റിലി മെറെഡിത്ത് മുംബൈ ഇന്ത്യൻസിൽ

പരിക്കേറ്റ ഫാസ്റ്റ് ബൗളർ ജേ റിച്ചാർഡ്‌സണിന് പകരക്കാരനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. റിലി മെറെഡിത്തിനെ ആണ് ജേ റിച്ചാർഡ്സിൺ പകരം മുംബൈ സിറ്റി ടീമിലേക്ക് എത്തിച്ചത്. ഹാംസ്ട്രിംഗിന് പരിക്കേറ്റത് കൊണ്ടായിരുന്നു റിച്ചാർഡ്‌സൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായത്.

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളറായ റിലേ മെറിഡിത്ത് 5 ടി20 ഇന്റർനാഷണൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹം എട്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. 26കാരനായ താരം മുമ്പ് ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനേയും മുംബൈ ഇന്ത്യൻസിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1.5 കോടി രൂപയ്ക്കാണ് അദ്ദേഹം മുംബൈ ഇന്ത്യൻസിൽ ചേരുന്നത്.

ബംഗ്ലാദേശ് പര്യടനത്തിൽ റൈലി മെറിഡിത്ത് ഇല്ല, പകരക്കാരനായി നഥാന്‍ എല്ലിസ്

പരിക്കേറ്റ് ഓസ്ട്രേലിയന്‍ പേസര്‍ റൈലി മെറിഡിത്ത് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പുറത്ത്. പകരം താരമായി നഥാന്‍ എല്ലിസിനെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര നാളെയാണ് ആരംഭിക്കുന്നത്.

ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നത് മാത്യു വെയിഡ് ആണ്.

അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്, ആറ് വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍, ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയന്‍

ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 208/4 എന്ന സ്കോര്‍ നേടിയ ശേഷം ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന് എറിഞ്ഞ് പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍ അഗറുമാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

6 വിക്കറ്റ് ആണ് ആഷ്ടണ്‍ അഗര്‍ വീഴ്ത്തിയത്. 43 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടില്‍ ന്യൂസിലാണ്ട് നിരയില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ഡെവണ്‍ കോണ്‍വേ 38 റണ്‍സ് നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ് പുലര്‍ത്താനായില്ല.

ഓസ്ട്രേലിയയുടെ യുവ പേസര്‍ക്ക് എട്ട് കോടി നല്‍കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയുടെ യുവ പേസ് ബൗളര്‍ റൈലി മെറിഡിത്തിനെ 8 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. മിന്നും വില കൊടുത്ത് പേസര്‍മാരെ വാങ്ങുന്നത് ഈ ലേലത്തില്‍ ശീലമാക്കിയിരിക്കുകയാണ് പഞാബ. നേരത്തെ ജൈ റിച്ചാര്‍ഡ്സണെ 14 കോടിയ്ക്ക് ടീം സ്വന്തമാക്കിയിരുന്നു.

മെറിഡിത്തിന്റെ അടിസ്ഥാന വില 40 ലക്ഷം ആയിരുന്നു.

ഹോബാര്‍ട്ടിനു വിജയം സമ്മാനിച്ച് റിലി മെറിഡിത്ത്

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെ ചുരുങ്ങിയ സ്കോറിനു എറിഞ്ഞിട്ട് ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് വിജയം ഉറപ്പാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനു വെറും 107 റണ്‍സാണ് എട്ട് വിക്കറ്റുകളുടെ നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് നേടാനായത്. 173 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി ഹോബാര്‍ട്ട് വിജയം ഉറപ്പാക്കി.

4 ഓവറില്‍ 15 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ റിലി മെറിഡിത്തിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ഫോക്നറും ഡാര്‍സി ഷോര്‍ട്ടുമാണ് ഹോബാര്‍ട്ട് ബൗളര്‍മാരില്‍ തിളങ്ങിയത്. പെര്‍ത്തിനു വേണ്ടി ആഷ്ടണ്‍ അഗര്‍ 32 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്(29), നഥാന്‍ കോള്‍ട്ടര്‍-നൈല്‍(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ഹോബാര്‍ട്ട് ബാറ്റിംഗ് നിരയില്‍ അലക്സ് ഡൂളന്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നായകന്‍ മാത്യൂ വെയിഡ്(24), ഡാര്‍സി ഷോര്‍ട്ട്(34) എന്നിവരും ടോപ് ഓര്‍ഡറില്‍ റണ്‍സ് കണ്ടെത്തി. പെര്‍ത്ത് ബൗളര്‍മാരില്‍ ആഷ്ടണ്‍ അഗര്‍ രണ്ടും ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. റിലി മെറിഡിത്ത് ആണ് കളിയിലെ താരം.

Exit mobile version