ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിജയം

ഇന്ത്യയെ 188 റണ്‍സില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 10 പന്ത് അവശേഷിക്കെ മറികടന്ന് ദക്ഷിണാഫ്രിക്ക. പരമ്പരയിലെ നാലാം ജയം ആണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. തുടക്കം തകര്‍ച്ചയോടെയായിരുന്നുവെങ്കിലും മിഗ്നണ്‍ ഡു പ്രീസ് – അന്നേ ബോഷ് കൂട്ടുകെട്ട് ആണ് ടീമിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. 27/3 എന്ന നിലയില്‍ വീണ ടീമിനെ ഈ കൂട്ടുകെട്ട് 96 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി മുന്നോട്ട് നയിക്കുകയായിരുന്നു. 58 റണ്‍സ് നേടിയ അന്നേ ബോഷിനെയും 57 റണ്‍സ് നേടിയ മിഗ്നണിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും മത്സരത്തില്‍ പിടിമുറുക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

മരിസാന്നേ കാപ്പും നദീന്‍ ഡീ ക്ലെര്‍ക്കും ആറാം വിക്കറ്റില്‍ 57 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ വിജയം ഉറപ്പാക്കിയത്. കാപ്പ് 36 റണ്‍സും നദീന്‍ 19 റണ്‍സും നേടി ടീമിന്റെ വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി രാജേശ്വരി ഗായക്വാഡ് മൂന്ന് വിക്കറ്റ് നേടി.

ഇന്ത്യന്‍ വെല്ലുവിളി അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം

ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266/4 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം 8 പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്.

Lizellelee

ലിസെല്ലേ ലീ(69) – ലോറ വള്‍വാര്‍ഡട്(53) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 116 റണ്‍സ് നേടി നല്‍കിയ തുടക്കം തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാരും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ കാര്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എളുപ്പമായി. മൂന്നാം വിക്കറ്റില്‍ മിഗ്നണ്‍ ഡു പ്രീസ് – ലാറ ഗുഡോള്‍ കൂട്ടുകെട്ട് 103 റണ്‍സാണ് നേടിയത്.

61 റണ്‍സ് നേടിയ മിഗ്നണിനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ലാറ ഗുഡോള്‍ പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.

ലാറ 59 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മരിസാനെ കാപ്പ്(22*) ബൗണ്ടറി നേടി ടീമിനെ 48.4 ഓവറില്‍ 269 റണ്‍സിലേക്ക് എത്തിച്ച് പരമ്പര സ്വന്തമാക്കുകയായിരുന്നു.

മിഗ്നണ്‍ ഡു പ്രീസുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷിന്റെ ആറാം പതിപ്പിനായി ദക്ഷിണാഫ്രിക്കന്‍ താരം മിഗ്നണ്‍ ഡു പ്രീസുമായി കരാറിലെത്തി മെല്‍ബേണ്‍ ഫ്രാഞ്ചൈസി. മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി കളിക്കാനുള്ള കരാര്‍ താരം പുതുക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറര്‍ കൂടിയാണ് ദക്ഷിണാഫ്രിക്കന്‍ താരം.

താരത്തെ ടീമില്‍ തിരികെ എത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് കോച്ച് ട്രെന്റ് വുഡ്ഹില്‍ വ്യക്തമാക്കിയത്.

ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ, മാസ്മരിക ബൗളിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടീമുകള്‍ തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ 11 റണ്‍സിന്റെ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 19.5 ഓവില്‍ 119 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. സ്മൃതി മന്ഥാന(21), ജെമീമ റോഡ്രിഗസ്(19) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാദിന്‍ ഡി ക്ലെര്‍ക്ക് രണ്ട് വിക്കറ്റ് നേടി.

59 റണ്‍സുമായി മിഗ്നണ്‍ ഡു പ്രീസ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷയായി മാറിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം വരാതിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നു. 4 ഓവറില്‍ 3 മെയ്ഡന്‍ ഉള്‍പ്പെടെ 8 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റാണ് ദീപ്തി ശര്‍മ്മ വീഴ്ത്തിയത്. ശിഖ പാണ്ടേ, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version