Picsart 23 06 27 17 47 16 178

നേപ്പാളിനോടും പാകിസ്താൻ തോറ്റു, ഗ്രൂപ്പിൽ അവസാന സ്ഥാനം

സാഫ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പാകിസ്താൻ പരാജയപ്പെട്ടു. ഇന്ന് നേപ്പാളിനെ നേരിട്ട പാകിസ്താൻ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആണ് നേപ്പാളിന്റെ വിജയ ഗോൾ വന്നത്. ആശിഷ് ചൗധരി ആയിരുന്നു ഗോൾ സ്കോറർ.

അവസാന രണ്ടു മത്സരങ്ങളെ അപേക്ഷിച്ച് പാകിസ്താൻ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും പരാജയം ഒഴിവാക്കാനോ ഗോൾ നേടാനോ പാകിസ്താന് ഇന്നും ആയില്ല. അവർ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യയോടും പാകിസ്താനോടും 4-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. 3 മത്സരങ്ങളും കഴിഞ്ഞപ്പോൾ പോയിന്റ് ഒന്നും നേടാതെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ് പാകിസ്താൻ ഫിനിഷ് ചെയ്തത്‌. 3 പോയിന്റുമായി നേപ്പാൾ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Exit mobile version