നേപ്പാളിനോടും പാകിസ്താൻ തോറ്റു, ഗ്രൂപ്പിൽ അവസാന സ്ഥാനം

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പാകിസ്താൻ പരാജയപ്പെട്ടു. ഇന്ന് നേപ്പാളിനെ നേരിട്ട പാകിസ്താൻ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് നേപ്പാളിന്റെ വിജയ ഗോൾ വന്നത്. ആശിഷ് ചൗധരി ആയിരുന്നു ഗോൾ സ്കോറർ.

അവസാന രണ്ടു മത്സരങ്ങളെ അപേക്ഷിച്ച് പാകിസ്താൻ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും പരാജയം ഒഴിവാക്കാനോ ഗോൾ നേടാനോ പാകിസ്താന് ഇന്നും ആയില്ല. അവർ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയോടും പാകിസ്താനോടും 4-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. 3 മത്സരങ്ങളും കഴിഞ്ഞപ്പോൾ പോയിന്റ് ഒന്നും നേടാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ് പാകിസ്താൻ ഫിനിഷ് ചെയ്തത്‌. 3 പോയിന്റുമായി നേപ്പാൾ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

നേപ്പാള്‍ 238 റൺസിന് ഓള്‍ഔട്ട്, വെസ്റ്റിന്‍ഡീസിന് 101 റൺസ് വിജയം

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നേപ്പാളിനെ തറപറ്റിച്ച് വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഷായി ഹോപ്(132), നിക്കോളസ് പൂരന്‍(115) എന്നിവരുടെ ശതകങ്ങളുടെ ബലത്തിൽ 339/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ വെറും 238 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും അൽസാരി ജോസഫ്, കീമോ പോള്‍, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയും വെസ്റ്റിന്‍ഡീസിന് 101 റൺസ് വിജയം ഒരുക്കുകയായിരുന്നു.

നേപ്പാളിന് വേണ്ടി ആരിഫ് ഷെയ്ഖ് 63 റൺസും ഗുൽഷന്‍ ഝാ 42 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് രോഹിത് പൗദൽ(30), ആസിഫ് ഷെയ്ഖ്(28), കരൺ കെസി(28) എന്നിവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയപ്പോള്‍ നേപ്പാള്‍ 49.4 ഓവറിൽ ഓള്‍ഔട്ട് ആയി.

ഹോപിനും പൂരനും ശതകം, നേപ്പാളിനെതിരെ 339 റൺസുമായി വെസ്റ്റിന്‍ഡീസ്

നേപ്പാളിനെതിരെ വെസ്റ്റിന്‍ഡീസിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 7 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റിന്‍ഡീസ് 339 റൺസ് നേടിയപ്പോള്‍ ഷായി ഹോപും നിക്കോളസ് പൂരനും ശതകങ്ങള്‍ നേടി മികവ് പുലര്‍ത്തി. 55/3 എന്ന നിലയിലേക്ക് വീണ ശേഷം വെസ്റ്റിന്‍ഡീസിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 216 റൺസാണ് നേടിയത്. 94 റൺസ് നേടിയ നിക്കോളസ് പൂരന്‍ 115 റൺസ് നേടിയപ്പോള്‍ ഷായി ഹോപ്  132 റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിന്റെ ലളിത് രാജ്ബന്‍ഷി മൂന്ന് വിക്കറ്റ് നേടി.

സാഫ് കപ്പ്, ആദ്യ മത്സരത്തിൽ കുവൈറ്റ് നേപ്പാളിനെ തകർത്തു

ബെംഗളൂരുവിൽ നടക്കുന്ന സാഫ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കുവൈറ്റിന് വിജയം. നേപ്പാളിനെ നേരിട്ട കുവൈറ്റ് ഒന്നിനെതിരെ മൂന്നു ഗോളിന്റെ വലിയ വിജയം തന്നെ ഇന്ന് നേടി. പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കുവൈറ്റ് സാഫ് കപ്പിൽ ഇത്തവണ പങ്കെടുക്കുന്നത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഖാലിദ് ഹജിയയിലൂടെ കുവൈറ്റ് ലീഡ് എടുത്തു.

ആദ്യ പകുതി അവസാനിക്കും മുമ്പ് അൽ ഖാൽദിയിലൂടെ കുവൈറ്റ് ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിലൂടെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ദഹാമും കൂടെ കുവൈറ്റിനായി ഗോൾനേടിയതോടെ കളി നേപ്പാളിൽ നിന്നും പൂർണ്ണമായും അകന്നു.

ബിസ്റ്റയിലൂടെ നേപ്പാൾ ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി. നേപ്പാൾ അടുത്ത മത്സരത്തിൽ ഇന്ത്യയെയും കുവൈറ്റ് അവരുടെ അടുത്ത മത്സരത്തിൽ പാകിസ്താനെയും ആണ് നേരിടേണ്ടത്.

യുഎസ്എയ്ക്ക് രണ്ടാം തോൽവി സമ്മാനിച്ച് നേപ്പാള്‍

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നേപ്പാളിന് വിജയം. ഇന്ന് യുഎസ്എയ്ക്കെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 49 ഓവറിൽ 207 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേപ്പാള്‍ 211 റൺസാണ് നേടിയത്.

ഷയന്‍ ജഹാംഗീര്‍ 79 പന്തിൽ പുറത്താകാതെ 100 റൺസും സുഷാന്ത് മോദാനി 42 റൺസും നേടിയാണ് യുഎസ്എയ്ക്കായി തിളങ്ങിയത്. നേപ്പാളിനായി കരൺ കെസി നാലും ഗുൽസന്‍ ഷാ മൂന്ന് വിക്കറ്റും നേടിയാണ് യുഎസ്എയെ പ്രതിരോധത്തിലാക്കിയത്.

77 റൺസ് നേടിയ ഭിം ശാര്‍കി നേപ്പാളിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപേന്ദ്ര സിംഗ് എയറി(39*), കുശൽ ഭുര്‍ട്ടൽ(39) എന്നിവര്‍ നേപ്പാളിന്റെ വിജയം 43 ഓവറിൽ സാധ്യമാക്കി.

നേപ്പാളിന് എതിരെ സിംബാബ്‌വെയുടെ തകർപ്പൻ ചെയ്സ്

ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ, ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ നേപ്പാളിനെതിരെ 8 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ സിംബാബ്‌വെ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 290 റൺസാണ് അടിച്ചുകൂട്ടിയത്. കുശാൽ ബുർടെലും ആസിഫ് ഷെയ്‌ഖുമാണ് നേപ്പാളിനായി ബാറ്റ് കൊണ്ട് തിളങ്ങിയത്. 95 പന്തിൽ 99 റൺസ് നേടിയ ഭുർട്ടൽ ടോപ് സ്കോറർ ആയി. 100 പന്തിൽ നിന്ന് 66 റൺസ് നേടിയ ആസിഫ് ഷെയ്ഖ് ഭുർട്ടലിന് പിന്തുണ നൽകി.

സിംബാബ്‌വെയുടെ ബൗളർമാർ 43 റൺസിന് 4 വിക്കറ്റ് വീഴ്ത്തിയ നഗാരവ ആണ് ഏറ്റവും തിളങ്ങിയത്. 42 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ വെസ്‌ലി മസകാഡ്‌സയും സിംബാബ്‌വെക്ക് ആയി തിളങ്ങി.

വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 35 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ ടോപ് സ്കോറർ ആയി. 128 പന്തിൽ നിന്ന് 121 റൺസ് നേടാൻ എർവിനായി. 70 പന്തിൽ നിന്ന് 102 റൺസ് നേടിയ ഷോൺ വില്യംസ് മിന്നുന്ന സെഞ്ച്വറി നേടി വിജയം എളുപ്പത്തിലാക്കി.

നമീബിയയ്ക്കെതിരെ 2 വിക്കറ്റ് വിജയം നേടി നേപ്പാള്‍, വിജയ ശില്പിയായി കുശൽ ഭുര്‍ട്ടൽ

286 റൺസെന്ന നമീബിയ നൽകിയ ലക്ഷ്യം 14 പന്ത് ബാക്കി നിൽക്കേ 8 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് നേപ്പാള്‍. 115 റൺസ് നേടിയ കുശൽ ഭുര്‍ട്ടലിന് പിന്തുണയായി 72 റൺസ് നേടിയ രോഹിത് പൗദേലും തിളങ്ങിയപ്പോള്‍ സുന്‍ദീപ് ജോറ(28) പുറത്താകാതെ 12 പന്തിൽ 20 റൺസ് നേടിയ കരൺ കെസി എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. നമീബിയയ്ക്കായി ബൗളിംഗിൽ റൂബന്‍ ട്രംപെൽമാനും ജാന്‍ നിക്കോള്‍ ലോഫ്ടി-ഈറ്റണും മൂന്ന് വീതം വിക്കറ്റ് നേടി. 47.4 ഓവറിലാണ് നേപ്പാളിന്റെ വിജയം.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നമീബിയ മൈക്കൽ വാന്‍ ലിന്‍ഗന്‍ നേടിയ 133 റൺസിന്റെ ബലത്തിൽ ആണ് 285 റൺസിലേക്ക് എത്തിയത്. ഗെര്‍ഹാര്‍ഡ് എറാസ്മസ് 56 റൺസും 19 പന്തിൽ സെയിന്‍ ഗ്രീന്‍ 34 റൺസും നേടി നമീബിയയ്ക്കായി തിളങ്ങി.

അഞ്ച് വിക്കറ്റ് നേടിയ കരൺ കെസിയാണ് നേപ്പാളിനായി ബൗളിംഗിൽ തിളങ്ങിയത്.

മനോജ് പ്രഭാകർ നേപ്പാൾ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു

ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2ലെ നിരാശ നിറഞ്ഞ ഫലങ്ങൾക്ക് പിന്നാലെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ മനോജ് പ്രഭാകർ നേപ്പാൾ പുരുഷ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു.

യു.എ.ഇ.യ്‌ക്കെതിരായ ഹോം പരമ്പരയിലും കെനിയ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള പര്യടനങ്ങളിലും ടീമിന്റെ മേൽനോട്ടം വഹിച്ചെങ്കിലും അത്ര നല്ല ഫലങ്ങൾ ആയിരുന്നില്ല നേപ്പാളിന് ലഭിച്ച്ചത്‌. കഴിഞ്ഞ ഓഗസ്റ്റിൽ പുബുദു ദസനായകെയിൽ നിന്ന് പ്രഭാകർ സ്ഥാനം ഏറ്റെടുത്തത്.

2023-ലെ ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ നാലിൽ മൂന്ന് മത്സരങ്ങളും നേപ്പാൾ തോറ്റു നിൽക്കുകയാണ്. ലീഗ് 2 സ്റ്റാൻഡിംഗിൽ അവർ ഇപ്പോൾ ആറാം സ്ഥാനത്താണ്.

മൂന്നാം ഏകദിനത്തിൽ നേപ്പാളിന് വിജയം, പരമ്പര സ്വന്തം

മൂന്നാമത്തെ ഏകദിനത്തിലും യുഎഇയെ പരാജയപ്പെടുത്തി പരമ്പര 2-1ന് സ്വന്തമാക്കി നേപ്പാള്‍. ഇന്ന് നടന്ന മത്സരത്തിൽ 6 വിക്കറ്റ് വിജയം ആണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ 176/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 40.1 ഓവറിൽ 180/4 എന്ന സ്കോര്‍ നേടി നേപ്പോള്‍ പരമ്പര സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ 93/9 എന്ന നിലയിലേക്ക് വീണ യുഎഇയെ പത്താം വിക്കറ്റിൽ 83 റൺസ് നേടിയ അഫ്സൽ ഖാന്‍ – ഹസ്രത് ബിലാല്‍ കൂട്ടുകെട്ടാണ് 176 റൺസിലേക്ക് എത്തിച്ചത്. 54 റൺസുമായി പുറത്താകാതെ നിന്ന അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ഗുൽസന്‍ ജാ, ദിപേന്ദ്ര സിംഗ്, കുശൽ ഭുര്‍ട്ടൽ എന്നിവര്‍ നേപ്പാളിനായി രണ്ട് വീതം വിക്കറ്റ് നേടിയാണ് യുഎഇയെ 176 റൺസിലൊതുക്കിയത്. ബിലാല്‍ 20 റൺസും നേടി.

നേപ്പാളിന് വേണ്ടി ആസിഫ് ഷെയ്ഖ് പുറത്താകാതെ 88 റൺസും ഗ്യാനേന്ദ്ര മല്ല 64 റൺസും നേടിയാണ് ടീമിന്റെ വിജയം ഒരുക്കിയത്.

54 റൺസുമായി പുറത്താകാതെ നിന്ന അഫ്സൽ ഖാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ഗുൽസന്‍ ജാ, ദിപേന്ദ്ര സിംഗ്, കുശൽ ഭുര്‍ട്ടൽ എന്നിവര്‍ നേപ്പാളിനായി രണ്ട് വീതം വിക്കറ്റ് നേടിയാണ് യുഎഇയെ 176 റൺസിലൊതുക്കിയത്.

തുടക്കം തകര്‍ച്ചയോടെ, യുഎഇയുടെ സമ്മര്‍ദ്ദത്തെ മറികടന്ന് നേപ്പാള്‍

യുഎഇയ്ക്കെതിരെ ഏകദിന മത്സരത്തിൽ വിജയവുമായി നേപ്പാള്‍. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 191 റൺസിനൊതുക്കിയ ശേഷം 47.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് നേപ്പാള്‍ വിജയം നേടിയത്.

ഒരു ഘട്ടത്തിൽ 54/4 എന്ന നിലയിലേക്കും 106/6 എന്ന നിലയിലേക്കും നേപ്പോള്‍ വീണുവെങ്കിലും 62 റൺസ് കൂട്ടുകെട്ടുമായി ഗുൽഷന്‍ ജാ – ആരിഫ് ഷെയ്ഖ് കൂട്ടുകെട്ട് ടീമിനെ വിജയത്തിന് അടുത്തേക്കെത്തിച്ചു.

37 റൺസ് നേടിയ ഗുൽഷന്‍ പുറത്തായ ശേഷം സോംപാൽ കമിയും(16*) ആരിഫ് ഷെയ്ഖും(33*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. കുശൽ ഭുര്‍ട്ടൽ(35), ഗ്യാനേന്ദ്ര മല്ല(26) എന്നിവരാണ് നേപ്പാളിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

യുഎഇയ്ക്കായി രോഹന്‍ മുസ്തഫ മൂന്നും ഹസ്രത്ത് ബിലാല്‍ രണ്ടും വിക്കറ്റ് നേടി.

യുഎഇയെ 191 റൺസിനൊതുക്കി നേപ്പാള്‍

നേപ്പാളിനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ യുഎഇ 191 റൺസിന് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുഎഇ 43.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

മുഹമ്മദ് വസീം 46 പന്തിൽ 50 റൺസ് നേടിയപ്പോള്‍ 35 റൺസ് നേടിയ അലിഷന്‍ ഷറഫു ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. മലയാളി താരങ്ങളായി റിസ്വാന്‍ 22 റൺസും ബേസിൽ ഹമീദ് 24 റൺസും നേടിയപ്പോള്‍ വൃതിയ അരവിന്ദ് 25 റൺസ് നേടി.

നേപ്പാളിനായി സോംപാൽ കമിയും ലളിത് രാജ്ബന്‍ഷിയും 3 വീതം വിക്കറ്റ് നേടി.

സാഫ് കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്, കിരീടം ഇല്ലാതെ മടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യം

സാഫ് കപ്പിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഫൈനൽ കാണാതെ പുറത്ത്‌. ഇന്ന് നടന്ന സെമി ഫൈനലിൽ നേപ്പാൾ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യ പകുതിയുടെ അവസാനം രശ്മി കുമാരി ആണ് നേപ്പാളിന്റെ വിജയ ഗോൾ നേടിയത്‌. ഇന്ത്യൻ വനിതകൾ ഇത് ആദ്യമായാണ് സാഫ് കപ്പിൽ ഫൈനലിൽ എത്താതിരിക്കുന്നത്‌

ഇതുവരെ നടന്ന അഞ്ച് സാഫ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ആയിരുന്നു കിരീടം ഉയർത്തിയത്‌. നാലു തവണ ഇന്ത്യ നേപ്പാളിനെയും ഒരു തവണ ബംഗ്ലാദേശിനെയും ഫൈനലിൽ പരാജയപ്പെടുത്തി ആയിരുന്നു കിരീടം നേടിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനോട് 3-0ന് തോറ്റ ഇന്ത്യ ഇന്ന് സെമി ഫൈനലിൽ കളി തുടങ്ങും മുമ്പ് തന്നെ സമ്മർദ്ദത്തിൽ ആയിരുന്നു. ഫൈനലിൽ ഇനി ബംഗ്ലാദേശും നേപ്പാളും കിരീടത്തിനായി പോരാടും.

Exit mobile version