എവേ മത്സരങ്ങളിൽ ഒരു താരം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരു താരം വിലയിരുത്തപ്പെടുക – മാര്‍നസ് ലാബൂഷാനെ

2018ൽ പാക്കിസ്ഥാനെതിരെ ദുബായിയിൽ അരങ്ങേറ്റം നടത്തിയ മാര്‍നസ് ലാബൂഷാനെ ഇന്ന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ എവേ മത്സരങ്ങളിൽ ഒരു താരം കളിക്കുന്നത് എങ്ങനെയെന്ന് ആശ്രയിച്ചാണ് ഒരു താരത്തെ വിലയിരുത്തപ്പെടുകയെന്നാണ് മാര്‍നസ് ലാബൂഷാനെ അഭിപ്രായപ്പെട്ടത്.

അടുത്തിടെ വീട്ടിൽ സ്പിന്‍ ബൗളിംഗ് കളിക്കുവാനായി മാര്‍നസ് മാറ്റിൽ സ്റ്റീൽ പാത്രങ്ങള്‍ ഒട്ടിച്ച് പരിശീലിച്ച വീഡിയോ വൈറൽ ആയിരുന്നു. പാക്കിസ്ഥാനിലെ സാഹചര്യത്തിൽ സ്പിന്‍ ബൗളിംഗ് നേരിടുവാനുള്ള തയ്യാറെടുപ്പാണ് താരം നടത്തിയത്.

ഉപഭൂഖണ്ഡത്തിലേക്ക് തന്റെ ആദ്യത്തെ ടൂര്‍ ആണ് ഇതെന്നും താരമെന്ന നിലയിൽ തന്റെ വളര്‍ച്ചയ്ക്ക് ഏറെ ഉപകാരപ്പെടുന്ന പരമ്പരയായിരിക്കും ഇതെന്നും ലാബൂഷാനെ വ്യക്തമാക്കി.

 

Exit mobile version