ഋഷഭ് പന്ത് പുറത്തായ രീതിയെ വിമര്‍ശിച്ച് നാസര്‍ ഹുസൈന്‍

ഋഷഭ് പന്ത് പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍. താരം കരുതലോടെയാണ് ഇന്നലെ തുടങ്ങിയതെങ്കിലും കൈല്‍ ജാമിസമിന്റെ വൈഡ് ഡെലിവറിയെ എഡ്ജ് ചെയ്ത് സ്ലിപ്പിൽ ടോം ലാഥമിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 22 പന്തുകള്‍ കളിച്ച താരം 4 റൺസാണ് നേടിയത്.

പന്തിന്റെ പുറത്താകൽ ഇന്ത്യന്‍ പ്രതീക്ഷകളെ സാരമായി ബാധിക്കുകയായിരുന്നു. 20ലധികം ബോളുകള്‍ കളിച്ച ശേഷമാണ് താരം തന്റെ വിക്കറ്റ് വലിച്ചെറിയുന്നത് കണ്ടത്. ആ പന്ത് ഋഷഭ് പന്തിന് ലീവ് ചെയ്യാവുന്നതെയുണ്ടായിരുന്നുള്ളുവെന്നും അത് ചെയ്തിരുന്നെങ്കിൽ ചിലപ്പോള്‍ ഇന്ത്യ 250ന് മുകളിൽ സ്കോര്‍ നേടുമായിരുന്നുവെന്നും നാസര്‍ ഹുസ്സൈന്‍ വ്യക്തമാക്കി.

ടെക്നിക്ക് ഇല്ലാതെയാണ് താരം ആ ബോള്‍ കളിച്ചതെന്നും താരത്തിനെ രവി ശാസ്ത്രിയും വിരാട് കോഹ്‍ലിയും എങ്ങനെ കൈകാര്യം ചെയ്ത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഉപയോഗിക്കുമെന്നത് താന്‍ ഉറ്റുനോക്കുകയാണെന്നും ഹുസൈന്‍ സൂചിപ്പിച്ചു. പന്തിനെ പോലൊരു താരത്തെ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും മികച്ച വ്യക്തികളാണ് രവി ശാസ്ത്രിയും കോഹ്‍ലിയുമെന്നും നാസര്‍ ഹൂസൈന്‍ കൂട്ടിചേര്‍ത്തു.

Exit mobile version