റണ്ണൊഴുകിയ മത്സരത്തിൽ പാക്കിസ്ഥാന് ജയം, ലിയാം ലിവിംഗ്സ്റ്റണിന്റെ തകര്‍പ്പന്‍ ശതകം വിഫലം

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഇരു ടീമുകളും 200ന് മേലെ റൺസ് സ്കോര്‍ ചെയ്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 232 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബാബര്‍ അസം(49 പന്തിൽ 85), മുഹമ്മദ് റിസ്വാന്‍(41 പന്തിൽ 63) എന്നിവര്‍ ഓപ്പണിംഗ് വിക്കറ്റിൽ 150 റൺസാണ് നേടിയത്. മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസും ഫകര്‍ സമന്‍ 8 പന്തിൽ 26 റൺസും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഷാന്‍ മക്സൂദ്(9 പന്തിൽ 17 റൺസ്) ആണ് നിര്‍ണ്ണായക സംഭാവന നല്‍കിയ മറ്റൊരു താരം. ഇംഗ്ലണ്ടിന് വേണ്ടി ടോം കറന്‍ 2 വിക്കറ്റ് നേടി.

Babarazam

ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും 43 പന്തിൽ 103 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റണിന്റെ പ്രകടനം ആണ് തോല്‍വിയിലും ടീമിന് ആശ്വാസമായത്. 6 ഫോരും 9 സിക്സും നേടിയ താരത്തിന് പിന്തുണ നല്‍കിയത് ഓപ്പണര്‍ ജേസൺ റോയ് മാത്രമായിരുന്നു. റോയ് 13 പന്തിൽ 32 റൺസ് നേടി.

മൂന്ന് വീതം വിക്കറ്റുമായി ഷഹീന്‍ അഫ്രീദിയും ഷദബ് ഖാനും പാക് ബൗളര്‍മാരിൽ തിളങ്ങി. 31 റൺസിന്റെ ജയമാണ് പാക്കിസ്ഥാന്‍ നേടിയത്.

ലിയാം ലിവിംഗ്സ്റ്റണിന് അരങ്ങേറ്റം, രണ്ടാം ഏകദിനം ടോസ് അറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ന് ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബ‍ട്‍ലര്‍. ഇംഗ്ലണ്ട് നിരയില്‍ ഓയിന്‍ മോര്‍ഗന്‍ പരിക്ക് മൂലം കളിക്കുന്നില്ല. മോര്‍ഗന് പകരം ദാവിദ് മലനും സാം ബില്ലിംഗ്സിന് പകരം ലിയാം ലിവിംഗ്സ്റ്റണും മാര്‍ക്ക് വുഡിന് പകരം റീസ് ടോപ്ലേയും ഇന്നത്തെ മത്സരത്തിനിറങ്ങുന്നുണ്ട്. ലിയാം ലിവിംഗ്സ്റ്റണ്‍ തന്റെ ഏകദിന അരങ്ങേറ്റം ഇന്ന് നടത്തുകയാണ്.

ഇന്ത്യന്‍ നിരയിലും ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ശ്രേയസ്സ് അയ്യര്‍ക്ക് പകരം ഋഷഭ് പന്ത് അവസാന ഇലവനിലേക്ക് എത്തുന്നു.

ഇന്ത്യ: Rohit Sharma, Shikhar Dhawan, Virat Kohli(c), KL Rahul, Rishabh Pant(w), Hardik Pandya, Krunal Pandya, Shardul Thakur, Bhuvneshwar Kumar, Kuldeep Yadav, Prasidh Krishna

ഇംഗ്ലണ്ട് : Jason Roy, Jonny Bairstow, Ben Stokes, Jos Buttler(w/c), Liam Livingstone, Moeen Ali, Sam Curran, Tom Curran, Adil Rashid, Reece Topley

 

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള കരുത്തരായ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 12ന് ആണ് ആദ്യ മത്സരം നടക്കാനിരിക്കുന്നത്. ഇംഗ്ലണ്ട് സംഘത്തിലെ അംഗങ്ങള്‍ (ടെസ്റ്റ് സ്ക്വാഡില്‍ ഇല്ലാത്ത താരങ്ങള്‍) ഫെബ്രുവരി 26ന് ഇന്ത്യയിലേക്ക് യാത്രയാകും.

ബിഗ് ബാഷില്‍ പെര്‍ത്തിന് വേണ്ടി മികവ് പുലര്‍ത്തിയ ലിയാം ലിവിംഗ്സ്റ്റോണിന് ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. അതേ സമയം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ജോ റൂട്ടിന് ടീമില്‍ സ്ഥാനമില്ല.

ഇംഗ്ലണ്ട് : Eoin Morgan (c), Moeen Ali, Jofra Archer, Jonathan Bairstow, Sam Billings, Jos Buttler, Sam Curran, Tom Curran, Chris Jordan, Liam Livingstone, Dawid Malan, Adil Rashid, Jason Roy, Ben Stokes, Reece Topley, Mark Wood.

പെര്‍ത്തിന് വിജയം, ഇനി സിഡ്നി സിക്സേഴ്സുമായി കലാശപ്പോരാട്ടം

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 49 റണ്‍സിന്റെ വിജയം നേടി പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ബിഗ് ബാഷ് ഫൈനലിലേക്ക്. ഇന്ന് നടന്ന മത്സരത്തില്‍ മഴ ഇടയ്ക്ക് തടസ്സം സൃഷ്ടിച്ച മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പെര്‍ത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18.1 ഓവറില്‍ 189 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബ്രിസ്ബെയിനിന് 18 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സേ നേടാനായുള്ളു.

കാമറൂണ്‍ ബാന്‍ ക്രോഫ്ട, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്കൊപ്പം 39 പന്തില്‍ നിന്ന് പുറത്താകാതെ 77 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റോണിന്റെ പ്രകടനം ആണ് പെര്‍ത്ത് നിരയിലെ വ്യത്യാസം. ബാന്‍ക്രോഫ്ട് 58 റണ്‍സ് നേടിയപ്പോള്‍ മിച്ചല്‍ മാര്‍ഷ് പുറത്താകാതെ 28 പന്തില്‍ നിന്ന് 49 റണ്‍സ് നേടി.

ആരോണ്‍ ഹാര്‍ഡി മൂന്നും ജേസണ്‍ ബെഹറെന്‍ഡോര്‍ഫ്, ആന്‍ഡ്രൂ ടൈ, ഫവദ് അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് പെര്‍ത്തിന് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഹീറ്റ് നിരയില്‍ 38 റണ്‍സ് നേടിയ ജോ ബേണ്‍സ് ആണ് ടോപ് സ്കോറര്‍.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പെര്‍ത്തിന്റെ എതിരാളികള്‍ സിഡ്നി സിക്സേഴ്സ് ആണ്.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി കരാറിലെത്തി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം

പെര്‍ത്ത് സ്കോര്‍ച്ചേഴ്സുമായി 2020-21 സീസണിലേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരവും മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ലിയാം ലിവിംഗ്സ്റ്റണ്‍. പെര്‍ത്തില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഈ വര്‍ഷവും കരാര്‍ പുതുക്കുകയായിരുന്നു. 425 റണ്‍സാണ് കഴിഞ്ഞ സീസണില്‍ താരം നേടിയത്.

ജോഷ് ഇംഗ്ലിസുമായി താരം മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് നേടിയത്. മൂന്ന് ശതക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പെര്‍ത്തില്‍ വീണ്ടും കളിക്കുവാനെത്തുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ലിയാം വ്യക്തമാക്കി.

താരത്തിന്റെ ഓള്‍റൗണ്ട് സേവനം പെര്‍ത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് കോച്ച് ആഡം വോഗ്സ് വ്യക്തമാക്കിയത്.

 

ആവേശപ്പോരില്‍ വിജയം നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 15 റണ്‍സിന്റെ വിജയം കുറിച്ച് അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 198/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍ നിന്ന് 83 റണ്‍സ് നേടിയ ജേക്ക് വെത്തറാള്‍ഡ്, 24 പന്തില്‍ 55 റണ്‍സ് നേടിയ അലെക്സ് കാറെ 22 പന്തില്‍ നിന്ന് 34 റണ്‍സുമായി മാത്യൂ ഷോര്‍ട്ട് എന്നിവരാണ് സ്ട്രൈക്കേഴ്സിനായി തിളങ്ങിയത്. പെര്‍ത്തിന് വേണ്ടി ജൈ റിച്ചാര്‍ഡ്സണ്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 183/7 എന്ന സ്കോര്‍ മാത്രമേ 18 ഓവറില്‍ നേടാനായുള്ളു. ഓപ്പണിംഗ് കൂട്ടുകെട്ട് 8.4 ഓവറില്‍ 124 റണ്‍സ് നേടിയെങ്കിലും അവര് പുറത്തായ ശേഷം കാര്യങ്ങള്‍ പെര്‍ത്തിന് എതിരായി മാറി. 27 പന്തില്‍ 50 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസും 26 പന്തില്‍ 69 റണ്‍സ് നേടിയ ലിയാം ലിവിംഗ്സ്റ്റണും ആണ് പെര്‍ത്തിനായി പൊരുതിയത്.

ഇരുവരെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റഷീദ് ഖാന്‍ ആണ് അഡിലെയ്ഡിന്റെ വിജയം സാധ്യമാക്കിയത്. റഷീദ് ഖാന്‍ മൂന്ന് വിക്കറ്റും ഹാരി കോണ്‍വേ, വെസ് അഗര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും അഡിലെയ്ഡിനായി നേടി.

രാജസ്ഥാന് വേണ്ടി കളിച്ചത് മികച്ച അനുഭവം, അവിടുള്ള ഓരോ നിമിഷവും ആസ്വദിച്ചു

രാജസ്ഥാന്‍ റോയല്‍സില്‍ താന്‍ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചുരുന്നുവെന്ന് പറഞ്ഞ് ടീം റിലീസ് ചെയ്ത ലിയാം ലിവിംഗ്സ്റ്റണ്‍. അവിടെ ചിലവഴിച്ച ഒരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നുവെന്നും കളിക്കാരെല്ലാവരും തന്നെ മഹാന്മാരായിരുന്നുവെന്നും തനിക്ക് ടീമിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലിവിംഗ്സ്റ്റണ്‍ പറഞ്ഞു.

ഈ സീസണില്‍ താരത്തെ റിലീസ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍. ഇതോടെ ഐപിഎല്‍ കളിക്കാതെ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ ശ്രദ്ധ ചെലു്തുവാന്‍ താരം തീരുമാനിച്ചു.

ഐപിഎല്‍ അനുഭവം തനിക്ക് ആസ്വാദ്യമായിരുന്നുവെങ്കിലും ഇത്തവണ താന്‍ ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലിയാം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന മോഹത്തോടെയാണ് ഈ നീക്കമെന്നും ലിയാം വ്യക്തമാക്കി.

ഐപിഎല്‍ കളിക്കുന്നില്ലെങ്കിലും ലിവിംഗ്സ്റ്റണ്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ്, ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗ് ഇവയില്‍ എല്ലാം സജീവമായി തന്നെയുണ്ടാകും.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിന് മുന്‍ഗണന, ഐപിഎല്‍ കളിക്കാനില്ലെന്ന് ലിയാം ലിവിംഗ്സ്റ്റണ്‍

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് കളിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനായി ഐപിഎല്‍ കളിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലങ്കാഷയര്‍ താരം ലിയാം ലിവിംഗ്സ്റ്റണ്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച താരത്തെ ഇത്തവണ ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. അതിന് പകരം ഡിവിഷന്‍ വണ്‍ കൗണ്ടി സീസണ്‍ പൂര്‍ണ്ണമായും കളിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കാനാണ് താരം ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് 71 റണ്‍സ് നേടിയ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം 26 പന്തില്‍ സണ്‍റൈസേഴ്സിനെതിരെ 44 റണ്‍സ് നേടിയതായിരുന്നു.

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ വര്‍ഷത്തെ ആദ്യത്തെ വിദേശ താരമായി ലിയാം ലിവിംഗ്സ്റ്റണ്‍

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ ഈ സീസണിലെ ആദ്യ വിദേശ താരമായി ഇംഗ്ലണ്ടിന്റെ ലങ്കാഷയര്‍ ബാറ്റിംഗ് താരം ലിയാം ലിവിംഗ്സ്റ്റണ്‍. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചിട്ടുള്ള താരം താന്‍ എന്നും കളിക്കുവാന്‍ ആഗ്രഹിച്ച ടൂര്‍ണ്ണമെന്റാണ് ബിഗ് ബാഷ് എന്ന് വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ലിവിംഗ്സ്റ്റണ്‍. താരത്തിന്റെ ഓള്‍റൗണ്ട് സേവനം ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ആഡം വോഗ്സ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തിലായി ടി20യില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് ലിയാം ലിവിംഗ്സ്റ്റണ്‍ എന്നും ആഡം വോഗ്സ് വ്യക്തമാക്കി.

2020 ഐപിഎല്‍ നേടുവാന്‍ ഏറ്റവും മികച്ച സാധ്യത രാജസ്ഥാന്‍ റോയല്‍സിന് – ആകാശ് ചോപ്ര

2020 ഐപിഎല്‍ കിരീടം സ്വന്തമാക്കുവാനുള്ള ഏറ്റവും അധികം സാധ്യത രാജസ്ഥാന്‍ റോയല്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലോക ക്രിക്കറ്റില്‍ ഈ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ പുറത്തെടുക്കുന്ന മികവാണ് ചോപ്രയെ ഈ നിഗമനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബെന്‍ സ്റ്റോക്സ്, സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, അജിങ്ക്യ രഹാനെ എന്നിവരാണ് തങ്ങളുടെ രാജ്യത്തിനായി മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നത്.

സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്സും തങ്ങളുടെ ടീമുകള്‍ക്കായി മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ തന്റെ രണ്ടാം ടെസ്റ്റിനുള്ളില്‍ തന്നെ അവിഭാജ്യ ഘടകമാകുവാന്‍ ജോഫ്ര ആര്‍ച്ചറിനും സാധിച്ചിട്ടുണ്ട്.

ഇത് കൂടാതെ ടീമിലെ താരം കൃഷ്ണപ്പ ഗൗതം കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. 56 പന്തില്‍ നിന്ന് 134 റണ്‍സും എട്ട് വിക്കറ്റുമാണ് താരം നേടിയത്. 2019ല്‍ മോശം ഐപിഎല്‍ ആയിരുന്നു ഗൗതമിന്. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റില്‍ മികച്ച ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ലിയാം ലിവിംഗ്സ്റ്റണ്‍ കളിയ്ക്കുന്നത്. ദുലീപ് ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനം ജയ്ദേവ് ഉനഡ്കടും നടത്തുന്നുണ്ട്.

ആവേശപ്പോരാട്ടത്തിനു ശേഷം വീണ്ടും വില്ലനായി മഴ, രാജസ്ഥാന്‍-ബാംഗ്ലൂര്‍ മത്സരം ഉപേക്ഷിച്ചു

അഞ്ചോവറായി ചുരുക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഇന്നിംഗ്സിനു ശേഷം രാജസ്ഥാന്‍ 63 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി മത്സരം നാലാം ഓവറിലേക്ക് കടന്നപ്പോള്‍ വീണ്ടും വില്ലനായി മഴ കടന്ന് വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. 3.2 ഓവറില്‍ 41/1 എന്ന നിലയില്‍ രാജസ്ഥാന്‍ നില്‍ക്കവേയാണ് മഴ വീണ്ടുെമെത്തുന്ന്ത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും പോയിന്റുകള്‍ ടീമുകള്‍ പങ്കിട്ടെടുക്കുകയും ചെയ്തു. ഇതോടെ ബാംഗ്ലൂരിന്റെ നേരിയ പ്രതീക്ഷകള്‍ അവസാനിച്ചു. അതേ സമയം രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ മറ്റു മത്സരങ്ങളെ ആശ്രയിച്ചിരിക്കും.

ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ ആദ്യ മൂന്ന് പന്തില്‍ തന്നെ ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ മിന്നല്‍ തുടക്കം ടീമിനു നല്‍കിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകളില്‍ റണ്ണൊന്നും നേടാനാകാതെ പോയി. രണ്ടാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണ്‍ നവ്ദീപ് സൈനിയെ ഒരു ഫോറും സിക്സും നേടി തുടങ്ങിയ ശേഷം വെറും രണ്ട് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേടാനായത്. ഇതോടെ ലക്ഷ്യം 3 ഓവറില്‍ 41 റണ്‍സായി മാറി.

കുല്‍വന്ത് ഖെജ്രോലിയ എറിഞ്ഞ മൂന്നാം ഓവറിലും സിക്സോടു കൂടി സഞ്ജു സാംസണ്‍ തുടങ്ങിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വലിയ ഷോട്ടുകള്‍ പിറക്കാതിരുന്നപ്പോള്‍ കാര്യങ്ങള്‍ രാജസ്ഥാന് ശ്രമകരമാകുമെന്ന ഘട്ടത്തിലേക്ക് കടന്നുവെങ്കിലും അവസാന രണ്ട് പന്തില്‍ നിന്ന് ഒരു സിക്സും ഫോറും സഹിതം സഞ്ജു സാംസണ്‍ ലക്ഷ്യം രണ്ടോവറില്‍ 23 റണ്‍സാക്കി മാറ്റി.

മത്സരത്തിലെ തന്നെ ഏറെ നിര്‍ണ്ണായകമായ 4ാം ഓവര്‍ കോഹ്‍ലി എറിയാന്‍ ഏല്പിച്ചത് യൂസുവേന്ദ്ര ചഹാലിനെയായിരുന്നു. ആദ്യ പന്തില്‍ നിന്ന് ബൈ രൂപത്തില്‍ ഒരു റണ്‍സ് രാജസ്ഥാന്‍ നേടിയപ്പോള്‍ സഞ്ജുവിനെ പുറത്താക്കി ചഹാല്‍ ബാംഗ്ലൂരിനു സാധ്യത വര്‍ദ്ധിപ്പിച്ചു. 13 പന്തില്‍ നിന്ന് 28 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്.

ഈ വിക്കറ്റ് വീണയുടനെ മഴയെത്തി കളി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയായിരുന്നു.

 

സ്വപ്ന തുടക്കം നല്‍കി ലിയാം-രഹാനെ കൂട്ടുകെട്ട്, വിജയം ഉറപ്പാക്കി സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സിനു സണ്‍റൈസേഴ്സ് നല്‍കിയ 161 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ അവശേഷിക്കെ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്ന് ആതിഥേയര്‍. തങ്ങളുടെ ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ പരീക്ഷിച്ചാണ് രാജസ്ഥാന്‍ ബാറ്റിംഗിനിറങ്ങിയത്. അജിങ്ക്യ രഹാനെയ്ക്കൊപ്പം ബാറ്റ് ചെയ്യാനെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സണ്‍റൈസേഴ്സ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് പ്രഹരിക്കുന്നതാണ് കണ്ടത്.

റഷീദ് ഖാന്റെ ഓവറില്‍ ലിവിംഗ്സ്റ്റണ്‍ 26 പന്തില്‍ 44 റണ്‍സ് നേടി വിക്കറ്റിനു പിന്നില്‍ സാഹ പിടിച്ച് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 9.1 ഓവറില്‍ 78 റണ്‍സാണ് നേടിയത്. എന്നാല്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം അജിങ്ക്യ രഹാനെയെയും(39) ടീമിനു നഷ്ടമായതോടെ കാര്യങ്ങള്‍ പഴയത് പോലെ കടുപ്പമേറിയതാകുമെന്ന പ്രതീതി കൊണ്ടുവന്നു. ഷാക്കിബിനാണ് രഹാനെയുടെ വിക്കറ്റ്.

സഞ്ജുവും സ്മിത്തും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ രാജസ്ഥാനെ വിജയത്തിനടുത്തേക്ക് കൂടുതല്‍ അടുപ്പിയ്ക്കുകയായിരുന്നു. ഇടയ്ക്ക് വ്യക്തിഗത സ്കോര്‍ 30ല്‍ നില്‍ക്കെ സഞ്ജു നല്‍കിയ ക്യാച്ച് റഷീദ് ഖാന്‍ കൈവിട്ടതോടെ മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള സണ്‍റൈസേഴ്സിന്റെ അവസരം ടീം കൈവിടുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ എട്ട് വിക്കറ്റ് കൈവശമുള്ള രാജസ്ഥാന് ജയത്തിനായി നേടേണ്ടിയിരുന്നത് 29 റണ്‍സ് മാത്രമായിരുന്നു.

തുടര്‍ന്ന് 30 പന്തില്‍ നിന്ന് തങ്ങളുടെ 50 റണ്‍സ് കൂട്ടുകെട്ട് നേടിയ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയല്‍സിനെ മുന്നോട്ട് നയിച്ചു. തന്റെ സ്പെല്ലിലെ അവസാന പന്തിലാണ് സ്മിത്തിനെ ഖലീല്‍ പുറത്താക്കിയത്. 16 പന്തില്‍ നിന്ന് സ്മിത്ത് 22 റണ്‍സാണ് നേടിയത്. സ്മിത്ത് പുറത്താകുമ്പോള്‍ വിജയത്തിനായി മൂന്നോവറില്‍ നിന്ന് 13 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്.  55 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജു-സ്മിത്ത് കൂട്ടുകെട്ട് നേടിയത്.

സഞ്ജുവിനും ആഷ്ടണ്‍ ടര്‍ണറിനു വലിയ ഷോട്ടുകള്‍ പിന്നീടുള്ള രണ്ടോവറില്‍ നേടുവാന്‍ സാധിക്കാതെ പോയപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 4 റണ്‍സായി. ഇന്നിംഗ്സിലെ 18, 19 ഓവറില്‍ വെറും 9 റണ്‍സാണ് രാജസ്ഥാന് സണ്‍റൈസേഴ്സ് വിട്ട് നല്‍കിയത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ഷാക്കിബിനെ ബൗണ്ടറി കടത്തി സഞ്ജു വിജയം രാജസ്ഥാന് നേടിക്കൊടുത്തു.

32 പന്തില്‍ നിന്ന് 48 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു.

 

Exit mobile version