ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് ലിറ്റണ്‍ ദാസും മെഹ്ദി ഹസനും, ഇരു താരങ്ങള്‍ക്കും അര്‍ദ്ധ ശതകം

മുഷ്ഫിക്കുര്‍ റഹീമിന്റെ വിക്കറ്റ് നഷ്ടമായ ശേഷം ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ച് ലിറ്റണ്‍ ദാസ് – മെഹ്ദി ഹസന്‍ കൂട്ടുകെട്ട്. 117 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മൂന്നാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ബംഗ്ലാദേശ് 272/6 എന്ന നിലയില്‍ ആണ്.

66 റണ്‍സുമായി ലിറ്റണ്‍ ദാസും 53 റണ്‍സ് നേടി മെഹ്ദി ഹസനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. വിന്‍ഡീസിന്റെ സ്കോറായ 409 റണ്‍സ് മറികടക്കുവാന്‍ 137 റണ്‍സ് കൂടി ബംഗ്ലാദേശ് നേടേണ്ടതുണ്ട്. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നേടുവാന്‍ വിന്‍ഡീസിന് സാധിച്ചുവെങ്കിലും അത് രണ്ടാം സെഷനില്‍ തുടരുവാന്‍ ടീമിനായില്ല.

Exit mobile version