കോഹ്ലിയും ധോണിയും അല്ല, തനിക്ക് ഇഷ്ടപ്പെട്ട ക്യാപ്റ്റൻ ഗിൽക്രിസ്റ്റ് എന്ന് ആർ പി സിംഗ്

തന്റെ ഐപിഎൽ കരിയറിൽ നിരവധി ക്യാപ്റ്റൻമാരുടെ കീഴിൽ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ പേസർ ആർപി സിങ്ങ് ഗിൽക്രിസ്റ്റ് ആണ് തന്റെ ഫേവറിറ്റ് ക്യാപ്റ്റൻ എന്ന് പറഞ്ഞു. ഐ‌പി‌എൽ സീസണ് മുന്നോടിയായി ജിയോ സിനിമ പങ്കിട്ട ഒരു വീഡിയോയിൽ ആണ് ആർ‌പി സിംഗ് ഓസ്‌ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനെ തന്റെ ‘പ്രിയപ്പെട്ട ക്യാപ്റ്റനായി’ തിരഞ്ഞെടുത്തത്.

എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റ് ആണ്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനായിരുന്ന അദ്ദേഹം മൂന്ന് വർഷത്തോളം ഡെക്കാൻ ചാർജേഴ്‌സിന്റെ തലവനായിരുന്നു. ആദ്യ വർഷം ഞങ്ങൾ അന്ന് ഏറ്റവും താഴെയായി ഫിനിഷ് ചെയ്തത്, എന്നാൽ അടുത്ത വർഷം ഞങ്ങൾ തിരിച്ചുവന്നു, ഞങ്ങൾ ഒന്നമത് എത്തി. കിരീടം നേടി,” അദ്ദേഹം ഗിൽക്രിസ്റ്റിനെ കുറിച്ച് പറഞ്ഞു.

ഗിൽക്രിസ്റ്റിന്റെ നേതൃത്വത്തിൽ ആർപി സിംഗ് ഡെക്കാൻ ചാർജേഴ്‌സ് ടീമിനൊപ്പം ഐപിഎൽ 2009 കിരീടം നേടിയിരുന്നു. ഐപിഎൽ 2013 സീസണിൽ കോഹ്‌ലിയുടെ കീഴ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും 2016 കാമ്പെയ്‌നിൽ എംഎസ് ധോണിയുടെ കീഴിൽ റൈസിംഗ് പൂനെ സൂപ്പർജയന്റ്‌സിനും ആർ പി സിംഗ് കളിച്ചിട്ടുണ്ട്.

ആർ പി സിംഗിന്റെ ലോകകപ്പ് സ്ക്വാഡിൽ ഷമിയും കുൽദീപ് യാദവും

മുൻ ഇന്ത്യൻ ബൗളർ ആർ പി സിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിൽ പേസ് ബൗളർ ഷമിക്കും സ്പിന്നർ കുൽദീപിനും സ്ഥാനം. ദീപക് ഹൂഡയും രവിചന്ദ്ര അശ്വിനും പകരമായാണ് ആർ പി സിംഗ് ഷമിയെയും കുൽദീപിനെയും ടീമിലേക്ക് എത്തിച്ചത്.

“ഞാൻ ഷമിയെ തിരഞ്ഞെടുക്കും, കാരണം പേസും ബൗൺസും ആണ് അവന്റെ ശക്തി‌ ഓസ്ട്രേലിയൻ പിച്ച് ഇതിന് അനുകൂലമാണ്. ഓസ്‌ട്രേലിയയിലെ ബൗൺസ് ഫാക്ടർ മുതലെടുക്കാൻ കുൽദീപിന് കഴിയും എന്നതിനാൽ ആണ് അദ്ദേഹത്തെയും ടീമിൽ കാണാൻ ആഗ്രഹിക്കുന്നത്.” ഇന്ത്യ ടി വിയോട് സർ പി സിംഗ് പറഞ്ഞു.

ആർ പി സിംഗിന്റെ റിസേർവ് ലിസ്റ്റിൽ സഞ്ജു സാംസൺ ഉണ്ട്. ഇന്ത്യ ഇന്ന് വൈകിട്ട് ലോകകപ്പിനായുള്ള സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

കെഎൽ രാഹുല്‍ ഇപ്രകാരം ആണ് കളിക്കുന്നതെങ്കിൽ ഞങ്ങള്‍ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയും – ആര്‍പി സിംഗ്

ഐപിഎലില്‍ 2022ലെ രണ്ടാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആയിരുന്നു കെഎൽ രാഹുല്‍. എന്നാൽ താരത്തിന് പലപ്പോഴും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിയുന്നില്ല. താരത്തിന്റെ ടി20യിലെ സ്ട്രൈക്ക് റേറ്റ് അത്ര മോശമല്ലെങ്കിലും തുടക്കത്തിൽ വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രാഹുലിനും ടീമിനും തിരിച്ചടിയായിട്ടുണ്ട്.

രാഹുല്‍ റൺ എ ബോള്‍ നിരക്കിൽ 25 റൺസ് നേടി പുറത്തായാൽ അദ്ദേഹം മനീഷ് പാണ്ടേയെ പോലെ കളിച്ചുവെന്ന് പറയാനെ കഴിയൂ എന്നാണ് ആര്‍പി സിംഗ് പറ‍ഞ്ഞത്.

മനീഷ് പാണ്ടേ അനായാസം വിക്കറ്റ് വലിച്ചെറിയുന്നതിനെക്കുറിച്ചാണ് ആര്‍പി സിംഗിന്റെ പരാമര്‍ശം. ആര്‍പി രാഹുല്‍ ഇന്നിംഗ്സ് ബിൽഡ് ചെയ്യുന്നതിനെ പ്രശംസിച്ചുവെങ്കിലും മനീഷ് പാണ്ടേയുടെ ബാറ്റിംഗിൽ അദ്ദേഹം തൃപ്തനായിരുന്നില്ല.

15 മത്സരങ്ങളിൽ നിന്ന് 616 റൺസ് നേടിയ കെഎൽ രാഹുലിന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് പലയിടങ്ങളിൽ നിന്നും വിമര്‍ശനം ഉയര്‍ന്നുവെങ്കിലും താരം തുടക്കം പതിഞ്ഞ രീതിയിലാണെങ്കിലും ഇന്നിംഗ്സിന്റെ അവസാനം വരെ ബാറ്റ് ചെയ്യുന്നതിനാൽ തന്നെ പ്രശംസ അര്‍ഹിക്കുന്നുവെന്നാണ് ആര്‍പി സിംഗ് പറഞ്ഞത്.

വിക്കറ്റ് വലിച്ചെറിഞ്ഞിരുന്നുവെങ്കില്‍ മനീഷ് പാണ്ടേ ബാറ്റ് ചെയ്യുന്ന രീതിയിലാണ് രാഹുലും ബാറ്റ് ചെയ്യുന്നതെന്ന് വിമര്‍ശിക്കാമായിരുന്നുവെന്നും ആര്‍പി കൂട്ടിചേര്‍ത്തു.

രോഹിത്തിന് വിശ്രമം നൽകേണ്ട ആവശ്യം ഇല്ലായിരുന്നു – ആര്‍പി സിംഗ്

ദക്ഷിണാഫ്രിക്കയുടെ ടി20 പരമ്പരയിൽ നിന്ന് രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് ആര്‍പി സിംഗ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ മോശം ഫോമിൽ കളിച്ച രോഹിത്തിന് കൂടുതൽ മത്സരങ്ങളിൽ കളിച്ച് ഫോമിൽ തിരികെ എത്തുവാന്‍ ഈ അവസരം ഉപയോഗിക്കാമായിരുന്നുവെന്നാണ് ആര്‍പി സിംഗ് വ്യക്തമാക്കിയത്.

പല പ്രധാന സീനിയര്‍ താരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ഈ പരമ്പര കളിക്കണമെന്നായിരുന്നുവെന്നാണ് ആര്‍പി സിംഗ് വ്യക്തമാക്കിയത്.

വിശ്രമം വേണമോ വേണ്ടയോ എന്നത് ഒരു കളിക്കാരന്റെ തീരുമാനം ആണെന്നും ആര്‍പി സിംഗ് കൂട്ടിചേര്‍ത്തു.

ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു

മുന്‍ ഇന്ത്യന്‍ താരം ആര്‍പി സിംഗിന്റെ പിതാവ് കോവിഡ് ബാധിച്ചു മരിച്ചു. ഇത് നാലാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ക്കാണ് ഇത്തരത്തില്‍ ഒരു കുടുംബാഭഗത്തെ നഷ്ടമാകുന്നത്. ഇന്ത്യന്‍ താരം വേദ കൃഷ്ണമൂര്‍ത്തിയ്ക്ക് അമ്മയെയും മാതാവിനെയുമാണ് നഷ്ടമായത്. മുന്‍ ഇന്ത്യന്‍ താരം പിയൂഷ് ചൗളയ്ക്ക് അദ്ദേഹത്തിന്റെ പിതാവിനെയും നഷ്ടമായി.

അതേ സമയം ഐപിഎലില്‍ രാജസ്ഥാന് വേണ്ടി കളിച്ച യുവതാരം ചേതന്‍ സക്കറിയയ്ക്കും തന്റെ പിതാവിനെ നഷ്ടമായിരുന്നു.

തന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റന്‍ – അനില്‍ കുംബ്ലെ – ആര്‍പി സിംഗ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന കാര്യത്തില്‍ പലരും പല അഭിപ്രായങ്ങള്‍ പറയുമെങ്കിലും സൗരവ് ഗാംഗുലിയും എംഎസ് ധോണിയുമാണ് ഈ പട്ടികയില്‍ മുമ്പില്‍ നില്‍ക്കുകയെന്നതാവും ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ഇപ്പോള്‍ ആര്‍പി സിംഗ് തന്റെ അഭിപ്രായത്തില്‍ താന്‍ കളിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍ അത് അനില്‍ കുംബ്ലെയാണെന്നാണ്. നേരത്തെ ഗൗതം ഗംഭീറും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു.

ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കുന്ന ക്യാപ്റ്റനായിരുന്നു കുംബ്ലെ എന്നാണ് ആര്‍പി സിംഗ് പറഞ്ഞത്. തന്റെ ഏഴ് ടെസ്റ്റുകളുടെ കരിയറില്‍ തനിക്ക് തോന്നിയത് ഇതാണെന്നും ആര്‍പി സിംഗ് പറഞ്ഞു. സൗരവ് ഗാംഗുലിയെക്കുറിച്ചും പ്രത്യേക പരാമര്‍ശം നടത്തിയ ആര്‍പി സിംഗ് മോശം സമയത്ത് ഗാംഗുലി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നും പറഞ്ഞു.

ഓരോ ക്യാപ്റ്റന്മാരും ഓരോ തരത്തിലാണെന്നും താന്‍ വളരെക്കുറച്ച് മത്സരങ്ങളെ കളിച്ചിട്ടുള്ളുവെങ്കിലും കുംബ്ലെ ഒരു ബൗളറുടെ മനസ്സ് മനസ്സിലാക്കിയിരുന്നത് അദ്ദേഹവും ഒരു ബൗളര്‍ ആയതിനാലാണെന്ന് ആര്‍പി സിംഗ് പറഞ്ഞു. താന്‍ ഇന്‍-സ്വിംഗ് എറിയാമെന്ന് പറഞ്ഞാല്‍ വേണ്ട ഔട്ട് സ്വിംഗ് എറിയുവാന്‍ കുംബ്ലെ പറയുമായിരുന്നുവെന്നും ഒരു ബാറ്റ്സ്മാനായ രാഹുല്‍ ദ്രാവിഡ് അത് ചെയ്യുകയില്ലായിരുന്നുവെന്നും ആര്‍പി സിംഗ് പറഞ്ഞു. ദ്രാവിഡിന് ഒരു ബൗളറെ ബുദ്ധിമുട്ടിക്കാനെ അറിയുമായിരുന്നുള്ളുവെന്നും ആര്‍പി പറഞ്ഞു.

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍ 5 സിക്സും 3 ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ആന്‍ഡ്രേ ഫ്ലെച്ചര്‍ നേടിയത്. കൂട്ടിനു കോളിന്‍ ഇന്‍ഗ്രാം 27 റണ്‍സ് നേടി പിന്തുണ നല്‍കി. മുജീബ്, സഹീര്‍ ഖാന്‍, സുനില്‍ നരൈന്‍ എന്നിവരാണ് ബംഗാളിന്റെ വിക്കറ്റ് നേട്ടക്കാര്‍. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഫ്ലെച്ചര്‍ മാന്‍ ഓഫ് ദി മാച്ച് പദവി സ്വന്തമാക്കുന്നത്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സിനു 93 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്(24), മുഹമ്മദ് നബി(17), സുനില്‍ നരൈന്‍(15), ജേസണ്‍ റോയ്(12) എന്നിവരാണ് ടീമിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. പഖ്ത്തൂണ്‍സിനായി ആര്‍പി സിംഗ് രണ്ടും സൊഹൈല്‍ ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

13 വര്‍ഷത്തിനു ശേഷം അരങ്ങേറ്റ ദിവസം തന്നെ വിരമിക്കലുമായി ആര്‍പി സിംഗ്

താന്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സെപ്റ്റംബര്‍ നാലിനു തന്നെ തന്റെ വിരമിക്കില്‍ തീയ്യതിയായി തിരഞ്ഞെടുത്ത് ആര്‍പി സിംഗ്. 32 വയസ്സുകാരന്‍ താരം 13 വര്‍ഷം മുമ്പ് സെപ്റ്റംബര്‍ 4 2005നാണ് ഇന്ത്യയുടെ ജഴ്സി ആദ്യമായി അണിഞ്ഞത്. അത് തന്നെയാണ് ഇന്ന് തന്നെ തന്റെ വിരമിക്കല്‍ തീരുമാനം എടുക്കുവാനും കാരണമെന്ന് ട്വിറ്ററിലൂടെ ആര്‍പി സിംഗ് അറിയിച്ചു .

6 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ താരം 82 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലായി ജഴ്സി അണിഞ്ഞിട്ടുണ്ട്. ഇവയില്‍ നിന്ന് നൂറിലധികം വിക്കറ്റുകളും നേടിയിട്ടുണ്ട് ആര്‍പി സിംഗ് എന്ന രുദ്ര പ്രതാപ് സിംഗ്. 2007 ലോക ടി20യില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് ആര്‍പി സിംഗ്.

Exit mobile version