കരുത്ത് കാട്ടി ഓസ്ട്രേലിയന്‍ ബാറ്റിംഗ്, ഹെഡിനും ലാബൂഷാനെയ്ക്കും ശതകം

അഡിലെയ്ഡിൽ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 330/3 എന്ന സ്കോറാണ് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടിയത്. 120 റൺസുമായി മാര്‍നസ് ലാബൂഷാനെയും 114 റൺസ് നേടി ട്രാവിസ് ഹെഡും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

199 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്. ഉസ്മാന്‍ ഖവാജ(62), ഡേവിഡ് വാര്‍ണര്‍(21), സ്റ്റീവ് സ്മിത്ത്(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

സ്മിത്തിനും ലാബൂഷാനെയ്ക്കും ഇരട്ട ശതകം, ഹെഡിന് ശതകം നഷ്ടം, കൂറ്റന്‍ സ്കോറിൽ ഓസ്ട്രേലിയയുടെ ഡിക്ലറേഷന്‍

വെസ്റ്റിന്‍ഡീസിനെതിരെ പെര്‍ത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തും മാര്‍നസ് ലാബൂഷാനെയും തങ്ങളുടെ ഇരട്ട ശതകങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ട്രാവിഡ് ഹെഡിന് ഒരു റൺസിന് ശതകം നഷ്ടമായി.

ഓസ്ട്രേലിയ 598/4 എന്ന നിലയിൽ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് 200 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ലാബൂഷാനെ 204 റൺസും ട്രാവിസ് ഹെഡ് 99 റൺസും നേടി പുറത്തായി.

സ്മിത്തും ലാബൂഷാനെയും മൂന്നാം വിക്കറ്റിൽ 251 റൺസും ഹെഡും സ്മിത്തും നാലാം വിക്കറ്റിൽ 196 റൺസും ആണ് നേടിയത്. വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്വൈറ്റ് രണ്ട് വിക്കറ്റ് നേടി.

ബാറ്റിംഗ് മാന്ത്രികന്‍ ലാബൂഷാനെ!!! ഓസ്ട്രേലിയ കരുത്താര്‍ന്ന നിലയിൽ

പെര്‍ത്തിൽ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ കരുതുറ്റ നിലയിൽ ഓസ്ട്രേലിയ. ഒന്നാം ദിവസം സ്റ്റംപ്സിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 293/2 എന്ന നിലയിൽ ആണ്.

മാര്‍നസ് ലാബൂഷാനെ 154 റൺസ് നേടി നിൽക്കുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത്റ 59 ൺസുമായി ഒപ്പം ക്രീസിലുണ്ട്. ഡേവിഡ് വാര്‍ണറെ വേഗത്തിൽ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ ലാബൂഷാനെ ഖവാജയുമായി ചേര്‍ന്ന് 142 റൺസാണ് നേടിയത്.

65 റൺസ് നേടിയ ഖവാജയെ കൈൽ മയേഴ്സ് ആണ് പുറത്താക്കിയത്. പിന്നീട് ലാബൂഷാനെയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് 142 റൺസ് നേടി ഒന്നാം ദിവസം ഓസ്ട്രേലിയയുടെ പേരിലാക്കുകയായിരുന്നു.

ഫോം തുടര്‍ന്ന് സ്മിത്ത്, ഓസ്ട്രേലിയയ്ക്ക് 280 റൺസ്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ 280/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത്(94), മാര്‍നസ് ലാബൂഷാനെ(58), മിച്ചൽ മാര്‍ഷ്(50) എന്നിവരുടെ ബാറ്റിംഗ് മികവാണ് 280 എന്ന സ്കോറിലേക്ക് എത്തിച്ചത്.

മൂന്നാം വിക്കറ്റിൽ സ്മിത്തും ലാബൂഷാനെയും 101 റൺസ് നേടിയെങ്കിലും ലാബൂഷാനെയെയും അലക്സ് കാറെയെയും ഒരേ ഓവറിൽ പുറത്താക്കി ആദിൽ റഷീദ് ഓസ്ട്രേലിയയെ 144/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മിച്ചൽ മാര്‍ഷിനെ കൂട്ടുപിടിച്ച് സ്മിത്ത് 90 റൺസ് കൂടി അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 94 റൺസ് നേടിയ താരത്തിന് ശതകം നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

സ്മിത്തിനും ലാബുഷെയിനിനും ശതകം, ഓസ്ട്രേലിയ മുന്നൂറിനടുത്ത്

ശ്രീലങ്കയ്ക്കെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ മികച്ച നിലയിൽ ഒന്നാം ദിവസം അവസാനിപ്പിച്ച് ഓസ്ട്രേലിയ. മാര്‍നസ് ലാബൂഷെയിനിന്റെയും സ്റ്റീവന്‍ സ്മിത്തിന്റെയും ശതകങ്ങളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍ നൽകിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 298/5 എന്ന നിലയിലാണ്.

പ്രഭാത് ജയസൂര്യ ഇന്നത്തെ കളിയുടെ അവസാനത്തോടെ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കുവാനുള്ള വക നൽകിയത്. ലാബൂഷെയിന്‍ – സ്മിത്ത് കൂട്ടുകെട്ട് 134 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

ലാബൂഷെയിന്‍ 104 റൺസ് നേടി പുറത്തായപ്പോള്‍ സ്റ്റീവന്‍ സ്മിത്ത് 109 റൺസും 16 റൺസ് നേടി അലക്സ് കാറെയും ആണ് ക്രീസിലുള്ളത്.

റണ്ണടിച്ച് കൂട്ടി ഓസ്ട്രേലിയ, രണ്ടാം ഏകദിനത്തിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ഓടിച്ചിട്ടടി

പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യ ഏകദിനത്തിലെ മികച്ച വിജയത്തിന് ശേഷം രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗിനിറങ്ങി 348/8 എന്ന സ്കോറാണ് നേടിയത്.

ബെന്‍ മക്ഡര്‍മട്ട് നേടിയ ശതകത്തിനൊപ്പം ട്രാവിസ് ഹെഡ്, മാര്‍നസ് ലാബൂഷാനെ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും മാര്‍ക്കസ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്സുമാണ് ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കിയത്.

മക്ഡര്‍മട്ട് 104 റൺസ് നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 89 റൺസും ലാബൂഷാനെ 59 റൺസും സ്റ്റോയിനിസ് 49 റൺസും ആണ് ആതിഥേയര്‍ക്കായി നേടിയത്.

പാക് ബൗളര്‍മാരിൽ സാഹിദ് മഹമ്മൂദ് 10 ഓവറിൽ 71 റൺസ് വഴങ്ങിയപ്പോള്‍ ഷഹീന്‍ അഫ്രീദി 4 വിക്കറ്റ് വീഴ്ത്തി.

റാവൽപിണ്ടി ബാറ്റിംഗ് പറുദീസ, ഖവാജയ്ക്ക് ജന്മനാട്ടിൽ ശതകം ഇല്ല, ഓസ്ട്രേലിയയ്ക്ക് നഷ്ടമായത് 2 വിക്കറ്റ് മാത്രം

റാവൽപിണ്ടി ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്റെ സ്കോറായ 476/4 ചേസ് ചെയ്തിറങ്ങിയ ഓസ്ട്രേലിയ 271/2 എന്ന നിലയിലാണ്.

ഉസ്മാന്‍ ഖവാജയ്ക്ക് തന്റെ ജന്മനാട്ടിലെ ശതകം 3 റൺസ് അകലെ നഷ്ടമായപ്പോള്‍ ഡേവിഡ് വാര്‍ണ‍‍‍ർ 68 റൺസ് നേടി പുറത്താകുകയായിരുന്നു. 68 റൺസ് കൂട്ടുകെട്ടുമായി മാര്‍നസ് ലാബൂഷാനെ – സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റീവ് സ്മിത്ത് 24 റൺസ് നേടി ക്രീസിലുണ്ട്.

എവേ മത്സരങ്ങളിൽ ഒരു താരം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരു താരം വിലയിരുത്തപ്പെടുക – മാര്‍നസ് ലാബൂഷാനെ

2018ൽ പാക്കിസ്ഥാനെതിരെ ദുബായിയിൽ അരങ്ങേറ്റം നടത്തിയ മാര്‍നസ് ലാബൂഷാനെ ഇന്ന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ എവേ മത്സരങ്ങളിൽ ഒരു താരം കളിക്കുന്നത് എങ്ങനെയെന്ന് ആശ്രയിച്ചാണ് ഒരു താരത്തെ വിലയിരുത്തപ്പെടുകയെന്നാണ് മാര്‍നസ് ലാബൂഷാനെ അഭിപ്രായപ്പെട്ടത്.

അടുത്തിടെ വീട്ടിൽ സ്പിന്‍ ബൗളിംഗ് കളിക്കുവാനായി മാര്‍നസ് മാറ്റിൽ സ്റ്റീൽ പാത്രങ്ങള്‍ ഒട്ടിച്ച് പരിശീലിച്ച വീഡിയോ വൈറൽ ആയിരുന്നു. പാക്കിസ്ഥാനിലെ സാഹചര്യത്തിൽ സ്പിന്‍ ബൗളിംഗ് നേരിടുവാനുള്ള തയ്യാറെടുപ്പാണ് താരം നടത്തിയത്.

ഉപഭൂഖണ്ഡത്തിലേക്ക് തന്റെ ആദ്യത്തെ ടൂര്‍ ആണ് ഇതെന്നും താരമെന്ന നിലയിൽ തന്റെ വളര്‍ച്ചയ്ക്ക് ഏറെ ഉപകാരപ്പെടുന്ന പരമ്പരയായിരിക്കും ഇതെന്നും ലാബൂഷാനെ വ്യക്തമാക്കി.

 

ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ഹോബാര്‍ട്ടിൽ ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയ 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നെ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡും ചേര്‍ന്ന് നാലാം വിക്കറ്റിൽ 71 റൺസ് കൂടി നേടിയെങ്കിലും ഡിന്നര്‍ ബ്രേക്കിന് തൊട്ടു മുമ്പ് 44 റൺസ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ് ബ്രോഡ് വീഴ്ത്തി ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി.

ട്രാവിസ് ഹെഡ് 31 റൺസും കാമറൺ ഗ്രീന്‍ 2 റൺസും നേടിയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. സ്റ്റുവര്‍ട് ബ്രോഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റാണ് ഇംഗ്ലണ്ടിനായി നേടിയത്. 24 ഓവറിൽ 85/4 എന്ന നിലയിലാണ് ഓസ്ട്രേലിയ നിലകൊള്ളുന്നത്.

വാര്‍ണര്‍ക്ക് ശതകം നഷ്ടം, ലാബൂഷാനെ ശതകത്തിനടുത്ത്

ഡേവിഡ് വാര്‍ണറും മാര്‍നസ് ലാബൂഷാനെയും കളം നിറഞ്ഞ് കളിച്ച അഡിലെയ്ഡ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം 221/2 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് സ്കോര്‍ ബോര്‍ഡിൽ വെറും 4 റൺസുള്ളപ്പോള്‍ മാര്‍ക്കസ് ഹാരിസിനെ നഷ്ടമായെങ്കിലും പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ വാര്‍ണര്‍ – ലാബൂഷാനെ കൂട്ടുകെട്ട് 172 റൺസ് നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

95 റൺസ് നേടിയ വാര്‍ണര്‍ക്ക് ശതകം നഷ്ടമായപ്പോള്‍ മൂന്നാം വിക്കറ്റിൽ ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട് 45 റൺസ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 95 റൺസുമായി ലാബൂഷാനെയും 18 റൺസ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ലാബൂഷാനെ 95ൽ നില്‍ക്കുമ്പോള്‍ ബട്‍ലര്‍ താരത്തിന്റെ ക്യാച്ച് കൈവിട്ടിരുന്നു.

സ്റ്റുവര്‍ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് സന്ദര്‍ശകര്‍ക്കായി വിക്കറ്റ് നേടിയത്.

വിക്കറ്റ് നേടാനാകാതെ ഇംഗ്ലണ്ട്, അര്‍ദ്ധ ശതകങ്ങള്‍ തികച്ച് വാര്‍ണറും ലാബൂഷാനെയും

അഡിലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ രണ്ടാം സെഷനില്‍ വിക്കറ്റ് നേടാനാകാതെ ഇംഗ്ലണ്ട്. ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ആതിഥേയര്‍ 129/1 എന്ന നിലയിലാണ്.

125 റൺസ് കൂട്ടുകെട്ടാണ് മാര്‍നസ് ലാബൂഷാനെ ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് നേടിയത്. ഇരു താരങ്ങളും അര്‍ദ്ധ ശതകങ്ങള്‍ നേടിയത്. വാര്‍ണര്‍ 65 റൺസും ലാബൂഷാനെ 53 റൺസും നേടിയാണ് ക്രീസിൽ നില്‍ക്കുന്നത്.

ലാബൂഷാനെയ്ക്ക് പകരം ന്യൂസിലാണ്ടിന്റെ ഹാമിഷ് റൂഥര്‍ഫോര്‍ഡിനെ സ്വന്തമാക്കി ഗ്ലാമോര്‍ഗന്‍

റോയല്‍ ലണ്ടന്‍ കപ്പിനും കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നാല് മത്സരങ്ങള്‍ക്കുമായി ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡിന്റെ സേവനം ഉറപ്പാക്കി ഗ്ലാമോര്‍ഗന്‍. മാര്‍നസ് ലാബൂഷാനെയ്ക്ക് പകരം ആണ് ഹാമിഷ് ഗ്ലാമോര്‍ഗനിൽ എത്തുന്നത്.

മുമ്പ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയര്‍, എസ്സെക്സ് എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.

 

Exit mobile version