20220824 215506

റെക്കോർഡുകൾ തകരും!! ന്യൂകാസിൽ യുണൈറ്റഡ് മുൻനിരയെ ശക്തിപ്പെടുത്താൻ അലക്‌സാണ്ടർ ഇസാക്ക് എത്തുന്നു | Exclusive

റെക്കോർസ് തുകക്ക് അലക്‌സാണ്ടർ ഇസാക്കിനെ ടീമിൽ എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്. റയൽ സോസിഡാഡുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. താരവുമായി കരാറിന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന് സാധിച്ചിട്ടുണ്ട്. ഏകദേശം എഴുപത് മില്യൺ ആവും കൈമാറ്റ തുക എന്നാണ് സൂചനകൾ. ഇത് സോസിഡാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം ആവും. യൂറോപ്പിലെ മികച്ച യുവതാരങ്ങളിൽ ഒരാളെ എത്തിക്കുന്നത് ന്യൂകാസിൽ മുന്നേറ്റത്തെ ശക്തിപ്പെടുത്തും.

2019ലാണ് ഡോർട്മുണ്ടിൽ നിന്നും സോസിഡാഡിലേക്ക് എത്തുന്നത്. ജർമൻ ടീമിന് വേണ്ടി ചുരുങ്ങിയ മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഡച്ച് ടീം വില്ലേമിന് വേണ്ടി ലോണിൽ കളിച്ചിരുന്നു. സ്‌പെയിനിൽ എത്തിയ ശേഷം സോസിഡാഡ് മുന്നേറ്റത്തിലെ ഒഴിച്ചു കൂടാനാവാത്ത താരമായി. മൂന്ന് സീസണുകളിലായി നൂറ്റിമുപ്പത്തോളം മത്സരണങ്ങൾ ടീമിനായി ഇറങ്ങി. നാല്പതിൽ പരം ഗോളുകളും നേടിയിട്ടുണ്ട്. യൂറോപ്പിലെ മികച്ച ഭാവി താരങ്ങളിൽ ഒരാളായി കണക്ക് കൂടിയ ഇസാക്കിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്ന് തന്നെ മുൻപ് ആവശ്യക്കാർ വന്നിരുന്നു.

അതേ സമയം പരിക്കേറ്റ് ക്യാപ്റ്റൻ ഒയർസബാൽ കൂടി മാറി നിൽക്കുന്ന ഈ സമയത്ത് എത്രയും പെട്ടെന്ന് ഇസാക്കിന് പകരക്കാരനെ കണ്ടെത്തേണ്ടതും ടീമിന് ആവശ്യമാണ്. താരത്തിന് ലഭിക്കുന്ന ഉയർന്ന തുക ഇതിന് സഹായകരമാകും എന്നാണ് സോസിഡാഡ് പ്രതീക്ഷിക്കുന്നത്. പുതുതായി ടീമിലേക്ക് എത്തിച്ച അലി ചോയെ വെച്ചും ഐസക്കിന്റെ അഭാവം തൽക്കാലം മറികടക്കാൻ ടീമിനാകും.

Exit mobile version