Joeroot

നാസ്സര്‍ ഹൂസൈന്‍ തന്നെ സഹായിച്ചു – ജോ റൂട്ട്

തന്റെ തുടക്കങ്ങള്‍ വലിയ സ്കോറാക്കി മാറ്റുവാനായതിന് പിന്നിൽ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്റെ പങ്ക് വലുതാണെന്ന് പറഞ്ഞ് ജോ റൂട്ട്. ആഷസിലെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ താരം തന്റെ 30ാം അന്താരാഷ്ട്ര ടെസ്റ്റ് ശതകം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായി ബ്രണ്ടന്‍ മക്കല്ലം എത്തിയപ്പോള്‍ ജോ റൂട്ടിന് ടീമിന്റെ അതിവേഗ ക്രിക്കറ്റിനോടൊപ്പം പൊരുത്തപ്പെടുവാന്‍ സാധിക്കുമോ എന്ന സംശയം ഏവര്‍ക്കുമുണ്ടായിരുന്നു.

തന്നെ സഹായിച്ചത് നാസ്സര്‍ ഹുസൈന്റെ ഉപദേശങ്ങളാണെന്നാണ് ജോ റൂട്ട് വ്യക്തമാക്കിയത്. താന്‍ എത്തരത്തിൽ ഇന്നിംഗ്സിന്റെ ഏത് ഘട്ടത്തിലാണ് പുറത്താകുന്നതെന്ന ഒരു കാര്യം നാസ്സര്‍ ഹുസൈന്‍ പറഞ്ഞു. തന്നെ സഹായിക്കുവാന്‍ പലരും മുന്നോട്ട് വരുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും തന്റെ കരിയറിൽ ഒരു പ്രഭാവം ഉണ്ടാക്കുവാന്‍ നാസ്സര്‍ ഹുസൈന് സാധിച്ചുവെന്നും റൂട്ട് പറഞ്ഞു.

ഈ സംഭാഷണത്തിന് ശേഷം താരം 7 ശതകങ്ങളും 5 അര്‍ദ്ധ ശതകങ്ങളും നേടിയിരുന്നു.

Exit mobile version