ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗുമായി ന്യൂസിലാണ്ട്, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 258 റൺസ്

വെല്ലിംഗ്ടണിൽ വിജയം നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 258 റൺസ്. ആദ്യ ഇന്നിംഗ്സിൽ ന്യൂസിലാണ്ട് വെറും 209 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മെച്ചപ്പെട്ട ബാറ്റിംഗാണ് ഫോളോ ഓണിന് വിധേയരായ ടീം രണ്ടാം ഇന്നിംഗ്സിൽ നേടിയത്. 257 റൺസ് ലീഡ് നേടിയ ടീം രണ്ടാം ഇന്നിംഗ്സിൽ 483 റൺസാണ് നേടിയത്.

കെയിന്‍ വില്യംസൺ 132 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടോം ബ്ലണ്ടൽ 90 റൺസും ടോം ലാഥം 83 റൺസും നേടി. ഡാരിൽ മിച്ചൽ(54), ഡെവൺ കോൺവേ(61) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് 5 വിക്കറ്റ് നേടി.

ലീഡ് 19 റൺസാക്കി ചുരുക്കി ബ്ലണ്ടലിന്റെ ബാറ്റിംഗ് പ്രകടനം

ഇംഗ്ലണ്ടിന് 19 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രം നൽകി ന്യൂസിലാണ്ടിന്റെ ടോം ബ്ലണ്ടൽ. താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 306 റൺസാണ് നേടിയത്. ബ്ലണ്ടൽ 138 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സൺ നാലും ജെയിംസ് ആന്‍ഡേഴ്സൺ 3 വിക്കറ്റും നേടി.

മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 79/2 എന്ന നിലയിലാണ്. മത്സരത്തിൽ 98 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും(28) ബെന്‍ ഡക്കറ്റിനെയും(25) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ഒല്ലി പോപ് 14 റൺസും സ്റ്റുവര്‍ട് ബ്രോഡ് 6 റൺസും നേടിയാണ് ക്രീസിലുള്ളത്.

കോൺവേ വീണു, പ്രതീക്ഷയായി ബ്ലണ്ടൽ, ന്യൂസിലാണ്ടിന് കൈവശമുള്ളത് 2 വിക്കറ്റ് മാത്രം

ബേ ഓവലിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് 2 വിക്കറ്റ്. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ ന്യൂസിലാണ്ട് ഇനിയും 87 റൺസ് കൂടി നേടേണം. 238/8 എന്ന നിലയിലാണ് ന്യൂസിലാണ്ട് ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍. 80 റൺസ് നേടിയ ടോം ബ്ലണ്ടലാണ് ന്യൂസിലാണ്ടിനായി പൊരുതുന്നത്.

ആറാം വിക്കറ്റിൽ 75 റൺസ് നേടിയ കോൺവേ – ബ്ലണ്ടൽ കൂട്ടുകെട്ടിനെ ടീ ബ്രേക്കിന് ശേഷം ഉടന്‍ തന്നെ സ്റ്റോക്സ് തകര്‍ക്കുകയായിരുന്നു. 77 റൺസ് നേടിയ കോൺവേയെ സ്റ്റോക്സ് വീഴ്ത്തിയപ്പോള്‍ മൈക്കൽ ബ്രേസ്വെല്ലിനെ ജാക്ക് ലീഷ് വീഴ്ത്തി.

പിന്നീട് 53 റൺസാണ് എട്ടാം വിക്കറ്റിൽ സ്കോട്ട് കുജ്ജെലൈനും ബ്ലണ്ടലും ചേര്‍ന്ന് നേടിയത്. 20 റൺസ് നേടിയ സ്കോട്ടിനെ ഒല്ലി റോബിന്‍സൺ ആണ് പുറത്താക്കിയത്.

പാക്കിസ്ഥാന് തലവേദനയായി മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും, പത്താം വിക്കറ്റ് കൂട്ടുകെട്ട് നേടിയത് 88 റൺസ്

പാക്കിസ്ഥാനെതിരെ കറാച്ചിയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് കുതിയ്ക്കുന്നു. 36 റൺസ് നേടുന്നതിനിടെ ന്യൂസിലാണ്ടിന്റെ അവശേഷിക്കുന്ന നാല് വിക്കറ്റിൽ മൂന്നും പാക്കിസ്ഥാന്‍ നേടിയെങ്കിലും പത്താം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുകയായിരുന്നു.

ആദ്യ ദിവസം ഡെവൺ കോൺവേ(122), ടോം ലാഥം(71) എന്നിവരുടെ മികവിന് ശേഷം വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു.

309/6 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിന് ഇഷ് സോധിയെ ഒരു റൺസ് കൂടി ചേര്‍ക്കാനാകാതെ നഷ്ടമാകുകയായിരുന്നു. നസീം ഷായ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് ടിം സൗത്തിയും ടോം ലാഥവും ചേര്‍ന്ന് 31 റൺസ് എട്ടാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരെയും ന്യൂസിലാണ്ടിന് നഷ്ടമായി.

ടോം ബ്ലണ്ടൽ(51) തന്റെ അര്‍ദ്ധ ശതകം നേടിയ ശേഷം അബ്രാര്‍ അഹമ്മദിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ അബ്രാര്‍ തന്റെ അടുത്ത ഓവറിൽ ടിം സൗത്തിയെ പുറത്താക്കി. 345/9 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ മാറ്റ് ഹെന്‍റിയും അജാസ് പട്ടേലും ചേര്‍ന്ന് നേടിയ 88 റൺസ് ടീമിനെ 433/9 എന്ന നിലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മാറ്റ് ഹെന്‍റി 56 റൺസും അജാസ് പട്ടേൽ 31 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ്, അഗ സൽമാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടുകയായിരുന്നു.

പൊരുതി നിന്ന് ബ്ലണ്ടൽ, ജാക്ക് ലീഷിന് 5 വിക്കറ്റ്, ഇംഗ്ലണ്ടിന് 296 റൺസ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് 295 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്സിൽ 326 റൺസാണ് ന്യൂസിലാണ്ട് നേടിയത്. ടോം ബ്ലണ്ടലും ഡാരിൽ മിച്ചലും പൊരുതി നിന്നതിനാലാണ് ഈ സ്കോറിലേക്ക് ന്യൂസിലാണ്ടിന് എത്താനായത്.

ആറാം വിക്കറ്റിൽ 113 റൺസാണ് മിച്ചലും ബ്ലണ്ടലും നേടിയത്. ലഞ്ചിന് ശേഷം 56 റൺസ് നേടിയ മിച്ചലിനെ പുറത്താക്കി മാത്യൂ പോട്സ് ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നൽകി. പിന്നീട് ജാക്ക് ലീഷ് ഒരു വശത്ത് നിന്ന് വിക്കറ്റുകളുമായി തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചപ്പോള്‍ 88 റൺസുമായി ടോം ബ്ലണ്ടൽ പുറത്താകാതെ നിന്നു. മത്സരത്തിൽ ജാക്ക് ലീഷിന് പത്ത് വിക്കറ്റാണ് ലഭിച്ചത്.

പരമ്പര തൂത്തുവാരുവാന്‍ ഇംഗ്ലണ്ട് 296 റൺസാണ് നേടേണ്ടത്. മാത്യു പോട്സ് മൂന്ന് വിക്കറ്റ് നേടി.

ന്യൂസിലാണ്ട് മുന്നേറുന്നു, ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ല

ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ 254/5 എന്ന നിലയിൽ. 93 റൺസിന്റെ കൂട്ടുകെട്ടുമായി ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും ആണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.

നാലാം ദിവസം ലഞ്ചിന്റെ സമയത്ത് 223 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. 44 റൺസുമായി മിച്ചലും 45 റൺസ് നേടി ടോം ബ്ലണ്ടലുമാണ് ക്രീസിൽ. കഴിഞ്ഞ ഇന്നിംഗ്സിലും ഈ പരമ്പരയിലും പല വട്ടം ന്യൂസിലാണ്ടിനെ രക്ഷിച്ച കൂട്ടുകെട്ടാണ് ബ്ലണ്ടൽ – മിച്ചൽ കൂട്ടുകെട്ട്.

ഇന്നത്തെ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടപ്പെടാതെ 86 റൺസാണ് ഇവര്‍ നേടിയത്.

ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം, വീണ്ടും രക്ഷകരായി മിച്ചലും ബ്ലണ്ടലും

ലീഡ്സ് ടെസ്റ്റിൽ ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 225/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 123/5 എന്ന നിലയിലേക്ക് വീണ ടീമിന്റെ രക്ഷകരായി മാറിയത് ഡാരിൽ മിച്ചലും ടോം ബ്ലണ്ടലുമാണ്.

102 റൺസാണ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. മിച്ചൽ 78 റൺസും ബ്ലണ്ടൽ 45 റൺസുമാണ് ന്യൂസിലാണ്ടിനായി നേടിയത്. ടോം ലാഥമിനെ പൂജ്യത്തിന് നഷ്ടമായ ശേഷ കെയിന്‍ വില്യംസണും(31), വിൽ യംഗും(20) ചേര്‍ന്ന് 35 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷും രണ്ട് വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പ്രതിസന്ധിയിലാക്കിയത്.

ഇംഗ്ലണ്ടിന് വീണ്ടും തലവേദനയായി ബ്ലണ്ടൽ – മിച്ചൽ കൂട്ടുകെട്ട്, ട്രെന്റ് ബ്രിഡ്ജിൽ കരുതുറ്റ നിലയിൽ ന്യൂസിലാണ്ട്

ട്രെന്റ് ബ്രിഡ്ജിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ട് കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. 90 ഓവര്‍ ഒന്നാം ദിവസം എറിഞ്ഞപ്പോള്‍ ന്യൂസിലാണ്ട് 318/4 എന്ന നിലയിൽ ആണ്. 81 റൺസുമായി ഡാരിൽ മിച്ചലും 67 റൺസ് നേടി ടോം ബ്ലണ്ടലുമാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്.

വിൽ യംഗ്(47), ഡെവൺ കോൺവേ(46), ഹെന്‍റി നിക്കോള്‍സ്(30), ടോം ലാഥം(26) എന്നിവരുടെ വിക്കറ്റുകള്‍ ന്യൂസിലാണ്ടിന് നഷ്ടമായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 149 റൺസാണ് ബ്ലണ്ടലും മിച്ചലും ചേര്‍ന്ന് നേടിയത്.

ജെയിംസ് ആന്‍ഡേഴ്സണും ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റ് നേടി.

ന്യൂസിലാണ്ടിനെ കരുതുറ്റ നിലയിലേക്ക് നയിച്ച് മിച്ചലും ബ്ലണ്ടലും

ആദ്യ ഇന്നിംഗ്സിലെ ബാറ്റിംഗ് ദുരന്തത്തിന് ശേഷം രണ്ടാം ഇന്നിംഗ്സിലും 35/3 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിന്റെ കരുതുറ്റ തിരിച്ചുവരവിന് വഴിയൊരുക്കി അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. ഡാരിൽ മിച്ചലും ടോം ബ്ലണ്ടലും അര്‍ദ്ധ ശതകങ്ങളുമായി നിലയുറപ്പിച്ചപ്പോള്‍ ലോര്‍ഡ്സിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 236/4 എന്ന നിലയിലാണ്.

180 റൺസാണ് ഈ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. മിച്ചൽ 97 റൺസും ബ്ലണ്ടൽ 90 റൺസും നേടിയപ്പോള്‍ മത്സരത്തിൽ ന്യൂസിലാണ്ടിന് 227 റൺസിന്റെ ലീഡാണുള്ളത്.

എഡ്ജ്ബാസ്റ്റണിൽ വാട്ളിംഗ് കളിക്കില്ല

ഇംഗ്ലണ്ടിനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ ബിജെ വാട്ളിംഗ് കളിക്കില്ല. പുറം വേദന കാരണം ആണ് താരം കളിക്കാത്തത്. ആദ്യ ടെസ്റ്റ് കളിച്ച താരങ്ങളിൽ മൂന്ന് പേരാണ് ന്യൂസിലാണ്ട് നിരയിൽ പരിക്ക് കാരണം പുറത്തിരിക്കുന്നത്.

മിച്ചൽ സാന്റനറും കെയിന്‍ വില്യംസണും ആണ് മറ്റു താരങ്ങള്‍. വില്യംസണ് പകരം വിൽ യംഗ് ടീമിലെത്തുമ്പോൾ വാട്ളിംഗിന്റെ പിന്മാറ്റം അവസാന നിമിഷം ആണ് സംഭവിക്കുന്നത്. വിക്കറ്റ് കീപ്പിംഗ് ദൗത്യം ടോം ബ്ലന്‍ഡൽ ഏറ്റെടുക്കും.

ടോസിന് ഏതാനും മിനുട്ടുകള്‍ അവശേഷിക്കുമ്പോളാണ് ന്യൂസിലാണ്ടിന് ഈ തിരിച്ചടി.

247 റണ്‍സിന്റെ വിജയം, പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

മെല്‍ബേണില്‍ രണ്ടാം ഇന്നിംഗ്സില്‍ ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ശതകവുമായി പൊരുതിയെങ്കിലും മറ്റു താരങ്ങളാരും തന്നെ താരത്തിന് പിന്തുണ നല്‍കാതിരുന്നപ്പോള്‍ ന്യൂസിലാണ്ടിന് കനത്ത തോല്‍വി. 240/9 െന്ന നിലയില്‍ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. പരിക്കേറ്റ ട്രെന്റ് ബോള്‍ട്ട് ബാറ്റ് ചെയ്യുവാനെത്തിയിരുന്നില്ല.

121 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ഒഴികെ മറ്റൊരു താരവും അധികം റണ്‍സ് നേടിയിരുന്നില്ല. 33 റണ്‍സ് നേടിയ ഹെന്‍റി നിക്കോളസ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഓസ്ട്രേലിയയ്ക്കായി നഥാന്‍ ലയണ്‍ നാലും ജെയിംസ് പാറ്റിന്‍സണ്‍ മൂന്നും വിക്കറ്റാണ് നേടിയത്.

നേരത്തെ ഓസ്ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 168/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍(38), ജോ ബേണ്‍സ്(35), മാത്യു വെയ്ഡ്(30*), ട്രാവിസ് ഹെഡ്(28) എന്നിവരായിരുന്നു ഓസ്ട്രേലിയയുടെ സ്കോറര്‍മാര്‍. നീല്‍ വാഗ്നര്‍ മൂന്ന് വിക്കറ്റ് നേടി.

ജീത്ത് റാവലിനെ ഒഴിവാക്കും, ടോം ബ്ലണ്ടലിന് ഓപ്പണിംഗ് ദൗത്യം

ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ മെല്‍ബേണില്‍ കളിക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ടോം ബ്ലണ്ടല്‍ ഓപ്പണ്‍ ചെയ്യും. ജീത്ത് റാവലിന്റെ മോശം ഫോം താരത്തിനെ ടീമില്‍ നിന്ന് പുറത്താക്കുവാനുള്ള കാരണം ആയിട്ടുണ്ട്. വിക്ടോറിയ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ട് ബ്ലണ്ടലിനെ പരീക്ഷിച്ചിരുന്നു. തനിക്ക് ലഭിച്ച അവസരം മുതലാക്കി താരം 70 പന്തില്‍ നിന്ന് 59 റണ്‍സ് നേടി ഇന്നിംഗ്സില്‍ നിന്ന് റിട്ടയര്‍ ചെയ്യുകയായിരുന്നു.

തനിക്ക് ലഭിയ്ക്കുന്ന അവസരത്തെ താന്‍ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്ന് 2017ല്‍ വിന്‍ഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ താരം അഭിപ്രായപ്പെട്ടു. അന്ന് വെല്ലിംഗ്ടണില്‍ അപരാജിതമായ ശതകം താരം നേടിയിരുന്നു.

Exit mobile version