ഈ സൈക്കിളിലും ഇന്ത്യയും ന്യൂസിലാണ്ടും തന്നെയാവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുക – നാസ്സര്‍ ഹുസൈന്‍

കഴി‍ഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ പോലെ ഇത്തവണയും ഇന്ത്യയും ന്യൂസിലാണ്ടും തന്നെ ഫൈനലില്‍ കളിക്കുമെന്നാണ് തനിക്ക് തോന്നുതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍‍ ഹുസൈന്‍. ഇരു രാജ്യങ്ങളുമാണ് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്നതെന്നും ഇരു രാജ്യങ്ങളും ഇത് തുടരുന്ന പക്ഷം ഇത്തവണയും ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടുമെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സിൽ വിജയം കുറിച്ച ഇന്ത്യ തങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റിലെ ജൈത്രയാത്ര ആരംഭിച്ചു കഴിഞ്ഞു. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് കിരീടം നേടിയത്.

മാറിയ സാഹചര്യത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് നേരത്തെ യാത്രയാകും

ഐപിഎല്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്ക് നേരത്തെ യാത്രയാകും. ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ കഴിയേണ്ട 14 ദിവസത്തെ ക്വാറന്റീന്‍ കൂടി പരിഗണിച്ചാണ് ഇന്ത്യയുടെ യാത്ര നേരത്തെയാക്കുവാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐ എത്തുന്നത്.

നേരത്തെ ഐപിഎല്‍ കഴിഞ്ഞ ശേഷമായിരുന്നു ഇന്ത്യ തങ്ങളുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊറോണ കാരണം ഐപിഎല്‍ ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ ബോര്‍ഡ് സ്ക്വാഡ് നേരത്തെ പ്രഖ്യാപിച്ച് ടീമിനെ ഇംഗ്ലണ്ടിലേക്ക് ഈ മാസം തന്നെ യാത്രയാക്കുവാനുള്ള ശ്രമമാണെന്നാണ് അറിയുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ട്, ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഇന്ത്യയ്ക്കെതിരെയുള്ള ചെന്നൈ ടെസ്റ്റിലെ 227 റണ്‍സ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് ഇംഗ്ലണ്ട്. ജയത്തോടെ ഇംഗ്ലണ്ടിന് 18 മത്സരങ്ങളില്‍ നിന്ന് 442 പോയിന്റും 70.2 പെര്‍സന്റേജ് പോയിന്റുമാണ് ഉള്ളത്.

Wtcpointstable

തോല്‍വിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനത്ത് ന്യൂസിലാണ്ടും(70.0) മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്(69.2). ഇന്ത്യയ്ക്ക് 68.3 പോയിന്റാണുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരം – നിക്കോള്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉദ്ദേശിച്ച ഗുണം ചെയ്തുവോ എന്ന് ഐസിസിയുടെ പുതിയ പ്രസിഡന്റ് ഗ്രെഗ് ബാര്‍ക്ലേ സംശയം പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ രാജ്യമായ ന്യൂസിലാണ്ട് താരം ഹെന്‍റി നിക്കോള്‍സ് പറയുന്നത് ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമായ കാര്യമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ന്യൂസിലാണ്ടിന് കൈയകലത്തിലാണ്. ന്യൂസിലാണ്ട് പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ആധികാരിക വിജയം നേടിയാല്‍ ടീം ഒന്നാം സ്ഥാനത്തേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ വെറുമൊരു പരമ്പര വിജയമെന്നല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലേക്കുയര്‍ന്ന് ഫൈനല്‍ ഉറപ്പാക്കുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ ടീമംഗങ്ങളുടെ ആത്മവിശ്വാസം ഉയര്‍ന്ന നിലയിലാണെന്ന് ന്യൂസിലാണ്ട് താരം ഹെന്‍റി നിക്കോള്‍സ് വ്യക്തമാക്കി.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ദേശ്യം ഫലം കണ്ടുവെന്ന് തോന്നുന്നില്ല് – പുതിയ ഐസിസി ചെയര്‍മാന്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശ്യം ഫലം കണ്ടിട്ടില്ലെന്ന് പറഞ്ഞ് പുതിയ ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിയ്ക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഐസിസി ആരംഭിച്ചത്. എന്നാലത് ഫലം കണ്ടുവെന്ന് തനിക്ക് തോന്നുന്നിന്നില്ലെന്ന് അടുത്തിടെ ഐസിസി ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ട ഗ്രെഗ് പറഞ്ഞു.

ടൂര്‍ണ്ണമെന്റ് തുടരണോ വേണ്ടയോ എന്ന അവലോകനം നടത്തേണ്ടതുണ്ടെന്നും ഗ്രെഗ് പറഞ്ഞു. കോവിഡ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിച്ചുവെന്നും ഗ്രെഗ് വ്യക്തമാക്കി. പല ഗുണങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുണ്ടെങ്കിലും അത് പൂര്‍ണ്ണമായും ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമാണോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്ന് ഗ്രെഗ് വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്

ഇന്ത്യയെക്കാള്‍ പോയിന്റില്‍ പിന്നിലാണെങ്കിലും പെര്‍സെന്റേജ് ഓഫ് പോയിന്റ്സിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തി ഓസ്ട്രേലിയ. ഇന്ത്യയ്ക്ക് 360 പോയിന്റും ഓസ്ട്രേലിയയ്ക്ക് 296 പോയിന്റ്സുമാണുള്ളത്. അതേ സമയം 3 പരമ്പരകള്‍ കളിച്ച ഓസ്ട്രേലിയയ്ക്ക് 360 പോയിന്റ് നേടുവാനുള്ള സാഹചര്യത്തില്‍ നിന്ന് 82.22 ശതമാനത്തോടെയാണ് 296 പോയിന്റ് നേടിയത്.

ഇന്ത്യയാകട്ടെ നാല് പരമ്പരയില്‍ (480 പോയിന്റുകള്‍ ) നിന്ന് 75 ശതമാനത്തിലാണ് 360 പോയിന്റാണ് നേടിയത്. അനില്‍ കുംബ്ലൈ നയിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മിറ്റിയാണ് ഇത്തരത്തിലുള്ള പരിഗണന ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കോവിഡ് കാരണം പല പരമ്പരകളും മുടങ്ങിയ സാഹചര്യത്തിലാണ് കമ്മിറ്റിയുടെ ഈ നിര്‍ദ്ദേശം.

Exit mobile version