സ്പിന്നര്‍മാരും മൊഹ്സിനും ജയം നേടിത്തന്നു – മാര്‍ക്കസ് സ്റ്റോയിനിസ്

സ്പിന്നര്‍മാരുടെ ഏതാനും നല്ല ഓവറുകളും മൊഹ്സിന്‍ ഖാനുമാണ് മത്സരം ലക്നൗവിന് അനുകൂലമാക്കിയതെന്ന് പറഞ്ഞ് ലക്നൗ സൂപ്പര്‍ ജയന്റ്സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു മാര്‍ക്കസ്. അവസാന ഓവറിൽ 11 റൺസ് വിജയത്തിനായി മുംബൈയ്ക്ക് വേണ്ട ഘട്ടത്തിൽ ടിം ഡേവിഡും കാമറൺ ഗ്രീനുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. എന്നാൽ വെറും 5 റൺസ് വിട്ട് നൽകി മൊഹ്സിന്‍ ഖാന്‍ ലക്നൗവിനെ 5 റൺസ് വിജയത്തിലേക്ക് നയിച്ചു.

പരിക്കിന് പിടിയലായതിന് ശേഷം ഏറെക്കാലം കഴിഞ്ഞ് ഇത്രയും വലിയൊരു ഫൈനൽ ഓവര്‍ എറിയുവാനെത്തിയ മൊഹ്സിന്‍ സ്പെഷ്യൽ ബൗളിംഗാണ് കാഴ്ചവെച്ചതെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്. ഒപ്പം മധ്യ ഓവറുകളിൽ സ്പിന്നര്‍മാര്‍ ടൈറ്റ് ഓവറുകള്‍ എറിഞ്ഞ് സമ്മര്‍ദ്ദം സൃഷ്ടിച്ചുവെന്നും മാര്‍ക്കസ് വ്യക്തമാക്കി.

 

“പിതാവ് 10 ദിവസമായി ഐ സി യുവിൽ ആയിരുന്നു, അദ്ദേഹത്തിനായാണ് ഈ പ്രകടനം” – മൊഹ്സിൻ ഖാൻ

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ വിജയശില്പിയായ മൊഹ്സിൻ ഖാൻ തന്റെ പ്രകടനം പിതാവിന് സമർപ്പിച്ചു. തനിക്ക് അവസാന ദിവസങ്ങൾ പ്രയാസകരമായിരുന്നു എന്നും തന്റെ പിതാവ് ഇന്നലെ വരെ ഐ സി യുവിൽ ആയിരുന്നു എന്നും മൊഹ്സിൻ ഖാൻ പറഞ്ഞു. അവസാന ഒരു വർഷമായി പരിക്ക് കാരണം കളത്തിന് പുറത്തായിരുന്നു മൊഹ്സിൻ ഖാൻ.

ഒരു വർഷത്തിനു ശേഷമാണ് താൻ കളിക്കുന്നത്. പരുക്ക് പറ്റിയതിനാൽ ഈ ഒരു വർഷം വളരെ ബുദ്ധിമുട്ടായിരുന്നു. അച്ഛൻ ഇന്നലെ ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ആയി, കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ഹോസ്പിറ്റലിൽ ആയിരുന്നു, ഞാൻ അദ്ദേഹത്തിന് വേണ്ടിയാണ് ഇന്ന് കളിച്ചത്. അദ്ദേഹം എന്റെ കളി കാണുന്നുണ്ടാകും. മൊഹ്സിൻ പറഞ്ഞു.

തന്നിൽ വിശ്വസിച്ച ടീമിനോടും സപ്പോർട്ട് സ്റ്റാഫിനോടും ഗൗതം ഗംഭരിനോടും സർ, വിജയ് ദാഹിയയോടും എനിക്ക് നന്ദി ഉണ്ട് എന്നും മൊഹ്സിൻ പറഞ്ഞു.

രാഹുലിന്റെ അഭാവം ടീമിനെ ബാധിക്കുന്നുണ്ട് എന്ന് ആവേശ് ഖാൻ

കെഎൽ രാഹുലിന്റെ അഭാവം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ബാധിച്ചതായി ഫാസ്റ്റ് ബൗളർ ആവേഷ് ഖാൻ പറഞ്ഞു. ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്ന് രാഹുൽ ഇനി ഈ സീസണിൽ ഐ പി എല്ലിൽ കളിക്കില്ല എന്ന് ഉറപ്പായിരുന്നു.

രാഹുലിന്റെ അഭാവത്തിൽ ക്വിന്റൺ ഡി കോക്കിനെ കെയ്ൽ മേയേഴ്സിന്റെ ഓപ്പണിംഗ് പാർട്ണറായി തിരഞ്ഞെടുത്തത് ടീമിന്റെ കോമ്പിനേഷനെ ബാധിച്ചതായും ഖാൻ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളർ നവീൻ-ഉൾ-ഹഖിനെ സൂപ്പർ ജയന്റ്സിന് ഒഴിവാക്കേണ്ടി വന്നിരുന്നു.

“രണ്ട് വകുപ്പുകളിലും ഞങ്ങൾ പതറി. തുടക്കത്തിൽ, പവർപ്ലേയിൽ ഞങ്ങൾ വളരെയധികം റൺസ് വഴങ്ങി. ബാറ്റിംഗിൽ ഞങ്ങൾ നന്നായി തുടങ്ങിയെങ്കിലും വിജയിക്കാനായില്ല. കെ എൽ രാഹുലിന്റെ പരിക്ക് ഞങ്ങളുടെ നിയന്ത്രണത്തിലല്ല, ഞങ്ങൾക്ക് അതിൽ ഒന്നും ചെയ്യാൻ കഴിയില്ല. പരിക്കുകൾ കളിയുടെ ഭാഗവുമാണ്. ബാറ്റിംഗിലും ബൗളിംഗിലും ഞങ്ങൾക്ക് പിഴവുകൾ സംഭവിച്ചു, അത് മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും, ”ആവേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“കെഎൽ രാഹുലിന്റെ അഭാവം ടീമിനെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഇത് ടീമിന്റെ ബാലൻസ് മാറ്റി, ഞങ്ങൾക്ക് ക്വിന്നിയെ കളിപ്പിക്കേണ്ടിവന്നു, നവീന് പുറത്ത് ഇരിക്കേണ്ടി വന്നു.” ആവേശ് കൂട്ടിച്ചേർത്തു

ക്യാപ്റ്റനായി ഫാഫ് മടങ്ങിയെത്തുന്നു, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി

ആര്‍സിബിയുടെ ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസി തിരികെ എത്തുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി. ലക്നൗവിനെതിരെയുള്ള ഇന്നത്തെ മത്സരത്തിൽ ഷഹ്ബാസ് അഹമ്മദിന് പകരം അനുജ് റാവത്ത് ടീമിലേക്ക് എത്തുന്നു. ജോഷ് ഹാസൽവുഡും ടീമിലേക്ക് എത്തുന്നു. അതേ സമയം അവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലേക്ക് എത്തുന്നു എന്നതാണ് ലക്നൗ നിരയിലെ ഏക മാറ്റം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ : Virat Kohli, Faf du Plessis(c), Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Suyash Prabhudessai, Wanindu Hasaranga, Karn Sharma, Mohammed Siraj, Josh Hazlewood

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Krishnappa Gowtham, Ravi Bishnoi, Naveen-ul-Haq, Amit Mishra, Yash Thakur

വീണ്ടും കസറി റുതുരാജ്, ചെന്നൈയ്ക്ക് 217 റൺസ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 217റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യ മത്സരത്തിൽ തിളങ്ങിയ റുതുരാജ് ഗായക്വാഡ് അര്‍ദ്ധ ശതകം നേടിയപ്പോൾ 47 റൺസ് നേടി ഡെവൺ കോൺവേയും 27 റൺസ് നേടിയ ശിവം ഡുബേയുമാണ് ടീമിനായി തിളങ്ങിയത്.

ഒന്നാം വിക്കറ്റിൽ റുതുരാജും കോൺവേയും ചേര്‍ന്ന് 110 റൺസാണ് 9.1 ഓവറിൽ നേടിയത്. 31 പന്തിൽ 57 റൺസ് നേടിയ റുതുരാജിനെ രവി ബിഷ്ണോയി പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിൽ 29 റൺസ് നേടിയ ഡെവൺ കോൺവേയെ മാര്‍ക്ക് വുഡ് മടക്കിയയച്ചു.

രവി ബിഷ്ണോയി ശിവം ഡുബേ, മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളും നേടി മത്സരത്തിൽ നിന്ന് 3 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും മൂന്ന് വിക്കറ്റ് കരസ്ഥമാക്കി.

മോയിന്‍ അലി 13 പന്തിൽ 19 റൺസ് നേടിയപ്പോള്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്ത അമ്പാട്ടി റായിഡു ടീമിനെ 200 കടത്തുവാന്‍ സഹായിച്ചു.

അവസാന ഓവറിൽ മാര്‍ക്ക് വുഡിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് ധോണി പറത്തിയെങ്കിലും വുഡ് തൊട്ടടുത്ത പന്തിൽ രവി ബിഷ്ണോയിയുടെ കൈയിൽ ധോണിയെ എത്തിച്ച് തന്റെ മൂന്നാം വിക്കറ്റ് കരസ്ഥമാക്കി.

സ്ട്രൈക്ക് റേറ്റ് ഓവര്‍റേറ്റഡ് ആയ കാര്യം – കെഎൽ രാഹുല്‍

സ്ട്രൈക്ക് റേറ്റ് എന്നത് ഓവര്‍റേറ്റഡ് ആയ കാര്യമാണെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. ഐപിഎൽ 2023ന് മുന്നോടിയായി ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ജേഴ്സി ലോ‍്ചിന്റെ സമയത്ത് സംസാരിക്കുകയായിരുന്നു ടീം ക്യാപ്റ്റന്‍ കൂടിയായ രാഹുല്‍.

മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് ബാറ്റ് വീശുകയാണ് പ്രധാനം എന്നും അത്തരം സന്ദര്‍ഭങ്ങളിൽ സ്ട്രൈക്ക് റേറ്റ് അപ്രസക്തമായ ഒന്നാണെന്നും രാഹുല്‍ പറഞ്ഞു. 140 റൺസ് ചേസ് ചെയ്യുമ്പോള്‍ 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശേണ്ട കാര്യമില്ലെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് വീശുകയാണ് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.

ടീമിൽ ചില താരങ്ങളോട് സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശാന്‍ പറയാറുണ്ടെന്നും ചിലരോട് ഉത്തരവാദിത്വത്തോടെ ടീമിനെ ലക്ഷ്യത്തിലേക്ക് എത്തിക്കേണ്ട ദൗത്യം ഏല്പിക്കാറുണ്ടെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ആദ്യ ജയം തേടി ലക്നൗവും ചെന്നൈയും, ചെന്നൈ നിരയിൽ മോയിന്‍ അലി മടങ്ങിയെത്തുന്നു

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ മത്സരത്തിൽ തോല്‍വിയേറ്റ് വാങ്ങിയാണ് രണ്ടാം മത്സരത്തിനെത്തുന്നത്. ലക്നൗ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു.

ഒരു മാറ്റമാണ് ലക്നൗ നിരയിലുള്ളത്. ആന്‍ഡ്രൂ ടൈ ടീമിലേക്ക് എത്തുമ്പോള്‍ മൊഹ്സിന്‍ ഖാന്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിൽ മോയിന്‍ അലി തിരികെ എത്തുന്നു. ഡെവൺ കോൺവേ ടീമിൽ നിന്ന് പുറത്ത് പോകുമ്പോള്‍ മറ്റ് രണ്ട് മാറ്റം കൂടി ടീമിലുണ്ട്. ആഡം മിൽനേയ്ക്ക് പകരം മുകേഷ് ചൗധരിയും ഡ്വെയിന്‍ പ്രിട്ടോറിയസും ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Moeen Ali, Ambati Rayudu, Ravindra Jadeja(c), MS Dhoni(w), Shivam Dube, Dwayne Bravo, Dwaine Pretorius, Mukesh Choudhary, Tushar Deshpande

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Ayush Badoni, Krunal Pandya, Dushmantha Chameera, Andrew Tye, Ravi Bishnoi, Avesh Khan

Exit mobile version