ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് വീണ്ടും നിരാശ, മനു ഭാക്കറും രാഹിയും പുറത്ത്

25 മീറ്റര്‍ പിസ്റ്റള്‍ ഈവന്റിൽ പുറത്തായി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബാടും. പ്രിസിഷന്‍ റൗണ്ട് കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന രാഹി റാപ്പിഡ് റൗണ്ടിൽ 290 പോയിന്റ് നേടിയപ്പോള്‍ 582 പോയിന്റോടെ 15 ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.

ഇന്ത്യയുടെ രാഹി സര്‍ണോബാട് 32 ാം സ്ഥാനത്താണ് എത്തിയത്. 573 പോയിന്റ് നേടിയ താരം പ്രിസിഷന്‍ റൗണ്ടിൽ 287 പോയിന്റും റാപ്പിഡ് റൗണ്ടിൽ 286 പോയിന്റുമാണ് നേടിയത്.

ഭാക്കറിനേറ്റ തിരിച്ചടിയ്ക്ക് ആശ്വാസമായി രാഹിയുടെ സ്വര്‍ണ്ണം, ഒളിമ്പിക്സ് യോഗ്യത

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പില്‍ മനു ഭാക്കര്‍ പിസ്റ്റള്‍ പണി മുടക്കിയതിനാല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അതേ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി രാഹി സര്‍ണോബട്ട്. 25 മീറ്റര്‍ പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ്ണം നേടിയ താരം ഇതോടെ ടോക്കിയോ ഒളിമ്പിക്സിനു താരം യോഗ്യത നേടി. നേരത്തെ ഇരുവരും ഫൈനലിലേക്ക് നാല്, അഞ്ച് സ്ഥാനക്കാരായാണ് യോഗ്യത നേടിയത്.

മനു ഭാക്കര്‍ മത്സരത്തില്‍ ലീഡിലായിരുന്നപ്പോളാണ് അവസാന നിമിഷം തോക്കിന്റെ പ്രവര്‍ത്തനത്തിലെ പിഴവ് താരത്തിനു തിരിച്ചടിയായത്. ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ക്വാട്ടയും സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സിനു എത്തുമായിരുന്നു. മത്സരത്തിനിടെ രണ്ടാം തവണ തോക്കിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടതോടെയാണ് മനു ഭാക്കറിനെ മത്സരത്തില്‍ നിന്ന് പുറത്താക്കിയത്.

ഒളിമ്പിക്സ് യോഗ്യത പ്രതീക്ഷയുമായി രാഹി സര്‍ണോബാട്ടും മനു ഭാക്കറും

മ്യൂണിച്ച് ഷൂട്ടിംഗ് ലോകകപ്പിന്റെ 25മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അരികിലെത്തി ഇന്ത്യയുടെ മനു ഭാക്കറും രാഹി സര്‍ണോബോട്ടും. രണ്ട് യോഗ്യത സ്ഥാനങ്ങളാണ് ഫൈനലിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുവാനായാല്‍ താരങ്ങളെ കാത്തിരിക്കുന്നത്. യോഗ്യത റൗണ്ടില്‍ രാഹി നാലാം സ്ഥാനത്തും മനു 5ാം സ്ഥാനത്തുമായിരുന്നു.

ഇരുവരും യഥാക്രമം 586 പോയിന്റും 585 പോയിന്റുമാണ് യോഗ്യത റൗണ്ടില്‍ നേടിയത്.

സ്വര്‍ണ്ണം നേടി രാഹി

ഇന്ത്യയ്ക്കായി ഷൂട്ടിംഗ് സ്വര്‍ണ്ണ മെഡലുമായി രാഹി സര്‍ണോബാട്. 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിലാണ് രാഹിയുടെ സ്വര്‍ണ്ണ നേട്ടം. അതേ സമയം ഇതേ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡല്‍ നേടാനാകാതെ പുറത്തായി. ഷൂട്ടിംഗില്‍ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണവും ഏഴാമത്തെ മെഡലുമാണ് ഇത്.

ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി ഉയര്‍ന്നു.

25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ കടന്ന് മനു ഭാക്കറും രാഹി സര്‍ണോബാട്ടും. റാപിഡ് റൗണ്ടില്‍ 593 പോയിന്റുമായി മനു ഭാക്കര്‍ ആണ് ഒന്നാമതെത്തിയത്. 580 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ രാഹിയും ഫൈനലിലേക്ക് യോഗ്യത നേടി. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ അഞ്ജും മൗഡ്ഗില്‍ ഏറെ സമയം യോഗ്യതയ്ക്കരികില്‍ നിന്നുവെങ്കിലും 9ാം സ്ഥാനത്ത് മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. 1 പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു യോഗ്യത നഷ്ടമായത്. സഹ താരം ഗായത്രി 17ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Exit mobile version