Westindies

നേപ്പാള്‍ 238 റൺസിന് ഓള്‍ഔട്ട്, വെസ്റ്റിന്‍ഡീസിന് 101 റൺസ് വിജയം

ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ നേപ്പാളിനെ തറപറ്റിച്ച് വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഷായി ഹോപ്(132), നിക്കോളസ് പൂരന്‍(115) എന്നിവരുടെ ശതകങ്ങളുടെ ബലത്തിൽ 339/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാള്‍ വെറും 238 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും അൽസാരി ജോസഫ്, കീമോ പോള്‍, അകീൽ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയും വെസ്റ്റിന്‍ഡീസിന് 101 റൺസ് വിജയം ഒരുക്കുകയായിരുന്നു.

നേപ്പാളിന് വേണ്ടി ആരിഫ് ഷെയ്ഖ് 63 റൺസും ഗുൽഷന്‍ ഝാ 42 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്ക് രോഹിത് പൗദൽ(30), ആസിഫ് ഷെയ്ഖ്(28), കരൺ കെസി(28) എന്നിവര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയപ്പോള്‍ നേപ്പാള്‍ 49.4 ഓവറിൽ ഓള്‍ഔട്ട് ആയി.

Exit mobile version