ലിവിംഗ്സ്റ്റണിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ തകര്‍ന്ന ഡൽഹിയെ മുന്നോട്ട് നയിച്ച് മിച്ചൽ മാര്‍ഷ്

പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 159 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. മിച്ചൽ മാര്‍ഷ് നേടിയ 63 റൺസിനൊപ്പം സര്‍ഫ്രാസ് ഖാന്‍ 32 ആണ് ഡൽഹി നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. 7 വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്.

ഒരു ഘട്ടത്തിൽ 98/2 എന്ന നിലയിലായിരുന്ന ടീമിന് 3 വിക്കറ്റ് 14 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും മാര്‍ഷ് ടീമിനെ 150ന് അടുത്തേക്ക് എത്തിച്ചു.

ആദ്യ ഓവര്‍ എറിയാനെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ കണ്ട് സ്ട്രൈക്ക് താന്‍ എടുക്കാമെന്ന് പറഞ്ഞ ഡേവിഡ് വാര്‍ണര്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാനും മിച്ചൽ മാര്‍ഷും ചേര്‍ന്ന് 51 റൺസ് നേടി മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്.

16 പന്തിൽ 32 റൺസ് നേടിയ സര്‍ഫ്രാസിനെയും 24 റൺസ് നേടിയ ലളിത് യാദവിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ ഡൽഹി 11 ഓവറിൽ 98/3 എന്ന നിലയിലായിരുന്നു. തന്റെ അടുത്തടുത്ത ഓവറുകളിൽ ലിയാം ലിവിംഗ്സ്റ്റൺ ഋഷഭ് പന്തിനെയും റോവ്മന്‍ പവലിനെയും പുറത്താക്കിയപ്പോള്‍ ഡൽഹി കരുതുറ്റ നിലയിൽ നിന്ന് 112/5 എന്ന നിലയിലേക്ക് വീണു.

Liamlivingstone

അവിടെ നിന്ന് മിച്ചൽ മാര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19ാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മാര്‍ഷ് 63 റൺസാണ് നേടിയത്. ലിവിംഗ്സ്റ്റണിന് പുറമെ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേൽ 17 റൺസുമായി പുറത്താകാതെ നിന്നു.

ബൈര്‍സ്റ്റോയ്ക്ക് അര്‍ദ്ധ ശതകം, വിക്കറ്റുകളുമായി തിരിച്ചടിച്ച് ചഹാൽ, പഞ്ചാബിനെ മികച്ച സ്കോറിലേക്ക് നയിച്ച് ജിതേഷ് ശര്‍മ്മയുടെ തകര്‍പ്പനടികള്‍

ജോണി ബൈര്‍സ്റ്റോയുടെ മികവിൽ രാജസ്ഥാന്‍ റോയൽസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് മികച്ച സ്കോര്‍. 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് നേടിയത്. അഞ്ചാം വിക്കറ്റിൽ 26 പന്തിൽ 50 റൺസാണ് ജിതേഷ് ശര്‍മ്മ ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് നേടിയത്. ജിതേഷ് നാല് ഫോറും രണ്ട് സിക്സും അടക്കം 38 റൺസുമായി പുറത്താകാതെ നിന്നു.

ഒന്നാം വിക്കറ്റിൽ ബൈര്‍സ്റ്റോയും ശിഖര്‍ ധവാനും ചേര്‍ന്ന് 47 റൺസാണ് നേടിയത്. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശുവാന്‍ ബുദ്ധിമുട്ടിയ ശിഖര്‍ ധവാന്‍(12) ആണ് ആദ്യം പുറത്തായത്. ഭാനുക രാജപക്സ വന്ന് അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ താരം 18 പന്തിൽ 27 റൺസ് നേടിയെങ്കിലും ചഹാല്‍ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു.

പഞ്ചാബിനെ ബൈര്‍സ്റ്റോയും മയാംഗും ചേര്‍ന്ന് വലിയ സ്കോറിലേക്ക് നയിക്കുമെന്ന പ്രതീക്ഷിച്ചുവെങ്കിലും ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ചഹാല്‍ ആണ് പഞ്ചാബിന്റെ കുതിപ്പിന് തടയിട്ടത്. ബൈര്‍സ്റ്റോ 56 റൺസാണ് 40 പന്തിൽ നേരിട്ടത്. എന്നാൽ ജിതേഷ് ശര്‍മ്മയുടെ മിന്നും പ്രകടനം ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

ജിതേഷ് ശര്‍മ്മയും ലിയാം ലിവിംഗ്സ്റ്റണും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് 189 റൺസ് നേടുകയായിരുന്നു. 14 പന്തിൽ 22 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ 19ാം ഓവറിൽ പുറത്തായപ്പോള്‍ ഈ കൂട്ടുകെട്ട് പ്രസിദ്ധ് കൃഷ്ണ തകര്‍ക്കുകയായിരുന്നു.

അവസാന ഓവറിൽ ജിതേഷ് ശര്‍മ്മ കുൽദീപ് സെന്നിനെ ഒരു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ പഞ്ചാബ് ഓവറിൽ നിന്ന് 16 റൺസാണ് നേടിയത്. ജിതേഷ് പുറത്താകാതെ 18 പന്തിൽ 38 റൺസ് നേടി.

117 മീറ്റര്‍!!! ഐപിഎലില്‍ ഈ സീസണിലെ ഏറ്റവും വലിയ സിക്സ് നേടി ലിയാം ലിവിംഗ്സ്റ്റൺ

മുഹമ്മദ് ഷമിയുടെ ഒരോവറിൽ 28 റൺസ് നേടി 16ാം ഓവറിൽ പഞ്ചാബിന്റെ വിജയം ഒരുക്കുമ്പോള്‍ ലിയാം ലിവിംഗ്സ്റ്റൺ ഓവറിലെ ആദ്യ മൂന്ന് പന്തിൽ ഹാട്രിക്ക് സിക്സുകളാണ് നേടിയത്. താരം ഈ ഓവറിലെ ആദ്യ പന്തിൽ നേടിയ സിക്സ് 117 മീറ്ററാണ് സഞ്ചരിച്ചത്.

ഇത് ഈ സീസണിലെ ഏറ്റവും വലിയ സിക്സ് കൂടിയാണ്. 10 പന്തിൽ 30 റൺസ് നേടിയ ലിയാം പുറത്താകാതെ നിന്നാണ് മികച്ച റൺ റേറ്റിൽ പഞ്ചാബിന്റെ വിജയം സാധ്യമാക്കിയത്.

ഗുജറാത്തിന്റെ കുതിപ്പിന് തടയിട്ട് പഞ്ചാബ്, ആധികാരിക വിജയം

തുടര്‍ വിജയങ്ങളിൽ ആറാടുകയായിരുന്ന ഗുജറാത്തിന് വീഴ്ത്തി പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 143 റൺസ് മാത്രം നേടാനായപ്പോള്‍ 16 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു പ‍ഞ്ചാബ്. തുടരെ അഞ്ച് വിജയങ്ങള്‍ കൈക്കലാക്കി എത്തിയ ഗുജറാത്തിന് ഇതുവരെ നേരിടേണ്ടി വന്നതിൽ രണ്ടാമത്തെ തോല്‍വിയാണ് ഇത്.

മയാംഗിന് പകരം ജോണി ബൈര്‍സ്റ്റോയെ ആണ് പഞ്ചാബ് ഓപ്പണിംഗിൽ പരീക്ഷിച്ചത്. എന്നാൽ ഷമി താരത്തെ പുറത്താക്കുമ്പോള്‍ ഒരു റൺസ് മാത്രമായിരുന്നു താരം നേടിയത്. പിന്നീട് 87 റൺസ് കൂട്ടുകെട്ടുമായി ഭാനുക രാജപക്സ – ശിഖര്‍ ധവാന്‍ കൂട്ടുകെട്ടാണ് പഞ്ചാബിനെ മുന്നോട്ട് നയിച്ചത്.

ശിഖര്‍ ധവാന്‍ അര്‍ദ്ധ ശതകം നേടി മുന്നേറിയപ്പോള്‍ 28 പന്തിൽ 40 റൺസ് നേടിയ രാജപക്സയെ ലോക്കി ഫെര്‍ഗൂസൺ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ടിനെ ഗുജറാത്ത് തകര്‍ത്തത്. രാജപക്സയ്ക്ക് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റൺ അതിവേഗം ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ 16 ഓവറിൽ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈക്കലാക്കി.

മുഹമ്മദ് ഷമി എറിഞ്ഞ 16ാം ഓവറിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 28 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ അടിച്ച് കൂട്ടിയത്. താരം 10 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ശിഖര്‍ ധവാന്‍ 62 റൺസുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

 

 

വോവ് ലിയാം!!! ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ്

ലിയാം ലിവിംഗ്സ്റ്റൺ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അടിച്ച് തകര്‍ത്തപ്പോള്‍ ഗുജറാത്തിനെതിരെ 189 റൺസ് നേടി പഞ്ചാബ് കിംഗ്സ്. എന്നാൽ താരത്തിന് മറ്റു ബാറ്റ്സ്മാന്മാരിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയി പഞ്ചാബ് 162/9 എന് നിലയിലേക്ക് വീണുവെങ്കിലും പത്താം വിക്കറ്റിൽ രാഹുല്‍ ചഹാറും അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് നിര്‍ണ്ണായകമായ റൺസുകള്‍ ടീമിനായി നേടുകയായിരുന്നു.

മയാംഗ് അഗര്‍വാള്‍ പതിവ് പോലെ വേഗത്തിൽ മടങ്ങിയപ്പോള്‍ ശിഖര്‍ ധവാന്‍ 35 റൺസ് നേടി. ലിയാം ലിവംഗ്സ്റ്റൺ 27 പന്തിൽ 64 റൺസ് നേടിയപ്പോള്‍ ജിതേഷ് ശര്‍മ്മ 11 പന്തിൽ 23 റൺസ് നേടി അതിവേഗത്തിൽ സ്കോര്‍ ചെയ്തു. ജിതേഷ് ശര്‍മ്മയെയും ഒഡിയന്‍ സ്മിത്തിനെയും അടുത്തടുത്ത പന്തുകളിൽ ദര്‍ശന്‍ നാൽകണ്ടേ പുറത്താക്കിയെങ്കിലും താരത്തിന് അരങ്ങേറ്റത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കാനായില്ല.

ലിയാം പുറത്താകുമ്പോള്‍ 15.3 ഓവറിൽ 153 റൺസായിരുന്നു പഞ്ചാബ് കിംഗ്സ് നേടിയത്. എന്നാൽ പിന്നീട് 9 റൺസ് നേടുന്നതിനിടെ ടീമിന് 3 വിക്കറ്റ് കൂടി നഷ്ടമായെങ്കിലും പത്താം വിക്കറ്റിൽ രാഹുല്‍ ചഹാറും അര്‍ഷ്ദീപും ചേര്‍ന്ന് 13 പന്തിൽ 27 റൺസ് നേടിയാണ് ഗുജറാത്തിനെ 189/9 എന്ന സ്കോറിലേക്ക് എത്തിച്ചത്.

രാഹുല്‍ ചഹാര്‍ 14 പന്തിൽ 22 റൺസും അര്‍ഷ്ദീപ് സിംഗ് 5 പന്തിൽ 10 റൺസും നേടി പഞ്ചാബിനായി തിളങ്ങി. ധവാനെയും ലിവിംഗ്സ്റ്റണിനെയും ഷാരൂഖ് ഖാനെയും വീഴ്ത്തി റഷീദ് ഖാന്‍ ശ്രദ്ധേയമായ പ്രകടനം ആണ് ഗുജറാത്തിന് വേണ്ടി പുറത്തെടുത്തത്.

ഒടുവിൽ ഐപിഎലിലും തിളങ്ങി ലിയാം ലിവിംഗ്സ്റ്റൺ, താരം പുറത്തായ ശേഷം താളം തെറ്റി പഞ്ചാബ് കിംഗ്സ് ബാറ്റിംഗ്

ഒടുവിൽ ഐപിഎലിലും ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനം എത്തി. ഇന്ന് പഞ്ചാബ് കിംഗ്സിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇംഗ്ലണ്ട് താരം വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തപ്പോള്‍ ടോസ് നഷ്ടമായി ആദ്യ ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് സൂപ്പര്‍ കിംഗ്സ് 180 റൺസാണ് നേടിയത്.

32 പന്തിൽ 60 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം ശിഖര്‍ ധവാന്‍(33), ജിതേഷ് ശര്‍മ്മ() എന്നിവരുടെ പ്രകടനം ആണ് പഞ്ചാബിന് തുണയായത്.

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ മയാംഗ് അഗ‍ർവാളിനെയും രണ്ടാം ഓവറിൽ ഭാനുക രാജപക്സയുടെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലും നഷ്ടമാകുമ്പോള്‍ 14 റൺസ് മാത്രമായിരുന്നു പഞ്ചാബിന്റെ സ്കോര്‍ ബോര്‍ഡിൽ. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ 72 റൺസായിരുന്നു രണ്ട് വിക്കറ്റ് നഷ്ടത്തിൽ. 95 റൺസാണ് ലിയാം ലിവിംഗ്സ്റ്റണും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയത്.

ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ പഞ്ചാബിന് നഷ്ടമാകുമ്പോള്‍ ടീം 10.4 ഓവറിൽ 115/4 എന്ന നിലയിലായിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ജിതേഷ് ശര്‍മ്മ 17 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോള്‍ ഷാരൂഖ് ഖാനുമായി താരം അഞ്ചാം വിക്കറ്റിൽ 31 റൺസ് കൂട്ടിചേര്‍ത്തിരുന്നു. എന്നാലും അവസാന ഓവറുകളിൽ വിക്കറ്റുമായി ചെന്നൈ ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കാണാനായത്. 8 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് പഞ്ചാബ് നേടിയത്.

ചെന്നൈയ്ക്ക് വേണ്ടി ഡ്വെയിന്‍ പ്രിട്ടോറിയസും ക്രിസ് ജോര്‍ദ്ദാനും രണ്ട് വീതം വിക്കറ്റ് നേടി.

 

ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിലേക്ക്, പോകുന്നത് കൈ നിറയെ പണവുമായി

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരത്തിനെ 11.5 കോടിയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. കഴിഞ്ഞ സീസണിൽ രാജസ്ഥാന്‍ റോയൽസിന് വേണ്ടി കളിച്ച ലിയാം ലിവിംഗ്സ്റ്റണിന് കാര്യമായ പ്രകടനങ്ങള്‍ പുറത്തെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിന് വേണ്ടിയുള്ള താരത്തിന്റെ മികവ് താരത്തിന് മികച്ച വില നേടിക്കൊടുക്കുകയായിരുന്നു.

ലേലം ആരംഭിച്ചത് കൊല്‍ക്കത്തയും ചെന്നൈയും തമ്മിലായിരുന്നുവെങ്കിലും വില 4 കോടിയിലേക്ക് കടന്നപ്പോള്‍ ചെന്നൈ പിന്മാറി പകരം പഞ്ചാബ് രംഗത്തെത്തി. കൊല്‍ക്കത്ത പിന്മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് താരത്തിനായി എത്തിയത്.

ഗുജറാത്തും പഞ്ചാബും തമ്മിലുള്ള ലേലം മുറുകിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണിന്റെ വില 10 കോടി കടന്നു. ഗുജറാത്ത് ലേലത്തിൽ നിന്ന് പിന്മാറിയപ്പോള്‍ സൺറൈസേഴ്സ് രംഗത്തെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

കിരീടത്തിന് അരികിലേക്ക് ന്യൂസിലാണ്ട്, ഡാരിൽ മിച്ചലിന് തകര്‍പ്പന്‍ അര്‍ദ്ധ ശതകം

167 റൺസെന്ന വിജയ ലക്ഷ്യം 19 ഓവറിൽ ന്യൂസിലാണ്ട് കൈക്കലാക്കിയപ്പോള്‍ ടീമിന് തുണയായത് ഡാരിൽ മിച്ചൽ പുറത്താകാതെ 47 പന്തിൽ നിന്ന് നേടിയ 72 റൺസ്. ഇംഗ്ലണ്ടിനെതിരെ വിജയവുമായി തങ്ങളുടെ ആദ്യ ടി20 ഫൈനൽ ഉറപ്പാക്കിയ ന്യൂസിലാണ്ട് 5 വിക്കറ്റ് വിജയം ആണ് ഇന്ന് മത്സരത്തിൽ നേടിയത്.

ആദ്യ ഓവറിൽ മാര്‍ട്ടിന്‍ ഗപ്ടിലും മൂന്നാം ഓവറിൽ കെയിന്‍ വില്യംസണെയും ക്രിസ് വോക്സ് പുറത്താക്കുമ്പോള്‍ ന്യൂസിലാണ്ട് 13 റൺസാണ് നേടിയത്. പിന്നീട് മിച്ചലും കോൺവേയും ചേര്‍ന്ന് 82 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്.

46 റൺസ് നേടിയ കോൺവേയെയും ഗ്ലെന്‍ ഫിലിപ്പ്സിനെയും ലിവിംഗ്സ്റ്റൺ അടുത്തടുത്ത ഓവറുകളിൽ വീഴ്ത്തിയപ്പോള്‍ 11 പന്തിൽ 27 റൺസ് നേടി ജെയിംസ് നീഷം ന്യൂസിലാണ്ട് വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു.

ആദില്‍ റഷീദ് താരത്തിനെ പുറത്താക്കുന്നതിന് മുമ്പ് 40 റൺസാണ് അഞ്ചാം വിക്കറ്റിൽ നീഷവും മിച്ചലും ചേര്‍ന്ന് നേടിയത്. 19ാം ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനെ 20 റൺസ് പായിച്ച് ന്യൂസിലാണ്ട് വിജയം ഒരുക്കിയപ്പോള്‍ ഓവറിൽ 19 റൺസും മിച്ചലായിരുന്നു നേടിയത്.

അവസാന നാലോവറിൽ 57 റൺസെന്ന കൂറ്റന്‍ ലക്ഷ്യമായിരുന്നു ന്യൂസിലാണ്ടിന് മുന്നിലെങ്കിലും ജെയിംസ് നീഷവും ക്രിസ് ജോര്‍ദ്ദനെ 17ാം ഓവറിൽ അടിച്ച് പറപ്പിച്ചപ്പോള്‍ ഓവറിൽ നിന്ന് 23 റൺസാണ് പിറന്നത്.

18ാം ഓവറിൽ നീഷവും മിച്ചലും ഓരോ സിക്സ് വീതം നേടിയെങ്കിലും നീഷത്തിന്റെ വിക്കറ്റ് അവസാന പന്തിൽ നഷ്ടമായത് ന്യൂസിലാണ്ടിന് തിരിച്ചടിയായി. 3 സിക്സാണ് താരം നേടിയത്. 2 ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ ക്രിസ് വോക്സിനെ കണക്കിന് പ്രഹരം ഏല്പിച്ചാണ് ഡാരിൽ മിച്ചൽ ന്യൂസിലാണ്ടിനെ കന്നി ടി20 ഫൈനലിലേക്ക് എത്തിച്ചത്.

ഇംഗ്ലണ്ടിന് ആശങ്കയായി ലിയാം ലിവിംഗ്സ്റ്റണിന്റെ പരിക്ക്

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് ടീമിൽ പരിക്കിന്റെ ഭീഷണി. ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റൺ ആണ് പരിക്കിന്റെ ഭീതിയിലുള്ളത്. ഇന്ത്യയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് ലിയാം ലിവിംഗ്സ്റ്റണിന് പരിക്കേറ്റത്.

ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 16ാം ഓവറിൽ ഇഷാന്‍ കിഷന്‍ നല്‍കിയ അനായാസ ക്യാച്ച് കൈവിട്ട ഉടനെ താരം ഫീൽഡിൽ നിന്ന് പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പകരം സാം ബില്ലിംഗ്സാണ് ഫീൽഡിംഗിനിറങ്ങിയത്.

പരിക്ക് എത്രത്തോളമുണ്ടെന്നത് ഇംഗ്ലണ്ട് ക്യാമ്പ് പരിശോധിച്ച് വരികയാണ്. 20 പന്തിൽ 30 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ തന്റെ രണ്ടോവറിൽ 10 റൺസ് വിട്ട് നല്‍കി വിരാട് കോഹ്‍ലിയുടെ വിക്കറ്റും നേടുകയായിരുന്നു.

ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി, യൂസഫ് പത്താന്‍ മറാത്ത അറേബ്യന്‍സിലേക്ക്

അബു ദാബി ടി10 ലീഗില്‍ ക്രിസ് ഗെയിലിനെയും ലിയാം ലിവിംഗ്സ്റ്റണിനെയും നിലനിര്‍ത്തി ടീം അബു ദാബി. ഇരു താരങ്ങളും മോശം ഐപിഎലിന് ശേഷമാണ് എത്തുന്നതെങ്കിലും ഇരുവരെയും ടീമില്‍ നിലനിര്‍ത്തുവാന്‍ അബു ദാബി ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനെ മറാത്ത അറേബ്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

10 സിക്സുകള്‍ അടക്കം 92 റൺസ്, ഫീനിക്സിനെ ഫൈനലിലെത്തിച്ച് ലിയാം ലിവിംഗ്സ്റ്റൺ

ദി ഹണ്ട്രെഡിന്റെ പുരുഷ പതിപ്പിന്റെ ഫൈനലിലെത്തി ബിര്‍മ്മിംഗാം ഫീനിക്സ്. ഇന്നലെ നടന്ന മത്സരത്തിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് ആണ് ഫീനിക്സിനെ ഫൈനലിലേക്ക് എത്തിച്ചത്.

40 പന്തിൽ 92 റൺസ് നേടിയ ലിവിംഗ്സ്റ്റൺ മൂന്ന് വിക്കറ്റും മത്സരത്തിൽ നേടി. നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിനെതിരെ എട്ട് വിക്കറ്റ് വിജയം നേടിയാണ് ബിര്‍മ്മിംഗാം ഫൈനലിലേക്ക് എത്തിയത്.

ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് 44 പന്തിൽ 77 റൺസ് നേടി ടോം കോഹ്‍ലര്‍-കാഡ്മോറിന്റെയും 34 റൺസ് നേടിയ ക്രിസ് ലിന്നിന്റെയും ഇന്നിംഗ്സുകളുടെ ബലത്തിൽ മികച്ച തുടക്കമാണ് സ്വന്തമാക്കിയതെങ്കിലും 95/0 എന്ന നിലയിൽ നിന്ന് 143/8 എന്ന നിലയിലേക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ വീഴുകയായിരുന്നു. ലിവിംഗ്സ്റ്റൺ മൂന്നും ആഡം മില്‍നെ ബെന്നി ഹോവൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ബിര്‍മ്മിംഗാമിന് വേണ്ടി നേടി.

74 പന്തിൽ ആണ് ബിര്‍മ്മിംഗാം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി വിജയം കണ്ടത്. ലിയാം പുറത്താകാതെ നിന്നപ്പോള്‍ 26 പന്തിൽ 42 റൺസ് നേടിയ ഓപ്പണര്‍ ഫിന്‍ അല്ലന്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ജോസ് മാസ്, അടിച്ച് തകര്‍ത്ത് ലിയാം ലിവിംഗ്സ്റ്റണും

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിൽ കൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആയെങ്കിലും 200 റൺസാണ് ഇംഗ്ലണ്ട് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് നഷ്ടമായി 18/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ജോസ് ബട്‍ലറും മോയിന്‍ അലിയും തകര്‍ത്തടിച്ചപ്പോള്‍ ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു.

ഇരുവരും ചേര്‍ന്ന് 67 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 16 പന്തിൽ 36 റൺസ് നേടിയ മോയിന്‍ അലി പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ലിയാം ലിവിംഗ്സ്റ്റണിനൊപ്പം ജോസ് ബട്‍ലര്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് 52 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. മോയിന്‍ അലിയെയും ജോസ് ബട്‍ലറെയും പുറത്താക്കിയത് മുഹമ്മദ് ഹൊസ്നൈന്‍ ആയിരുന്നു. 39 പന്തിൽ 59 റൺസാണ് ജോസ് ബട്‍ലര്‍ നേടിയത്.

ബട്‍ലര്‍ പുറത്ത് പോയ ശേഷം ജോണി ബൈര്‍സ്റ്റോയെ നഷ്ടപ്പെട്ട ടീമിന് അധികം വൈകാതെ റൺഔട്ട് രൂപത്തിൽ ലിയാം ലിവിംഗ്സ്റ്റണിനെയും നഷ്ടമായി. 23 പന്തിൽ 38 റൺസാണ് ലിവിംഗ്സ്റ്റൺ നേടിയത്. പാക്കിസ്ഥാന്‍ ബൗളര്‍മാരിൽ മുഹമ്മദ് ഹസ്നൈന്‍ മൂന്നും ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Exit mobile version