നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി സുനിൽ ഗാവസ്‌കർ

മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യൻ താരങ്ങൾ സൗരവ് ഗാംഗുലി ക്യാപ്റ്റനാവുന്നതിന് മുൻപ് ദുർബലയിരുന്നു എന്ന പ്രതികരണത്തിനെതിരെയാണ് ശക്തമായ മറുപടിയുമായി ഗാവസ്‌കർ രംഗത്തെത്തിയത്.

ഇന്ത്യൻ താരങ്ങൾക്ക് നല്ല സ്വഭാവം ഉള്ളത് ബലഹീനതയായി കണക്കാക്കരുതെന്നും 1970കളിലെയും 1980കളിലെയും ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് നാസർ ഹുസൈന് ഒന്നും അറിയില്ലെന്നും ഗാവസ്‌കർ പറഞ്ഞു. നിങ്ങൾ നല്ലവരാണെങ്കിൽ ദുർബലരാണെന്ന മിഥ്യ ധാരണയാണ് നാസർ ഹുസൈന് എന്നും ഗാവസ്‌കർ പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ എന്നിവരെല്ലാം ശക്തരായിരുന്നില്ലെന്നാണോ നാസർ ഹുസൈൻ കരുതുന്നതെന്നും സുനിൽ ഗാവസ്‌കർ ചോദിച്ചു.

നേരത്തെ ഇന്ത്യൻ താരങ്ങൾ എത്തി ടീമിലെ താരങ്ങളെ നോക്കി ഗുഡ് മോർണിംഗ് പറയുന്നതും ചിരിക്കുന്നതും ഇന്ത്യൻ ടീം ദുർബലമായതുകൊണ്ടാണെന്ന് നാസർ ഹുസൈൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയിൽ ഗാവസ്‌കർ വിമർശിച്ചത്.

സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക പ്രയാസം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ പന്തെറിയുക വളരെ പ്രയാസമായിരുന്നെന്ന് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പ്. സച്ചിൻ ടെണ്ടുൽക്കറിന്റെ ടെക്‌നിക് അപരമായിരുന്നെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈനും പറഞ്ഞു. ഐ.സി.സിയുടെ ക്രിക്കറ്റ് ഇൻസൈഡ് ഔട്ട് എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ തന്റെ ടീം നടത്തിയ മീറ്റിങ്ങിന് എണ്ണം ഇല്ലെന്നും താരത്തിന്റെടെക്‌നിക്കാണ് ലോകത്തിന്റെ ഏതു ഭാഗത്ത് നിന്ന് റൺസ് നേടാൻ സച്ചിനെ സഹായിച്ചതെന്നും നാസർ ഹുസൈൻ പറഞ്ഞു. മൃദുവായ രീതിയിൽ കളിക്കുകയും പന്ത് തന്റെ ബാറ്റിലേക്ക് വരാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയിലാണ് ടെണ്ടുൽക്കർ ബാറ്റ് ചെയ്തതെന്നും അത്കൊണ്ട് ടെണ്ടുൽക്കറെ തനിക്ക് ഇഷ്ട്ടമായിരുന്നെന്നും നാസർ ഹുസൈൻ പറഞ്ഞു.

ഈ കാലഘട്ടത്തിൽ മൃദുവായ രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണെന്നും നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

രാഹുലും രോഹിത്തും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കും, റണ്‍ ചേസില്‍ കോഹ്‍ലിയുടെ കഴിവ് അതുല്യം – നാസര്‍ ഹുസൈന്‍

കെഎല്‍ രാഹുലും വിരാട് കോഹ്‍ലിയും രോഹിത് ശര്‍മ്മയുമാണ് ഇപ്പോളത്തെ തന്റെ ഏറ്റവും ഇന്ത്യന്‍ താരങ്ങളെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. രോഹിത്തും കെഎല്‍ രാഹുലും ബാറ്റിംഗ് അനായാസമെന്ന് തോന്നിപ്പിക്കുന്ന താരങ്ങളാണെന്ന് പറഞ്ഞ് നാസര്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ചേസിംഗില്‍ തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തുന്നതില്‍ അതുല്യ പ്രതിഭയാണെന്നും വ്യക്തമാക്കി.

വേറെയും ഒട്ടനവധി മികച്ച താരങ്ങളുണ്ടെങ്കിലും ഇവര്‍ മൂന്നുപേരുമാണ് ഇന്ത്യയുടെ ഇപ്പോളത്തെ നെടുംതൂണുകളെന്ന് നാസര്‍ പറഞ്ഞു. കോഹ്‍ലി ചേസ് ചെയ്യുമ്പോള്‍ അലാം ക്ലോക്ക് സെറ്റ് ചെയ്യുന്നത് പോലെയാണെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. കെഎല്‍ രാഹുല്‍ ബാറ്റിംഗ് അനായാസമാണെന്ന് തോന്നിപ്പിക്കുന്ന ഒരു താരമാണ്, പന്ത് ഹിറ്റ് ചെയ്യുന്നത് വളരെ കുറവ് ശ്രമം പുറത്തെടുത്താണെന്നും അത് കാണുന്നത് തന്നെ ആനന്ദമാണെന്നും നാസര്‍ പറഞ്ഞു.

രോഹിത് ടെസ്റ്റ് മാച്ച് കളിക്കാരനല്ലെങ്കില്‍ ഞാന്‍ കാണുന്നത് ക്രിക്കറ്റിന്റെ വേറെ രൂപമാണെന്ന് പണ്ട് ഞാന്‍ ട്വീറ്റിയിട്ടുണ്ട്, കാരണം രോഹിത്തിന് ക്രിക്കറ്റെന്നാല്‍ അത്ര അനായാസമായ കാര്യമാണെന്നും നാസര്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ ശത്രുക്കളെ മിത്രങ്ങളാക്കുന്നു, വിദേശ താരങ്ങള്‍ തമ്മില്‍ അടുത്തറിയുവാനുള്ള സാഹചര്യം ടൂര്‍ണ്ണമെന്റ് സൃഷ്ടിക്കുന്നു

രാജ്യത്തിന് വേണ്ടി പരസ്പരം പോരടിച്ച താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെത്തി ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യുമ്പോള്‍ പുതിയ സൗഹൃദങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആഷസില്‍ പരസ്പരം കടിച്ച് കീറുവാന്‍ നിന്നവരാണ് ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും അന്ന് അവര്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നതിനടുത്ത് വരെ എത്തിയിരുന്നു. പിന്നീട് ഇരു താരങ്ങളും സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ക്യാമ്പിലെത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണെന്ന് എന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടായി മാറുകയായിരുന്നു ഇരുവരും എന്നും അതിലേറെ മികച്ച ഒരു സൗഹൃദം അവര്‍ക്കിടയില്‍ ഉടലെടുത്തുവന്നും നാസര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്‍ ആളുകളെ അടുപ്പിക്കുകയാണ്, അതിനാല്‍ തന്നെ ഇനി ഇവര്‍ തമ്മിലേറ്റുമുട്ടുമ്പോള്‍ ആ ഒരു ബഹുമാനം ഉണ്ടാകുമെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

സ്റ്റീവന്‍ സ്മിത്ത് എത്ര നല്ല വ്യക്തിയാണെന്ന ചിന്ത അടുത്ത തവണ ഏറ്റുമുട്ടുമ്പോള്‍ ബെന്‍ സ്റ്റോക്സിനുണ്ടാകുമെന്നും നാസര്‍ പറഞ്ഞു. ഇത് കൂടാതെ മികച്ച താരങ്ങള്‍ക്കൊപ്പവും ടോം മൂഡി, സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെ പോലുള്ള മികച്ച കോച്ചുമാര്‍ക്കൊപ്പവും കളിക്കുവാന്‍ ഐപിഎലിലൂടെ സാധിക്കുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.

ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത് ഗാംഗുലി

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയെടുത്തതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയെ ഒരു ടഫ് ടീം ആക്കി മാറ്റിയത് ഗാംഗുലി ടീമിന്റെ നായക സ്ഥാനത്തേക്ക് എത്തിയ ശേഷമാണെന്ന് ഹുസൈന്‍ വ്യക്തമാക്കി. സൗരവ് ഗാംഗുലിയ്ക്ക് മുമ്പും ഇന്ത്യന്‍ ടീമില്‍ വലിയ താരങ്ങളുണ്ടായിരുന്നു, ഇന്ത്യ മികച്ച ടീം തന്നെയായിരുന്നു. അസ്ഹര്‍, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെ മികച്ച താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു, പക്ഷേ സൗരവ് ഗാംഗുലിയ്ക്ക് ഇന്ത്യയുടെ സമീപനങ്ങളെ മാറ്റുവാന്‍ സാധിച്ചുവെന്ന് നാസര്‍ വ്യക്തമാക്കി.

അതിന് മുമ്പ് ഇന്ത്യന്‍ ടീം ഹൃദ്യമായ അനുഭവങ്ങള്‍ക്ക് പേര് കേട്ട ടീമായിരുന്നുവെങ്കില്‍ ഗാംഗുലിയുടെ ആഗമനത്തോട് ഇന്ത്യ കുറച്ച് കൂടി കര്‍ക്കശക്കാരായ സംഘമായി മാറിയെന്നും നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ടോസിന് വൈകിയെത്തിയ സൗരവ് ഗാംഗുലിയുടെ കാര്യവും ഉദാഹരണമായി നാസര്‍ സൂചിപ്പിച്ചു. സ്റ്റീവ് വോയും കമന്റേറ്റര്‍മാരുമെല്ലാം ടോസിന് എത്തിയിട്ടും ഗാംഗുലിയെ കാത്തിരിക്കേണ്ട സാഹചര്യമെല്ലാം ഗാംഗുലി നായകനായി എത്തിയപ്പോള്‍ മാത്രം സംഭവിച്ചതാണെന്നും നാസര്‍ഹുസൈന്‍ വ്യക്തമാക്കി.

പണം വിന്‍ഡീസ് താരങ്ങളെ ഐപിഎലിലേക്ക് ആകൃഷ്ടരാക്കുന്നു, ക്രിക്കറ്റില്‍ നിന്ന് അല്ലാതെ ഇത് പോലൊരു തുക അവര്‍ക്ക് നേടാനാകില്ല

ഐപിഎല്‍ താരങ്ങള്‍ക്കിടയില്‍ ഇത്രയും വലിയ ടൂര്‍ണ്ണമെന്റ് ആക്കുന്നതിന് കാരണം അവിടെ നിന്ന് ലഭിയ്ക്കുന്ന പണം ആണ് കാരണമെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍. ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രശസ്തമാ ടൂര്‍ണ്ണമെന്റാണ് ഐപിഎല്‍, അതിത്രയും വിജയമായതിന് പിന്നില്‍ പണത്തിനും വലിയൊരു പങ്കുണ്ട്. വിന്‍ഡീസ് താരങ്ങള്‍ ഐപിഎലിലേക്ക് വരുന്നതിനും ടൂര്‍ണ്ണമെന്റ് ഇഷ്ടപ്പെടുവാനും കാരണം ഇതില്‍ നിന്ന് ലഭിക്കുന്ന പണം ആണെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നോ അവരുടെ പ്രാദേശിക ക്രിക്കറ്റില്‍ നിന്നോ വിന്‍ഡീസ് താരങ്ങള്‍ക്ക് ഇത്തരം വരുമാനം ഒരിക്കലും സ്വപ്നം പോലും കാണാനാകില്ല. അത് ഐപിഎലില്‍ നിന്ന് ലഭിക്കുന്നതിനാലാണ് താരങ്ങള്‍ക്ക് ടൂര്‍ണ്ണമെന്റിന്റോട് പ്രിയമെന്നും ടി20യിലെ വിന്‍ഡീസ് താരങ്ങളുടെ മികവും അവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുന്നുവെന്നും നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങളെ പൂര്‍ണ്ണനാക്കുന്നു – നാസര്‍ ഹുസൈന്‍

ഐപിഎല്‍ ഒരു ലേണിംഗ് സ്കൂള്‍ അല്ലെന്നും അത് ഫിനിഷിംഗ് സ്കൂള്‍ ആണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. നിങ്ങളെ ക്രിക്കറ്ററെന്ന നിലയില്‍ അത് പൂര്‍ണ്ണനാക്കുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. ഏത് ക്രിക്കറ്റര്‍ക്കും ചില കാര്യങ്ങളില്‍ പിന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടാകും, ഉദാഹരണത്തിന് വരണ്ട പിച്ചുകള്‍ അല്ലെങ്കില്‍ സ്പിന്നുള്ള പിച്ചുകളില്‍ കളിക്കുക, അതെല്ലാം പഠിച്ച് ക്രിക്കറ്ററെന്ന നിലയില്‍ പരിപൂര്‍ണ്ണനാകാനുള്ള അവസരമാണ് ഐപിഎല്‍ നല്‍കുന്നതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ കളിക്കുക വഴി സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ പഠിക്കുക, ലോകോത്തര താരങ്ങളുമായി കളിക്കാന്‍ അവസരം ലഭിക്കുന്നു എന്നതെല്ലാം ഐപിഎലിന്റെ ഗുണഗണങ്ങളാണെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ഇന്ന് മോഡേണ്‍ കാലത്തെ ഫിനിഷിംഗ് സ്കൂളിന്റെ റോളാണ് ഐപിഎലിനുള്ളതെന്നും ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.

ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍ ഓയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും ആണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനും ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലാണ്ടിന്റെ കെയിന്‍ വില്യംസണും ആണ് മികച്ച ക്യാപ്റ്റന്മാരെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് നായകന്‍ സമ്മര്‍ദ്ദമില്ലാതെ നില കൊള്ളുന്നതാണ് കണ്ടതെന്നും ഹുസൈന്‍ പറഞ്ഞു.

2015 ലോകകപ്പ് പരാജയത്തിന് ശേഷം ചുമതലയേറ്റ മോര്‍ഗന്‍ പിന്നീട് ഇംഗ്ലണ്ടിനെ ലോകകിരീടത്തിലേക്ക് നയിക്കുന്നതാണ് ഏവരും കണ്ടത്. എന്നാല്‍ ലോകകപ്പ് ജയിച്ചു എന്നത് കൊണ്ടല്ല താന്‍ മോര്‍ഗനെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. വൈറ്റ് ബോള്‍ ക്രിക്കറ്റെന്നാല്‍ ഇപ്പോള്‍ ബാറ്റ്സ്മാന്മാര്‍ സംഹാരതാണ്ഡവമാടുന്ന ഫോര്‍മാറ്റാണ്, അപ്പോളും സമ്മര്‍ദ്ദമില്ലാതെ നിലകൊള്ളുന്ന ക്യാപ്റ്റനാണ് മോര്‍ഗനെന്ന് മുന്‍ ഇംഗ്ലണ്ട് താരവും ഇപ്പോള്‍ കമന്റേറ്ററായും പ്രവര്‍ത്തിക്കുന്ന നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

വിരാട് കോഹ്‍ലിയെക്കാള്‍ മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആണെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. കോഹ്‍ലിയാണ് ഇന്ത്യയുടെ നെടുംതൂണ് എന്ന് സമ്മതിച്ച നാസര്‍ ഹുസൈന്‍ ക്രിക്കറ്റിന്റെ അംബാസഡര്‍ എന്നാണ് കെയിന്‍ വില്യംസണെ വിശേഷിപ്പിച്ചത്. അതിനാല്‍ തന്നെ വില്യംസണെ താന്‍ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നുെവെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

കോഹ്‍ലിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ താരത്തിന്റെ പോരാട്ട വീര്യത്തെ ഡംഗന്‍ ഫ്ലെച്ചര്‍ ശ്രദ്ധിച്ചിരുന്നു

വിരാട് കോഹ്‍ലിയുടെ കളി ജയിക്കുവാനും കളിയോടുള്ള അര്‍പ്പണ ബോധവും ഏവര്‍ക്കും അറിയാവുന്നതാണ്. താരം തന്റെ നൂറ് ശതമാനം പരിശീലനത്തിലും കളത്തിലും ഒരു പോലെ അര്‍പ്പിക്കുന്നുവെന്ന് ഏവരും സമ്മതിയ്ക്കുന്ന കാര്യമാണ്. കോഹ്‍ലിയുടെ ഈ കഴിവിനെ പറ്റി പരാമര്‍ശിക്കവേ പണ്ട് ഇംഗ്ലണ്ട് കോച്ചായിരുന്ന ഡംഗന്‍ ഫ്ലെച്ചര്‍ ആദ്യമായി കോഹ്‍ലിയെ കണ്ടപ്പോള്‍ പറഞ്ഞ വാക്കുകള്‍ നാസ്സര്‍ ഹുസൈന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.

കോഹ്‍ലിയെ ആദ്യ മാത്രയില്‍ കണ്ടപ്പോള്‍ തന്നെ ഫ്ലെച്ചര്‍ തന്നോട് ഇവനെ ശ്രദ്ധിച്ചോളു, ഇവന്‍ തികഞ്ഞ പോരാളിയാണ്, ലോകം കീഴടക്കുന്ന കളിക്കാരനായി മാറുമെന്ന പറഞ്ഞിരുന്നുവെന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. അന്ന് മുതല്‍ ഇന്ന് വരെ ആ വാക്കുകളോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് താന്‍ കോഹ്‍ലിയില്‍ കണ്ടിട്ടുള്ളതെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

കോഹ്‍ലി ഫുട്ബോള്‍ പരിശീലനം നടത്തുന്നത് അത് ഫിഫ ഫൈനലെന്ന തീവ്രതയിലാണ് – നാസ്സര്‍ ഹുസൈന്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പ്രീ-മാച്ച് ഫുട്ബോള്‍ ഡ്രില്ലില്‍ ഏര്‍പ്പെടുന്നത് അത് ലോകകപ്പ് ഫൈനലാണെന്ന തരത്തിലാണെന്ന് അഭിപ്രായപ്പെട്ട് നാസ്സര്‍ ഹുസൈന്‍. തന്റെ വ്യായാമത്തിലും പരിശീലനത്തിലുമെല്ലാം അതീവ പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് വിരാട് കോഹ്‍ലി. കോഹ്‍ലിയുടെ വിജയത്തിനായുള്ള അര്‍പ്പണ ബോധത്തെയും പരിശീലനത്തിനുള്ള പ്രാധാന്യത്തെയും സൂചിപ്പിക്കുവാനായാണ് നാസ്സര്‍ ഹുസൈന്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞത്.

ഒരു ഫിഫ ലോകകപ്പ് ഫൈനലെന്ന പോലെയാണ് പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോഹ്‍ലിയെന്ന് പറഞ്ഞ നാസ്സര്‍ ഹുസൈന്‍ ക്രിക്കറ്റ് കളത്തിലും കോഹ്‍ലി ഇതേ ആവേശം നടപ്പിലാക്കാറുണ്ടെന്ന് വ്യക്തമാക്കി. ഇതാണ് കോഹ്‍ലി ചേസിംഗില്‍ മികച്ചതാവാന്‍ കാരണമെന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാത്ത താരമാണ് കോഹ്‍ലിയെന്നും ഏത് സാഹചര്യത്തിലും അതിനായി കോഹ്‍ലി പൊരുതുമെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്തരുതെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ നായകന്‍ നാസ്സര്‍ ഹുസൈന്‍. കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ആണ് ബോര്‍ഡിനോട് ഈ മുന്‍ താരം തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ലോകം ആകെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കായിക രംഗത്തെയും ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് മെയ് അവസാനം വരെ ക്രിക്കറ്റ് സംബന്ധമായ ഒന്നും നടത്തേണ്ടതില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 12ന് ആരംഭിക്കാനിരുന്ന കൗണ്ടി ഇനി മെയ് 28 കഴിഞ്ഞ് ആരംഭിയ്ക്കുകയാണെങ്കില്‍ തന്നെ ഏകദേശം 45 ദിവസത്തിന് മേലെ നേരത്തെ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.

കൗണ്ടി ഘടനയില്‍ മാറ്റം വരുത്തി മാത്രമാവും ഇനി ഈ വര്‍ഷത്തെ സീസണ്‍ ആരംഭിക്കുവാനാകുക. ഇത് ഒരു തരത്തിലും കൗണ്ടിയോട് നീതി പുലര്‍ത്തുന്നതാകില്ലെന്നും ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്താത്താവും നല്ലതെന്നും നാസ്സര്‍ ഹൂസൈന്‍ പറഞ്ഞു.

നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം കിട്ടുന്ന അന്താരാഷ്ട്ര ക്രിക്കറ്റും പിന്നെ ടി20 ബ്ലാസ്റ്റ് പോലുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് നടത്തുകയാവും ബോര്‍ഡിനും ഗുണം ചെയ്യുക എന്ന് നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ലോകകപ്പ് നേടുവാന്‍ മുന്‍ പന്തിയിലുള്ളത് ഇന്ത്യയും ഇംഗ്ലണ്ടും

ഇന്ത്യയും ഇംഗ്ലണ്ടുമാണ് ലോകകപ്പിനു ഏറ്റവും സാധ്യതയുള്ള താരങ്ങളെന്ന് വ്യക്തമാക്കി മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും സമാനമായ അവസ്ഥയായിരുന്നുവെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഏവരും കണ്ടതാണ്. ഇംഗ്ലണ്ട് സെമിയിലും ഇന്ത്യ ഫൈനലിലും പാക്കിസ്ഥാനോട് പതറുന്ന കാഴ്ചയാണ് കണ്ടത്. അതിനാല്‍ തന്നെ ആര്‍ക്ക് വേണമെങ്കിലും ടൂര്‍ണ്ണമെന്റ് വിജയിക്കാവുന്നതാണെന്നും നാസ്സര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു.

ലോക റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമും മികച്ച ഫോമില്‍ കുറെ കാലമായി കളിക്കുന്ന ഇംഗ്ലണ്ടിനു താന്‍ ഏറെ സാധ്യത നല്‍കുന്നുണ്ട്. എന്നാല്‍ സുപ്രധാന മത്സരങ്ങളില്‍ പകച്ച് പോയാല്‍ ഇംഗ്ലണ്ടിനു കാലിടറി പോകാവുന്നതെയുള്ളുവെന്ന് ഹുസൈന്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ അത് തന്നെയാണ് സംഭവിച്ചത്. പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് മരവിച്ച് പോകുന്ന കാഴ്ചയാണ് കണ്ടത്. അതിനെ മറികടക്കാനായാല്‍ കപ്പ് ഇംഗ്ലണ്ടിനു നേടിക്കൊടുക്കുവാന്‍ മോര്‍ഗനു സാധിക്കുമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ പറഞ്ഞു.

Exit mobile version