യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായെങ്കിലും രണ്ടാം റൗണ്ടിൽ മോശം പ്രകടനം, ഇന്ത്യന്‍ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു

വീണ്ടും ഷൂട്ടിംഗിൽ ഇന്ത്യയുടെ മെഡൽ മോഹങ്ങള്‍ പൊലിയുന്നത് കണ്ട് ആരാധകര്‍. ഇന്ന് തകര്‍പ്പന്‍ ആദ്യ റൗണ്ടിന് ശേഷം ഒന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഈവന്റിലെ താരങ്ങളായ മനു ഭാക്കര്‍/സൗരഭ് ചൗധരി കൂട്ടുകെട്ട് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്.

രണ്ടാം റൗണ്ട് അവസാനിക്കുമ്പോള്‍ 380 പോയിന്റ് നേടിയ ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തുക മാത്രമാണുണ്ടായത്. 380 പോയിന്റ് ആണ് ഇന്ത്യ നേടിയത്. 194 പോയിന്റ് സൗരഭ് ചൗധരി നേടിയപ്പോള്‍ മനു ഭാക്കറിന് വെറും 184 പോയിന്റ് മാത്രം നേടാനായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ചൈനയും റഷ്യന്‍ ഒളിമ്പിക്സ് കൗണ്‍സിലും സ്വര്‍ണ്ണ മെഡൽ മത്സരത്തിനായി യോഗ്യത നേടിയപ്പോള്‍ ഉക്രൈനും സെര്‍ബിയയും വെങ്കല മെഡലിനായി ഏറ്റുമുട്ടും.

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ട്, യോഗ്യത നേടി മനു ഭാക്കര്‍/സൗരഭ് ചൗധരി ടീം, യശസ്വിനി – അഭിഷേക് കൂട്ടുകെട്ട് പുറത്ത്

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ക്വാളിഫിക്കേഷന്‍ റൗണ്ടിൽ രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യയുടെ മനു ഭാക്കര്‍ – സൗരഭ് ചൗധരി കൂട്ടുകെട്ട്. ഒന്നാം റാങ്കുകാരായി യോഗ്യത നേടിയ ഇവര്‍ 582 -26x പോയിന്റ് നേടിയാണ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്.

അതേ സമയം ഇന്ത്യയുടെ മറ്റൊരു ജോഡിയായ യശസ്വിനി ദേശ്വാൽ – അഭിഷേക് വര്‍മ്മ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 564-10x പോയിന്റാണ് ഇവര്‍ നേടിയത്. 17ാം സ്ഥാനക്കാരായാണ് ഇവര്‍ ഫിനിഷ് ചെയ്തത്

രണ്ടാം റൗണ്ടിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സ്വര്‍ണ്ണ മെഡൽ മത്സരത്തിനും മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കലത്തിനായുള്ള മത്സരത്തിനും യോഗ്യത നേടും.

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് സൗരഭ് ചൗധരിയുടെ മികവില്‍ യൂത്ത് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍ പിസ്റ്റളില്‍ നിന്ന് സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസിലും ഇതേ മത്സരയിനത്തില്‍ സൗരഭ് ചൗധരി സ്വര്‍ണ്ണം നേടിയിരുന്നു.

16 വയസ്സ് മാത്രമുള്ള സൗരഭ് ജൂനിയര്‍ ഷൂട്ടിംഗ് ലോക ചാമ്പ്യന‍ഷിപ്പിലും സ്വര്‍ണ്ണം നേടിയിരുന്നു. ഈ വര്‍ഷത്തെ മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണ് താരം സ്വന്തമാക്കുന്നത്.

സ്വര്‍ണ്ണ നേട്ടവുമായി 16 വയസ്സുകാരന്‍, ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണം

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് മെഡലുകളുമായി ഇന്ത്യ. മത്സരയിനത്തിലെ സ്വര്‍ണ്ണം വെങ്കലം മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. സ്വര്‍ണ്ണം 16 വയസ്സുകാരന്‍ സൗരഭ് ചൗധരിയാണ് നേടിയത്. ഇതേ ഇനത്തിലെ വെങ്കല മെഡലും ഇന്ത്യന്‍ താരം അഭിഷേക് വര്‍മ്മയ്ക്കാണ് സ്വന്തമായത്. ഇത് ഇന്ത്യയുടെ മൂന്നാം സ്വര്‍ണ്ണമാണ്.

ഗെയിംസില്‍ ഇതുവരെ ഇന്ത്യ 7 മെഡലുകളാണ് നേടിയിട്ടുള്ളത്. 240.7 പോയിന്റോട് പല ഒളിമ്പിക്സ്/ലോക ചാമ്പ്യന്മാരെ പിന്തള്ളിയാണ് 16 വയസ്സുകാരന്റെ സുവര്‍ണ്ണ നേട്ടം. 240.7 പോയിന്റ് വഴി പുതിയ ഗെയിംസ് റെക്കോര്‍ഡും സൗരഭ് സ്വന്തമാക്കി.

Exit mobile version