ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണെന്ന് മെഹ്ദി ഹസന്‍

തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നതിന്റെ ടെന്‍ഷന്‍ ബംഗ്ലാദേശിനില്ലെന്നും മറിച്ച് ആവേശത്തിലാണ് ടീമെന്നും പറഞ്ഞ് ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്‍. ആദ്യ ടെസ്റ്റ് മത്സരം പരാജയപ്പെട്ട ബംഗ്ലാദേശിന് വലിയ വെല്ലുവിളിയാണ് രണ്ടാം ടെസ്റ്റില്‍.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ ബംഗ്ലാദേശിന് പിങ്ക് ബോളില്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാവും. ലേറ്റ് സ്വിംഗ് കൂടി വരുമ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിരയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്കരമാവും.

സാധാരണ റെഡ് ബോളിലും കൂടുതല്‍ പന്ത് മൂവ് ചെയ്യുമെന്നാണ് തനിക്ക് തോന്നിയതെന്ന് മെഹ്ദി ഹസന്‍ പറഞ്ഞു. തന്നെ പോലെ ടീമിലെ മറ്റംഗങ്ങളും പിങ്ക് ബോളില്‍ ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണ്. തങ്ങള്‍ സാധാരണ മത്സരത്തെ പോലെ ഈ മത്സരത്തെയും സമീപിക്കേണ്ടതാണെങ്കിലും സത്യത്തില്‍ വലിയ ആവേശത്തിലാണ് ടീമെന്ന മെഹ്ദി പറഞ്ഞു.

Exit mobile version