ഫലം തോല്‍വി തന്നെ, ശ്രീലങ്കയുടെ നാണക്കേടിന് അവസാനമില്ല

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് മുഷ്ഫിക്കുര്‍ റഹിം ഒറ്റയ്ക്ക് 125 റണ്‍സ് നേടി ബംഗ്ലാദേശിനെ 246 റണ്‍സെന്ന സ്കോറിലേക്ക് നയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് ആകെ നേടാനായത്40 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്. ബംഗ്ലാദേശിന്റെ 9 വിക്കറ്റ് നഷ്ടമായി നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയതിനാല്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സരം 40 ഓവറാക്കി ചുരുക്കുകയായിരുന്നു. 103 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. 24 റണ്‍സ് നേടിയ ധനുഷ്ക ഗുണതിലകയാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍.

ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുറും മെഹ്ദി ഹസനും മൂന്ന് വീതം വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റും നേടി. ഇതോടെ ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. ഇസ്രു ഉഡാന 18 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹസരംഗയുടെ ഇന്നിംഗ്സിനിടയിലും ടീമിന് വിശ്വാസമുണ്ടായിരുന്നു – മെഹ്ദി ഹസന്‍

102/6 എന്ന നിലയില്‍ ലങ്കയെ എറിഞ്ഞ് പിടിച്ച ശേഷം വനിന്‍ഡു ഹസരംഗയുടെ ഇന്നിംഗ്സ് ബംഗ്ലാദേശ് ക്യാമ്പില്‍ ഭീതി പടര്‍ത്തിയെങ്കിലും 33 റണ്‍സ് വിജയം ടീം പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ ഹസരംഗ ഇന്നിംഗ്സിനിടയ്ക്കും ടീമിന് വിജയം നേടുവാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്നാണ് ബൗളിംഗില്‍ ബംഗ്ലാദേശ് നിരയില്‍ മികച്ച് നിന്ന മെഹ്ദി ഹസന്‍ വ്യക്തമാക്കിയത്.

4 വിക്കറ്റാണ് തന്റെ പത്തോവറില്‍ താരം മുപ്പത് റണ്‍സ് വിട്ട് നല്‍കി നേടിയത്. റണ്‍സ് വിട്ട് നല്‍കാതെ ഡോട്ട് ബോളുകള്‍ എറിയുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനാല്‍ ബാറ്റ്സ്മാന്മാരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടായെന്നും മെഹ്ദി പറഞ്ഞു. ഹസരംഗ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും ക്ലീന്‍ ഹിറ്റിംഗ് ആയിരുന്നു താരത്തിന്റേതെന്നും എന്നാല്‍ ഒരു വിക്കറ്റ് വീണാല്‍ മത്സരം സ്വന്തമാക്കാമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും മെഹ്‍ദി പറഞ്ഞു.

ജയിലില്‍ കഴിഞ്ഞ പ്രതീതി, ന്യൂസിലാണ്ടിലെ ആദ്യ മൂന്ന് ദിവസത്തെ ക്വാറന്റീനെക്കുറിച്ച് മെഹ്ദി ഹസന്‍

ന്യൂസിലാണ്ടിലെ ക്വാറന്റീന്‍ സൗകര്യം ജയിലുകളെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് താരം മെഹ്ദി ഹസന്‍. ആദ്യ മൂന്ന് ദിവസം ഹോട്ടല്‍ മുറിയില്‍ നിന്ന് താരങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ അനുവാദമില്ലായിരുന്നുവെന്നും നാലാം ദിവസം സാമൂഹിക അകലം പാലിച്ച് ക്വാറന്റീന്‍ കേന്ദ്രത്തിനുള്ളില്‍ നടക്കുവാനുള്ള അനുവാദം ആണ് ലഭിച്ചതെന്നും ഇതെല്ലാം ജയിലില്‍ കഴിഞ്ഞ പ്രതീതിയാണ് തനിക്ക് തോന്നിപ്പിച്ചതെന്ന് മെഹ്ദി ഹസന്‍ വ്യക്തമാക്കി.

നാലാം ദിവസം അര മണിക്കൂറാണ് താരങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ അനുവാദം ലഭിച്ചതെന്ന് മെഹ്ദി ഹസന്‍ വ്യക്തമാക്കി. താന്‍ നാലാം ദിവസം പുറത്തിറങ്ങിയപ്പോള്‍ തല ചുറ്റുന്നത് പോലെ തോന്നിയെന്നും പത്ത് – പതിനഞ്ച് മിനുട്ട് കഴിഞ്ഞാണ് തനിക്ക് കാര്യങ്ങള്‍ പഴയത് പോലെ തോന്നിയതെന്നും മെഹ്ദി ഹസന്‍ സൂചിപ്പിച്ചു.

ഈ മൂന്ന് ദിവസങ്ങളില്‍ തനിക്ക് ക്ഷമ നശിക്കുന്ന സാഹചര്യം ഉണ്ടായെന്നും റൂമില്‍ നിന്ന് പുറത്തിറങ്ങി തിരികെ റൂമിലെത്തിയപ്പോള്‍ അല്പം ആശ്വാസം തനിക്ക് ലഭിച്ചുെവെന്ന് മെഹ്ദി ഹസന്‍ പറഞ്ഞു.

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം 31 റണ്‍സ് നേടി അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശിനെതിരെ 17 റണ്‍സിന്റെ വിജയം വിന്‍ഡീസ് നേടി.

231 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 59/0 എന്ന നിലയിലായിരുന്നുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ടീം 213 റണ്‍സിന് ഓള്‍ഔട്ട് ആവുന്ന കാഴ്ചയാണ് കണ്ടത്. 50 റണ്‍സ് നേടിയ തമീം ഇക്ബാല്‍ കഴിഞ്ഞാല്‍ 31 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ജയത്തോടെ പരമ്പര 2-0ന് വിന്‍ഡീസ് സ്വന്തമാക്കി.

Rakheemcornwallwindies

തമീം ഇക്ബാല്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മോമിനുള്‍ ഹക്ക്(26), ലിറ്റണ്‍ ദാസ്(22) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിക്കുമെന്ന തോന്നല്‍ ബംഗ്ലാദേശ് ആരാധകര്‍ക്ക് നല്‍കിയെങ്കിലും വേഗത്തില്‍ മടങ്ങുകയായിരുന്നു. ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും രണ്ടക്കത്തിലേക്ക് കടന്നുവെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ ആര്‍ക്കും സാധിച്ചില്ല.

വിന്‍ഡീസിന് വേണ്ടി റഖീം കോര്‍ണ്‍വാല്‍ നാലും ജോമല്‍ വാരിക്കന്‍, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി.

ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് 272/6 എന്ന നിലയില്‍ ആണ്.

66 റണ്‍സുമായി ലിറ്റണ്‍ ദാസും 53 റണ്‍സ് നേടി മെഹ്ദി ഹസനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. വിന്‍ഡീസിന്റെ സ്കോറായ 409 റണ്‍സ് മറികടക്കുവാന്‍ 137 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നേടുവാന്‍ വിന്‍ഡീസിന് സാധിച്ചുവെങ്കിലും അത് രണ്ടാം സെഷനില്‍ തുടരുവാന്‍ ടീമിനായില്ല.

മെഹ്ദി ഹസന് മൂന്ന് വിക്കറ്റ്, അവസാന ദിവസം വെസ്റ്റിന്‍ഡീസ് നേടേണ്ടത് 285 റണ്‍സ്, കൈവശമുള്ളത് ഏഴ് വിക്കറ്റ്

ബംഗ്ലാദേശ് നല്‍കിയ 395 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 110/3 എന്ന നിലയില്‍. ലക്ഷ്യം നേടുവാന്‍ ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ മൂന്ന് സെഷനില്‍ നിന്നായി 285 റണ്‍സാണ് ഇനി വിന്‍ഡീസിന് വേണ്ടത്.

37 റണ്‍സുമായി കൈല്‍ മയേഴ്സും 15 റണ്‍സ് നേടി ക്രുമാ ബോണ്ണറുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. മെഹ്ദി ഹസന്‍ ആണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ വീണ മൂന്ന് വിക്കറ്റും നേടിയത്. ക്രെയിഗ് ബ്രാത്‍വൈറ്റ്(20), ജോണ്‍ കാംപെല്‍(23), ഷെയിന്‍ മോസ്ലി(12) എന്നിവരുടെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

ആറ് റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വെസ്റ്റിന്‍ഡീസ് ഓള്‍ഔട്ട്

ചട്ടോഗ്രാം ടെസ്റ്റില്‍ 171 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റിന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം അവസാന സെഷനില്‍ വിന്‍ഡീസ് 259 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ജെര്‍മൈന്‍ ബ്ലാക്ക്വുഡും ജോഷ്വ ഡാ സില്‍വയും ചേര്‍ന്ന് 99 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും സ്കോര്‍ 253ല്‍ നില്‍ക്കവേ ഇരു താരങ്ങളും പുറത്തായതോടെ വിന്‍ഡീസിന്റെ പതനം ഉറപ്പായി.

154/5 എന്ന നിലയില്‍ ക്രീസിലെത്തിയ ഇരുവരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും 42 റണ്‍സ് നേടിയ ജോഷ്വയെ പുറത്താക്കി നയീം ആണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ബ്ലാക്ക്വുഡിനെ മെഹ്ദി ഹസന്‍ പുറത്താക്കി.

68 റണ്‍സാണ് ബ്ലാക്ക്വുഡ് നേടിയത്. മെഹ്ദി ഹസന്‍ നാലും മുസ്തഫിസുര്‍, തൈജുല്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് ആതിഥേയര്‍ക്കായി നേടിയത്.

മെഹ്ദി ഹസന് ശതകം, വിന്‍ഡീസിനെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ചട്ടോഗ്രാമിലെ ആദ്യ ടെസ്റ്റില്‍ 430 റണ്‍സെന്ന മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മെഹ്ദി ഹസന്‍ നേടിയ 103 റണ്‍സിന്റെ ബലത്തിലാണ് ഈ സ്കോര്‍ ബംഗ്ലാദേശ് നേടിയത്. വാലറ്റത്തിന്റെ മികവില്‍ ബംഗ്ലാദേശിന് അവസാന മൂന്ന് വിക്കറ്റില്‍ 115 റണ്‍സാണ് നേടാനായത്.

തൈജുല്‍ ഇസ്ലാം(18), നയീം ഹസന്‍(24) എന്നിവരാണ് മെഹ്ദിയ്ക്ക് പിന്തുണ നല്‍കിയത്. നേരത്തെ ഷാക്കിബ് അല്‍ ഹസന്‍ (68) തന്റെ അര്‍ദ്ധ ശതകവും ലിറ്റണ്‍ ദാസ് 38 റണ്‍സും നേടിയാണ് ബംഗ്ലാദേശിന് വേണ്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയത്.

ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്, പകരമെത്തിയത് മെഹ്ദി ഹസന്‍

ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷന് വിധേയനായി ലിറ്റണ്‍ ദാസ്. ഇന്ന് ഷമിയുടെ പന്തില്‍ ആണ് ലിറ്റണ്‍ ദാസിന്റെ ഹെല്‍മറ്റില്‍ ആദ്യം പന്ത് കൊണ്ടത്. തുടര്‍ന്ന് ഏതാനും ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ലിറ്റണ്‍ ദാസ് തനിക്ക് തുടരാനാകില്ലെന്ന് അമ്പയര്‍മാരോട് അറിയിച്ചത്. തുടര്‍ന്ന് ആദ്യ ദിവസം ലഞ്ചിന് പിരിയുവാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു.

പിന്നീട് ലഞ്ചിന് ശേഷം ലിറ്റണ്‍ ദാസിന് പകരം മെഹ്ദി ഹസനാണ് ബാറ്റ് ചെയ്യാനെത്തിയത്. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയതിനാല്‍ തന്നെ ഹസന് ബൗളിംഗ് ചെയ്യാനാകില്ല.

മത്സരത്തില്‍ പിന്നീട് ഷമിയുടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട നയീം ഹസന്‍ പുറത്തായെങ്കിലും പിന്നീട് മത്സരത്തില്‍ തുടരാനാകില്ല എന്നതിനാല്‍ തൈജുല്‍ ഇസ്ലാം പകരം ഇറങ്ങി. താരത്തിന് മത്സരത്തില്‍ ബൗള്‍ ചെയ്യാനാകും.

ഇന്ത്യയിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ട് താരങ്ങളാണ് കണ്‍കഷന് സബ്സ്റ്റിറ്റ്യൂട്ടായി പുറത്ത് പോകേണ്ടി വന്നത്.

ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണെന്ന് മെഹ്ദി ഹസന്‍

തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിന്റെ ടെന്‍ഷന്‍ ബംഗ്ലാദേശിനില്ലെന്നും മറിച്ച് ആവേശത്തിലാണ് ടീമെന്നും പറഞ്ഞ് ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്‍. ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ട ബംഗ്ലാദേശിന് വലിയ വെല്ലുവിളിയാണ് രണ്ടാം ടെസ്റ്റില്‍.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ ബംഗ്ലാദേശിന് പിങ്ക് ബോളില്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാവും. ലേറ്റ് സ്വിംഗ് കൂടി വരുമ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാവും.

സാധാരണ റെഡ് ബോളിലും കൂടുതല്‍ പന്ത് മൂവ് ചെയ്യുമെന്നാണ് തനിക്ക് തോന്നിയതെന്ന് മെഹ്ദി ഹസന്‍ പറഞ്ഞു. തന്നെ പോലെ ടീമിലെ മറ്റംഗങ്ങളും പിങ്ക് ബോളില്‍ ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണ്. തങ്ങള്‍ സാധാരണ മത്സരത്തെ പോലെ ഈ മത്സരത്തെയും സമീപിക്കേണ്ടതാണെങ്കിലും സത്യത്തില്‍ വലിയ ആവേശത്തിലാണ് ടീമെന്ന മെഹ്ദി പറഞ്ഞു.

പരിശീലനത്തിനിടെ തലയ്ക്കടിയേറ്റ്, അപകടം ഒഴിവായി ബംഗ്ലാദേശ് താരം

ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്‍ ഇന്നലെ വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച്ച തങ്ങളുടെ പരിശീലനത്തിനിടെയാണ് താരത്തിന്റെ തലയ്ക്ക് അടികൊണ്ടത്. മഷ്റഫെ മൊര്‍തസ എറിഞ്ഞ പന്ത് സബ്ബിര്‍ റഹ്മാന്‍ അടിച്ചതാണ് അടുത്തതായി ബാറ്റിംഗിനെത്തുവാനിരുന്ന മെഹ്ദി ഹസന്റെ തലയ്ക്ക് കൊള്ളുന്നത്.

ആ സമയത്ത് ഇന്റര്‍വ്യൂ നല്‍കുകയായിരുന്നു മെഹ്ദി ഹസന്റെ തലയില്‍ പന്ത് കൊണ്ടതും താരം തറയില്‍ വീഴുകയായിരുന്നു. ടീം ഫിസിയോ എത്തിയതോടെ താരം സാധാരണ നിലയിലേക്ക് എത്തുകയായിരുന്നു. താരത്തിന് ബാറ്റ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ടീം അതിന് അനുവദിച്ചില്ലെന്ന് ബിസിബി മീഡിയ മാനേജര്‍ റബീദ് ഇമാം പറഞ്ഞു.

അപകടകരമായ ഒന്നുമില്ലെങ്കിലും താരത്തിന്റെ കണ്‍കഷന്‍ റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളു. താരം ഇന്നത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ലെന്നും അറിയുന്നുണ്ട്. ടീമിനെ നിലവില്‍ മുഹമ്മദ് സൈഫുദ്ദീന്‍, മൊസ്ദേക്ക് ഹൊസൈന്‍ എന്നിവരുടെ പരിക്ക് അലട്ടുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരു താരങ്ങളും മത്സരിച്ചിരുന്നില്ല.

ആദ്യം റോയ്, പിന്നെ ബട്‍ലര്‍, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്

ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്‍ലര്‍ നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഏഴാം വിക്കറ്റില്‍ ക്രിസ് വോക്സ്-ലിയാം പ്ലങ്കറ്റ് കൂട്ടുകെട്ടും അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനു വലിയ സ്കോറിലേക്ക് നീങ്ങുവാനായി.

ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ബൈര്‍സ്റ്റോയും(51) ജേസണ്‍ റോയിയും ചേര്‍ന്ന് നേടിയത്. ജോണി ബൈര്‍സ്റ്റോയെ മൊര്‍തസ പുറത്താക്കിയപ്പോള്‍ പകരം ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ശതകം നേടിയ ജോ റൂട്ട് ആയിരുന്നു. എന്നാല്‍ 21 റണ്‍സ് നേടിയ റൂട്ടിനെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ജോസ് ബട്‍ലര്‍ ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ 77 റണ്‍സും മൂന്നാം വിക്കറ്റില്‍ 30 റണ്‍സും നേടിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയെ(153) നഷ്ടമാകുമ്പോള്‍ സ്കോര്‍ 34.4 ഓവറില്‍ 235/3 എന്നായിരുന്നു. 121 പന്തില്‍ നിന്നായിരുന്നു റോയിയുടെ വെടിക്കെട്ട് പ്രകടനം.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ജോസ് ബട്‍ലര്‍-ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഇരുവരും ചേര്‍ന്ന് കടന്നാക്രമിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സും കടന്ന് മുന്നോട്ട് പോയി. 95 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് തകര്‍ത്തത് ജോസ് ബട്‍ലറെ(64) പുറത്താക്കിയ മുഹമ്മദ് സൈഫുദ്ദീന്‍ ആയിരുന്നു. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 4 ഫോറും 2 സിക്സുമാണ് നേടിയത്.

അധികം വൈകാതെ ഓയിന്‍ മോര്‍ഗനെ(35) പുറത്താക്കി മെഹ്ദി ഹസന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. ജോസ് ബട്‍ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ വേഗത കൈമോശം വരികയായിരുന്നു. അടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സിനെ മുസ്തഫിസുര്‍ പുറത്താക്കിയെങ്കിലും ക്രിസ് വോക്സിന്റെ വലിയ അടികള്‍ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

അവസാന രണ്ടോവറില്‍ ലിയാം പ്ലങ്കറ്റും അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങി. ക്രിസ് വോക്സ് 8 പന്തില്‍ നിന്ന് 18 റണ്‍സും ലിയാം പ്ലങ്കറ്റ് 9 പന്തില്‍ നിന്ന് 27 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വീതം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ . 17 പന്തില്‍ നിന്ന് 45 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

Exit mobile version