഭവം എത്ര പഴയതാണെങ്കിലും താരത്തിനെതിരെ അന്വേഷം ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇത്തരം പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ടോം ഹാരിസൺ വ്യക്തമാക്കി.

അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ. ടോം ലാഥമിനെ ആദ്യ സെഷനിൽ നഷ്ടമായ ന്യൂസിലാണ്ടിന് രണ്ടാം സെഷനിൽ കെയിൻ വില്യംസണെയും റോസ് ടെയിലറെയും നഷ്ടമാകുകയായിരുന്നു. വില്യംസണെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കിയപ്പോൾ റോസ് ടെയിലറെ വീഴ്ത്തി ഒല്ലി റോബിൻസൺ അരങ്ങേറ്റത്തിൽ തന്റെ രണ്ടാമത്തെ വിക്കറ്റും നേടി.

Ollierobinson

വില്യംസൺ 13 റൺസ് നേടി പുറത്തായപ്പോൾ 28 റൺസാണ് രണ്ടാം വിക്കറ്റിൽ ന്യൂസിലാണ്ട് നേടിയത്. റോസ് ടെയിലറിനൊപ്പം ഡെവൺ കോൺവേ 28 റണ്‍സ് കൂടി നേടിയപ്പോൾ വീണ്ടും കൂട്ടുകെട്ട് തകരുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് കോൺവേയും ഹെൻറി നിക്കോളസും ചേ‍ര്‍ന്ന് നാലാം വിക്കറ്റിൽ 30 റൺസാണ് നേടിയത്.

ചായയ്ക്ക് പിരിയുമ്പോൾ ന്യൂസിലാണ്ട് 144/3 എന്ന നിലയിൽ ആണ്. 71 റൺസുമായി ഡെവൺ കോൺവേയും 10 റൺസ് നേടി ഹെൻറി നിക്കോളസുമാണ് ക്രീസിലുള്ളത്.

ലാഥമിനെ വീഴ്ത്തി അരങ്ങേറ്റ വിക്കറ്റുമായി ഒല്ലി റോബിൻസൺ, അരങ്ങേറ്റം മികച്ചതാക്കി കോൺവേ

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ടോം ലാഥമിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡെവൺ കോൺവേയുടെ ബാറ്റിംഗ് മികവിൽ ആദ്യ സെഷനിൽ 85 റൺസ് നേടി ന്യൂസിലാണ്ട്. കോൺവേ 43 റൺസും കെയിന്‍ വില്യംസൺ 13 റൺസും നേടിയാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്. 23 റൺസ് നേടിയ ടോം ലാഥമിന്റെ വിക്കറ്റ് അരങ്ങേറ്റക്കാരൻ ഒല്ലി റോബിൻസൺ ആണ് നേടിയത്.

കോൺവേയും ലാഥവും ചേര്‍ന്ന് 58 റൺസാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. ലാഥം പുറത്തായ ശേഷം 27 റൺസാണ് രണ്ടാം വിക്കറ്റിൽ കോൺവേയും വില്യംസണും ചേര്‍ന്ന് നേടിയത്.

 

ഒല്ലി റോബിന്‍സണിന്റെ കരാര്‍ 2023 വരെ പുതുക്കി കെന്റ്

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഒല്ലി റോബിന്‍സണിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി കെന്റ്. താരം 2023 അവസാനം വരെ ടീമിനൊപ്പം തുടരുമെന്ന് ക്ലബ് അറിയിച്ചു. അടുത്ത സീസണ്‍ അവസാനത്തോടെ താരത്തിന്റെ കരാര്‍ അവസാനിക്കുവാന്‍ ഇരിക്കുകയായിരുന്നു.

22 വയസ്സുകാരന്‍ താരത്തെ സ്വന്തമാക്കുവാന്‍ മറ്റു അനവധി കൗണ്ടികള്‍ രംഗത്തുണ്ടായിരുന്നുവെന്നാണ് അറിഞ്ഞിരുന്ന്. ക്യാപ്റ്റന്‍ സാം ബില്ലിംഗും ഒല്ലി റോബിന്‍സണും മറ്റൊരു യുവ താരമായ ജോര്‍ദ്ദന്‍ കോക്സും അടങ്ങുന്ന ടീമിന്റെ കീപ്പിംഗ് വിഭാഗം അതിശക്തമാണെങ്കിലും മൂവര്‍ക്കും അവസരം തുല്യമായി നല്‍കുക എന്ന വെല്ലുവിളിയാണ് കോച്ച് മാറ്റ് വാല്‍ക്കര്‍ക്ക് മുന്നിലുള്ളത്.

Exit mobile version