നാലാം സീസണിലും ഡർബൻ സൂപ്പർ ജയന്റ്സ് ഹെഡ് കോച്ചായി ലാൻസ് ക്ലൂസ്നർ

ഇതിഹാസ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലൂസ്നർ വരാനിരിക്കുന്ന 2025-26 SA20 സീസണിൽ ഡർബൻ സൂപ്പർ ജയന്റ്സിന്റെ ഹെഡ് കോച്ചായി വീണ്ടും നിയമിതനായി. ഇത് അദ്ദേഹത്തിന്റെ തുടർച്ചയായ നാലാം വർഷമാണ്. ക്രിക്കറ്റ് ലോകത്ത് ഏറെ ആദരിക്കപ്പെടുന്ന ക്ലൂസ്നർ, ടൂർണമെന്റ് തുടങ്ങിയത് മുതൽ ഫ്രാഞ്ചൈസിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.


ക്ലൂസ്നറുടെ കീഴിൽ, രണ്ടാം സീസണിൽ സൂപ്പർ ജയന്റ്സ് ഫൈനലിൽ എത്തി തങ്ങളുടെ കിരീട സാധ്യത തെളിയിച്ചിരുന്നു. മൂന്നാം സീസൺ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും, ദീർഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ക്ലൂസ്നറെ മുന്നോട്ട് പോകാൻ മാനേജ്‌മെന്റ് പിന്തുണ നൽകി.


ടീമിനൊപ്പം തുടരുന്നതിൽ ക്ലൂസ്നർ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഡർബനെ തന്റെ വീടായി വിശേഷിപ്പിച്ച അദ്ദേഹം, ഈ പരിശീലക സ്ഥാനം ഒരു ജോലിയേക്കാൾ ഉപരിയാണെന്നും പറഞ്ഞു. കഴിഞ്ഞ സീസണിലെ ദൗർബല്യങ്ങൾ പരിഹരിച്ച് ടീമിനെ ശക്തിപ്പെടുത്താനുള്ള അവസരമായി സെപ്റ്റംബർ 9-ന് നടക്കുന്ന പ്ലെയർ ലേലത്തെ അദ്ദേഹം എടുത്തുപറഞ്ഞു.


ക്ലൂസ്നര്‍ ഐപിഎലിലേക്ക്, ലക്നൗവിന്റെ സഹ പരിശീലകനാകും

ഐപിഎൽ 2024ൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ കളി പഠിപ്പിക്കാനായി ലാന്‍സ് ക്ലൂസ്നര്‍ എത്തുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ സഹ പരിശീലകനായി ജസ്റ്റിന്‍ ലാംഗറിന്റെ കോച്ചിംഗ് സംഘത്തിലേക്ക് എത്തും.

ദക്ഷിണാഫ്രിക്കയലെ എസ്എ20യിൽ എൽഎസ്ജിയുടെ ഉടമസ്ഥതയിലുള്ള ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകനായിരുന്നു ക്ലൂസ്നര്‍. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കോച്ചിംഗ് സംഘത്തിൽ ഭാഗമായിട്ടുള്ളയാളാണ് ലാന്‍സ് ക്ലൂസ്നര്‍.

അന്താരാഷ്ട്ര തലത്തിൽ അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായിരുന്ന അദ്ദേഹം സിംബാബ്‍വേയുടെയും ദക്ഷിണാഫ്രിക്കയുടെയും കോച്ചിംഗ് സംഘത്തിലുണ്ടായിരുന്നു.

ലാൻസ് ക്ലൂസനർ ലഖ്നൗ സൂപ്പർ ജയന്റ്സിൽ സഹപരിശീലകനായി ചേരും

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ലാൻസ് ക്ലുസെനർ ലഖ്നൗ സൂപ്പർ ജയൻ്റ്‌സിൽ അസിസ്റ്റൻ്റ് കോച്ചായി നിയമിക്കപ്പെട്ടു. എക്കാലത്തെയും മികച്ച ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർമാരിൽ ഒരാളായ ക്ലുസനർ ഓസ്‌ട്രേലിയയുടെ ജസ്റ്റിൻ ലാംഗറുടെ സഹപരിശീലകനായാകും പ്രവർത്തിക്കുക.

1999 ക്രിക്കറ്റ് ലോകകപ്പിലെ പ്ലെയർ ഓഫ് ദി സീരീസായ ക്ലൂസ്‌നർ ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട താരമായിരുന്നു‌. 1999ലെ ലോകകപ്പിൽ 281 റൺസും 17 വിക്കറ്റും നേടാൻ അദ്ദേഹത്തിനായിരുന്നു. ക്ലൂസെനർ അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പവും ലോകമെമ്പാടുമുള്ള വിവിധ ആഭ്യന്തര, ടി20 ലീഗ് ടീമുകൾക്ക് ഒപ്പവും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്‌.

ക്ലൂസ്നര്‍ പടിയിറങ്ങി, സിംബാബ്‍വേ ഇനി പുതിയ ബാറ്റിംഗ് കോച്ചിനെ കണ്ടെത്തണം

സിംബാബ്‍വേയുടെ ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴി‍ഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. കരാര്‍ റദ്ദാക്കുവാന്‍ ക്ലൂസ്നറും ബോര്‍ഡും തീരുമാനിക്കുയായിരുന്നു. മറ്റു ഭാഗങ്ങളിൽ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ ക്ലൂസ്നര്‍ താത്പര്യപ്പെടുന്നുണ്ടെന്ന് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലാണ് താരം സിംബാബ്‍വേയുടെ ബാറ്റിംഗ് കോച്ചായി വീണ്ടും എത്തുന്നത്. മുമ്പ് 2016 മുതൽ 2018 വരെ ഈ ചുമതല അദ്ദേഹം വഹിച്ചിരുന്നു. 2019 മുതൽ 2021 ടി20 ലോകകപ്പ് വരെ അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായും ക്ലൂസ്നര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിംബാബ്‍വേയുടെ ശൈലിയെ പിന്തുണച്ച് ബാറ്റിംഗ് കോച്ച് ലാന്‍സ് ക്ലൂസ്നര്‍

സിംബാബ്‍വേ പോസിറ്റീവ് സമീപനം ടി20യിൽ ഇനിയും തുടരണമെന്ന് പറഞ്ഞ് ടീമിന്റെ ബാറ്റിംഗ് കോച്ച് ലാന്‍സ് ക്ലൂസ്നര്‍. ആദ്യ ടി20യിൽ ബംഗ്ലാദേശിനെതിരെ വിജയം നേടിയ സിംബാബ്‍വേയ്ക്ക രണ്ടാം മത്സരത്തിൽ തോൽവിയായിരുന്നു ഫലം. എന്നാൽ 31/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീം അവിടെ നിന്ന് 135/8 എന്ന നിലയിലേക്ക് റൺസ് സ്കോര്‍ ചെയ്തത് തങ്ങളുടെ പുതിയ സമീപനം കാരണം ആണ്.

സിക്കന്ദര്‍ റാസയും റയാന്‍ ബര്‍ളും 80 റൺസ് കൂട്ടിചേര്‍ത്തതാണ് ടീമിന് മാന്യമായ സ്കോര്‍ നേടുവാന്‍ സഹായിച്ചത്. ടോപ് ഓര്‍ഡര്‍ താരങ്ങള്‍ ആക്രമിച്ച് കളിക്കുവാന്‍ ശ്രമിച്ചത് ആണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന വിലയിരുത്തൽ വന്നുവെങ്കിലും ക്ലൂസ്നര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

ഷെല്ലിനുള്ളിലേക്ക് ടീം പോകുന്നത് ബാറ്റിംഗ് കോച്ചെന്ന നിലയിൽ താന്‍ എതിര്‍ക്കുന്ന കാര്യമാണെന്നും സിംബാബ്‍വേ കളിച്ച് ശീലിച്ച ശൈലിയിൽ മാറ്റം വരുത്തുകയാണ് ഇപ്പോള്‍ ഏവരും ശ്രമിക്കുന്നതെന്നും ക്ലൂസ്നര്‍ കൂട്ടിചേര്‍ത്തു.

ടി20 ഫോർമാറ്റ് കളിക്കാനാകാത്തതിൽ വിഷമമുണ്ട്, എന്നാൽ കോച്ചായിട്ടെങ്കിലും ഈ ഫോർമാറ്റിന്റെ ഭാഗമാകാനായതിൽ സന്തോഷം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടി20 ഫോര്‍മാറ്റിൽ കളിക്കാനാകാത്തതിൽ വളരെ അധികം നിര്‍ഭാഗ്യവാനാണ് താന്‍ എന്ന് കരുതുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ താരം ലാന്‍സ് ക്ലൂസ്നര്‍. തന്റെ ശൈലിയ്ക്ക് അനുയോജ്യമായൊരു ഫോര്‍മാറ്റായിരുന്നു ടി20 എന്നാൽ അതേ സമയം ഒരു കോച്ചെന്ന നിലയിൽ ഈ അന്തരീക്ഷവുമായി പരിചിതമാകുവാന്‍ കഴിഞ്ഞതിൽ താന്‍ അതീവ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പോലുള്ള ടൂര്‍ണ്ണമെന്റുകളില്‍ കോച്ചായി സഹകരിക്കുവാന്‍ കഴിഞ്ഞതിനാൽ തന്നെ കളിക്കാരനെന്ന നിലയിൽ നഷ്ടമായതിന്റെ ചെറിയൊരു പങ്ക് കോച്ചെന്ന നിലയിൽ ആസ്വദിക്കുവാന്‍ തനിക്കാവുന്നുണ്ടെന്നും ക്ലൂസ്നര്‍ പറഞ്ഞു.

അതേ സമയം ക്ലൂസ്നര്‍ കുപ്രസിദ്ധമായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിൽ റോയൽ ബംഗാള്‍ ടൈഗേഴ്സിന് വേണ്ടി കളിച്ചിരുന്നു.

റഹ്മാനുള്ള ഗുര്‍ബാസിനെ ഐപിഎലില്‍ കാണണമെന്ന് ആഗ്രഹം – ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് ഐപിഎൽ കളിക്കുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ് ലാന്‍സ് ക്ലൂസ്നര്‍. മുന്‍ അഫ്ഗാന്‍ മുഖ്യ കോച്ചായിരുന്നു ലാന്‍സ് ക്ലൂസ്നര്‍. താരം ഇപ്പോളത്തെ തോതിൽ പരിശീലനം തുടരുകയും ഫിറ്റ്നെസ്സ് നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ലോക ക്രിക്കറ്റിലെ തന്നെ സെന്‍സേഷനായി മാറുമെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി.

താരത്തിനെ ഏതെങ്കിലും ഐപിഎൽ ടീം തിരഞ്ഞെടുക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എപ്പോളും ക്രിക്കറ്റിൽ നിന്ന് കാര്യങ്ങള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു യുവതാരമാണ് ഗുര്‍ബാസ് എന്നും ക്ലൂസ്നര്‍ കൂട്ടിചേര്‍ത്തു.

ഏതാനും ദിവസം മുമ്പ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ധോണിയെ പോലെ ഹെലികോപ്ടര്‍ ഷോട്ട് പായിച്ച് ഗുര്‍ബാസ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അഫ്ഗാന്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചെന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലാന്‍സ് ക്ലൂസ്നര്‍. സ്പെറ്റംബര്‍ 2019ൽ ആണ് രണ്ട് വര്‍ഷത്തേ കരാറിനായി ക്ലൂസ്നര്‍ അഫ്ഗാന്‍ ടീമിലെത്തുന്നത്. ഡിസംബര്‍ 31 വരെയാണ് താരത്തിന്റെ കരാര്‍.

2019 ഏകദിന ലോകകപ്പിന് ശേഷം ഫിൽ സിമ്മൺസിൽ നിന്നാണ് ക്ലൂസ്നര്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുത്തത്. തന്റെ രണ്ട് വര്‍ഷത്തെ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്നും എന്നാൽ ഇനി പുതിയ ദൗത്യങ്ങള്‍ തേടിയാണ് താന്‍ പോകുന്നതെന്നും ലാന്‍സ് ക്ലൂസ്നര്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചതാണോ ക്ലൂസ്നറുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ല.

നൂറ് ഓവര്‍ ബാറ്റ് ചെയ്യണം, 400 റണ്‍സ് നേടണം – അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലെ ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം തയ്യാറെടുക്കുന്നതിനിടെയാണ് എന്തെല്ലാമാണ് അഫ്ഗാനിസ്ഥാന്‍ ഈ പരമ്പരയില്‍ ലക്ഷ്യമാക്കുന്നതെന്ന് ക്ലൂസ്നര്‍ തുറന്ന് പറഞ്ഞത്.

ഏറെ കാലത്തിന് ശേഷമാണ് ടെസ്റ്റ് കളിക്കുന്നതെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ലാന്‍സ് ക്ലൂസ്നര്‍ പറഞ്ഞു. അയര്‍ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ 3-0ന്റെ വിജയം നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റെന്നത് വേറെ തന്നെ ഫോര്‍മാറ്റാണെന്നതിനാല്‍ തന്നെ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്യുക എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി.

നൂറ് ഓവര്‍ ബാറ്റ് ചെയ്ത് 400 റണ്‍സ് നേടുവാനായാല്‍ പൊതുവേ ടീമുകള്‍ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിയെന്ന് വിശ്വസിക്കാനാകുന്നതാണ്, അതാണ് ടെസ്റ്റില്‍ തങ്ങളുടെ ഇപ്പോളത്തെ മുഖ്യ ലക്ഷ്യമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു.

അയര്‍ലണ്ടിനെതിരെ താരങ്ങള്‍ക്ക് 50 ഓവര്‍ ബാറ്റ് ചെയ്യുവാനായെങ്കില്‍ ഇവിടെ കൂടുതല്‍ നേരം ബാറ്റ് ചെയ്യണമെന്നതാണ് താന്‍ ബാറ്റ്സ്മാന്മാരോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യമെന്ന് ലാന്‍സ് ക്ലൂസ്നര്‍ വ്യക്തമാക്കി.

ലക്ഷ്യം അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് നിലവാരും ഉയര്‍ത്തുക – ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് രാജ്യമെന്നുള്ള വളര്‍ച്ചയെ മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏക ടെസ്റ്റിന് മുമ്പ് ടീമിന്റെ പരിശീലനത്തിനായി യുഎഇയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുടെ ഭാഷ്യത്തില്‍ ടീമിന്റെ ടെസ്റ്റ് നിലവാരം ഉയര്‍ത്തുക എന്നതാണ് വലിയ പരിഗണനയെന്നാണ്.

ഏകദിനവും ടി20യുമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത് എന്നത് എല്ലാവര്‍ക്കും അറിയാം. അവര്‍ അതില്‍ അട്ടിമറികളുമായി പലപ്പോഴും ശ്രദ്ധയും പിടിച്ച് പറ്റിയിട്ടുള്ള ടീമാണെന്ന് ക്ലൂസ്നര്‍പറഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ ടീം ഇനിയും ഏറെ പഠിക്കാനും മുന്നേറാനുമുണ്ടെന്നാണ് ക്ലൂസ്നറുടെ അഭിപ്രായം.

ടി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും അട്ടിമറിയ്ക്കുവാനുള്ള ബൗളിംഗ് നിരയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. ഏഷ്യ കപ്പ്, ലോകകപ്പ് പോലുള്ള ടൂര്‍ണ്ണമെന്റുകളുടെ പ്ലേ ഓഫുകളില്‍ സ്ഥിരം സാന്നിദ്ധ്യമായി അഫ്ഗാനിസ്ഥാന്‍ ഉടന്‍ മാറുമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി.

വലിയ ക്രിക്കറ്റിംഗ് രാജ്യങ്ങളിലെ പോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുവാന്‍ നാട്ടില്‍ അവസരമില്ലാത്തതാണ് അഫ്ഗാനിസ്ഥാന്‍ നേരിടുന്ന വലിയ വെല്ലുവിളി, അതിനാല്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ ടീം മുന്നോട്ട് പോകുവാന്‍ ഏറെ പരിശ്രമിക്കേണ്ടി വരുമെന്നും അഫ്ഗാനിസ്ഥാന്‍ മുഖ്യ പരിശീലകന്‍ പറഞ്ഞു.

ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ടീമിനെ ടെസ്റ്റില്‍ മുന്നോട്ട് നയിക്കുന്നതിനാവും തന്റെ പ്രയത്നമെന്നും ക്ലൂസ്നര്‍ വ്യക്തമാക്കി.

ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു

അബുദാബി ടി10 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ബംഗള ടൈഗേഴ്സിന്റെ ടീം ഡയറക്ടറായി ലാന്‍സ് ക്ലൂസ്‍നര്‍ എത്തുന്നു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍. നവംബര്‍ 19-28 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തുവാന്‍ ബംഗള ടൈഗേഴ്സിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെയും സിംബാബ്‍വേയുടെയും ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ക്ലൂസ്‍നര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ കോച്ചായി പ്രവര്‍ത്തിച്ച് വരുന്നു. ബംഗള ടൈഗേഴ്സ് ടൂര്‍ണ്ണമെന്റിലെ ശക്തരായ ടീമായി മാറുവാനുള്ള ശ്രമമാണെന്നും അതിലേക്കുള്ള ഒരു ചുവടാണ് ലാന്‍സ് ക്ലൂസ്‍നറുടെ നിയമനമെന്നും ടീം ചെയര്‍മാന്‍ മുഹമ്മദ് യീസിന്‍ ചൗധരി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ടി20 സംഘത്തോടൊപ്പം പരിശീലകനായി ക്ലൂസ്നറും

ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 സംഘത്തിനോടൊപ്പം ബാറ്റിംഗ് കോച്ചായി മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറും. ദക്ഷിണാഫ്രിക്കയ്ക്കായി 171 ഏകദിനങ്ങളും 49 ടെസ്റ്റുകളും കളിച്ചിട്ടുള്ള ക്ലൂസ്നര്‍ സിംബാബ്‍വേയുടെ ബാറ്റിംഗ് കോച്ചായി മുമ്പ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഡോള്‍ഫിന്‍ ടീമിന്റെയും കോച്ചായി താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. അടുത്ത് ഉപേക്ഷിച്ച് യൂറോ ടി20 സ്ലാമില്‍ ഗ്ലാസ്കോ ജയന്റ്സിന്റെ പരിശീലകനായി പ്രവര്‍ത്തിക്കാനിരുന്ന താരമാണ് ക്ലൂസ്നര്‍.

ദക്ഷിണാഫ്രിക്ക ബൗളിംഗ് കോച്ചായി വിന്‍സെന്റ് ബാണ്‍സിനെയും ഫീല്‍ഡിംഗ് കോച്ചായി ജസ്റ്റിന്‍ ഓണ്‍ടോംഗിനെയും നിയമിച്ചുട്ടുണ്ട്. സെപ്റ്റംബര്‍ 15നാണ് ടി20 പരമ്പര ആരംഭിക്കുക.

Exit mobile version