Picsart 25 02 15 19 54 11 670

സൂപ്പർ സബ്ബായി മെറിനോ!! ആഴ്സണൽ ലിവർപൂളിന് 4 പോയിന്റ് മാത്രം പിറകിൽ

പ്രീമിയർ ലീഗിൽ നിർണായക വിജയവുമായി ആഴ്സണൽ. ഇന്ന് ലെസ്റ്റർ സിറ്റിയെ എവേ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട ആഴ്സണൽ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്. പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടുന്ന ആഴ്സണൽ അറ്റാക്കിൽ ഒരു സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയത് കൊണ്ട് തന്നെ ഗോൾ കണ്ടെത്താൻ ഇന്ന് ഏറെ പ്രയാസപ്പെട്ടു.

മത്സരത്തിന്റെ 82ആം മിനുട്ടിൽ മാത്രമാണ് കളിയുടെ വിധി നിർണയിച്ച ഗോൾ വന്നത്. സബ്ബായി എത്തിയ മെറിനോ ഒരു ഹെഡറിലൂടെ ആണ് ഗോൾ കണ്ടെത്തിയത്. ന്വനേരിയുടെ ഒരു ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ.

87ആം മിനുറ്റിൽ മെറിനോ വീണ്ടും ഗോൾ കണ്ടെത്തി ആഴ്സണലിന്റെ ജയം ഉറപ്പിച്ചു. ഇത്തവണ ട്രൊസാർഡിന്റെ ക്രോസിൽ നിന്ന് ആയിരുന്നു മെറിനോയുടെ ഗോൾ.

ഈ വിജയത്തോടെ ആഴ്സ്ണൽ 53 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു‌. ലിവർപൂളിന് 4 പോയിന്റ് മാത്രം പിറകിലാണ് ആഴ്സണൽ ഇപ്പോൾ. എന്നാൽ ലിവർപൂൾ ഒരു മത്സരം കുറവാണ്.

Exit mobile version