മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്ററിനെതിരെ ഏകപക്ഷീയ വിജയം നേടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. താൽക്കാലിക പരിശീലകൻ നിസ്റ്റൽ റുയിയുടെ കീഴിയിൽ യുണൈറ്റഡിന്റെ അവസാന മത്സരമായിരുന്നു ഇത്.

മത്സരത്തിന്റെ 17ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. അമദ് ദിയാലോയുടെ ഒരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് അസാധ്യമെന്ന് തോന്നിച്ച ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്ത് ലക്ഷ്യം കണ്ടു. ബ്രൂണോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള 250ആമത്തെ മത്സരം ഗോളുമായി ആഘോഷിക്കാൻ യുണൈറ്റഡിനായി.

38ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. മസ്റോയിയുടെ ഒരു ക്രോസിൽ നിന്നുള്ള ബ്രൂണോയുടെ ഹെഡർ. ക്രിസ്റ്റ്യൻസനിൽ തട്ടി വലയിലേക്ക് പോയിം സ്കോർ 2-0.

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഗർനാചോ 82ആം മിനുട്ടിൽ അതി മനോഹരമായ സ്ട്രൈക്കിലൂടെ വിജയം പൂർത്തിയാക്കി. ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 15 പോയിന്റുമായി ലീഗിൽ 13ആം സ്ഥാനത്ത് നിൽക്കുകയാണ്.

ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ആസ്റ്റൺ വില്ല

കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ആസ്റ്റൺ വില്ല 2-1ന് വിജയം ഉറപ്പിച്ചു. 28-ാം മിനിറ്റിൽ അമഡോ ഒനാനയുടെ ഗോളിൽ ആസ്റ്റൺ വില്ല ലീഡ് നേടിയപ്പോൾ 63-ാം മിനിറ്റിൽ ജോൺ ഡുറാൻ തങ്ങളുടെ നേട്ടം ഇരട്ടിയാക്കി.

എഴുപത്തിമൂന്നാം മിനിറ്റിൽ ഫകുണ്ടോ ബ്യൂണനോട്ടെയുടെ ഗോളിൽ തിരിച്ചടിക്കാൻ ലെസ്റ്റർ സിറ്റി ശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ലെസ്റ്ററിൻ്റെ വൈകിയ മുന്നേറ്റമുണ്ടായിട്ടും, ആസ്റ്റൺ വില്ല വിജയത്തിൽ പിടിച്ചു നിന്നു. എവേ ഗ്രൗണ്ടിൽ അവർ വിലപ്പെട്ട മൂന്ന് പോയിൻ്റുകൾ നേടി.

ക്രിസ്റ്റൽ പാലസ് മുന്നേറ്റനിര താരത്തെ ടീമിൽ എത്തിച്ചു ലെസ്റ്റർ സിറ്റി

ക്രിസ്റ്റൽ പാലസിന്റെ 26 കാരനായ ഫ്രഞ്ച് മുന്നേറ്റനിര താരം ഓഡ്സോനെ എഡാർഡിനെ ടീമിൽ എത്തിച്ചു ലെസ്റ്റർ സിറ്റി. ഈ സീസൺ അവസാനം വരെയുള്ള ലോണിൽ ആണ് താരത്തെ ലെസ്റ്റർ സിറ്റി ടീമിൽ എത്തിക്കുന്നത്. പാലസിൽ മറ്റെറ്റക്ക് പിറകിൽ ബെഞ്ചിൽ ആയിരുന്നു എഡാർഡിന്റെ സ്ഥാനം.

ഇതിനു പിന്നാലെ ആഴ്‌സണലിൽ നിന്നു എഡി എങ്കെതിയയെ പാലസ് സ്വന്തമാക്കിയതോടെ താരത്തെ വിടാൻ ക്ലബ് തീരുമാനിക്കുക ആയിരുന്നു. മുമ്പ് സെൽറ്റിക്കിൽ തകർത്തു കളിച്ച എഡാർഡ് 2021 ൽ വലിയ പ്രതീക്ഷകളോടെ ആണ് പാലസിൽ എത്തിയത്. എന്നാൽ ചില പ്രകടനങ്ങൾ ഒഴിച്ചാൽ വലിയ മികവ് ഒന്നും താരം പ്രീമിയർ ലീഗിൽ പുറത്ത് എടുത്തില്ല. താരത്തിൽ നിന്നു പ്രീമിയർ ലീഗിൽ നിലനിൽക്കാൻ ആവശ്യമായ ഗോളുകൾ ലഭിക്കും എന്നു തന്നെയാണ് ലെസ്റ്റർ പ്രതീക്ഷ.

വാർഡി ഈസ് ബാക്ക്! ടോട്ടനത്തെ സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ 1-1 നു സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ലെസ്റ്റർ സ്വന്തം മൈതാനത്ത് ടോട്ടനത്തെ സമനിലയിൽ തളക്കുക ആയിരുന്നു. ടോട്ടനത്തിന്റെ വലിയ ആധിപത്യം പ്രത്യേകിച്ച് ആദ്യ പകുതിയിൽ കണ്ട മത്സരത്തിൽ പക്ഷെ ലെസ്റ്റർ വാർഡിയുടെ ഗോളിൽ സമനില കണ്ടെത്തുക ആയിരുന്നു. ആദ്യ പകുതിയിൽ ടോട്ടനത്തിനു ആയി അരങ്ങേറ്റം കുറിച്ച സൊളാങ്കയുടെ ശ്രമം എന്റിടി അവിശ്വസനീയം ആയ വിധം ആണ് രക്ഷിച്ചത്. തുടർന്ന് 29 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പെഡ്രോ പോരോ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചു.

ജെയ്മി വാർഡി

തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ പക്ഷെ മുതലാക്കാൻ അവർക്ക് ആയില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ലെസ്റ്റർ സമനില ഗോൾ കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. 57 മത്തെ മിനിറ്റിൽ അബ്ദുൽ ഫതാവയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ 37 കാരനായ ഇതിഹാസ താരം ജെയ്മി വാർഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഇത് എട്ടാം ഗോൾ ആണ് വാർഡി നേടുന്നത്. അതിനു ശേഷം ടോട്ടനം താരം ബെന്റകോറിന് പരിക്കേറ്റു ബോധം മറഞ്ഞു വൈദ്യസഹായം വേണ്ടി വന്നത് എല്ലാവർക്കും ആശങ്ക നൽകി. എന്നാൽ താരത്തിനു ബോധം തെളിഞ്ഞത് ആശങ്ക അകറ്റുക ആയിരുന്നു. തുടർന്ന് സുന്ദരമായ ലെസ്റ്റർ സിറ്റി നീക്കത്തിന് ഒടുവിൽ വാർഡിയുടെ മികച്ച ശ്രമം തടഞ്ഞ വികാരിയോ അവസാന നിമിഷം എന്റിടി ഹെഡറും രക്ഷിച്ചു. വിജയഗോളിന് ആയുള്ള ടോട്ടനം ശ്രമങ്ങൾ ലെസ്റ്റർ പ്രതിരോധം തടഞ്ഞപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

വിൽഫ്രഡ് സാഹ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്നു

വിൽഫ്രഡ് സാഹ തിരികെ പ്രീമിയർ ലീഗിലേക്ക് തന്നെ എത്തിയെക്കും. സാഹയെ എത്തിക്കാൻ പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ആയിരുന്നു ക്രിസ്റ്റൽ പാലസ് വിട്ട് സാഹ തുർക്കി ക്ലബായ ഗലറ്റസറെയിൽ എത്തിയത്. എന്നാൽ അവിടെ തിളങ്ങാൻ താരത്തിനായില്ല.

ലെസ്റ്റർ സിറ്റിയുടെ നീക്കങ്ങൾ അടുത്ത വാരത്തോടെ ഫലം കാണുമെന്നാണ് സൂചന. ഒരു വർഷത്തെ ലോണിൽ സാഹയെ സ്വന്തമാക്കാൻ ആണ് ലെസ്റ്റർ നോക്കുന്നത്. നേരത്തെ ക്രിസ്റ്റൽ പാലസ് തന്നെ താരത്തെ സ്വന്തമാക്കാൻ നോക്കിയിരുന്നു. എന്നാൽ ആ നീക്കം വിജയിച്ചില്ല.

ക്രിസ്റ്റൽ പാലസിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം ഒരിടക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നെങ്കിലും വീണ്ടും പാലസിലേക്ക് തന്നെ തിരിച്ചെത്തി. പാലസിലെ മികവ് പാലസ് വിട്ട സമയത്ത് ഒന്നും പുലർത്താൻ സാഹക്ക് ആയിരുന്നില്ല.

മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ ക്രെയിഗ് ഷേക്സ്പിയർ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോൾ പരിശീലകൻ ക്രെയിഗ് ഷേക്സ്പിയർ അന്തരിച്ചു. 60 വയസ്സുകാരനായ അദ്ദേഹം സ്വന്തം വീട്ടിൽ മരണപ്പെടുക ആയിരുന്നു എന്ന് കുടുംബം അറിയിക്കുക ആയിരുന്നു. ഫുട്‌ബോൾ കരിയറിൽ ഇംഗ്ലീഷ് ക്ലബുകൾ ആയ വെസ്റ്റ് ബ്രോം, ഷെഫീൽഡ് വെനസ്ഡേ ടീമുകൾക്ക് ആയി കളിച്ച അദ്ദേഹം മികച്ച പരിശീലകൻ ആയാണ് പേരെടുത്തത്. 2006 ൽ വെസ്റ്റ് ബ്രോം കെയർ ടേക്കർ പരിശീലകൻ ആയി ആണ് ക്രെയിഗ് ഷേക്സ്പിയർ പരിശീലക കരിയർ തുടങ്ങിയത്.

തുടർന്ന് അദ്ദേഹം വിവിധ ഘട്ടങ്ങളിൽ ലെസ്റ്റർ സിറ്റി,ഹൾ സിറ്റി, വാട്ഫോർഡ്, ആസ്റ്റൺ വില്ല, നോർവിച് സിറ്റി ക്ലബുകളുടെ സഹപരിശീലകൻ ആയിരുന്നു. ഇടക്ക് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സഹപരിശീലകനും ആയി അദ്ദേഹം. 2016 ൽ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ റാനിയേരിയുടെ മുഖ്യ സഹപരിശീലകൻ അദ്ദേഹം ആയിരുന്നു. പിന്നീട് റാനിയേരി സ്ഥാനം ഒഴിഞ്ഞപ്പോൾ കുറച്ചു കാലം ലെസ്റ്റർ സിറ്റിയെ പരിശീലിപ്പിച്ചതും അദ്ദേഹം ആയിരുന്നു. 2023 ൽ അവസാനമായി ലെസ്റ്റർ സിറ്റിയിൽ തന്നെ ആയിരുന്നു സഹപരിശീലകൻ ആയി അദ്ദേഹം കരിയർ അവസാനിപ്പിച്ചതും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫുട്‌ബോൾ ലോകം അനുശോചനം രേഖപ്പെടുത്തുകയാണ്.

ലെസ്റ്റർ സിറ്റിയുടെ ഡ്യൂസ്ബറി-ഹാളിനെ സ്വന്തമാക്കാൻ ചെൽസി രംഗത്ത്

ലെസ്റ്റർ സിറ്റിയുടെ യുവതാരം ഡ്യൂസ്ബറി-ഹാളിനെ സൈൻ ചെയ്യാൻ ആയി ചെൽസി രംഗത്ത്. താരത്തെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് ചെൽസി ലെസ്റ്റർ സിറ്റിയെ സമീപിച്ചതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഓഫർ ഒന്നും നൽകിയിട്ടില്ല. 25-കാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ലെസ്റ്റർ സിറ്റിയിൽ 2027വരെയുള്ള കരാർ ഡ്യൂസ്ബറി ഹാളിന് ഉണ്ട്‌. കഴിഞ്ഞ സീസണിലെ ചാമ്പ്യൻഷിപ്പ് ജേതാക്കളായി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ലെസ്റ്റർ സിറ്റി ഡ്യൂസ്ബറിയെ ടീമിൽ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത്. എന്നാൽ മുൻ ലെസ്റ്റർ പരിശീലകൻ എൻസോ മരെസ്കയാണ് ചെൽസിയുടെ ഇപ്പോഴത്തെ ചെൽസി കോച്ച് എന്നത് ട്രാൻസ്ഫറിൽ സ്വാധീനമുണ്ടാക്കും.

മിഡ്‌ഫീൽഡർ കഴിഞ്ഞ സീസണിൽ ലെസ്റ്ററിനായി 49 മത്സരങ്ങൾ കളിച്ചു, 12 ഗോളുകൾ നേടിയിരുന്നു.

അപ്രതീക്ഷിതം! സ്റ്റീവ് കൂപ്പർ ലെസ്റ്റർ സിറ്റി പരിശീലകൻ, ഔദ്യോഗിക പ്രഖ്യാപനം എത്തി

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ മുൻ ചാമ്പ്യൻമാർ ആയ ലെസ്റ്റർ സിറ്റി തങ്ങളുടെ പരിശീലകൻ ആയി ഇംഗ്ലീഷ്/വെൽഷ് പരിശീലകൻ സ്റ്റീവ് കൂപ്പറിനെ നിയമിച്ചു. പ്രീമിയർ ലീഗ് പ്രൊമോഷൻ നേടി നൽകിയ എൻസോ മരെസ്ക ചെൽസിയിൽ പോയതോടെയാണ് ലെസ്റ്റർ സിറ്റി പുതിയ പരിശീലകനു ആയി ശ്രമങ്ങൾ ആരംഭിച്ചത്. നേരത്തെ മുൻ ബ്രൈറ്റൺ, ചെൽസി പരിശീലകൻ ഗ്രഹാം പോട്ടറിന് സാധ്യതകൾ കണ്ടെങ്കിലും അപ്രതീക്ഷിതമായിരുന്നു സ്റ്റീവ് കൂപ്പറിന്റെ നിയമനം.

ഇംഗ്ലണ്ട് അണ്ടർ 17 ടീമിനെ 2017 ൽ ലോക ചാമ്പ്യന്മാർ ആക്കിയതോടെയാണ് സ്റ്റീവ് കൂപ്പർ പരിശീലക രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2019 മുതൽ 2021 വരെ സ്വാൻസി സിറ്റിയെ പരിശീലിപ്പിച്ച കൂപ്പർ തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ് പരിശീലകനായി. തുടർന്ന് അവർക്ക് പ്രീമിയർ ലീഗ് പ്രൊമോഷൻ നേടി നൽകിയ കൂപ്പർ ആദ്യ സീസണിൽ അവരെ ലീഗിൽ നിലനിർത്തുകയും ചെയ്തു. എന്നാൽ 2023 ഡിസംബറിൽ മോശം പ്രകടനങ്ങളെ തുടർന്ന് അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുക ആയിരുന്നു. നിലവിൽ ഒരുപാട് വലിയ ലക്ഷ്യങ്ങളും ആയി എത്തുന്ന ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗിൽ നിലനിർത്തുക എന്നത് ആവും സ്റ്റീവ് കൂപ്പറിന്റെ പ്രഥമ ലക്ഷ്യം.

ഗ്രഹാം പോട്ടറിനെ പരിശീലകനായി എത്തിക്കാൻ ലെസ്റ്റർ സിറ്റി

മുൻ ചെൽസി മാനേജർ ഗ്രഹാം പോട്ടറെ സ്വന്തമാക്കാൻ ലെസ്റ്റർ സിറ്റി ശ്രമിക്കുന്നു. പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ലെസ്റ്റർ സിറ്റിയുടെ പരിശീലകൻ എൻസോ മരെസ്ക ക്ലബിൽ നിന്ന് രാജിവെച്ച് ചെൽസിയിലേക്ക് പോയിരുന്നു. ലെസ്റ്റർ സിറ്റിയുടെ പുതിയ പരിശീലകനായുള്ള അന്വേഷണം ഇപ്പോൾ പോർട്ടറിൽ എത്തി നിൽക്കുകയാണ്. പോട്ടർ ലെസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ചെൽസിയിലെ മോശം പ്രകടനങ്ങൾ പുറത്താക്കപ്പെട്ടതിനു ശേഷം പോട്ടർ ഒരു പരിശീലക സ്ഥാനവും ഏറ്റെടുത്തിട്ടില്ല. മുമ്പ് ബ്രൈറ്റണിൽ തന്റെ കോച്ചിങ് മികവ് പുറത്തെടുക്കാൻ പോട്ടറിനായിരുന്നു. പോട്ടർ മുമ്പും പല ക്ലബുകളുമായും ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ഒരു ജോലിയും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. ഡി സെർബി ബ്രൈറ്റൺ വിട്ടപ്പോൾ ബ്രൈറ്റണിലേക്ക് പോർട്ടർ മടങ്ങി വരും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതും നടന്നിരുന്നില്ല.

പ്രീമിയർ ലീഗ് വിറപ്പിക്കാൻ വാർഡി എത്തുന്നു, ലെസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

ക്യാപ്റ്റൻ ജെയ്മി വാർഡിയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ലെസ്റ്റർ സിറ്റി. 37 കാരനായ വാർഡി 2025 വരെയുള്ള കരാറിൽ ലെസ്റ്റർ സിറ്റിയും ആയി കരാർ ഒപ്പിട്ടു. ഇതോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ലെസ്റ്റർ മുന്നേറ്റം നയിക്കാൻ ഇതിഹാസതാരം മുന്നിൽ ഉണ്ടാവും. പ്രായം ഒരു നമ്പർ ആണെന്ന് പറഞ്ഞ വാർഡി തനിക്ക് ഇനിയും ക്ലബിന് ആയി നൽകാൻ ആവും എന്നാണ് കരാർ ഒപ്പിട്ട ശേഷം പ്രതികരിച്ചത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ 18 ഗോൾ അടക്കം 20 ഗോളുകൾ നേടിയ വാർഡിയുടെ മികവിൽ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആയാണ് ലെസ്റ്റർ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയത്. 2012 ൽ ലെസ്റ്റർ സിറ്റിയിൽ എത്തിയ ശേഷം കളിച്ച 464 കളികളിൽ നിന്നു 190 ഗോളുകൾ ആണ് താരം ടീമിന് ആയി നേടിയത്. 2016 ലെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ്, 2021 ലെ എഫ്.എ കപ്പ് നേട്ടങ്ങളിൽ വാർഡി നിർണായക പങ്ക് ആണ് വഹിച്ചത്. 2016 ലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ വാർഡി അടുത്ത സീസണിൽ ഗോളടിച്ചു കൂട്ടാൻ ലക്ഷ്യം വെച്ച് തന്നെയാണ് കളിക്കാൻ എത്തുക.

ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി

ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിലേക്ക് തിരികെയെത്തി. ഇന്നലെ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരായ ലീഡ്സ് യുണൈറ്റഡ് QPR-നോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ലെസ്റ്ററിന്റെ പ്രൊമോഷൻ ഉറപ്പായത്. ഇപ്പോൾ 44 മത്സരങ്ങളിൽ 94 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി ഉള്ളാത്. ഇന്നലെ ലീഡ്സ് തോറ്റതോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ലെസ്റ്റർ സിറ്റിക്ക് ഉറപ്പായി.

കഴിഞ്ഞ സീസണിൽ ആയിരിന്നു ലെസ്റ്റർ സിറ്റി റിലഗേറ്റ് ആയത്. ഒരൊറ്റ സീസൺ കൊണ്ട് തന്നെ തിരികെ പ്രീമിയർ ലീഗിലേക്ക് വരാൻ ആയി എന്നത് ലെസ്റ്റർ സിറ്റി ആരാധകർക്ക് സന്തോഷം നൽകും. മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാണ് ലെസ്റ്റർ സിറ്റി. 2015-16 സീസണിൽ ആയിരുന്നു പ്രീമിയർ ലീഗിലെ എവരെയും ഞെട്ടിച്ച് ലെസ്റ്റർ സിറ്റി കിരീടം നേടിയത്.

ഇനി ചാമ്പ്യൻഷിപ്പിൽ നിന്ന് രണ്ട് ടീമുകൾ കൂടെ പ്രീമിയർ ലീഗിലേക്ക് എത്തും. ലീഡ്സ് യുണൈറ്റഡും ഇപ്സ്വിച് ടൗണും ആണ് നേരിട്ട് പ്രൊമോഷൻ നേടാൻ ഇനി സാധ്യതയുള്ള രണ്ട് ടീമുകൾ.

ലെസ്റ്റർ സിറ്റിയുടെ ഡ്യൂസ്ബറി-ഹാളിനെ സ്വന്തമാക്കാൻ ബ്രൈറ്റൺ രംഗത്ത്

ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ലെസ്റ്റർ സിറ്റി താറ്റം കിർനാൻ ഡ്യൂസ്ബറി-ഹാളിനെ സൈൻ ചെയ്യാൻ ശ്രമിക്കുന്നു. 25 കാരനായ മിഡ്‌ഫീൽഡർ ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ ലെസ്റ്റർ സിറ്റിക്ക് ആയി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ട് തന്നെ താരത്തിനായി നിരവധി ക്ലബുകൾ രംഗത്തുണ്ട്.

മുപ്പത് മില്യണോളമാണ് ഡ്യൂസ്ബറി ഹാളിനായി ലെസ്റ്റർ സിറ്റി ആവശ്യപ്പെടുന്നത്. ട്രാൻസ്ഫർ ഫീ ധാരണയിൽ ആയാൽ ഈ ജനുവരിയിൽ താരം ല്ലബ് മാറും. ബ്രെൻ്റ്‌ഫോർഡും താരത്തിനായി ശ്രമിക്കുന്നുണ്ട്. എങ്കിലും യൂറോപ്പിൽ കളിക്കുന്നത് ബ്രൈറ്റണ് മുൻതൂക്കം നൽകുന്നു. ഡ്യൂസ്ബറി-ഹാളിൻ്റെ ലെസ്റ്റർ കരാർ 2027 വരെയാണ്.

Exit mobile version