പത്ത് വിക്കറ്റ് വിജയവും സെമി സ്ഥാനവും ഉറപ്പാക്കി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പിൽ സെമി ഉറപ്പാക്കി ആതിഥേയരായ ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയൽ ന്യൂസിലാണ്ടിനൊപ്പമെത്തിയ ദക്ഷിണാഫ്രിക്ക മികച്ച റൺ റേറ്റിന്റെ ബലത്തിൽ ന്യൂസിലാണ്ടിനെ പിന്തള്ളി സെമിയിലെത്തുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 17.5 ഓവറിൽ വിജയം ഉറപ്പാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോള്‍വാര്‍ഡട് 56 പന്തിൽ 66 റൺസും ടാസ്മിന്‍ ബ്രിട്സ് 50 റൺസും നേടി പുറത്താകാതെ നിന്നു.

പത്ത് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

ഇന്ത്യ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ വെസ്റ്റിന്‍ഡീസിനെതിരെ ആധികാരിക വിജയവുമായി ദക്ഷിണാഫ്രിക്ക. പത്ത് വിക്കറ്റിന്റെ വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് 20 ഓവറിൽ 97 റൺസാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

വിക്കറ്റ് നഷ്ടമില്ലാതെ 13.4 ഓവറിൽ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ടാസ്മിന്‍ ബ്രിറ്റ്സ് 50 റൺസും ലോറ വോള്‍വാര്‍ഡട് 42 റൺസും നേടി പുറത്താകാതെ നിന്നു.

നേരത്തെ 34 റൺസ് നേടിയ ഹെയ്‍ലി മാത്യൂസും 33 റൺസ് നേടിയ ഷാബിക ഗജ്നബിയും ആണ് വെസ്റ്റിന്‍ഡീസിനെ 97 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്.

Exit mobile version