സാഫ് അണ്ടർ 17: മാലിദ്വീപിനെതിരെ ഇന്ത്യക്ക് ആധികാരിക ജയം


കൊളംബോയിലെ റേസ്കോഴ്സ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയുടെ അണ്ടർ 17 പുരുഷ ടീം മാലിദ്വീപിനെതിരെ തകർപ്പൻ വിജയം നേടി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്കാണ് ഇന്ത്യയുടെ യുവനിര ജയിച്ചുകയറിയത്.
മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച ഇന്ത്യൻ ടീം തുടക്കം മുതൽ ആധിപത്യം പുലർത്തി. ദല്ലാൽമുൻ ഗാംഗ്‌തെ രണ്ട് ഗോളുകൾ നേടിയപ്പോൾ, ഹൃഷികേശ് ചരൺ മാനവതി, കംഗുഹാവോ ഡൂംഗൽ, വാങ്ഖീരാക്പാം ഗുൺലീബ, ആസിം പർവേസ് നജാർ എന്നിവരും ഓരോ ഗോൾ നേടി.


മികച്ച മുന്നേറ്റങ്ങളും കൃത്യമായ പാസുകളും കൊണ്ട് മാലിദ്വീപ് പ്രതിരോധത്തെ ഇന്ത്യ പലതവണ തകർത്തു. നിരവധി അസിസ്റ്റുകൾ നൽകിയ വാങ്ഖീരാക്പാം ഗുൺലീബ ഒരു ഗോൾ നേടുകയും ചെയ്തു. ഗാംഗ്‌തെ പെനാൽട്ടിയിലൂടെയും, പകരക്കാരനായി വന്ന ആസിം പർവേസ് നജാർ ഹെഡറിലൂടെയും ഗോൾ നേടി ഇന്ത്യയുടെ ആധികാരിക വിജയം പൂർത്തിയാക്കി.

പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യൻ യുവനിര സാഫ് കപ്പ് സ്വന്തമാക്കി

അണ്ടർ 19 സാഫ് കപ്പിൽ ഇന്ത്യക്ക് കിരീടം. ഇന്ന് പാകിസ്താനെ നേരിട്ട ഇന്ത്യ എതിരില്ലത്ത 3 ഗോളുകൾക്ക് ആണ് ഇന്ന് ഫൈനൽ വിജയിച്ചത്. പാകിസ്ഥാനെതിരെ പൂർണ്ണ ആധിപത്യം പുലർത്താൻ ഇന്ത്യക്ക് ഇന്ന് ആയി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല. 64ആം മിനുട്ടിൽ ആണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു വോളിയിലൂടെ കീപ്ഗൻ ആണ് ഇന്ത്യക്ക് ലീഡ് നൽകിയത്.

85ആം മിനുട്ടിൽ കിപ്ഗനിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഫ്രീകിക്കിലൂടെ ആയിരുന്നു ഈ ഗോൾ. ഇഞ്ച്വറി ടൈമിൽ ഗൊയാറിയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി വിജയവും കിരീടവും ഉറപ്പിച്ചു. നേരത്തെ ഇന്ത്യ സെമിയിൽ നേപ്പാളിനെയും തോൽപ്പിച്ചിരുന്നു.‌ ഈ വർഷം ഇന്ത്യ നേടുന്ന മൂന്നാം സാഫ് കിരീടമാണിത്.

നേപ്പാളിനെയും തോൽപ്പിച്ച് ഇന്ത്യ U-16 സാഫ് കപ്പ് സെമി ഫൈനലിൽ

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ അണ്ടർ 16 സാഫ് കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ 33ആം മിനുട്ടിൽ അർഭാഷ് നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം നൽകിയത്. വലതു വിങ്ങിൽ നിന്ന് വിശാൽ യാദവ് നൽകിയ ക്രോസിൽ നിന്ന് ആയിരുന്നു അർഭാഷിന്റെ ഫിനിഷ്.

നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിൻവ് തോൽപ്പിച്ചിരുന്നു. 6 പോയിന്റുമായി ഇന്ത്യയും 3 പോയിന്റുനായി ബംഗ്ലാദേശും സെമി ഫൈനലിലേക്ക് മുന്നേറി. മാൽഡീവ്സും ഭൂട്ടാനും തമ്മിലുള്ള മത്സരം കഴിഞ്ഞാലെ ആരാലും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ എന്ന് അറിയാൻ ആകൂ. പാകിസ്താൻ ആണ് ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം സെമി ഉറപ്പിച്ച ടീം. അവർ സെമിയിൽ ബംഗ്ലാദേശിനെ നേരിടും.

സാഫ് കപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഇന്നലെ കുവൈറ്റിനെ തോൽപ്പിച്ച് സാഫ് കിരീടം ഉയർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്നലെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ കുവൈറ്റിനെ തോൽപ്പിച്ചത്. ഇന്ത്യയുടെ ഒമ്പതാം സാഫ് കിരീടമായിരുന്നു ഇത്.

ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി! സാഫ് കപ്പ് നീലക്കടുവകൾ ഭരിക്കുന്നു! ഞങ്ങളുടെ കളിക്കാർക്ക് അഭിനന്ദനങ്ങൾ. മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഈ അത്‌ലറ്റുകളുടെ നിശ്ചയദാർഢ്യവും കഠിനപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീം നേടിയ ഈ വിജയങ്ങളും ഈ യാത്രയും, വരാനിരിക്കുന്ന കായികതാരങ്ങൾക്ക് പ്രചോദനമായി തുടരും. എന്നും മോദി പറഞ്ഞു.

ഇത് സാഫ് ആണ്!! ഇവിടം ഇന്ത്യ തന്നെ ഭരിക്കും!! കുവൈറ്റിനെ തോൽപ്പിച്ച് കിരീടം ഉയർത്തി

സാഫ് കിരീടം ഒരിക്കൽ കൂടെ ഇന്ത്യ സ്വന്തമാക്കി‌. ഇന്ന് നടന്ന ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ കുവൈറ്റിനെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈം കഴിഞ്ഞപ്പോഴും കളി 1-1 എന്ന നിലയിൽ ആയിരുന്നു നിന്നത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഇത് ഒമ്പതാം തവണയാണ് സാഫ് കപ്പ് നേടുന്നത്.

ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ കുവൈറ്റ് ആണ് മികച്ച രീതിയിൽ തുടങ്ങിയത്. 16ആം മിനുട്ടിൽ ഒരു മികച്ച നീക്കത്തിലൂടെ അൽ ഖൽദി കുവൈറ്റിന് ലീഡ് നൽകി. ഇന്ത്യയെ തുടക്കത്തിൽ ഈ ഗോൾ സമ്മർദ്ദത്തിൽ ആക്കി.

ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകൾ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങൾ പലതും പകുതിക്ക് അവസാനിക്കാൻ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയിൽ ഇന്ത്യക്ക് അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അൻവർ അലിക്ക് പകരം മെഹ്താബ് കളത്തിൽ ഇറങ്ങി.

38ആം മിനുട്ടിൽ ഇന്ത്യൻ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളിൽ കലാശിച്ചു. ആശിഖ് കുരുണിയൻ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയിൽ നിന്ന് സഹലിലേക്ക് സഹലിൽ നിന്ന് ചാങ്തെയിലേക്കും വൺ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോർ 1-1.

രണ്ടാം പകുതിയിൽ ഇന്ത്യൽ കൂടുറ്റ്ഗൽ അറ്റാക്കുകൾ നടത്തി. 62ആം മിനുട്ടിൽ ചാങ്തെയുടെ ഒരു ഷോട്ട് കുവൈറ്റ് ഗോൾ കീപ്പർ അനായാസം സേവ് ചെയ്തു. രണ്ടാം പകുതിയിൽ നല്ല നീക്കങ്ങളെക്കാൾ ഫൗളുകളും മഞ്ഞ കാർഡുകളുമാണ് കാണാൻ ആയത്. എട്ട് മഞ്ഞ കാർഡുകൾ ആദ്യ 90 മിനുട്ടിൽ പിറന്നു. സമനില തെറ്റാതെ 90 മിനുട്ട് കഴിഞ്ഞതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴുൻ സ്കോർ 1-1. 106ആം മിനുട്ടിൽ കുവൈറ്റ് ഒരു ഗോളിന് അടുത്ത് എത്തി എങ്കിലും നിഖിൽ പൂജാരി ഒരു ബ്ലോക്കുമായി ഇന്ത്യയുടെ രക്ഷകനായി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഇന്ത്യ ഗോളിനായി ഏറെ ശ്രമിച്ചു എങ്കിൽ ഗോൾ വന്നില്ല. അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക്.

ഷൂട്ടൗട്ടിൽ ഇന്ത്യക്കായി ആദ്യ കിക്ക് എടുത്ത ഛേത്രിക്ക് ലക്ഷ്യം പിഴച്ചില്ല. ഇന്ത്യക്ക് മികച്ച തുടക്കം. കുവൈറ്റിന്റെ ആദ്യ കിക്ക് എടുത്ത അബ്ദുള്ളയുടെ ഷോട്ട് ക്രോസ് ബാറി തട്ടി പുറത്ത്. ഇന്ത്യക്ക് 1-0ന്റെ മുൻതൂക്കം. ജിങ്കൻ എടുത്ത ഇന്ത്യയുടെ രണ്ടാം കിക്കും ലക്ഷ്യത്തിൽ. തെയ്ബിയുടെ കിക്ക് വലയിൽ എത്തിയതോടെ സ്കോർ ഇന്ത്യ 2-1 കുവൈറ്റ്.

ഇന്ത്യയുടെ മൂന്നാം കിക്ക് എടുത്തത് ചാങ്തെ. യുവതാരത്തിനു ലക്ഷ്യം പിഴച്ചില്ല. കുവൈറ്റിന്റെ അൽ ദഫെരിയുടെ ഷോട്ടും വലയിൽ.സ്കോർ 3-2. ഇന്ത്യക്ക് ആയി നാലാം കിക്ക് എടുക്കാൻ എത്തിയത് ഉദാന്ത. അദ്ദേഹത്തിന്റെ കിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്ത്. കുവൈറ്റിനെ നാലാം കിക്ക് വലയിൽ. ഇതോടെ സ്കോർ 3-3 എന്നായി.

അഞ്ചാം കിക്ക് എടുത്ത സുഭാഷിഷ് ബോസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 4-3. കുവൈറ്റിനു മേൽ അഞ്ചാം കിക്കിന്റെ സമ്മർദ്ദം. അൽ ഖൽദിക്ക് പിഴച്ചില്ല. സ്കോർ 4-4. കളി സഡൻ ഡെത്തിലേക്ക്. ആറാം കിക്ക് മഹേഷ് ലക്ഷ്യത്തിൽ എത്തിച്ചു. കുവൈറ്റിന്റെ ക്യാപ്റ്റന്റെ കിക്ക് ഗുർപ്രീത് തടഞ്ഞതോടെ ഇന്ത്യ 5-4ന് ഷൂട്ടൗട്ട് വിജയിച്ചു. കിരീടം ഇന്ത്യ ഉയർത്തി!!

ബാഴ്സലോണ കളിക്കുമോ ഇങ്ങനെ!! വൺ ടച്ച് ഒഴുകിയ സൂപ്പർ ടീം ഗോളിൽ ഇന്ത്യൻ സമനില

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ കിരീടം ലക്ഷ്യമിട്ട് ഇന്ന് കുവൈറ്റിനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യയും കുവൈറ്റും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിൽക്കുന്നു. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ കുവൈറ്റ് ആണ് മികച്ച രീതിയിൽ തുടങ്ങിയത്. 16ആം മിനുട്ടിൽ ഒരു മികച്ച നീക്കത്തിലൂടെ അൽ ഖൽദി കുവൈറ്റിന് ലീഡ് നൽകി. ഇന്ത്യയെ തുടക്കത്തിൽ ഈ ഗോൾ സമ്മർദ്ദത്തിൽ ആക്കി.

ഇതിനു പിന്നാലെ ഇന്ത്യക്ക് ഒരു നല്ല അവസരം ലഭിച്ചിരുന്നു എങ്കിലും ഛേത്രിയുടെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. കുവൈറ്റിന്റെ പരുക്കൻ ടാക്ടിക്സുകൾ ഇന്ത്യയുടെ സ്വാഭാവിക നീക്കങ്ങൾ പലതും പകുതിക്ക് അവസാനിക്കാൻ കാരണം ആയി. പരിക്ക് കാരണം ആദ്യ പകുതിയിൽ ഇന്ത്യക്ക് അൻവലിയെ നഷ്ടമായതും ഇന്ത്യക്ക് തിരിച്ചടിയായി. അൻവർ അലിക്ക് പകരം മെഹ്താബ് കളത്തിൽ ഇറങ്ങി.

38ആം മിനുട്ടിൽ ഇന്ത്യൻ നടത്തിയ ഒരു മനോഹര നീക്കം സമനില ഗോളിൽ കലാശിച്ചു. ആശിഖ് കുരുണിയൻ തുടങ്ങിയ അറ്റാക്ക് ഛേത്രിയിലക്കും ഛേത്രിയിൽ നിന്ന് സഹലിലേക്ക് സഹലിൽ നിന്ന് ചാങ്തെയിലേക്കും വൺ ടച്ച് പാസിലൂടെ ഒഴുകി. ചാങ്തയുടെ ടച്ച് ഗോളായും മാറി. ഇന്ത്യ അടുത്ത കാലത്ത് നേടിയ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോർ 1-1.

സാഫ് കപ്പ് ഫൈനൽ, സഹലും ആശിഖും ആദ്യ ഇലവനിൽ, ഇന്ത്യ തയ്യാർ!

സാഫ് കപ്പ് ഫൈനലിന് ഇറങ്ങുന്ന ഇന്ത്യ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കുവൈറ്റിനെ നേരിടുന്ന ഇന്ത്യ ശക്തമായ ലൈനപ്പുമായാണ് ഇറങ്ങുന്നത്‌. സസ്പെൻഷൻ മാറി എത്തിയ സന്ദേശ് ജിങ്കൻ ആദ്യ ഇലവനിൽ തിരികെയെത്തി. സഹലും ആശിഖും ആദ്യ ഇലവനിൽ ഉണ്ട്. ജിങ്കൻ, അൻവർ അലി, ആകാശ് മിശ്ര, നിഖിൽ പൂജാരി എന്നിവരാണ് ഡിഫൻസിൽ ഇറങ്ങുന്നത്.

അനിരുദ്ധ് താപ,ജീക്സൺ, സഹൽ, ആശിഖ്, ചാങ്തെ എന്നിവർ ഛേത്രിക്ക് പിന്നിലായും അണിനിരക്കുന്നു.

സാഫ് കപ്പിൽ ഇന്ന് കിരീട പോരാട്ടം!! ഇന്ത്യയും കുവൈറ്റും ഇറങ്ങുന്നു

സാഫ് കപ്പിന്റെ കിരീടപ്പോരാട്ടത്തിന് ശ്രീ കാണ്ഡീരവ സ്റ്റേഡിയത്തിൽ തിരിതെളിയുമ്പോൾ ഇന്ത്യയും കുവൈറ്റും ടൂർണമെന്റിൽ ഒരിക്കൽ കൂടി മുഖാമുഖം വരും. ഇന്റർ കോണ്ടിനെന്റൽ കപ്പ് നേടിയ ആവേശമടങ്ങുന്നതിന് മുൻപ് ഒൻപതാം തവണയും സാഫ് കപ്പ് എന്ന നേട്ടത്തിന് തൊട്ടരികിൽ ആണ് നിലവിലെ ചാമ്പ്യന്മാർ കൂടിയ ആയ ഇന്ത്യൻ ടീം. അതിഥികൾ ആയി ടൂർണമെന്റിന് എത്തിയ കുവൈറ്റ് ആവട്ടെ തങ്ങളുടെ കാല്പന്ത് പ്രതാപത്തിലേക്ക് തിരിച്ചു വരുന്ന സൂചനകൾക്ക് അടിവരയിടാൻ കിരീടത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നുണ്ടാവില്ല. ബാംഗ്ലൂരിൽ ചൊവ്വാഴ്ച്ച വൈകീട്ട് ഏഴ് മുപ്പതിന് മത്സരത്തിന് വിസിൽ മുഴങ്ങും.

തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ ആണ് ഇന്ത്യയുടെ വരവ്. ഇന്റർകോണ്ടിനെന്റൽ ഫൈനലിൽ കീഴടക്കിയ ലെബനനെ ഒരിക്കൽ കൂടി നിർണായ മത്സരത്തിൽ കീഴടക്കാൻ ഇന്ത്യക്കായി. അതേ സമയം കുവൈറ്റിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരം ടീമിന് ഒരേ സമയം ആശങ്കയും പ്രതീക്ഷയും നൽകും. ആദ്യം ഗോൾ നേടി ലീഡ് നേടാൻ സാധിച്ചെങ്കിലും അവസാന നിമിഷങ്ങളിൽ കുവൈറ്റ് നീക്കങ്ങൾക്ക് മുൻപിൽ ടീം ആടിയുലഞ്ഞിരുന്നു. ഈ സമയത്ത് ടീം ഏതു നിമിഷവും ഗോൾ വഴങ്ങുമെന്ന പ്രതീതി ഉണ്ടാക്കിയെന്ന് കോച്ച് സ്റ്റിമാക്കും പിന്നീട് അടിവരയിട്ടു. എന്നാൽ സെൽഫ് ഗോളിന്റെ രൂപത്തിൽ ആണ് അന്ന് നിർഭാഗ്യം ഇന്ത്യയെ പിടികൂടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച ഫോമിലുള്ള പ്രതിരോധത്തിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. എതിർ മുന്നേറ്റങ്ങളെ ഫലപ്രദമായി തടയാൻ കഴിഞ്ഞ നിരവധി മത്സരങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിന് കഴിയുന്നുണ്ട്. ഗോൾ വേട്ടയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ക്യാപ്റ്റൻ ഛേത്രിക്കും ഫൈനലിൽ മറ്റൊരു റെക്കോർഡ് മുൻപിൽ ഉണ്ട്. സാഫ് കപ്പിലെ എക്കാലത്തെയും ടോപ്പ് സ്‌കോറർ പദവിയിൽ ഒറ്റക്ക് ഇരിക്കാൻ ഇനി ഒരേയൊരു ഗോൾ മാത്രമാണ് ഇതിഹാസ താരത്തിന് വേണ്ടത്. ഒരു പക്ഷെ തന്റെ അവസാന സാഫ് കപ്പിന്റെ ഓർമകളെ സുവർണ ലിപികളിൽ എഴുതിചേർക്കാൻ വല കുലുക്കി കൊണ്ട് തന്നെ ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. മഞ്ഞക്കാർഡ് ലഭിച്ചത് കാരണം സെമി ഫൈനൽ നഷ്ടമായ സന്ദേഷ് ജിങ്കന്റെ വരവ് ഇന്ത്യക്ക് വീണ്ടും കരുത്തേകും. അൻവർ അലി ബെഞ്ചിലേക്ക് മടങ്ങും. ഉദാന്ത, ചാങ്തെ, സഹൽ, ആഷിക് എന്നിവർ ഛേത്രിക്ക് പിന്തുണ നൽകാൻ എത്തും. കൂടെ മഹേഷ് സിങ് കൂടി ആവുമ്പോൾ ഇന്ത്യൻ ആക്രമണം പൂർണമാവും. ആഷിഖും മഹേഷും തന്നെ ഇരു വിങ്ങുകളിലും എത്തുമെന്ന് അസിസ്റ്റന്റ് കോച്ച് മഹേഷ് ഗൗലി സൂചന നൽകിയിട്ടുണ്ട്. അനിരുദ്ധ് ഥാപ്പയും ഫോമിൽ തന്നെ. അതേ സമയം അച്ചടക്ക നടപടി നേരിടുന്ന കോച്ച് ഐഗോർ സ്റ്റിമാക് മത്സരം ഗാലറിയിൽ നിന്നും വീക്ഷിക്കും.

കുവൈറ്റിന് നിർണായകമാണ് ഈ ഫൈനൽ. സമീപ കാലത്ത് മികച്ച ഫലങ്ങൾ നേടാനായ ടീമിന് കിരീട നേട്ടം നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. കഴിഞ്ഞ പതിറ്റാണ്ടിൽ തിരിച്ചടി നേരിട്ട രാജ്യത്തെ ഫുട്ബോളിൽ ഇതൊരു ജീവവായുവാകും. സെൽഫ്‌ ഗോൾ എങ്കിലും ടൂർണമെന്റിൽ മുഴുവൻ സമയത്ത് ഇന്ത്യൻ ടീമിന്റെ വലയിൽ പന്തെത്തിച്ച ഒരേയൊരു ടീമാണ് കുവൈറ്റ്. സെമിയിൽ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് അവർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. സെമിയിൽ കളത്തിൽ ഇറങ്ങാതിരുന്ന ഹമാദ്, അൽ – എനെസി, റെദ ഹാനി എന്നിവർ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. ഇതുവരെ കളിച്ചതിൽ നിന്നും വ്യത്യസ്തമായിട്ടാവും ഫൈനലിൽ ഇന്ത്യയെ നേരിടുകയെന്ന് കോച്ച് റോയ് പിന്റോ വ്യക്തമാക്കി.

ഇന്ത്യ ഫൈനലിൽ!! പെനാൾട്ടി ഷൂട്ടൗട്ടിൽ ലെബനനെ വീഴ്ത്തി

സാഫ് കപ്പ് ഫൈനലിൽ ഇന്ത്യ ലെബനനെ കീഴ്പ്പെടുത്തി ഫൈനലിൽ എത്തി. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യ വിജയം നേടിയത്. കളി 120 മിനുട്ട് കഴിഞ്ഞപ്പോഴും ഗോൾ രഹിതമായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2നാണ് ഇന്ത്യ വിജയിച്ചത്‌. ഗ്രുപ്രീത് ഒരു നിർണായക സേവ് നടത്തി ഹീറോ ആയി..

മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്‌. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ലെബനനാണ് മികച്ച അറ്റാക്ക് നടത്തിയത്‌. ഗുർപ്രീതിന്റെ മികച്ച സേവും ആദ്യം തന്നെ കാണാൻ ആയി. പതിയെ ഇന്ത്യ താളം കണ്ടെത്തി എങ്കിലും ഗോൾ നേടാൻ ആയില്ല.

16ആം മിനുട്ടിൽ ഛേത്രിയും ജീക്സണും ചേർന്ന നടത്തിയ മുന്നേട്ടം പക്ഷെ സഹലിൽ എത്തുമ്പോഴേക്ക് ഓഫ്സൈഡ് ആയി. 42ആം മിനുട്ടിൽ ഗുർപ്രീതിന്റെ മറ്റൊരു മികച്ച സേവ് കൂടെ കാണാൻ ആയി. രണ്ടാം പകുതിയിൽ കൂടുതൽ അറ്റാക്ക് ചെയ്യാൻ ഇന്ത്യ ശ്രമിച്ചു. ഇന്ത്യ ചില മാറ്റങ്ങൾ നടത്തി എങ്കിലും ഗോൾ വരാൻ വൈകി.

അവസാനം കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിൽ 94ആം മിനുട്ടിൽ ചേത്രിയുടെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ലെബനൻ ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നാലെ ഛേത്രിയുടെ ഒരു ഷോട്ട് ഗോൾ പോസ്റ്റിന് മുകളിലൂടെയും പുറത്തേക്ക് പോയി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇന്ത്യ തുടർ ആക്രമണങ്ങൾ മാത്രമാണ് കാണാൻ ആയത്.

113ആം മിനുട്ടിൽ ഉദാന്ത സിംഗ് ഒറ്റയ്ക്ക് പന്തുമായി കുതിച്ചു എങ്കിലും താരത്തിന്റെ ഷോട്ട് ലെബ്നാൻ ഗോളി തടഞ്ഞ് സ്കോർ 0-0ൽ നിർത്തി. 119ആം മിനുട്ടിൽ ചാങ്തെയുടെ ഷോട്ടും ലക്ഷ്യത്തിൽ എത്തിയില്ല. തുടർന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ലെബനൻ പെനാൾട്ടിക്ക് ആയി പുതിയ ഗോൾ കീപ്പറെ കളത്തിൽ എത്തിച്ചു.

പെനാൾട്ടിയിൽ ആദ്യത്തെ കിക്ക് സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിച്ചു. ലെബനന്റെ ആദ്യ കിക്ക് ഗുർപ്രീത് തടഞ്ഞു‌. സ്കോർ 1-0. ഇന്ത്യയുടെ രണ്ടാം കിക്ക് എടുത്ത അൻവർ അലിയും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലെബനൻ അവരുടെ രണ്ടാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1 ഇന്ത്യക്ക് അനുകൂലം.

മൂന്നാം കിക്ക് എടുത്ത മഹേഷും പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ലെബനനും അവരുടെ മൂന്നാം കിക്ക് വലയിൽ എത്തിച്ചു. അപ്പോഴും ഇന്ത്യ 3-2ന് മുന്നിൽ. ഉദാന്ത് എടുത്ത നാലാം കിക്കും വലയിൽ സ്കോർ 4-2. പിന്നെ ലെബനനും മേൽ സമ്മർദ്ദം‌. അവരുടെ നാലാം കിക്ക് എടുത്ത ഖലീലിന് പിഴച്ചു. പന്ത് പുറത്ത്. ഇന്ത്യ ഫൈനലിൽ.

ഇന്ത്യ ഇനി ഫൈനലിൽ കുവൈറ്റിനെ നേരിടും. അവർ സെമി ഫൈനലിൽ നേരത്തെ ബംഗ്ലാദേശിനെ നേരിടും.

സാഫ് കപ്പ്, ആദ്യ പകുതിയിൽ ഇന്ത്യയും ലെബനനും സമനിലയിൽ

സാഫ് കപ്പ് സെമി ഫൈനലിൽ ഇന്ത്യ ലെബനനെ നേരിടുകയാണ്‌. മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുകയാണ്‌. ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ലെബനനാണ് മികച്ച അറ്റാക്ക് നടത്തിയത്‌. ഗുർപ്രീതിന്റെ മികച്ച സേവും ആദ്യം തന്നെ കാണാൻ ആയി. പതിയെ ഇന്ത്യ താളം കണ്ടെത്തി എങ്കിലും ഗോൾ നേടാൻ ആയില്ല.

16ആം മിനുട്ടിൽ ഛേത്രിയും ജീക്സണും ചേർന്ന നടത്തിയ മുന്നേട്ടം പക്ഷെ സഹലിൽ എത്തുമ്പോഴേക്ക് ഓഫ്സൈഡ് ആയി. 42ആം മിനുട്ടിൽ ഗുർപ്രീതിന്റെ മറ്റൊരു മികച്ച സേവ് കൂടെ കാണാൻ ആയി. രണ്ടാം പകുതിയിൽ കൂടുതൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ച് ഗോൾ കണ്ടെത്താൻ ആകും ഇന്ത്യ ശ്രമിക്കുക‌.‌

സാഫ് കപ്പ് സെമി, ഇന്ത്യ ലൈനപ്പ് പ്രഖ്യാപിച്ചു, സഹലും ആശിഖും ആദ്യ ഇലവനിൽ

സാഫ് കപ്പ് സെമി ഫൈനലിന് ഇറങ്ങുന്ന ഇന്ത്യ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ലെബനനെ നേരിടുന്ന ഇന്ത്യ ശക്തമായ ലൈനപ്പുമായാണ് ഇറങ്ങുന്നത്‌. സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ തിരികെയെത്തി. സഹലും ആശിഖും ആദ്യ ഇലവനിൽ ഉണ്ട്. സസ്പെൻഷൻ കാരണം സന്ദേശ് ജിങ്കൻ ഇന്ന് ടീമിൽ ഇല്ല. സുഭാഷിഷ് ബോസ്, അൻവർ അലി, മെഹ്താബ്, പ്രിതം എന്നിവരാണ് ഡിഫൻസ ഇറങ്ങുന്നത്.

അനിരുദ്ധ് താപ,ജീക്സൺ, സഹൽ, ആശിഖ്, ചാങ്തെ എന്നിവർ ഛേത്രിക്ക് പിന്നിലായി അണിനിരക്കുന്നു.

ഇന്ന് സാഫ് കപ്പ് സെമി, ഇന്ത്യ ലെബനനെതിരെ ഇറങ്ങുന്നു

ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിന്റെ ഓർമകൾ പുതുക്കി കൊണ്ട് വീണ്ടുമൊരു ഇന്ത്യ – ലെബനൻ നോക്ഔട്ട് പോരാട്ടം. ശനിയാഴ്ച സാഫ് കപ്പിന്റെ സെമി ഫൈനലിൽ ഇരു ടീമുകളും മുഖാമുഖം വരും. ഒരിക്കൽ കൂടി എതിരാളികളെ കീഴടക്കി ഫൈനൽ പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പിക്കാനാണ് സ്റ്റിമാക്കിന്റെ ടീമിന്റെ ശ്രമമെങ്കിൽ, ലെബനന് ഇത് മധുരപ്രതികരത്തിനുള്ള കളം കൂടിയാണ്. കണ്ടീരവ സ്റ്റേഡിയത്തിൽ വൈകീട്ട് എഴ് മുപ്പതിന് മത്സരത്തിന് വിസിൽ മുഴങ്ങും.

തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിൽ ആണ് ഇന്ത്യ. അവസാന മത്സരത്തിൽ കുവൈറ്റിനോടും സെൽഫ് ഗോൾ കൊണ്ട് മാത്രമാണ് ടീമിനെ എതിരാളികൾക്ക് സമനിലയിൽ തളക്കാൻ ആയത്. പ്രായം തളർത്താത ഗോളടി യന്ത്രം സുനിൽ ഛേത്രി തന്നെ ഇന്ത്യയുടെ കുന്തമുന. ഉദാന്ത സിങും സഹലും മഹേഷ് സിങും ബിപിനും ക്യാപ്റ്റന് പിറകിൽ അണിനിരക്കും. ടൂർണമെന്റിൽ മാത്രം മൂന്ന് മത്സരങ്ങളിൽ നിന്നും 5 ഗോൾ താരം കുറിച്ചു കഴിഞ്ഞു. കുവൈറ്റിനെതിരായ മത്സരത്തിൽ മേൽകൈ നേടിയത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് കോച്ച് ഐഗോർ സ്റ്റിമാക്ക് ചൂണ്ടിക്കാണിച്ചു.

അതേ സമയം എതിർ ടീം സമ്മർദ്ദം ചെലുതാത്ത സമയങ്ങളിൽ പോലും ഏറ്റവും അനായാസമായ പാസ് നൽകാൻ താരങ്ങൾ ശ്രമിക്കുന്നതാണ് തന്നെ വിഷമിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പിന്നീട് പന്ത് നഷ്ടപ്പെടാനും അതോടെ പൊസഷൻ വീണ്ടെടുക്കാനും ടീം കൂടുതൽ ഊർജം നഷ്ടപ്പെടുത്തുന്നതായും കോച്ച് വിലയിരുത്തി. ചുവപ്പ് കാർഡ് കണ്ടതിനാൽ സ്റ്റാന്റിൽ നിന്നാവും സ്റ്റിമാക്ക് മത്സരം വീക്ഷിക്കുക. ആദ്യ ഇലവനിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയില്ല. അതേ സമയം മഞ്ഞക്കാർഡ് കാരണം സന്ദേഷ് ജിങ്കനും ഖത്തറിനെതിരെ ചുവപ്പ് കാർഡ് കണ്ട പകരക്കാരൻ സ്‌ട്രൈക്കർ റഹീം അലിയും മത്സരത്തിൽ ഉണ്ടാവില്ല. ഇതിൽ ജിങ്കന്റെ അഭാവം ടീമിനെ എങ്ങനെ ബാധിക്കും എന്നത് കണ്ടറിയേണ്ടതാണ്.

ഒരു ഫൈനൽ മത്സരത്തിൽ എതിരാളികളെ സമീപ കാലത്ത് നേരിടാൻ കഴിഞ്ഞത് ആവും ലെബനന് മുൻതൂക്കം നൽകുന്ന ഘടകം. ഇന്റർ കോണ്ടിനെന്റൽ കപ്പ് കൈവിട്ടെങ്കിലും എതിരാളികളുടെ ഓരോ ശക്തിയും ദൗർബല്യവും മനസിലാക്കാൻ ഇതവരെ സഹായിച്ചിട്ടുണ്ടാവും. ബംഗ്ലാദേശിനെയും ഭൂട്ടാനെയും മാൽദീവ്സിനെയും കീഴടക്കിയാണ് ലെബനൻ സെമിയിലേക്ക് മാർച്ച് ചെയ്തത്.

കരുത്തുറ്റ ഇന്ത്യൻ പ്രതിരോധത്തെ മറികടക്കാൻ ലെബനൻ എന്ത് തന്ത്രങ്ങൾ മെനയും എന്നതാണ് മത്സരത്തിൽ നിർണായകമായേക്കുക. ടൂർണമെന്റിൽ ഇത് വരെ രണ്ടു ഗോളുകൾ വീതം നേടിയ മാതൂക്, ബാദർ എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. അഞ്ചോളം വ്യത്യസ്ത താരങ്ങൾ ടീമിനായി ഗോൾ കണ്ടെത്തി കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. യുവതാരം ദാർവിഷും മത്സരം മാറ്റി മറിക്കാൻ കെൽപ്പുള്ള താരം തന്നെ. മറ്റൊരു ഫൈനൽ പോരാട്ടത്തിന് വാതിൽപ്പടിക്കൽ ഇരു ടീമുകളും നിൽക്കുമ്പോൾ ആവേശോജ്വലമായ പോരാട്ടത്തിന് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.

Exit mobile version