ഇന്ത്യയെ 400ന് ഉള്ളിൽ എറിഞ്ഞിടണം എന്ന് നാസർ ഹുസൈൻ

രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ തിരിച്ചുവരവ് സാധ്യമാക്കണമെങ്കിൽ ഇംഗ്ലണ്ട് ഇന്ത്യയെ 400ൽ താഴെ സ്‌കോറിന് പുറത്താക്കണമെന്ന് നാസർ ഹുസൈൻ പറഞ്ഞു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയും നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

“ഇന്ത്യയുടെ ലോവർ ഓർഡറിനെ പെട്ടെന്ന് ഇംഗ്ലണ്ട് എറിഞ്ഞിടണം. നാളെ രാവിലെ ഇംഗ്ലണ്ടിന് നല്ല ഒരു അവസരമുണ്ട്, പക്ഷേ ഇംഗ്ലണ്ട് ഇന്ത്യയെ 400-ൽ താഴെ റൺസിന് പുറത്താക്കേണ്ടിവരും,” ഹുസൈൻ സ്കൈ സ്പോർട്സിൽ പറഞ്ഞു.

“ഇന്ത്യ ഈ പരമ്പരയിൽ ബാറ്റിൻ്റെ കാര്യത്തിൽ അൽപ്പം അലസമായിരുന്നു, ഇംഗ്ലണ്ടിന് കുറച്ച് വിക്കറ്റുകൾ വെറുതെ സമ്മാനിച്ചു,ഒന്നാം ഇന്നിംഗ്‌സിലെ റൺസ് നിർണായകമാകുന്ന തരത്തിലുള്ള പിച്ചാണിത്. അവിടെയാണ് ഇന്ത്യ ഇന്ന് മികച്ചു നിന്നത്, അവർ ഇതിനകം രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്,” ഹുസൈൻ പറഞ്ഞു.

“ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ വരുമ്പോൾ, അവർ രോഹിതിനെയും ജഡേജയെയും പോലെ നിഷ്കരുണം കളിക്കണമ്മ്” ഹുസൈൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ബൗളർമാർക്ക് ബാറ്റ് ചെയ്യാൻ അറിയാത്തത് ആണ് ഇന്ത്യക്ക് തിരിച്ചടിയായത് എന്ന് നാസർ ഹുസൈൻ

ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ഏറെ ബാധിച്ചത് അവരുടെ ബൗളർമാരുടെ ബാറ്റിംഗ് കഴിവാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ത്യയുടെ വാലറ്റത്ത് ഉള്ള ആർക്കും ബാറ്റ് ചെയ്യാൻ ആയത് വലിയ പ്രതിസന്ധി ഇന്ത്യക്ക് നൽകി എന്ന് നാസർ ഹുസൈൻ പറഞ്ഞു. ഷമി, കുൽദീപ്, ബുമ്ര, സിറാജ് എന്നിവർ ആരും ബാറ്റിംഗിൽ ഒട്ടും നല്ലത് അല്ലാത്തത് കൊണ്ടാണ് ഇന്ത്യ ഭയത്തോടെ കളിച്ചത് എന്നും നാസർ ഹുസൈൻ പറയുന്നു.

“ഇന്ത്യ ഇപ്പോഴും മികച്ച ടീമാണ് – പക്ഷേ പിച്ച് ഓസ്‌ട്രേലിയയെ കളിയിലേക്ക് കൊണ്ടുവന്നു, ഇന്ത്യയുടെ നാല് ബൗളർമാർക്ക് അത്ര നന്നായി ബാറ്റ് ചെയ്യാൻ കഴിയാത്ത് ഇന്ത്യയെ വേട്ടയാടി. അതുകൊണ്ടാണ് രാഹുലിനും കോഹ്‌ലിക്കും ആക്രമിച്ചു കളിക്കാൻ കഴിയാതിരുന്നത്.” നാസർ ഹുസൈൻ പറഞ്ഞു.

“എട്ടാം നമ്പറിൽ ഷമി ഇറങ്ങുന്ന അവസ്ഥയെ കുറിച്ച് അവർ ആശങ്കാകുലരായിരുന്നു” നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് യൂണിറ്റാണ് ഇത് എന്ന് നാസർ ഹുസൈൻ

ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിനെ പ്രശംസിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ നാസർ ഹുസൈൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ ബൗളിംഗ് ടീമാണ് ഇതെന്ന് നാസർ ഹുസൈൻ വിശേഷിപ്പിച്ചു.

‘ഇപ്പോഴത്തെ ഈ ബൗളിംഗ് യൂണിറ്റ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്ത്യൻ ബൗളിംഗ് യൂണിറ്റാണ്. ഇന്ത്യക്ക് പലപ്പോഴും മികച്ച ബൗളർമാർ ഉണ്ടായിരുന്നു, എന്നാൽ ഒരു യൂണിറ്റ് എന്ന നിലയിൽ ഇതാണ് ഏറ്റവും മികച്ചത്.” ഹുസൈൻ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

“ബുംറയ്ക്ക് നിന്നെ വീഴ്ത്തൊയില്ലെങ്കിൽ സിറാജ് വീഴ്ത്തും. സിറാജിന് ആയില്ല എങ്കിൽ ഷമിക്ക് കിട്ടും. ഇവർക്ക് ആർക്കും ഈ വിക്കയ് കിട്ടിയില്ലെങ്കിൽ രണ്ട് സ്പിന്നർമാർ വരും, അവർ നിങ്ങളെ പുറത്താക്കും.” നാസർ ഹുസൈൻ പറഞ്ഞു.

“മുമ്പ് ബാറ്റിംഗിൽ ഇന്ത്യക്ക് ഫാബ് 5 ഉണ്ടായിരുന്നു, ഇതാണ് ഇപ്പോൾ ബൗളിംഗിൽ ആണ് ഫാബ് 5,” ഹുസൈൻ പറഞ്ഞു.

ഈ ലോകകപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങളിൽ ഏഴ് തവണയാണ് ഇന്ത്യക്ക് എതിരാളികളെ ഓളൗട്ട് ആക്കി പുറത്താക്കാൻ കഴിഞ്ഞത്. നിലവിലെ ടൂർണമെന്റിൽ എല്ലാ പ്രധാന ഇന്ത്യൻ ബൗളർമാരും 10 വിക്കറ്റിലധികം വീഴ്ത്തി.

നാസ്സര്‍ ഹൂസൈന്‍ തന്നെ സഹായിച്ചു – ജോ റൂട്ട്

തന്റെ തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റുവാനായതിന് പിന്നിൽ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്റെ പങ്ക് വലുതാണെന്ന് പറഞ്ഞ് ജോ റൂട്ട്. ആഷസിലെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ താരം തന്റെ 30ാം അന്താരാഷ്ട്ര ടെസ്റ്റ് ശതകം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായി ബ്രണ്ടന്‍ മക്കല്ലം എത്തിയപ്പോള്‍ ജോ റൂട്ടിന് ടീമിന്റെ അതിവേഗ ക്രിക്കറ്റിനോടൊപ്പം പൊരുത്തപ്പെടുവാന്‍ സാധിക്കുമോ എന്ന സംശയം ഏവര്‍ക്കുമുണ്ടായിരുന്നു.

തന്നെ സഹായിച്ചത് നാസ്സര്‍ ഹുസൈന്റെ ഉപദേശങ്ങളാണെന്നാണ് ജോ റൂട്ട് വ്യക്തമാക്കിയത്. താന്‍ എത്തരത്തിൽ ഇന്നിംഗ്സിന്റെ ഏത് ഘട്ടത്തിലാണ് പുറത്താകുന്നതെന്ന ഒരു കാര്യം നാസ്സര്‍ ഹുസൈന്‍ പറഞ്ഞു. തന്നെ സഹായിക്കുവാന്‍ പലരും മുന്നോട്ട് വരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ കരിയറിൽ ഒരു പ്രഭാവം ഉണ്ടാക്കുവാന്‍ നാസ്സര്‍ ഹുസൈന് സാധിച്ചുവെന്നും റൂട്ട് പറഞ്ഞു.

ഈ സംഭാഷണത്തിന് ശേഷം താരം 7 ശതകങ്ങളും 5 അര്‍ദ്ധ ശതകങ്ങളും നേടിയിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്മാര്‍ ഇന്ത്യ!!! പ്രവചനവുമായി നാസ്സര്‍ ഹുസൈന്‍

ഏത് സാഹചര്യത്തിലും വിജയിക്കാനാകുന്ന ടീമാണ് ഇന്ത്യയെന്നും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാരാകുമെന്ന് പറഞ്ഞ് നാസ്സര്‍ ഹുസൈന്‍. ഓസ്ട്രേലിയയിൽ ഇന്ത്യ ഏത് സാഹചര്യത്തിലും വിജയിക്കാനാകുമെന്ന് കാണിച്ചതാണെന്നും ഓവലിൽ സൂര്യന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും ഹുസൈന്‍ വ്യക്തമാക്കി.

രണ്ട് സ്പിന്നര്‍മാര്‍, രണ്ട് പേസര്‍മാര്‍ എന്നിങ്ങനെ ബൗളിംഗ് നിരയെ അണിനിരത്തുന്ന ഇന്ത്യയ്ക്ക് ശര്‍ദ്ധുൽ താക്കൂറിനെ മൂന്നാം പേസറായും ഉപയോഗിക്കാവുന്നതാണ് എന്ന് ഹുസൈന്‍ പറഞ്ഞു. ഓവലിലെ സാഹചര്യങ്ങളിൽ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുള്ള ടീമാണ് ഇന്ത്യയെന്നും നാസ്സര്‍ ഹുസൈന്‍ കൂട്ടിചേര്‍ത്തു.

ഐസിസി ടൂര്‍ണ്ണമെന്റുകളിൽ ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താനാകാറില്ല – നാസ്സര്‍ ഹുസൈന്‍

ഐസിസി ടൂര്‍ണ്ണമെന്റുകളിൽ ഇന്ത്യ പൊതുവേ മികവ് പുലര്‍ത്താറില്ല എന്ന് നാസ്സര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സെമി ഫൈനൽ മത്സരത്തിന് മുമ്പാണ് ഹുസൈന്‍ ഈ പരാമര്‍ശം നടത്തിയത്. ഐസിസി ഇവന്റുകളിൽ ഇന്ത്യ അണ്ടര്‍ പെര്‍ഫോം ചെയ്യുന്നത് പതിവാണെന്നും 2014 ടി20 ലോകകപ്പിലെ തോൽവിയും 2017 ചാമ്പ്യന്‍ഷസ് ട്രോഫി ഫൈനലിലെ തോല്‍വിയും ചൂണ്ടിക്കാണിച്ച് നാസ്സര്‍ ഹുസൈന്‍ പറഞ്ഞു.

2015 ഏകദിന ലോകകപ്പ്, 2016 ടി20 ലോകകപ്പ്, 2019 ഏകദിന ലോകകപ്പിലെല്ലാം ടീം സെമി വരെ മാത്രമേ എത്തിയിട്ടുള്ളുവെന്നും 2021 ടി20 ലോകകപ്പിൽ ടീം ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായതും നാസ്സര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ – പാക് ഫൈനൽ ഉണ്ടാകില്ല, ഫൈനലിലെത്തുക അഫ്ഗാനിസ്ഥാന്‍, ഏഷ്യ കപ്പ് കിരീടം പാക്കിസ്ഥാന് – നാസ്സര്‍ ഹുസൈന്‍

തന്റെ ഏഷ്യ കപ്പ് വിജയികള്‍ പാക്കിസ്ഥാന്‍ ആണെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. ഇന്ത്യയല്ല അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ആയിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക എന്നും കിരീടം പാക്കിസ്ഥാന് ആയിരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

സൂപ്പര്‍ 4ൽ ഈ മൂന്ന് ടീമുകള്‍ക്കും പുറമെ ശ്രീലങ്കയാണ് യോഗ്യത നേടിയ മറ്റൊരു ടീം. അഫ്ഗാനിസ്ഥാനും ഇന്ത്യയും തങ്ങളുടെ രണ്ട് മത്സരങ്ങളും വിജയിച്ച് സൂപ്പര്‍ 4ലേക്ക് എത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ഹോങ്കോംഗിനെയും ശ്രീലങ്ക ത്രില്ലറിൽ ബംഗ്ലാദേശിനെയും വീഴ്ത്തിയാണ് അടുത്ത റൗണ്ടിൽ കടന്നത്.

ഈ സൈക്കിളിലും ഇന്ത്യയും ന്യൂസിലാണ്ടും തന്നെയാവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുക – നാസ്സര്‍ ഹുസൈന്‍

കഴി‍ഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ പോലെ ഇത്തവണയും ഇന്ത്യയും ന്യൂസിലാണ്ടും തന്നെ ഫൈനലില്‍ കളിക്കുമെന്നാണ് തനിക്ക് തോന്നുതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍‍ ഹുസൈന്‍. ഇരു രാജ്യങ്ങളുമാണ് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതെന്നും ഇരു രാജ്യങ്ങളും ഇത് തുടരുന്ന പക്ഷം ഇത്തവണയും ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടുമെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ വിജയം കുറിച്ച ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിലെ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് കിരീടം നേടിയത്.

ഇംഗ്ലണ്ട് പരമ്പരയിലേക്ക് ഭുവനേശ്വര്‍ കുമാറിനെ വിളിക്കണം – നാസ്സര്‍ ഹുസൈന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ വരുത്തിയ തെറ്റ് എത്രയും വേഗത്തിൽ മാറ്റി ഭുവനേശ്വര്‍ കുമാറിനെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. മത്സരത്തിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് യൂണിറ്റ് സമ്പൂര്‍ണ്ണ പരാജയമായപ്പോള്‍ പേസര്‍മാരിൽ ഇഷാന്ത് ശര്‍മ്മയും ജസ്പ്രീത് ബുംറയും യാതൊരു തരത്തിലുള്ള പ്രഭാവവും ഉണ്ടാക്കാനാകാതെ പോകുകയായിരുന്നു. ഇതിൽ ബുംറയ്ക്ക് രണ്ടിന്നിംഗ്സിലും ഒരു വിക്കറ്റ് പോലും നേടാനുമായില്ല.

സ്വിംഗ് ബൗളിംഗിന് പേരുകേട്ട ഭുവനേശ്വര്‍ കുമാറിനെ എത്രയും പെട്ടെന്ന് ഇന്ത്യ തങ്ങളുടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഉള്‍പ്പെടുത്തണമെന്നും താരം രണ്ടോ മൂന്നോ ടെസ്റ്റിൽ മാത്രം കളിച്ചാൽ തന്നെ ടീമിന് അതിന്റെ ഗുണം ഉണ്ടാകുമെന്നും നാസ്സര്‍ ഹുസൈന്‍ സൂചിപ്പിച്ചു.

2019 ജനുവരിയിലാണ് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. അതിന് ശേഷം താരത്തിന് നിരവധി പരിക്കുകളും ശസ്ത്രക്രിയകള്‍ക്കും വിധേയനാകേണ്ടി വരികയായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ താരത്തിന് തുണയാകുമെന്നും ഇന്ത്യന്‍ ടീമിന് ഒരു സ്വിംഗ് ബൗളറുടെ അഭാവമുണ്ടെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഋഷഭ് പന്ത് പുറത്തായ രീതിയെ വിമര്‍ശിച്ച് നാസര്‍ ഹുസൈന്‍

ഋഷഭ് പന്ത് പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. താരം കരുതലോടെയാണ് ഇന്നലെ തുടങ്ങിയതെങ്കിലും കൈല്‍ ജാമിസമിന്റെ വൈഡ് ഡെലിവറിയെ എഡ്ജ് ചെയ്ത് സ്ലിപ്പിൽ ടോം ലാഥമിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 22 പന്തുകള്‍ കളിച്ച താരം 4 റൺസാണ് നേടിയത്.

പന്തിന്റെ പുറത്താകൽ ഇന്ത്യന്‍ പ്രതീക്ഷകളെ സാരമായി ബാധിക്കുകയായിരുന്നു. 20ലധികം ബോളുകള്‍ കളിച്ച ശേഷമാണ് താരം തന്റെ വിക്കറ്റ് വലിച്ചെറിയുന്നത് കണ്ടത്. ആ പന്ത് ഋഷഭ് പന്തിന് ലീവ് ചെയ്യാവുന്നതെയുണ്ടായിരുന്നുള്ളുവെന്നും അത് ചെയ്തിരുന്നെങ്കിൽ ചിലപ്പോള്‍ ഇന്ത്യ 250ന് മുകളിൽ സ്കോര്‍ നേടുമായിരുന്നുവെന്നും നാസര്‍ ഹുസ്സൈന്‍ വ്യക്തമാക്കി.

ടെക്നിക്ക് ഇല്ലാതെയാണ് താരം ആ ബോള്‍ കളിച്ചതെന്നും താരത്തിനെ രവി ശാസ്ത്രിയും വിരാട് കോഹ്‍ലിയും എങ്ങനെ കൈകാര്യം ചെയ്ത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഉപയോഗിക്കുമെന്നത് താന്‍ ഉറ്റുനോക്കുകയാണെന്നും ഹുസൈന്‍ സൂചിപ്പിച്ചു. പന്തിനെ പോലൊരു താരത്തെ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും മികച്ച വ്യക്തികളാണ് രവി ശാസ്ത്രിയും കോഹ്‍ലിയുമെന്നും നാസര്‍ ഹൂസൈന്‍ കൂട്ടിചേര്‍ത്തു.

പാക്കിസ്ഥാന്‍ പരമ്പര ജയിക്കണമെങ്കില്‍ ബാബര്‍ അസം തിളങ്ങണം, താരത്തിന്റെ ട്രേഡ്മാര്‍ക്ക് ഷോട്ടാണ് കവര്‍ ഡ്രൈവ് – നാസ്സര്‍ ഹുസൈന്‍

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് ടെസ്റ്റ് പരമ്പര വിജയിക്കണമെങ്കില്‍ ബാബര്‍ അസം തന്റെ മികച്ച ഇന്നിംഗ്സുകള്‍ പുറത്തെടുക്കേണ്ടി വരുമെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരെ വിജയം കൊയ്യുവാന്‍ ടീമിനെ പ്രാപ്തനാക്കുവാന്‍ കഴിവുള്ള താരമാണ് ബാബര്‍ അസം. നയനാന്ദകരമായ ബാറ്റിംഗ് പ്രകടനം ആണ് താരം പുറത്തെടുക്കാറെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

താരത്തിന്റെ കവര്‍ ഡ്രൈവ് ട്രേഡ് മാര്‍ക്ക് ഷോട്ടാണെന്നും അതിലും മികച്ച കവര്‍ ഡ്രൈവ് ഇല്ലെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

വിന്‍ഡീസിനെ വിലകുറച്ച് കണ്ടത് കൊണ്ടാണോ ബ്രോഡിനെ പുറത്തിരുത്തിയത് – നാസ്സര്‍ ഹുസൈന്‍

വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണോ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതെന്ന് ചോദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ പുറത്തിരുത്തുകയായിരുന്നു. ഇതിനെതിരെ താരം തന്റെ മനസ്സ് തുറന്ന് പ്രതികരിക്കുകയും ചെയ്തു. ടെസ്റ്റില്‍ വിന്‍ഡീസ് 4 വിക്കറ്റ് വിജയം നേടുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ ജെയിംസ് ആന്‍ഡേഴ്സണൊപ്പം പന്തെറിയുവാന്‍ ജോഫ്ര ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയുമാണ് ഇംഗ്ലണ്ട് പരിഗണിച്ചത്. ഇതിന് ഇംഗ്ലണ്ട് വലിയ വില കൊടുക്കേണ്ടി വന്നുവെന്നാണ് നാസ്സര്‍ ഹുസൈന്‍ പറയുന്നത്. ഈ ഉദാസീന സമീപനമാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ കലാശിച്ചതെന്നാണ് നാസ്സര്‍ വ്യക്തമാക്കുന്നത്.

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തീര്‍ച്ചയായും സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേനെ അപ്പോള്‍ വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണ് അദ്ദേഹത്തെ സൗത്താംപ്ടണില്‍ കളിപ്പിക്കാത്തതെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. മുമ്പും ഇതു പോലെ വിന്‍ഡീസിനെ വിലകുറച്ച് കണ്ട് ഇംഗ്ലണ്ട് അവരോട് തോല്‍വിയേറ്റു വാങ്ങിയെന്നും ചരിത്രം ആവര്‍ത്തിക്കുകയാണെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

Exit mobile version