പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടിയപ്പോള്‍ 16.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ആണ് മെല്‍ബേണ്‍ ലക്ഷ്യം മറികടന്നത്.

അലാന കിംഗിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് പെര്‍ത്തിന്റെ താളം തെറ്റിച്ചത്. അലാന 4 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു. പെര്‍ത്ത് നിരയില്‍ 32 റണ്‍സ് നേടിയ ബോള്‍ട്ടണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ബെത്ത് മൂണി 27 റണ്‍സ് നേടി. ഹീത്തര്‍ ഗ്രഹാം(18), സാറ ഗ്ലെന്‍(19) എന്നിവരും പെര്‍ത്തിന്റെ സ്കോറിംഗില്‍ സഹായിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ മെല്‍ബേണിന് വേണ്ടി നത്താലി സ്കിവര്‍ പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ അന്നാബെല്‍ സത്തര്‍ലാണ്ട് 30 റണ്‍സ് നേടി. മെഗ് ലാന്നിംഗ് 22 റണ്‍സും എല്‍സെ വില്ലാനി 18 റണ്‍സും നേടി പുറത്തായി. സാറ ഗ്ലെന്‍, ഹീത്തര്‍ ഗ്രഹാം, സോഫി ഡിവൈന്‍ എന്നിവര്‍ പെര്‍ത്തിന് വേണ്ടി ഓരോ വിക്കറ്റ് നേടി.

നിക്കോളസ് പൂരനും ബിഗ്ബാഷിലേക്ക്, സ്റ്റാര്‍സുമായി കരാര്‍

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളസ് പൂരനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ്. കഴിഞ്ഞാഴ്ച ക്ലബ് ജോണി ബൈര്‍സ്റ്റോയെ സ്വന്തമാക്കിയിരുന്നു. അടുത്താഴ്ച മൂന്നാമത്തെ താരമായി ഹാരിസ് റൗഫിനെ ടീം സ്വന്തമാക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ന്യൂസിലാണ്ട് പര്യടനത്തിനായി വിന്‍ഡീസ് ദേശീയ ടീമിനൊപ്പം ആയ പൂരന്‍ ബിഗ് ബാഷിലെ ആദ്യ ചില മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് അറിയുന്നത്. തന്റെ അന്താരാഷ്ട്ര ഡ്യൂട്ടി അവസാനിപ്പിച്ച ശേഷമാവും താരം ഓസ്ട്രേലിയയിലേക്ക് എത്തുക.

ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ട്രാന്‍സ്-ടാസ്മാന്‍ ട്രാവല്‍ ബബിള്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ന്യൂസിലാണ്ടില്‍ നിന്ന് മടങ്ങുന്ന താരം ക്വാറന്റൈനില്‍ കഴിയേണ്ടി വരില്ല.

മാക്സ്വെല്ലിനൊപ്പം കളിക്കുവാന്‍ ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷിലേക്ക്

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഓപ്പണിംഗ് സ്ഥാനം അവസാന ചില മത്സരങ്ങളില്‍ നഷ്ടപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോയ്ക്ക് ടി20യില്‍ ടോപ് ഓര്‍ഡറില്‍ അപകടകാരിയായ ബാറ്റ്സ്മാന്‍ തന്നെയാണ്. താരത്തെ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ് വരുന്ന ബിഗ് ബാഷിന് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.

തനിക്ക് മാക്സ്വെല്ലിനൊപ്പം കളിക്കുവാനുള്ള അവസരത്തിനായി താന്‍ ഉറ്റുനോക്കുകയാണെന്ന് ഇംഗ്ലണ്ട് വെടിക്കെട്ട് താരം വ്യക്തമാക്കി. മാക്സ്വെല്ലിന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ്, ആഡം സംപ എന്നി മുന്‍ നിര താരങ്ങളും സ്റ്റാര്‍സ് നിരയിലുണ്ട്.

ജോണി ബൈര്‍സ്റ്റോ തങ്ങളിലൂടെ ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ഹസ്സ് അഭിപ്രായപ്പെട്ടു.

ബിഗ് ബാഷില്‍ തന്റെ ആദ്യ പ്രൊഫഷണല്‍ കരാറുമായി വില്‍ പുകോവസ്കി

തന്റെ കരിയറിലെ ആദ്യ ടി20 പ്രൊഫഷണല്‍ കരാറുമായി വിക്ടോറിയ താരം വില്‍ പുകോവസ്കി. ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടിയാവും താരം കളിക്കുക. കഴിഞ്ഞ കുറച്ച് സീസണിലായി താരം ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. തന്റെ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിലേക്കുള്ള പ്രവേശന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു താരത്തിന്റെ ഈ തീരുമാനം.

ഇത് കൂടാതെ താരം കടന്ന് പോയ മാനസിക സംഘര്‍ഷങ്ങളും താരത്തെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രരിപ്പിക്കുകയായിരുന്നു. 2019-20 സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും മെല്‍ബേണ്‍ സ്റ്റാര്‍സിന് സിഡ്നി സിക്സേഴ്സിനോട് തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ടീമില്‍ റൂക്കി താരമെന്ന നിലയില്‍ അംഗമായിരുന്നുവെങ്കിലും വില്‍ പുകോവസ്കിയ്ക്ക് അവസരമൊന്നും ലഭിച്ചിരുന്നില്ല.

ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ്ബാഷില്‍ ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 15 അംഗ സംഘത്തില്‍ ഇത്തവണ ആറ് മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും പുതുതായാണ് ഭവിയെ എത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ തന്റെ ആദ്യത്തെ വിക്ടോറിക കരാര്‍ ഒപ്പുവെച്ച താരം മുമ്പ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ്, വെസ്റ്റേണ്‍ ഓസ്ട്രേലിയ, ഗ്ലൗസ്റ്റര്‍ഷയര്‍ എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.

ഭവിയ്ക്ക് ലഭിയ്ക്കുന്ന അവസരം താരം മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നാണ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട മെഗ് ലാന്നിംഗ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് സ്റ്റാര്‍സ് എത്തിയത്.

ഇതുവരെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്താത്ത ഏക ടീം കൂടിയാണ് മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇത്തവ കോച്ച് ട്രെന്റ് വുഡ്ഹില്ലിന്റെയും പുതിയ ക്യാപ്റ്റന്റെയും കീഴില്‍ അത് മാറ്റി മറിയ്ക്കാനാവും താരത്തിന്റെ ശ്രമം.

മെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിക്കുക ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ആദ്യ രണ്ട് സീസണുകളില്‍ ലാന്നിംഗ് സ്റ്റാര്‍സിനെ നയിച്ചിരുന്നുവെങ്കിലും പിന്നീട് പെര്‍ത്തിലേക്ക് താരം മാറുകയായിരുന്നു. എല്‍സെ വില്ലാനിയില്‍ നിന്നാണ് മെഗ് ലാന്നിംഗ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.

ക്യാപ്റ്റനായി തിരികെ എത്തുക എന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്നും മെഗ് വ്യക്തമാക്കി. എല്‍സെ വില്ലാനി ടീമിനെ വളര്‍ത്തിയെടുത്ത നിലയില്‍ നിന്ന് മുന്നോട്ട് നയിക്കുന്നതിനായി താന്‍ ഉറ്റുനോക്കുകയാണെന്നും മെഗ് വ്യക്തമാക്കി.

മെല്‍ബേണ്‍ സ്റ്റാര്‍സുമായി കരാറിലെത്തി ഇംഗ്ലണ്ട് വനിത താരങ്ങള്‍

വനിത ബിഗ് ബാഷില്‍ ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി മെല്‍ബേണ്‍ ഫ്രാഞ്ചൈസിയായ സ്റ്റാര്‍സ്. ഇംഗ്ലണ്ടിന്റെ നത്താലി സ്കിവറിനെയും കാത്തറിന്‍ ബ്രണ്ടിനെയുമാണ് ടീം കരാറിലെത്തിച്ചിരിക്കുന്നത്. ഇതില്‍ സ്കിവര്‍ സ്റ്റാര്‍സിന് വേണ്ടി മുമ്പ് രണ്ട് വര്‍ഷം കളിച്ചിട്ടുണ്ട്. പിന്നീട് പെര്‍ത്ത് സ്കോര്‍ച്ചേഴ്സിലേക്ക് താരം ചേക്കേറുകയായിരുന്നു. അതേ സമയം കാത്തറിന്‍ ബ്രണ്ട് സ്കോര്‍ച്ചേഴ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്.

സ്കിവര്‍ 52 വനിത ബിഗ് ബാഷ് മത്സരത്തില്‍ നിന്ന് 952 റണ്‍സ് നേടിയപ്പോള്‍ ബ്രണ്ട് 49 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്രണ്ട് ടൂര്‍ണ്ണമെന്റ് കളിച്ചിരുന്നില്ല.

സ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

9 സീസണുകള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം തുടര്‍ന്നതിന് ശേഷം ഇതാദ്യമായി ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് കൂടുമാറി ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. സ്റ്റാര്‍സില്‍ പുതിയ കരാര്‍ താരത്തിന് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. രണ്ട് വര്‍ഷത്തേക്കാണ് ഹറികെയിന്‍സുമായി താരത്തിന്റെ പുതിയ കരാര്‍.

സ്റ്റാര്‍സില്‍ എല്ലാവരോടും തനിക്ക് സ്നേഹമാണെന്നും തനിക്ക് പുതിയ കരാര്‍ നല്‍കാത്തതില്‍ വിഷമമുണ്ടെങ്കിലും ഇതെല്ലാം ക്രിക്കറ്റില്‍ സഹജമാണെന്നാണ് താന്‍ കരുതുന്നതെന്നും ഹാന്‍ഡ്സ്കോമ്പ് വ്യക്തമാക്കി.

സ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെല്‍ബേണ്‍ സ്റ്റാറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തങ്ങളുടെ താരങ്ങളെ കൈമാറി. സ്റ്റാര്‍സ് തങ്ങളുടെ ഡാനിയേല്‍ വോറലിനെ സ്ട്രൈക്കേഴ്സിന് കൈമാറി ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കുകയായിരുന്നു. 39 ബിഗ് ബാഷ് മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് സ്റ്റാന്‍ലേക്ക് നേടിയിട്ടുള്ളത്. 2015 മുതല്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ ഭാഗമായിട്ടുള്ള താരം 2017ല്‍ ടീമിനൊപ്പം കിരീടവും നേടിയിട്ടുണ്ട്.

സ്റ്റാര്‍സിന് ബിഗ് ബാഷില്‍ കിരീടം നേടുവാനായിട്ടില്ലെങ്കിലും എല്ലാത്തവണയും അവര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ്. ടീമിന്റെ കിരീട നേട്ടത്തിലേക്ക് തനിക്കാവുന്ന സംഭാവനയാണ് താന്‍ ലക്ഷ്യമാക്കുന്നതെന്ന് ബില്ലി സ്റ്റാന്‍ലേക്ക് വ്യക്തമാക്കി. അതെ സമയം 31 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വോറല്‍ സ്റ്റാര്‍സിനായി 26 വിക്കറ്റ് നേടിയിട്ടുണ്ട്.

ഡിസംബര്‍ മൂന്നിനാണ് ബിഗ് ബാഷിന്റെ പത്താം പതിപ്പ് ആരംഭിക്കുന്നത്.

മിഗ്നണ്‍ ഡു പ്രീസുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷിന്റെ ആറാം പതിപ്പിനായി ദക്ഷിണാഫ്രിക്കന്‍ താരം മിഗ്നണ്‍ ഡു പ്രീസുമായി കരാറിലെത്തി മെല്‍ബേണ്‍ ഫ്രാഞ്ചൈസി. മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി കളിക്കാനുള്ള കരാര്‍ താരം പുതുക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറര്‍ കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ താരം.

താരത്തെ ടീമില്‍ തിരികെ എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കോച്ച് ട്രെന്റ് വുഡ്ഹില്‍ വ്യക്തമാക്കിയത്.

മെല്‍ബേണ്‍ സ്റ്റാര്‍സിലേക്ക് മടങ്ങിയെത്തി മെഗ് ലാന്നിംഗ്

2020 വനിത ബിഗ് ബാഷ് ലീഗില്‍ മെഗ് ലാന്നിംഗ് കളിക്കുക മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി. മൂന്ന് വര്‍ഷമായി താരം പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. മുമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സ് ടീമംഗമായ താരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ആദ്യ വര്‍ഷം ടീമിന് വേണ്ടി കളിച്ചപ്പോള്‍ 1062 റണ്‍സാണ് താരം നേടിയത്.

ലാന്നിംഗ് മടങ്ങിയെത്തുന്നതോട് തങ്ങളുടെ കിരീട മോഹങ്ങള്‍ സ്റ്റാര്‍സ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാന സ്ഥാനക്കാരായി അവസാനിച്ച ടീം മാത്രമാണ് ഇതുവരെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടക്കാത്ത ഏക ടീം.

ട്രെന്റ് വുഡ്ഹില്‍ മൈല്‍ബേണ്‍ സ്റ്റാര്‍സ് മുഖ്യ കോച്ച്

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചായി ട്രെന്റ് വുഡ്ഹിലിനെ നിയമിച്ചു. പുതിയ നിയമനത്തെക്കുറിച്ച് ക്ലബ് തന്നെയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. പുരുഷ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാറിന്റെ സഹ പരിശീലകനായ പ്രവര്‍ത്തിച്ചിട്ടുള്ളയാണ് ട്രെന്റ് വുഡ്ഹില്‍. നിലവിലെ കോച്ച് ഡേവിഡ് ഹെംപില്‍ നിന്നാണ് കോച്ചിംഗ് ദൗത്യം ട്രെന്റ് ഏറ്റെടുക്കുന്നത്. അതെ സമയം ഹെംപ് പുരുഷ വനിത ടീമുകളുടെ ലിസ്റ്റ് മാനേജര്‍ റോളില്‍ ടീമിനൊപ്പമുണ്ടാകും.

നേരത്തെ ഹെംപിന് പകരം മുന്‍ ഓസ്ട്രേലിയ ഓപ്പണര്‍ ലിയ പൗള്‍ട്ടണിനെയാണ് കോച്ചിംഗ് റോളിലേക്ക് നിയമിച്ചതെങ്കിലും ഒരു മാസത്തിന് ശേഷം ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സിലെ വനിത ക്രിക്കറ്റ് ഹെഡ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ലിയ തന്റെ കോച്ചിംഗ് സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.

വുഡ്ഹില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ഡെയര്‍ ഡെവിള്‍സുമായി ഐപിഎലിലും സഹകരിച്ചിട്ടുള്ള വ്യക്തിയാണ്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ അലൈസ ഹീലിയുടെ ബാറ്റിംഗ് കോച്ചുമായിരുന്നു ട്രെന്റ് വുഡ്ഹില്‍

Exit mobile version