പ്രീമിയർ ലീഗ് വിട്ട് ജാമി വാർഡി ഇറ്റാലിയൻ ക്ലബ് ക്രെമോണീസിലേക്ക്


ലണ്ടൻ: മുൻ ലെസ്റ്റർ സിറ്റി സ്ട്രൈക്കർ ജാമി വാർഡി ഇറ്റാലിയൻ സീരി എ ക്ലബ്ബായ ക്രെമോണീസുമായി ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ മെയ് മാസത്തിൽ ലെസ്റ്റർ സിറ്റിയുമായുള്ള 13 വർഷത്തെ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. 38-കാരനായ വാർഡി ക്ലബ്ബിന്റെ ലീഗ് പദവി നിലനിർത്തുകയാണെങ്കിൽ കരാർ ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്.


ലെസ്റ്ററിനായി 500-ാമത്തെയും അവസാനത്തെയും മത്സരത്തിൽ തന്റെ കരിയറിലെ 200-ാമത്തെ ഗോൾ നേടിയാണ് വാർഡി ശ്രദ്ധേയമായ പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിച്ചത്. 2016-ൽ ക്ലോഡിയോ റാണിയേരിക്കൊപ്പം ലെസ്റ്ററിന് ചരിത്രപരമായ പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തതും 2021-ൽ എഫ്എ കപ്പ് ഉയർത്തിയതും വാർഡിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്.


പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ഈ ക്ലബ്ബ് എസി മിലാനെയും (2-1), സാസ്സുവോളോയെയും (3-2) അട്ടിമറിച്ച് സീസണിൽ മികച്ച തുടക്കമാണ് നേടിയത്.

13 ഐതിഹാസിക വർഷങ്ങൾക്ക് ശേഷം ജാമി വാർഡി ലെസ്റ്റർ സിറ്റി വിടുന്നു


ലെസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ജാമി വാർഡി 2024-25 സീസൺ അവസാനത്തോടെ ക്ലബ് വിടും. ഫോക്സിന്റെ അത്ഭുതകരമായ 2015-16 പ്രീമിയർ ലീഗ് കിരീട വിജയത്തിന് ചുക്കാൻ പിടിച്ച 38 കാരനായ സ്ട്രൈക്കർ ക്ലബ്ബിൽ 13 അവിസ്മരണീയ വർഷങ്ങളാണ് ചെലവഴിച്ചത്.


ലിവർപൂളിനോട് 1-0 ന് ഹോം മത്സരത്തിൽ തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ലെസ്റ്റർ വാർഡിയുടെ വിടവാങ്ങൽ പ്രഖ്യാപിച്ചത്. ഗോൾ നേടാതെ തുടർച്ചയായി ഒമ്പത് ഹോം ലീഗ് മത്സരങ്ങളിൽ തോറ്റ ക്ലബ്ബിന് ഇത് ദയനീയമായ ഒരു സീസണായിരുന്നു


2019-20 ൽ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ വാർഡി ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.


നോൺ-ലീഗ് ഫുട്ബോളിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യൻ വരെയുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു തലമുറയിലെ കളിക്കാർക്കും ആരാധകർക്കും പ്രചോദനമായിരുന്നു.

വാർഡി ഈസ് ബാക്ക്! ടോട്ടനത്തെ സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്പറിനെ 1-1 നു സമനിലയിൽ തളച്ചു ലെസ്റ്റർ സിറ്റി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ലെസ്റ്റർ സ്വന്തം മൈതാനത്ത് ടോട്ടനത്തെ സമനിലയിൽ തളക്കുക ആയിരുന്നു. ടോട്ടനത്തിന്റെ വലിയ ആധിപത്യം പ്രത്യേകിച്ച് ആദ്യ പകുതിയിൽ കണ്ട മത്സരത്തിൽ പക്ഷെ ലെസ്റ്റർ വാർഡിയുടെ ഗോളിൽ സമനില കണ്ടെത്തുക ആയിരുന്നു. ആദ്യ പകുതിയിൽ ടോട്ടനത്തിനു ആയി അരങ്ങേറ്റം കുറിച്ച സൊളാങ്കയുടെ ശ്രമം എന്റിടി അവിശ്വസനീയം ആയ വിധം ആണ് രക്ഷിച്ചത്. തുടർന്ന് 29 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ പെഡ്രോ പോരോ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചു.

ജെയ്മി വാർഡി

തുടർന്നും ഗോൾ നേടാനുള്ള അവസരങ്ങൾ പക്ഷെ മുതലാക്കാൻ അവർക്ക് ആയില്ല. രണ്ടാം പകുതിയിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ലെസ്റ്റർ സമനില ഗോൾ കണ്ടെത്തുന്നത് ആണ് കാണാൻ ആയത്. 57 മത്തെ മിനിറ്റിൽ അബ്ദുൽ ഫതാവയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ 37 കാരനായ ഇതിഹാസ താരം ജെയ്മി വാർഡി ലെസ്റ്ററിന് സമനില സമ്മാനിച്ചു. പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഇത് എട്ടാം ഗോൾ ആണ് വാർഡി നേടുന്നത്. അതിനു ശേഷം ടോട്ടനം താരം ബെന്റകോറിന് പരിക്കേറ്റു ബോധം മറഞ്ഞു വൈദ്യസഹായം വേണ്ടി വന്നത് എല്ലാവർക്കും ആശങ്ക നൽകി. എന്നാൽ താരത്തിനു ബോധം തെളിഞ്ഞത് ആശങ്ക അകറ്റുക ആയിരുന്നു. തുടർന്ന് സുന്ദരമായ ലെസ്റ്റർ സിറ്റി നീക്കത്തിന് ഒടുവിൽ വാർഡിയുടെ മികച്ച ശ്രമം തടഞ്ഞ വികാരിയോ അവസാന നിമിഷം എന്റിടി ഹെഡറും രക്ഷിച്ചു. വിജയഗോളിന് ആയുള്ള ടോട്ടനം ശ്രമങ്ങൾ ലെസ്റ്റർ പ്രതിരോധം തടഞ്ഞപ്പോൾ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

പ്രീമിയർ ലീഗ് വിറപ്പിക്കാൻ വാർഡി എത്തുന്നു, ലെസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

ക്യാപ്റ്റൻ ജെയ്മി വാർഡിയുടെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ലെസ്റ്റർ സിറ്റി. 37 കാരനായ വാർഡി 2025 വരെയുള്ള കരാറിൽ ലെസ്റ്റർ സിറ്റിയും ആയി കരാർ ഒപ്പിട്ടു. ഇതോടെ അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ ലെസ്റ്റർ മുന്നേറ്റം നയിക്കാൻ ഇതിഹാസതാരം മുന്നിൽ ഉണ്ടാവും. പ്രായം ഒരു നമ്പർ ആണെന്ന് പറഞ്ഞ വാർഡി തനിക്ക് ഇനിയും ക്ലബിന് ആയി നൽകാൻ ആവും എന്നാണ് കരാർ ഒപ്പിട്ട ശേഷം പ്രതികരിച്ചത്.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ 18 ഗോൾ അടക്കം 20 ഗോളുകൾ നേടിയ വാർഡിയുടെ മികവിൽ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആയാണ് ലെസ്റ്റർ പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയത്. 2012 ൽ ലെസ്റ്റർ സിറ്റിയിൽ എത്തിയ ശേഷം കളിച്ച 464 കളികളിൽ നിന്നു 190 ഗോളുകൾ ആണ് താരം ടീമിന് ആയി നേടിയത്. 2016 ലെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ്, 2021 ലെ എഫ്.എ കപ്പ് നേട്ടങ്ങളിൽ വാർഡി നിർണായക പങ്ക് ആണ് വഹിച്ചത്. 2016 ലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ വാർഡി അടുത്ത സീസണിൽ ഗോളടിച്ചു കൂട്ടാൻ ലക്ഷ്യം വെച്ച് തന്നെയാണ് കളിക്കാൻ എത്തുക.

സൗദി അറേബ്യയിൽ നിന്നുള്ള ഓഫർ തള്ളി ജെയ്മി വാർഡി

സൗദി അറേബ്യയിൽ നിന്നുള്ള ഖലീജ് എഫ്.സിയുടെ വലിയ ഓഫർ തള്ളി ഇംഗ്ലീഷ് മുന്നേറ്റനിര താരം ജെയ്മി വാർഡി. നിലവിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ കൂടെ ഒരു വർഷത്തെ കരാർ ആണ് വാർഡിക്ക് ഉള്ളത്.

നിലവിൽ പുതിയ കരാറിന്റെ കാര്യത്തിൽ ഒരു ചർച്ചയും വാർഡി തുടങ്ങിയിട്ടില്ല. എന്നാൽ സൗദിയിൽ നിന്നുള്ള ഓഫർ ലഭിച്ച ഉടൻ താരം നിരസിക്കുക ആയിരുന്നു. തനിക്കും കുടുംബത്തിനും ചേർന്ന ജീവിതശൈലി ആവില്ല സൗദിയിൽ എന്ന കാരണം ആണ് സൗദി ഓഫർ വന്ന ഉടനെ നിരസിക്കാൻ വാർഡിയെ പ്രേരിപ്പിച്ച ഘടകം.

വാർഡിക്ക് ലെസ്റ്ററിൽ പുതിയ കരാർ | Latest

ജെയിമി വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പിട്ടു. 2024 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. നിലവിലെ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് താരം കരാർ പുതുക്കിയിരിക്കുന്നത്. താരം ടീമിൽ എത്തിയതിന്റെ പത്താം വാർഷികമാണ് ഈ സീസൺ.

ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെയാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നും ഗോളും അസിസ്റ്റുമായി ടീമിനെ തന്റെ പരമാവധി കഴിവ് പുറത്തെടുത്തു സഹായിക്കാൻ ആണ് ശ്രമിക്കുക എന്നും താരം ടീമിന്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ പ്രതികരിച്ചു.

2012ലാണ് വാർഡി ലെസ്റ്ററിൽ എത്തുന്നത്. കോൺഫറൻസ് ലീഗ് ടീമായിരുന്ന ലെസ്റ്റർ അടുത്ത സീസണിൽ ചാമ്പ്യൻഷിപ്പിലേക്കും രണ്ടു സീസണിന് ശേഷം പ്രീമിയർ ലീഗിലേക്കും ചുവട് വെക്കുമ്പോൾ ഇംഗ്ലണ്ട് താരം തന്നെ മുൻ നിരയിലെ കുന്തമുനയായി. മുന്നൂറ്റിയെൺപതോളം മത്സരങ്ങൾ ടീമിനായി ഇറങ്ങിയ വാർഡി നൂറ്റിയറുപത്തിനാല് ഗോളുകൾ ഇതുവരെ ടീമിനായി നേടിയിട്ടുണ്ട്.

കരാർ പുതുക്കുന്നതിനെ കുറിച്ചു ക്ലബ്ബ് ആലോചിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ എന്താണ് ചെയേണ്ടതെന്ന് തനിക്കറിയമായിരുന്നു എന്ന് താരം പ്രതികരിച്ചു. കരാർ പുതുക്കുന്ന തീരുമാനം വളരെ എളുപ്പമായിരുന്നു. തനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. താരം കൂട്ടിച്ചേർത്തു.

വാർഡിക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽപ്പിച്ചതിന് പിന്നാലെ ലെസ്റ്റർ സിറ്റിക്ക് വമ്പൻ തിരിച്ചടി. ലെസ്റ്റർ സിറ്റി ഫോർവേഡ് ജാമി വാർഡിക്ക് പരിക്ക്. താരത്തിന്റെ ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. ഇതോടെ താരം 4 ആഴ്ചയോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് വാർഡിക്ക് പരിക്കേറ്റത്.

തുടർച്ചയായ മത്സരങ്ങളും കോവിഡ് വൈറസ് ബാധയുടെ താരങ്ങളുടെ പരിക്കിന് കാരണമാവുന്നു എന്നും ലെസ്റ്റർ സിറ്റി പരിശീലകൻ റോജേഴ്‌സ് പറഞ്ഞു. പാറ്റ്സൺ ധാക്കയുടെ പരിക്കും ആഫ്രിക്കൻ നേഷൻസ് കപ്പിനായി കെലേച്ചി ഇഹ്‌നാച്ചോ പോവുന്നതും ലെസ്റ്റർ സിറ്റിക്ക് തിരിച്ചടിയാവും. അതെ സമയം നോർവിച്ച് സിറ്റിക്കെതിരായ മത്സരത്തിൽ ജെയിംസ് മാഡിസൺ പരിക്ക് മാറി തിരിച്ചുവരുമെന്നും ലെസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞു.

വാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു: വെങ്ങർ

ലെസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാമി വാർഡിയെ സ്വാന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നതായി മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ. 2016ൽ താരത്തിന് വേണ്ടി വമ്പൻ തുക നൽകാൻ ആഴ്‌സണൽ തയ്യാറായിരുന്നെങ്കിലും താരത്തിന് ആഴ്‌സണലിലേക്ക് വരാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്നും വെങ്ങർ പറഞ്ഞു.

2016ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് കിരീടം നേടി കൊടുത്തതിന് പിന്നാലെയാണ് വാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയത്. എന്നാൽ ആഴ്‌സണൽ ഓഫർ നിരാകരിച്ച വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പുവെച്ച് ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു. താൻ ഒരു സ്‌ട്രൈക്കറിന് കാണുന്ന എല്ലാ കഴിവുകളും ഉള്ള താരമാണ് വാർഡിയെന്നും വാർഡി ഒരു മത്സരത്തിൽ ഏതു സമയത്തും ഗോൾ നേടാൻ കഴിവുള്ള താരമാണെന്നും വെങ്ങർ പറഞ്ഞു.

Exit mobile version