ഇന്നലെ ഹൈദരാബാദിൽ സൺറൈസേഴ്‌സിനെതിരായ പരാജയത്തിനു ശേഷം LSG ക്ലബ് ഉടമ സഞ്ജീവ് ഗൊയെങ്ക ക്യാപ്റ്റൻ കെ എൽ രാഹുലിനീട് രോഷാകുലനായി സംസാരിക്കുന്ന വീഡിയോ വൈറൽ. ഇന്നലെ പരസ്യമായി ഗ്രൗണ്ടിൽ വെച്ചാൽ വളരെ രൂക്ഷമായ രീതിയിൽ ഗൊയെങ്ക രാഹുലിനോട് പെരുമാറിയത്. ഈ വീഡിയോ ദൃശ്യങ്ങൾ ടെലിവിഷനിൽ തന്നെ കാണിക്കുകയും ചെയ്തു.
ടെലിവിഷനിൽ അപ്പോൾ സംസാരിക്കുന്ന ക്രിക്കറ്റ് വിദഗ്ദ്ധർ തന്നെ ഇങ്ങനെ പരസ്യമായി രാഹുലിനോട് മോശം രീതിയിൽ സംസാരിക്കുന്ന ശരിയല്ല എന്ന് പറയുന്നുണ്ടായിരുന്നു. ക്രിക്കറ്റ് ആരാധകരും ഈ വീഡിയോക്ക് ശേഷം ക്ലബ് ഉടമക്ക് എതിരെ രംഗത്ത് എത്തി. രാഹുൽ ഈ അപമാനം സഹിച്ച് ക്ലബിൽ തുടരരുത് എന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെട്ടു.
https://twitter.com/ManojTiwariIND/status/1788354971853029742?t=SBESHrJTf7BfTxks7BlBkQ&s=19
ഇന്നലെ എൽഎസ്ജി 10 വിക്കറ്റിൻ്റെ പരാജയം സൺ റൈസേഴ്സിന് എതിരെ ഏറ്റുവാങ്ങിയിരുന്നു. ഈ പരാജയത്തോടെ അവരുടെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റിട്ടുണ്ട്.