റെക്കോർഡുകൾ തകരും!! ന്യൂകാസിൽ യുണൈറ്റഡ് മുൻനിരയെ ശക്തിപ്പെടുത്താൻ അലക്‌സാണ്ടർ ഇസാക്ക് എത്തുന്നു | Exclusive

റെക്കോർസ് തുകക്ക് അലക്‌സാണ്ടർ ഇസാക്കിനെ ടീമിൽ എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്. റയൽ സോസിഡാഡുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരവുമായി കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന് സാധിച്ചിട്ടുണ്ട്. ഏകദേശം എഴുപത് മില്യൺ ആവും കൈമാറ്റ തുക എന്നാണ് സൂചനകൾ. ഇത് സോസിഡാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം ആവും. യൂറോപ്പിലെ മികച്ച യുവതാരങ്ങളിൽ ഒരാളെ എത്തിക്കുന്നത് ന്യൂകാസിൽ മുന്നേറ്റത്തെ ശക്തിപ്പെടുത്തും.

2019ലാണ് ഡോർട്മുണ്ടിൽ നിന്നും സോസിഡാഡിലേക്ക് എത്തുന്നത്. ജർമൻ ടീമിന് വേണ്ടി ചുരുങ്ങിയ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഡച്ച് ടീം വില്ലേമിന് വേണ്ടി ലോണിൽ കളിച്ചിരുന്നു. സ്‌പെയിനിൽ എത്തിയ ശേഷം സോസിഡാഡ് മുന്നേറ്റത്തിലെ ഒഴിച്ചു കൂടാനാവാത്ത താരമായി. മൂന്ന് സീസണുകളിലായി നൂറ്റിമുപ്പത്തോളം മത്സരണങ്ങൾ ടീമിനായി ഇറങ്ങി. നാല്പതിൽ പരം ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ മികച്ച ഭാവി താരങ്ങളിൽ ഒരാളായി കണക്ക് കൂടിയ ഇസാക്കിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്ന് തന്നെ മുൻപ് ആവശ്യക്കാർ വന്നിരുന്നു.

അതേ സമയം പരിക്കേറ്റ് ക്യാപ്റ്റൻ ഒയർസബാൽ കൂടി മാറി നിൽക്കുന്ന ഈ സമയത്ത് എത്രയും പെട്ടെന്ന് ഇസാക്കിന് പകരക്കാരനെ കണ്ടെത്തേണ്ടതും ടീമിന് ആവശ്യമാണ്. താരത്തിന് ലഭിക്കുന്ന ഉയർന്ന തുക ഇതിന് സഹായകരമാകും എന്നാണ് സോസിഡാഡ് പ്രതീക്ഷിക്കുന്നത്. പുതുതായി ടീമിലേക്ക് എത്തിച്ച അലി ചോയെ വെച്ചും ഐസക്കിന്റെ അഭാവം തൽക്കാലം മറികടക്കാൻ ടീമിനാകും.

വാട്ഫോർഡിന്റെ ബ്രസീലിയൻ താരം ജാവോ പെഡ്രോയെ സ്വന്തമാക്കി ന്യൂകാസ്റ്റിൽ യുണൈറ്റഡ് | Report

ബ്രസീലിയൻ താരത്തിന് ആയി 30 മില്യൺ മുടക്കി ന്യൂകാസ്റ്റിൽ യുണൈറ്റഡ്.

ചാമ്പ്യൻഷിപ്പ് ക്ലബ് വാട്ഫോർഡിൽ നിന്നു ബ്രസീലിയൻ ജാവോ പെഡ്രോയെ ടീമിൽ എത്തിച്ചു ന്യൂകാസ്റ്റിൽ യുണൈറ്റഡ്. മുമ്പ് രണ്ടു തവണ ന്യൂകാസ്റ്റിൽ മുന്നോട്ട് വച്ച കരാർ നിരസിച്ച വാട്ഫോർഡ് ഏതാണ്ട് 25 +5 മില്യൺ പൗണ്ടിന്റെ കരാർ സ്വീകരിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റിലിനു മികച്ച മുതൽക്കൂട്ട് ആവും താരം.

2028 വരെ ന്യൂകാസ്റ്റിൽ യുണൈറ്റഡും ആയി ബ്രസീലിയൻ താരം കരാറിൽ ഒപ്പിടും. വാട്ഫോർഡിൽ തിളങ്ങിയ ജാവോ പെഡ്രോ മികച്ച ഭാവിയുള്ള താരമായി ആണ് കണക്കാക്കപ്പെടുന്നത്. നേരത്തെ വാട്ഫോർഡ് താരത്തെ ഒരു കാരണവശാലും വിൽക്കില്ല എന്ന സൂചന ഉണ്ടായിരുന്നു എങ്കിലും ഒടുവിൽ അവർ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു.

ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിലിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു | Latest

ജാക് ഹാരിസണിനെ വിൽക്കാൻ ഇല്ലെന്ന നിലപാടിൽ ലീഡ്സ് യുണൈറ്റഡ്

ലീഡ്സ് യുണൈറ്റഡ് താരം ജാക് ഹാരിസണിനു ആയുള്ള ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ രണ്ടാം ശ്രമവും ലീഡ്സ് യുണൈറ്റഡ് നിരസിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ഇംഗ്ലീഷ് താരത്തിന് ആയി 20 മില്യണു മുകളിലുള്ള കരാർ ആണ് ലീഡ്സ് മുന്നോട്ട് വച്ചത്. എന്നാൽ 35 മില്യൺ എങ്കിലും ലീഡ്സ് താരത്തിന് ആയി പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ ഈ തുക മുന്നോട്ട് വച്ചാലും താരത്തെ വിൽക്കാനില്ല എന്ന നിലപാട് ആണ് ലീഡ്സ് പരിശീലകൻ ജെസെ മാർഷിന് ഉള്ളത്. ഈ സീസൺ തുടക്കത്തിൽ മിന്നും ഫോമിൽ ആണ് ഹാരിസൺ. കളിച്ച മൂന്നു കളിയിലും അസിസ്റ്റ് നേടിയ താരം കഴിഞ്ഞ ചെൽസിക്ക് എതിരായ കളിയിൽ ഒരു ഗോളും അസിസ്റ്റും നേടിയിരുന്നു. താരത്തിന് ആയി ഇനിയും ന്യൂകാസ്റ്റിൽ ശ്രമിക്കാൻ തന്നെയാണ് സാധ്യത.

ന്യൂകാസിലിന്റെ അടി, മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ചടി, ആവേശമായി പ്രീമിയർ ലീഗിൽ ഒരു ത്രില്ലർ

ന്യൂകാസിൽ യുണൈറ്റഡ് 3-3 മാഞ്ചസ്റ്റർ സിറ്റി

ഇന്ന് ന്യൂകാസിൽ യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ കണ്ടത് ഒരു ക്ലാസിക് മത്സരമായിരുന്നു. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ലീഗിലെ പുതിയ ശക്തികളാകാൻ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തിയ ന്യൂകാസിലിനെ നേരിട്ട ഇന്ന് കാണാൻ കഴിഞ്ഞ അത്ര മികച്ച മത്സരമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്.

ഇന്ന് തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. അഞ്ചാം മിനുട്ടിൽ ഗുണ്ടോഗൻ ആയിരുന്നു സിറ്റിക്ക് ലീഡ് നൽകിയത്. ഈ ഗോൾ പിറന്നപ്പോൾ ഒരു സ്വാഭാവിക മാഞ്ചസ്റ്റർ സിറ്റി വിജയം ഏവരും പ്രതീക്ഷിച്ചു. പക്ഷെ എഡി ഹോയുടെ ന്യൂകാസിൽ അങ്ങനെ എളുപ്പം കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല. അലക്സ് മാക്സിമിന്റെ മികവിൽ ന്യൂകാസിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ നടത്തി.

28ആം മിനുട്ടിൽ മാക്സിമിൻ നൽകിയ ക്രോസ് ആൽമിറോൺ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ആദ്യം ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പക്ഷെ വാർ പരിശോധനയിൽ ആ ഗോൾ അനുവദിച്ച്. സ്കോർ 1-1. 39ആം മിനുട്ടിൽ വീണ്ടും മാക്സിമന്റെ ഒരു ക്രിയേറ്റീവ് ടച്ച്. പാസ് സ്വീകരിച്ച് കാലം വിൽസൺ എഡേഴ്സണെ മറികടന്ന് ന്യൂകാസിലിന് ലീഡ് നൽകി. സ്കോർ 2-1

രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ സിറ്റി ശ്രമിക്കുന്നതിനിടയിൽ ന്യൂകാസിലിന് ഒരു ഫ്രീകിക്ക് കിട്ടി. 54ആം മിനുട്ടിൽ ട്രിപ്പിയ എടുത്ത ഫ്രീകിക്ക് ആർക്കും തടയാൻ ആകാത്ത അത്ര സുന്ദരമായിരുന്നു. സ്കോർ 3-1.

ന്യൂകാസിൽ വിജയത്തിലേക്ക് പോവുകയാണെന്ന് തോന്നിയ നിമിഷം. പക്ഷെ എതിർവശത്ത് ഉള്ളത് ചാമ്പ്യന്മാർ ആണ് എന്നത് സിറ്റി തെളിയിക്കുന്നതാണ് പിന്നെ കണ്ടത്. 61ആം മിനുട്ടിൽ ഒരു പൗച്ചറിന്റെ ഫിനിഷോടെ ഹാളണ്ട് സിറ്റിക്ക് അവരുടെ രണ്ടാം ഗോൾ നൽകി. സ്കോർ 3-2. അപ്പോഴും ഒരു ഗോൾ പിറകിൽ.

മൂന്ന് മിനുട്ട് കഴിഞ്ഞ് ബെർണാഡോ സിൽവയുടെ വക സമനില ഗോൾ. കെവിൻ ഡി ബ്രുയിന്റെ മനോഹര പാസിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 3-3. സിറ്റി കളിയിൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. ഇതിനിടയിൽ ന്യൂകാസിൽ താരം ട്രിപ്പിയക്ക് റഫറി ചുവപ്പ് കാർഡ് നൽകുകയും വാർ റിവ്യൂവിന് ശേഷം ആ ചുവപ്പ് പിൻവലിച്ച് മഞ്ഞ കാർഡ് ആക്കുകയും ചെയ്തു.

കളിയുടെ അവസാനം വരെ രണ്ട് ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും ന്യൂകാസിലിന് അഞ്ച് പോയിന്റുമാണ് ഉള്ളത്.

വാറ്റ്ഫോർഡ് യുവതാരം ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്

ന്യൂകാസിൽ യുണൈറ്റഡ് ഒരു യുവ ഫോർവേഡിനെ സൈൻ ചെയ്യാനുള്ള ശ്രമത്തിലാണ്‌‌. വാറ്റ്ഫോർഡിന്റെ താരമായ ജോവോ പെഡ്രോയ്ക്ക് ആയി ന്യൂകാസിൽ ആദ്യ ബിഡ് സമർപ്പിച്ചു എങ്കിലും അത് വാറ്റ്ഫോർഡ് നിരസിച്ചു‌. ഇപ്പോൾ ന്യൂകാസിൽ പുതിയ ബിഡ് നടത്താൻ ഒരുങ്ങുകയാണ്‌.

2020 ജനുവരിയിൽ ഫ്ലുമിനെൻസിൽ നിന്ന് ആയിരുന്നു താരം വാറ്റ്ഫോർഡിലേക്ക് എത്തിയത്‌. ഇരുപതുകാരൻ ആയ താരം ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ സീസണിൽ 9 ഗോൾ നേടിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകളും താരം നേടി. ഈ സീസണും താരം ഗോളുമായാണ് തുടങ്ങിയത്.

Story Highlight: Newcastle are pushing to sign João Pedro from Watford. New proposal expected ‘soon’ after opening bid rejected,

ഫാബിയാൻ ഷാറിന്റെ റോക്കറ്റ്, ന്യൂകാസിൽ ജയിച്ച് കൊണ്ട് തുടങ്ങി

ഈ സീസണിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയ വിജയവുമായി സീസൺ ആരംഭിച്ച്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട ന്യൂകാസിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം ഇന്ന് സ്വന്തമാക്കി. തുടക്കം മുതൽ ന്യൂകാസിലിന്റെ ആധിപത്യം ആയിരുന്നു എങ്കിലും ആദ്യ ഗോൾ വരാൻ സമയം എടുത്തു.

രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ആണ് ന്യൂകാസിൽ ലീഡ് എടുത്തത്. സ്വിസ് ഡിഫൻഡർ ഫാബിയൻ ഷാറിന്റെ ഒരു റോക്കറ്റ് ആണ് ന്യൂകാസിലിനെ മുന്നിൽ എത്തിച്ചത്. 78ആം മിനുട്ടിൽ കാലം വിൽസൺ കൂടെ ഗോൾ നേടിയതോടെ ന്യൂകാസിൽ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഇന്ന് ന്യൂകാസിൽ മധ്യനിരയിൽ ജോലിങ്ടണും ബ്രൂണോ ഗുയിമാറസും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

Story Highlight: Newcastle 2-0 Nott’m Forest

Two excellent second half goals wrap up the three points for Newcastle

#NEWNFO

ഉയരങ്ങളിലേക്ക് പറക്കാൻ ന്യൂകാസിൽ, പരിശീലകനെ വിശ്വസിച്ച് ദീർഘകാല കരാർ

സെന്റ് ജെയിംസ് പാർക്കിൽ മുഖ്യ പരിശീലകനായി എഡ്ഡി ഹോവ് തുടരും. ന്യൂകാസിൽ യുണൈറ്റഡിൽ എഡ്ഡി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിട്ടതായി ക്ലബ് ഇന്ന് സ്ഥിരീകരിച്ചു. പുതിയ ഉടമകൾ ന്യൂകാസിൽ ഏറ്റെടുത്തതിന് പിന്നാലെ 2021 നവംബറിൽ ആയിരുന്നു എഡി ഹോവിനെ ന്യൂകാസിൽ പരിശീലകനായി എത്തിച്ചത്. അന്ന് റിലഗേഷൻ ഭീഷണിയിൽ ഉണ്ടായിരുന്ന ന്യൂകാസിലിനെ അവിടെ നിന്ന് ബഹുദൂരം മുന്നിലേക്ക് നയിക്കാൻ മുൻ ബോണ്മത് പരിശീലകനായി.

2021/22 സീസണ ന്യൂകാസിൽ യുണൈറ്റഡിനെ 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022 ഫെബ്രുവരിയിലെ അപരാജിത കുതിപ്പ് ഹോവ് പ്രീമിയർ ലീഗിലെ മികച്ച മാനേജരായി തിരഞ്ഞെടുക്കപ്പെടാൻ കാരണമായിരുന്നു. ഇപ്പോൾ വലിയ സൈനിംഗുകൾ കൂടെ നടത്തിയ ന്യൂകാസിൽ ഇനി യൂറോപ്യൻ യോഗ്യത ആകും പുതിയ സീസണിൽ ലക്ഷ്യമിടുന്നത്.

Story Highlight: Newcastle head coach Eddie Howe signs a new long-term deal at the club.

ന്യൂകാസിൽ യുണൈറ്റഡിന് വൻ തിരിച്ചടി, ട്രിപ്പിയർക്ക് പരിക്ക്, ശസ്ത്രക്രിയ വേണ്ടി വരും

പ്രീമിയർ ലീഗിൽ അവസാനം റിലഗേഷൻ സോണിന് പുറത്ത് എത്തി ശ്വാസം എടുക്കുക ആയിരുന്ന ന്യൂകാസിൽ യുണൈറ്റഡിന് വലിയ തിരിച്ചടി. അവരുടെ പ്രധാന താരമായ ട്രിപ്പിയറിനേറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ 1-0 വിജയത്തിനിടെ ഏറ്റ പരിക്കാണ് പ്രശ്നം.

കാലിൽ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ക്ലബ്ബിന്റെ വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കും. പരിക്ക് മാറാൻ ശസ്ത്രക്രിയയും വേണ്ടി വരും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു ട്രിപ്പിയറിനെ ന്യൂകാസിൽ ടീമിൽ എത്തിച്ചത്. ആസ്റ്റൺ വില്ലക്ക് എതിരെ വിജയ ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകൾ ട്രിപ്പിയർ ഇതിനകം ക്ലബിനായി നേടിയിട്ടുണ്ട്.

ഇത് പുതിയ ന്യൂ കാസ്റ്റിൽ! സെന്റ് ജെയിംസ് പാർക്കിനെ തീപിടിപ്പിച്ചു എവർട്ടണിനു എതിരെ ജയം, ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് മുകളിലേക്ക്

അങ്ങനെ അവസാനം ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. ഇന്ന് എവർട്ടണെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായുരുന്നു ന്യൂകാസിലിന്റെ വിജയം. 36ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ എവർട്ടൺ ആണ് ആദ്യം മുന്നിൽ എത്തിയത്. ഇതിന് മറ്റൊരു സെൽഫ് ഗോളിലൂടെ ന്യൂകാസിൽ യുണൈറ്റഡ് മറുപടി പറഞ്ഞു. ഒരു മിനുട്ടിന്റെ വ്യത്യാസമെ ഈ സെൽഫ് ഗോളുകൾ തമ്മിൽ ഉണ്ടായിട്ടുള്ളൂ.

രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ ഫ്രേസറിലൂടെ ന്യൂകാസിൽ ലീഡിൽ എത്തി. പിന്നീട് 80ആം മിനുട്ടിൽ ജനുവരി സൈനിംഗ് ട്രിപ്പിയറിലൂടെ ന്യൂകാസിൽ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. ഈ വിജയത്തോടെ ന്യൂകാസിൽ യുണൈറ്റഡ് 17ആം സ്ഥാനത്തേക്ക് ഉയർന്നു. അവർ ഈ സീസണിൽ ആദ്യമായാണ് രണ്ട് മത്സരങ്ങൾ തുടർച്ചയായി വിജയിക്കുന്നത്. മറുവശത്ത് എവർട്ടൺ 19 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുകയാണ്. ലമ്പാർഡിന്റെ എവർട്ടൺ പരിശീലകനായുള്ള ആദ്യ ലീഗ് മത്സരമായിരുന്നു ഇത്.

രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ, 25 മില്യണിനു 19 കാരൻ ഫ്രഞ്ച് മുന്നേറ്റ താരവും വില്ലയുടെ മാറ്റ് ടാർഗറ്റും ടീമിൽ എത്തും

തരം താഴ്ത്തൽ ഒഴിവാക്കാൻ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ രണ്ടും കൽപ്പിച്ചു ന്യൂ കാസ്റ്റിൽ യുണൈറ്റഡ്. നിലവിൽ പണം വാരി എറിഞ്ഞ പുതിയ ഉടമകൾ ടീമിന്റെ തരം താഴ്ത്തൽ ഒഴിവാക്കാൻ റെക്കോർഡ് തുകയാണ് ചിലവഴിക്കുന്നത്. ഗോളുകൾ അടിക്കാൻ ബുദ്ധിമുട്ടുന്ന ന്യൂ കാസ്റ്റിൽ ഇതിനകം ക്രിസ് വുഡിനെ ടീമിൽ എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് 19 കാരനായ ഫ്രഞ്ച് യുവ താരം ഹ്യൂഗ്യോ എകിറ്റികെയെ ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ന്യൂ കാസ്റ്റിലിന്റെ 25 മില്യൺ യൂറോയുടെ വാഗ്ദാനം ഫ്രഞ്ച് ക്ലബ് റെയ്മ്സ് സ്വീകരിച്ചു എന്നാണ് സൂചനകൾ.

ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിൽ 14 മത് ഉള്ള റെയ്മ്സിന്റെ മുന്നേറ്റ നിരയിലെ കുന്തമുനയാണ് 19 കാരനായ ഹ്യൂഗ്യോ. ഭാവി സൂപ്പർ താരം എന്നു കരുതുന്ന താരം നിലവിൽ ലീഗിൽ ഇത് വരെ 8 ഗോളുകളും 2 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 5 കൊല്ലത്തേക്ക് ആവും താരം ടീമിൽ എത്തുക. ആഴ്‌സണലിൽ നിന്നു എഡി എൻങ്കിതയെ സ്വന്തമാക്കാൻ സാധിക്കാതെ വന്നപ്പോൾ ആണ് ന്യൂ കാസ്റ്റിലിന്റെ ശ്രദ്ധ ഫ്രഞ്ച് യുവ താരത്തിലേക്ക് തിരിഞ്ഞത്. ഇതിനു പുറമെ ആസ്റ്റൺ വില്ല ലെഫ്റ്റ് ബാക്ക് ആയ മാറ്റ് ടാർഗറ്റിനെയും എഡി ഹൗ തന്റെ പാളയത്തിൽ എത്തിക്കും എന്നാണ് സൂചന. എവർട്ടണിൽ നിന്നു ലൂക്കാസ് ഡിഗ്ന വില്ലയിൽ എത്തിയതോടെ ടീമിൽ സ്ഥാനം സംശയമായ ടാർഗറ്റ് ന്യൂ കാസ്റ്റിലും ആയി കരാറിൽ ഒപ്പിട്ടു എന്നാണ് നിലവിലെ സൂചനകൾ.

ഒരു വിജയം കൂടെ, ന്യൂകാസിൽ യുണൈറ്റഡ് പതിയെ കരകയറുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ പോരാട്ടത്തിൽ നിൽക്കുന്ന ന്യൂകാസിലിന് നിർണായക വിജയം. ഇന്ന് ലീഡ്സ് യുണൈറ്റഡിനെ ലീഡ്സിൽ ചെന്ന് നേരിട്ട ന്യൂകാസിൽ ഏക ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ ജോഞ്ജോ ഷെല്വി ആണ് ന്യൂകാസിലിന്റെ വിജയ ഗോൾ നേടിയത്. ഒരു ചീക്കി ഫ്രീകിക്കിൽ നിന്നായിരുന്നു ഷെൽവി വല കണ്ടെത്തിയത്. എഡി ഹോവെ പരിശീലകനായി എത്തിയ ശേഷമുള്ള ന്യൂകാസിലിന്റെ രണ്ടാം വിജയമാണിത്‌.

ഈ വിജയത്തോടെ 15 പോയിന്റുമായി ന്യൂകാസിൽ 18ആം സ്ഥാനത്ത് എത്തി. ലീഡ്സ് 22 പോയിന്റുമായി 15ആം സ്ഥാനത്തും നിൽക്കുന്നു.

അവസാനം ജയം കളഞ്ഞ് ന്യൂകാസിൽ, റിലഗേഷൻ സോണിൽ നിന്ന് രക്ഷ ഇല്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റിലഗേഷൻ സോണിൽ നിന്ന് രക്ഷപ്പെടാം എന്ന ന്യൂകാസിൽ ആഗ്രഹം നടന്നില്ല. ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വാറ്റ്ഫോർഡിന് എതിരെ 88ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ന്യൂകാസിൽ കളി കൈവിട്ടത്‌. 49ആം മിനുട്ടിൽ സെന്റ് മാക്സിമിൻ ആണ് ന്യൂകാസിലിന് ലീഫ് നൽകിയത്. താരത്തിന്റെ വ്യക്തിഗത മികവിലായിരുന്നു ഈ ഗോൾ. അവസാനം തുടർ ആക്രമണങ്ങൾ നടത്തിയ വാറ്റ്ഫോർഡ് അവസാനം 88ആം മിനുട്ടിൽ പെഡ്രോയുടെ ഹെഡറിൽ സമനില കണ്ടെത്തി.

ഈ സമനില 12 പോയിന്റുമായി ന്യൂകാസിൽ യുണൈറ്റഡിനെ 19ആമത് നിർത്തുന്നു. വാറ്റ്ഫോർഡ് 14 പോയിന്റുമായി 17ആമതും നിൽക്കുന്നു.

Exit mobile version