ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും റോഡപകടത്തിൽ മരണപ്പെട്ടു

ഒളിമ്പിക് ഷൂട്ടിംഗ് താരം മനു ഭാക്കറിന്റെ കുടുംബത്തിൽ നിന്ന് സങ്കടകരമായ വാർത്ത ആണ് വരുന്നത്. മനു ഭാകറിന്റെ മുത്തശ്ശിയും അമ്മാവനും ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഹരിയാനയിലെ ചർഖി ദാദ്രിയിലെ മഹേന്ദ്രഗഡ് ബൈപാസ് റോഡിൽ ഇന്ന് രാവിലെ 9 മണിയോടെ ഒരു സ്കൂട്ടർ ബ്രെസ്സ കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

കൂട്ടിയിടിയുടെ ആഘാതം ഗുരുതരമായതിനാൽ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മനു ഭാക്കറിന് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അഭിമാനകരമായ ഖേൽ രത്‌ന അവാർഡ് ലഭിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്.

പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിക്ക് കാരണം 2024 ൽ മനു ഭാകർ ഷൂട്ടിംഗിൽ നിന്ന് ഇടവേള എടുക്കും

ഇന്ത്യൻ ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഷൂട്ടർ മനു ഭാക്കർ പരിക്കിനെത്തുടർന്ന് 2024-ൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. പാരീസ് ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഭാകർ, പിസ്റ്റൾ റീകോയിൽ മൂലമുണ്ടായ പരിക്കിൽ നിന്ന് കരകയറാൻ തൻ്റെ പരിശീലകനായ ജസ്പാൽ റാണയുമായി ഈ ഇടവേള മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതായി വെളിപ്പെടുത്തി.

നവംബറിൽ പരിശീലനം പുനരാരംഭിക്കാനും അടുത്ത വർഷം 10 മീറ്റർ, 25 മീറ്റർ പിസ്റ്റൾ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സര ഇനങ്ങളിലേക്ക് മടങ്ങാനും അവൾ ഉദ്ദേശിക്കുന്നു.

പാരീസ് ഒളിമ്പിക്‌സിൽ ഭാക്കർ ഇന്ത്യക്ക് രണ്ട് മെഡലുകൾ നേടിക്കൊടുത്തു. സരബ്ജോത് സിങ്ങിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെങ്കലം നേടിയ അവർ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വ്യക്തിഗത ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ ആയും മാറി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ നാലാമതായും ഫിനിഷ് ചെയ്തു.

അടുത്ത ഒളിമ്പിക്സിൽ ഇന്ത്യക്കായി ഇതിനേക്കാൾ മികച്ച പ്രകടനം നടത്താനായി പ്രയത്നിക്കും – മനു ഭാകർ

പാരീസിൽ നടന്ന ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ മനു ഭാകർ അടുത്ത ഒളിമ്പിക്സിൽ ഇതിനേക്കാൾ നല്ല പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും എന്ന് പറഞ്ഞു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ നാലാമത് ഫിനിഷ് ചെയ്ത മനു തനിക്കു മേൽ മൂന്നാം മെഡലിന്റെ സമ്മർദ്ദം ഇല്ലായിരുന്നു എന്ന് പറഞ്ഞു.

മനു ഭാകർ

“ഒരു മൂന്നാം മെഡൽ നേടുന്നതിനുള്ള സമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് തീർച്ചയായും എൻ്റെ പരമാവധി ചെയ്യണം എന്നും മികച്ച മത്സരം കാഴ്ചവെക്കണം എന്നും ഉണ്ടായിരുന്നു, അതിൽ മാത്രം ഞാൻ ശ്രദ്ധിച്ചു.” ഭാക്കർ കൂട്ടിച്ചേർത്തു.

“നാലാമത്തെ സ്ഥാനം തീർച്ചയായും വലിയ സ്ഥാനമല്ല. ഇപ്പോൾ എനിക്ക് രണ്ട് മെഡലുകളും അടുത്ത തവണത്തേക്കായി കഠിനമായി പ്രയത്നിക്കാൻ ധാരാളം പ്രചോദനവും ഉണ്ട്, ഞാൻ പരമാവധി ശ്രമിക്കും, കഠിനാധ്വാനം ചെയ്യും.” മനു പറഞ്ഞു

പൊരുതി, എങ്കിലും മനു ഭാകർ മൂന്നാം മെഡൽ എന്ന സ്വപ്നത്തിൽ എത്തിയില്ല!!

ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ പാരീസ് ഒളിമ്പിക്സിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തും . ഇന്ന് 25 മീറ്റർ പിസ്റ്റൾ റാപിഡിൽ ആണ് നിർഭാഗ്യം കാരണം മനു ഭാകറിന് മെഡൽ നഷ്ടമായത്. ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ മനു ഭാകറിന് ആയില്ല. ഇന്ന് ഫൈനലിൽ ആദ്യ സീരീസിൽ മനു ഭാകർ പിറകിൽ പോയി. എങ്കിലും അടുത്ത രണ്ട് സീസണിലും മികച്ച പ്രകടനം നടത്തി മനുഭാകർ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മനു ഭാകർ

നാലാം സീരീസിൽ മനു ഭാകർ പിറകോട്ട് പോയി.എന്നാൽ അടുത്ത സീരീസിൽ അഞ്ചിൽ അഞ്ചും നേടി മനു 18 പോയിന്റിൽ എത്തി. മൂന്നാം സ്ഥാനത്തേക്ക് കയറി. മനു 22 പോയിന്റുമായി അടുത്ത സീരീസിൽ രണ്ടാമത് എത്തി. അടുത്ത സീരീസിൽ 5-ൽ നാല് അടിച്ച് മനുഭാകർ ഒന്നാമതുള്ള യാങ് ജിനുമായി അടുത്തു.

അടുത്ത സീരീസിൽ മനു ഭാകറും എ വി മാജോറും മൂന്നാം സ്ഥാനത്തിനായി ഷൂട്ടൗട്ടിൽ എത്തി. അഞ്ചിൽ മൂന്നെണ്ണം മാത്രമെ മനു ഭാകറിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയുള്ളൂ. മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചരിത്രം നേട്ടമായ മൂന്ന് മെഡലിൽ എത്താൻ മനുവിനായില്ല.

നേരത്തെ യോഗ്യത റൗണ്ടിൽ 590 പോയിന്റുമായി മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസിൽ മെഡൽ നേടി നൽകിയിരുന്നു‌. .

വീണ്ടും മനു ഭാകർ മെഡലിന് അടുത്ത്, അത്ഭുത പ്രകടനവുമായി ഫൈനലിൽ എത്തി

ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ ഒരു മെഡലിലേക്ക് കൂടെ അടുക്കുകയാണ്‌. ഇന്ന് 25 മീറ്റർ പിസ്റ്റൾ റാപിഡിൽ മനു ഭാകർ ഫൈനലിന് യോഗ്യത നേടി. അത്ഭുതകരമായ പ്രകടനം യോഗ്യത റൗണ്ടിൽ കാഴ്ചവെച്ച മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യത റൗണ്ടിലെ ആദ്യ 8 സ്ഥാനക്കാർക്ക് ആണ് ഫൈനലിൽ എത്താൻ ആവുക. 590 പോയിന്റുമായാണ് മനു ഭാകർ യോഗ്യത റൗണ്ടിൽ ഫിനിഷ് ചെയ്തത്.

മനു ഭാകർ ഇതിനകം തന്നെ രണ്ട് മെഡലുകൾ ഷൂട്ടിംഗിൽ നേടി

ഇന്ത്യയുടെ മറ്റൊരു ഷൂട്ടർ ആയ ഇഷ സിംഗ് ഇതേ ഇനത്തിൽ 18ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇഷയ്ക്ക് ഫൈനലിന് യോഗ്യത നേടാൻ ആയില്ല. മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസിൽ മെഡൽ നേടി നൽകിയിരുന്നു‌. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആകും ഫൈനൽ നടക്കുക.

ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ

തോക്കിന്റെ പ്രശ്നം കാരണം പരാജയപ്പെട്ടു ടോക്കിയോയിൽ കണ്ണീർ അണിഞ്ഞു നിന്ന അതേ മനു ഭാകർ ഇന്ന് പാരീസിൽ ചരിത്രം എഴുതിക്കൊണ്ടാണ് അതിനു പ്രതികാരം ചെയ്യുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മനു മാറി. 2 ഒളിമ്പിക്സ് മെഡലുകൾ ഉള്ള അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്കും മനു എത്തി.

ഇന്ന് സരബ്‌ജോത് സിങിന് ഒപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലം നേടിയാണ് മനു തന്റെ രണ്ടാം മെഡൽ പാരീസിൽ നേടിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. ഇന്ത്യക്കായി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിത ഷൂട്ടറും കൂടിയാണ് മനു. ഇനി വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഷൂട്ട് ചെയ്യാൻ ഇറങ്ങുന്ന മനു പാരീസിൽ മൂന്നാം മെഡൽ ആവും ലക്ഷ്യം വെക്കുക. 22 കാരിയായ മനുവിൽ ഇനിയും ഇന്ത്യ ഭാവി ഒളിമ്പിക്സുകളിലും മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യക്ക് പാരീസിൽ രണ്ടാം മെഡൽ!! മനു-സരബ്ജോത് സഖ്യത്തിന് ഷൂട്ടിംഗിൽ വെങ്കലം

പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡൽ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റൽ മിക്സ്ഡ് ടീം ഇവന്റിൽ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡൽ നേടിയത്. ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തിൽ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്.

മനു ഭാകർ സരബ്ജോത്

യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടാൻ ഇന്ത്യൻ സഖ്യത്തിനായിയിരുന്നു. മെഡൽ റൗണ്ടിൽ നല്ല നിലയിൽ അല്ല ഇന്ത്യ കളി ആരംഭിച്ചത്. തുടക്കത്തിൽ കൊറിയൻ സഖ്യം ലീഡ് എടുത്തു. എന്നാൽ ശക്തമായി തിരിച്ചുവരാൻ ഇന്ത്യക്ക് ആയി. അവസാനം മാച്ച് പോയിന്റിൽ നിൽക്കെ ഇന്ത്യ പതറി എങ്കിലും അവസാനം മെഡൽ ഉറപ്പിക്കാൻ ആയി‌.

ഇന്ത്യയുടെ രണ്ടാം മെഡൽ ആണിത്. നേരത്തെ മനു ഭാകർ ഇതേ ഇനത്തിൽ വനിതകളുടെ സിങ്കിൾസിൽ വെങ്കലം നേടിയിരുന്നു. രണ്ട് ഷൂട്ടിംഗ് മെഡലുകൾ ഒരൊറ്റ ഒളിമ്പിക്സിൽ നേടി മനു ഭാകർ ഇതോടെ ചരിത്രം കുറിച്ചു.

ഒരു മെഡൽ കൂടെ അടുത്ത്, മനു – സരബ്ജോത് സഖ്യം വെങ്കല പോരാട്ടത്തിന് യോഗ്യത നേടി

പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡൽ ഉറപ്പിക്കുന്നതിന് അടുത്ത്. ഇന്ന് 10മീറ്റർ എയർ പിസ്റ്റൽ മിക്സ്ഡ് ടീം ഇവന്റിൽ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് മെഡലിലേക്ക് അടുത്തത്. ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു ഭാഗകർ/സരബ്ജോത് സഖ്യം യോഗ്യത നേടി.

മനു ഭാകർ സരബ്ജോത്

യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടാൻ ഇന്ത്യൻ സഖ്യത്തിനായി. അവർ മൂന്നാമത് ആണ് ഫിനിഷ് ചെയ്തത്. വെങ്കല പോരാട്ടം നാളെ ആകും നടക്കുക.

ഇന്ത്യയുടെ തന്നെ മറ്റൊരു സഖ്യമായ റിതം/അർജുൻ ടീം ഇതേ ഇവന്റിൽ പത്താമത് ഫിനിഷ് ചെയ്തു.

പാരീസിൽ ഇന്ത്യക്ക് ആദ്യ മെഡൽ!! അഭിമാനമായി മനു ഭാകർ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ആണ് താരം വെങ്കലം നേടിക്കൊണ്ട് ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ ആദ്യ മെഡൽ ഉറപ്പിച്ചു. ആവേശകരമായ ഫൈനലിൽ 221.7 പോയിന്റുകൾ നേടിയാണ് മുൻ ലോക ഒന്നാം നമ്പർ മൂന്നാമത് ഫിനിഷ് ചെയ്തത്.

മനു ഭാകർ

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയിൽ 12 മത് ആവുക ആയിരുന്നു. ഇന്ന് 243 പോയിന്റ് നേടിയ കൊറിയയുടെ ഒ യെ ജിൻ ഒന്നാമതും 241 പോയിബ്റ്റ് നേടിയ കൊറിയയുടെ തന്നെ കിം യെജി രണ്ടാമതും ഫിനിഷ് ചെയ്തു.

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം

ISSF ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന്‍ഷിപ്പിൽ മനു ഭാക്കറിന് സ്വര്‍ണ്ണം. പെറുവിൽ നടക്കുന്ന മത്സര ഇനത്തിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയത്. ഇതേ മത്സരയിനത്തിൽ ഇന്ത്യയുടെ ഇഷ സിംഗ് വെള്ളി മെഡൽ നേടി.

10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിൽ ഇന്ത്യയുടെ റമിത വെങ്കല മെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിൽ ഇന്ത്യയുടെ റുദ്രാംക്ഷ് പാട്ടിൽ വെള്ളി മെഡൽ നേടി.

ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15 ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.

ഇന്ത്യയുടെ രാഹി സര്‍ണോബാട് 32 ാം സ്ഥാനത്താണ് എത്തിയത്. 573 പോയിന്റ് നേടിയ താരം പ്രിസിഷന്‍ റൗണ്ടിൽ 287 പോയിന്റും റാപ്പിഡ് റൗണ്ടിൽ 286 പോയിന്റുമാണ് നേടിയത്.

യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിൽ മോശം പ്രകടനം, ഇന്ത്യന്‍ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു

വീണ്ടും ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.

രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ചൈനയും റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡൽ മത്സരത്തിനായി യോഗ്യത നേടിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

Exit mobile version